ഇന്ത്യ പാകിസ്താന് യുദ്ധം 1971
ഭാഗം 1 മുക്തി ജുദ്ധോ – ബംഗ്ളാദേശ് സ്വാതന്ത്ര്യ സമരം
ബംഗ്ളാദേശിലെ പ്രശ്നങ്ങള്‍
1947 വിഭജനത്തെ തുടര്‍ന്ന് ബ്രിട്ടീഷ് ഭരണത്തിനു കീഴിലായിരുന്ന ഇന്ത്യ മൂന്നു ഭൂ പ്രദേശങ്ങളും രണ്ടു പരമാധികാര രാഷ്ട്രങ്ങളും ആയി മാറി. ഇന്ത്യയും കിഴക്കന്‍ പാക്കിസ്ഥാനും പടിഞ്ഞാറന്‍ പാക്കിസ്ഥാന് എന്നിങ്ങനെ. രണ്ടു പാകിസ്ഥാനുകള്‍ തമ്മിലും സാംസ്കാരികമോ ഭൂമിശാസ്ത്രപര്മായോ ഒരു ബന്ധവും ഉണ്ടായിരുന്നില്ല. എഴുപത്തി അഞ്ചു ദശ ലക്ഷം ആളുകള്‍ കിഴക്കന്‍ പാകിസ്ഥാനില്‍ ഉണ്ടായിരുന്നെങ്കിലും അധികാരം അമ്പത്തി അഞ്ചു ദശ ലക്ഷം ജനസംഖ്യ വരുന്ന പടിഞ്ഞാറന്‍ പാകിസ്ഥാനില്‍ ആയിരുന്നു. കിഴക്കന്‍ പാകിസ്ഥാനെ സാമ്പത്തികം ആയി ഇവര്‍ ചൂഷണം ചെയ്യുന്നതായി ഇവര്‍ കരുതിയിരുന്നു
ഭാഷാ പ്രശ്നം
1948 ഇല മുഹമ്മദ് അലി ജിന്ന ഉര്ദുണ മാത്രം ആയിരിക്കും പാകിസ്ഥാനിലെ ഭാഷ എന്ന് ധാക്കയില്‍ വച്ച് പ്രഖ്യാപിച്ചു. പടിഞ്ഞാറന്‍ ഭാഗത്ത് മുജാഹിറുകളും, കിഴക്ക് ബീഹാറികളും മാത്രം സംസാരിച്ചിരുന്ന ഭാഷ ആയിരുന്ന ഉര്ദുമ മുഴുവന്‍ മുസ്ലിങ്ങളുടെയും ഭാഷ ആയി ഉയര്‍ത്തി ക്കൊണ്ടു നടന്നിരുന്നവരിലെ പ്രമുഖര്‍ സര് ഖ്വാജാ സലിമുള്ള , നവാബ് വിഖാര്‍ ഉള് ഹക് എന്നിവരായിരുന്നു . പടിഞ്ഞാറന്‍ പാകിസ്ഥാനില്‍ ഭൂരിപക്ഷം സംസാരിച്ചിരുന്നത് പഞ്ചാബിയും കിഴക്ക ബംഗാളിയും ആയിരുന്നു.
ഭൂരിപക്ഷം പഞ്ചാബി സംസാരിച്ചിരുന്ന പടിഞ്ഞാറന്‍ പാകിസ്താന് കിഴക്കന്‍ പാകിസ്താന് ഉര്ദുി ഭാഷക്ക് എതിരായി നടത്തിയ ലഹള സമയത്തും ശാന്തം ആയിരുന്നു. 21 February 1952ഇല ഈ ലഹളയെ പാകിസ്താന് പോലീസ് അടിച്ചമര്‍ത്തി . ഈ ദിവസത്തെ കിഴക്കന്‍ ബംഗാളും ബംഗ്ലാദേശും ഭാഷക്ക് വേണ്ടി രക്ത സാക്ഷിത്വം വഹിച്ചവരുടെ ദിനം ആയി ആചരിക്കുന്നു. യുനെസ്കോ ഈ ദിവസത്തെ അന്താരാഷ്ട്ര മാതൃ ഭാഷാ ദിനമായും ആചരിക്കുന്നു. പാകിസ്താന് ഇതിനെ വിഭാഗീയ കലാപം ആയി ആണ് കരുതിയിരുന്നത്.
സാമ്പത്തിക സൈനിക പ്രശ്നാധിഷ്ടിത വേര്‍തിരിവ്
ജനസംഖ്യ കൂടിയ കിഴക്കന്‍ പാകിസ്ഥാനേക്കാള്‍ ബഡ്ജറ്റില്കൂടുതല് തുക പടിഞ്ഞാറ് പാകിസ്ഥാനു നല്കി്യിരുന്നു. പാകിസ്താന് സൈന്യത്തില്‍ അഞ്ചു ശതമാനം ബംഗാളികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പഷ്തൂണ്‍ ഗോത്രക്കാരുടെയും പഞ്ചാബികളുടെയും കായിക ശേഷി അവര്‍ക്ക് ഉണ്ടായിരുന്നില്ലത്രേ.
ലോകത്തിലെ തന്നെ ഏറ്റവും വലിയ മരണ നിരക്ക് രേഖപ്പെടുത്തിയ ചുഴലിക്കാറ്റ് ഭോല ആയിരുന്നു അടുത്ത കാരണം . 12 November 1970 ഇല ചുഴലികാറ്റിനോടൊപ്പം ഉണ്ടായ സുനാമിയില്‍ അഞ്ചു ലക്ഷത്തിനോടടുത്തു ആളുകള്‍ മരിച്ചു. പാക് പ്രസിഡന്റ് ഗവര്ണ്മെ ന്റിന്റെ ഭാഗത്ത് നിന്നും രക്ഷാപ്രവര്ത്തഞനത്തില് ചില വീഴ്ചകള്‍ ഉണ്ടായതായി പ്രസ്താവിച്ചു. 19 November 1970 ധാക്കയില്‍ ചില വിദ്യാര്ത്തി കള്‍ പ്രകടനം നടത്തി. രക്ഷാ പ്രവര്ത്ത നത്തിനു നേതൃത്വം നല്കിചയ രണ്ടു ഗവര്ന്മെ ന്റ് സ്ഥാപനങ്ങള്‍ അവാമി ലീഗിന്റെ ഗവര്ന്മെ ന്റ് ജോലി നിരോധിക്കല്‍ ആഹ്വാനവും , വിധ്യാര്ത്തി സമരത്തോടെയും അടച്ചതോടു കൂടി സമരത്തിനു ഒരു പുതിയ മാനം വന്നു . അക്രമം ഭയന്ന വിദേശികള്‍ കൂട്ടത്തോടെ നാട് വിട്ടു.ചരിത്രത്തില്‍ ആദ്യമായി പ്രകൃതി ദുരന്തം ആദ്യമായി ഒരു ജനകീയ പ്രക്ഷോഭത്തിനു കാരണം ആകുകയും അത് വഴി ഒരു പുതിയ രാജ്യത്തിന്റെ രൂപീകരണത്തിനും കാരണം ആയി .
രാഷ്ട്രീയ വ്യത്യാസങ്ങള്‍
അധികാരം കൂടുതലായി കേന്ദ്രീകരിച്ചിരുന്നത് പടിഞ്ഞാറ് ആയിരുന്നു. പടിഞ്ഞാറന്‍ പാകിസ്ഥാന് ഒറ്റ യൂണിറ്റ് സ്കീം ആയപ്പോള്‍ കിഴക്കന്‍ പാകിസ്താന് ഒരു പ്രവിശ്യ ആയി ആണ് കരുതിയിരുന്നത് .
രാഷ്ട്രീയ വേര്തിിരിവുകള് വളര്‍ന്നു
1970 ഇലക്ഷനില്‍ കിഴക്കന്‍ പാകിസ്താനില്‍ ഷെയ്ക്ക് മുജീബുര്‍ റഹ്മാന്റെ അവാമി ലീഗ് 167/169 സീറ്റുകള്‍ തൂത്ത് വാരിയതോടെ ഉയരങ്ങളില്‍ എത്തി. പഷ്തൂണ്വാതയിലെ സീറ്റുകളും കൂടി കൂട്ടി മുന്നൂറ്റി പതിമൂന്നു സീറ്റുകള്‍ ദേശീയ അസംബളിയില്‍ ഇവര്ക്കാ യിരുന്നു ഭൂരിപക്ഷം.ഭരണഘടനാ പ്രകാരം സിന്ധി വംശജനും പ്രൊഫസറും ആയ പാകിസ്താന് പീപ്പിള്സ്ല പാര്ട്ടിവ നേതാവ് റഹ്മാനെ പ്രധാന മന്ത്രി പദത്തില്‍ എത്താന്‍ അനുവദിച്ചില്ല. പകരം കിഴക്കിനും പടിഞ്ഞാറിനും ഓരോ പ്രധാനമന്ത്രി പദം പ്രഖ്യാപിച്ചു റഹ്മാനോട് കിഴക്കിന്റെ പ്രധാനമന്ത്രി ആകാന്‍ ആവശ്യപ്പെട്ടു.
അതോടെ കിഴക്കന്‍ പാകിസ്ഥാനികളെ അടിച്ചമര്ത്തി്യ വണ്‍ യൂനിറ്റ് സ്കീമിനോട് ഉള്ള പ്രതിഷേധം, റഹ്മാന്റെ ആറു പോയിന്റുകളും ഭൂട്ടോ മൂന്ന് മാര്‍ച്ച് 1971 ഇല് യാഹ്യഖാന്റെ മധ്യസ്ഥതയില്‍ കൂടിയ യോഗത്തില്‍ വച്ച് തള്ളിക്കളഞ്ഞതോടെ റഹ്മാന് രാജ്യ വ്യാപക സമരം നടത്താന്‍ പ്രഖ്യാപിച്ചതോടെ അണപൊട്ടി ഒഴുകി.
മുബാഷിര്‍ ഹുസൈന്റെ മധ്യസ്ഥതയില്‍ റഹ്മാന് ചര്‍ച്ച് നടത്തി ഭൂട്ടോ പ്രസിഡന്റും മുജീബ് പ്രധാനമന്ത്രിയും ആയി ഒരു ഒത്തു തീര്പ്പ്സ ഉണ്ടാക്കി. അത് പാകിസ്താന് സൈന്യത്തിന് അറിവുണ്ടായിരുന്നില്ല.
7 March 1971 ഇല റേസ് കോഴ്സ് ഗ്രൗണ്ടില്‍ (ഇന്നത്തെ സുഹ്രവര്‍ദി ഉദ്യാന്‍ ) ഇല നടന്ന സമ്മേളനത്തില്‍ സ്വാതന്ത്ര്യത്തിനു വേണ്ടി സമരം ചെയ്യാന്‍ റഹ്മാന് ആഹ്വാനം ചെയ്തു . ജനറല്‍ ടിക്കാ ഖാന് കിഴക്കന്‍ പാകിസ്ഥാന് ഗവര്ണയര് ആയി എത്തി എങ്കിലും ജഡ്ജിമാര്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവധിച്ചില്ല.
10-13 മാര്‍ച്ച് മാസത്തില്‍ സിവിലിയന്‍ വേഷത്തില്‍ യാത്ര റദ്ദ് ചെയ്ത സിവിലിയന്‍ വിമാനങ്ങള്‍ ഉപയോഗിച്ച്. കിഴക്കന്‍ പാകിസ്ഥാനിലേക്ക് നീങ്ങി. എം എസ സ്വാത് എന്നാ പാകിസ്താന് കപ്പല്‍ ആയുധങ്ങളുമായി ചിറ്റഗോംഗ് തുറമുഖത്ത് എത്തി. അതിലെ ആയുധങ്ങള്‍ ഇറക്കാന്‍ പോര്‍ട്ട് തൊഴിലാളികള്‍ വിസമ്മതിക്കുകയും ചെയ്തു .കിഴക്കന്‍ പാകിസ്ഥാന് രിഫില്സിന്റെ ഒരു യൂനിറ്റ് പ്രക്ഷോഭം നടത്തിയ ജനങ്ങളെ വെടി വെയ്ക്കുവാന്‍ ഉള്ള ഉത്തരവും അവഗണിച്ചു.
ഓപ്പറേഷന് സേര്‍ച്ച് ലൈറ്റ് (25 March 1970 -)
ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചമര്താ്ന് ആയി മാര്ച് 25 നു പ്രതിപക്ഷ രാഷ്ട്രീയ സൈനിക എതിരാളികളെ കൊന്നൊടുക്കാന്‍ ആയി സൈനിക നീക്കം നടത്തി. 26 മാര്‍ച്ച് നു മൂന്നു പ്രധാന പട്ടണങ്ങള്‍ പിടിച്ചെടുത്ത്. അതെ സമയം തന്നെ വിദേശ പത്ര പ്രവര്ത്ത കരെ ക്രമമായി നാട് കടത്തി. മേയ് മധ്യത്തോടെ അവസാന ബംഗ്ലാദേശ് പട്ടണവും പാക് സൈന്യം പിടിച്ചെടുത്തു. ഈ പിടിചെടുക്കലിനെ വിദേശ പത്ര പ്രവര്ത്ത്കര് വംശീയ ഉന്മൂലനം ആയി പ്രഖ്യാപിച്ചു. മൂന്നു ലക്ഷത്തോളം ബംഗ്ലാദേശികള്‍ കൊല്ലപ്പെട്ടു. കിഴക്കന്‍ പ്രവിശ്യാ തലസ്ഥാനം ആയ ധാക്കയില്‍ ആയിരുന്നു സമരം കേന്ദ്രീകരിച്ചിരുന്നത്. ന്യൂന പക്ഷ ഹിന്ദുക്കളും പട്ടാള ആക്രമണത്തില്‍ ബലിയാടുകള്‍ ആയി.
സൈനിക നടപടി ആരംഭിച്ചതോടെ ഷേക്ക് മുജീബുര്‍ റഹിമാന്‍ ഇരുപത്തി അഞ്ചു മാര്‍ച്ചിനു സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തി. അന്നത്തെ സ്വാതന്ത്ര്യ പ്രഖ്യാപനത്തില്‍ കിഴക്കന്‍ പാകിസ്ഥാനെ ബംഗ്ലാദേശ് എന്നു വിളിച്ചു. ഈ സ്വാതന്ത്ര്യ പ്രഖ്യാപനം റേഡിയോയിലൂടെ നടത്തുന്നതിനു മുമ്പേ തന്നെ മുജീബ് റഹ്മാന് അറസ്റ്റില്‍ ആയി. ആ സന്ദേശം ചിറ്റഗോങ്ങില്‍ ഉള്ള ചില വിദ്യാര്ത്തികളുടെ കയ്യില്‍ എത്തി. ഇംഗ്ലീഷില്‍ ഉള്ള ആ സന്ദേശം ഡോ. മഞ്ചുള അന്‍വിര്‍ ബംഗാളി ഭാഷയില്‍ ആക്കി. വിദ്യാര്ത്തി കള്‍ റേഡിയോ പാകിസ്താന് ആഗ്രാബാദ് നിലയത്തിലൂടെ വാര്‍ത്താ വിക്ഷേപണം നടത്താന്‍ ഉള്ള അനുമതി വിദ്യാര്ഥിദകള് നേടിയെടുത്തു. ഇരുപത്തി ഏഴു മാര്‍ച്ച് രാത്രി സമയം ഏഴു നാല്പത്തി അഞ്ചിനു മേജര്‍ സിയാ ഉര റഹ്മാന്, ഈസ്റ്റ് ബംഗാള്‍ റെജിമന്റിട്ന്റെ കാവലില്‍ ഷേക്ക് മുജീബുര്‍ റഹ്മാന്റെ സ്വാതന്ത്ര്യ പ്രക്യാപനം പ്രക്ഷേപണം ചെയ്തു. പീപ്പിള്സ്് റിപ്പബ്ലിക്ക് കോഫ് ബംഗ്ലാദേശിന്റെ താല്ക്കാ ലിക ചുമതലകാരന്‍ ആയി സിയാ ഉര റഹിമാന്‍ സ്വയം പ്രഖ്യാപിക്കുകയും ചെയ്തു. മാതൃ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പാകിസ്താന് സൈന്യത്തിന് എതിരെ പോരാടാനും സിയാ ഉര റഹിമാന്‍ ആഹ്വാനം ചെയ്തു .
ഖാലൂര്ഗട്ടില് സ്ഥിതി ചെയ്യുന്ന റേഡിയോ നിലയത്തിന്റെ പ്രക്ഷേപണ പരിധി വളരെ കുറവായിരുന്നു. ബംഗാള്‍ ഉള്ക്കിടലില് ഉള്ള ഒരു ജാപ്പനീസ് കപ്പല്‍ ഈ പ്രക്ഷേപണം പിടിച്ച്ചെടുത്തു, ആദ്യം റേഡിയോ ആസ്ത്രേലിയയും പിന്നീട് ബി ബി സി വഴിയും പുനര്‍ പ്രക്ഷേപണം നടത്തി. 26 March 1971 നു ബംഗ്ലാദേശിന്റെ ഔദ്യോഗിക സ്വാതന്ത്ര്യ ദിനവും ബംഗ്ലാദേശിന്റെ പേരും നിലവില്‍ വന്നു. ജൂലൈ മുതല്‍ ഇന്ദിരാ ഗാന്ധി കിഴക്കന്‍ പാകിസ്ഥാനെ ബംഗ്ലാദേശ് എന്ന് വിളിക്കാന്‍ തുടങ്ങി. പതിനാറു ഡിസംബര്‍ വരെ ചില ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ കിഴക്കന്‍ പാകിസ്താന് എന്ന് തന്നെ വിളിചിരുന്നു.
മുക്തീ ജുദ്ധോ
ആദ്യ പ്രതിരോധം പെട്ടന്ന് ഉണ്ടായിരുന്നതിനാല്‍ സംഘടിതം ആയിരുന്നില്ല. അത് അവസാനിപ്പിച്ചതോറെ പാക് സൈന്യം ജനങ്ങളെ ആക്രമിക്കുകയും പുരുഷന്മാരെ കൊലപ്പെട്ത്തുകയും സ്ത്രീകളെ ബലാല്സംംഘം ചെയ്യുകയും ചെയ്തു. സൈനിക നടപടി ആരംഭിച്ചതോടെ അപ്രത്യക്ഷര്‍ ആയ ബംഗ്ലാദേശി സൈനികര്‍ ഒത്തു ചേര്ന്ന്സ മുക്തി ബാഹിനി സേന രൂപീകരിക്കുകയും ഇന്ത്യ നല്കിഅയ ആയുധങ്ങള്‍ ഉപയോഗിച്ചു ആക്രമണങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തു .പാകിസ്താന് രണ്ടു ഡിവിഷന് സൈന്യത്തിനെ വ്യോമ മാര്‍ഗം അയച്ച് സൈന്യത്തിനെ ശക്തി പെടുത്തുകയും ചെയ്തു. സ്വാതന്ത്ര്യത്തെ എതിര്ത്തി്രുന്ന മുസ്ലിം ലീഗുകാരെയും , ബീഹാറി മുസ്ലിംഗളും സ്വാതന്ത്ര്യത്തെ എതിര്ത്തി്രുന്ന ബംഗ്ലാദേശികളെയും, ഇതര ഇസ്ലാമിസ്ടുകളെയും സംഘടിപ്പിച്ച് റസാക്കെര്സ്, അല ബദര്‍, അല്‍ ഷംസ് എന്നിങ്ങനെ അര്ദ്ധല സൈനിക വിഭാഗം രൂപീകരിക്കുകയും ചെയ്തു .
17 April 1971 ഇന്ത്യ ബംഗ്ലാദേശ് അതിര്ത്തിതയില് ഉള്ള മേഹര്പ്പൂ്ര് ജില്ലയില്‍ ഒരു പ്രാദേശിക ഗവര്ന്മെലന്റ് പ്രഖ്യാപിച്ച് സയ്യിദ് നസ്രുള് ഇസ്ലാം ആക്ട്ടിംഗ് പ്രസിഡന്റും താജുദ്ദീന് അഹമ്മദ് പ്രധാനമന്ത്രിയും ജനറല്‍ മുഹമ്മദ് അതാവുല്‍ ഗാനി ഉസ്മാനി ബംഗ്ലാദേശി സൈന്യത്തിന്റെ തലവനും ആയി നേതൃത്ത്വം ഏറ്റു .
ആന്റണി മസ്കരാനസ് എന്ന പാകിസ്താനിലെ പത്ര പ്രവര്ത്തബകനെ പാക് പട്ടാളക്കാരുടെ നടപടികളെ വെള്ള പൂശാന്‍ ആണ് പാകിസ്ഥാനിലേക്ക് അയച്ചത്. 13 ജൂണ്‍ 1971 ബംഗ്ലാദേശില്‍ നിന്നും ബ്രിട്ടനിലേക്ക് ഒളിച്ചോടിയ മസ്കരാനസ് സണ്ടേ ടൈംസ് ഇല എഴുതിയ ലേഖനങ്ങള്‍ പാകിതാനെതിരെ ലോക മനസ്സാക്ഷിയെ ഉണര്ത്താടനും ഇന്ത്യയെ സൈനിക നടപടികള്‍ നടത്താനും സഹായിച്ചു.
11 July 1971 ഇല കേണല്‍ എം ഏ ജി ഒസ്മാനി കമാന്റാര് ഇന്‍ ചീഫും ആയി മുക്തി ബാഹിനി സേന രൂപീകരിച്ചു. ഇന്ത്യ 8000 ബംഗ്ലാദേശ് പട്ടാളക്കാരെ ഗറില്ല യുദ്ധത്തില്‍ പരിശീലനം നല്കിന ചെറിയ ചെറിയ സംഘങ്ങള്‍ ആക്കി അയച്ചു ആക്രമണം സംഘടിപിക്കുക. പിന്നീട് ഇന്ത്യന്‍ സേന ബംഗ്ലാദേശില്‍ കടന്ന് ബംഗ്ലാദേശ് മോചിപ്പിക്കും അതായിരുന്നു ഇന്ത്യന്‍ പദ്ധതി.
പക്ഷെ ഒസ്മാനി ഇത് അംഗീകരിച്ചില്ല. ബംഗ്ലാദേശി സേന ബംഗാളിനുള്ളില്‍ മൈമന്‍ സിംഗ് എന്നാ പ്രദേശം പിടിച്ചു സ്വാതന്ത്ര്യം പ്രഖ്യാപിച്ചു അന്താരാഷ്ട്ര അംഗീകാരത്തിനായി അഭ്യര്ത്ഥിയക്കും. പിന്നീട് സില് ഹട്ട് എന്നാ പ്രദേശം ആയി തീരുമാനിച്ചു. ഗറില്ലകളെ അയച്ചു പാകിസ്ഥാനി സൈന്യത്തെ ആക്രമിച്ചു കഴിയുന്നത്ര നാശനഷ്ടം ജീവഹാനി ഇവ വരുത്തുക, വൈദ്യുത നിലയങ്ങള്‍, റെയില്വെെ പാതകള്‍, സംഭരണ ശാലകള്‍, വാര്‍ത്തട വിനിമയ ബന്ധങ്ങള്‍ പാലങ്ങള്‍ ഇന്ധന സംഭരണ ശാലകള്‍,, ട്രെയിനുകള്‍, ജലയാനങ്ങള്‍ ഇവ തകര്ക്കുമക. പാകിസ്താന് സൈന്യത്തെ ആക്രമിച്ചു ശിഥിലീകരിച്ച് ഒറ്റപ്പെടുത്തി വീണ്ടും ആക്രമിക്കുക.
ബംഗ്ലാദേശ് 11 സെക്ടറുകള്‍ ആയി തിരിച്ചു. ഇന്ത്യന്‍ സഹായത്തോടെ ഒരു ലക്ഷം ആളുകളെ ഗറില്ല യുദ്ധം പരിശീലിപ്പിച്ചു, 11 ബറ്റാലിയന് സാധാരണ സൈനികരും പരിശീലനം നേടി.
ജൂണ്‍ ജൂലൈ മാസത്തില്‍ 2000-5000 ഗറില്ലകളെ അയച്ചെങ്കിലും മണ്സൂ്ണ്‍ കാലത്തെ ആക്രമണം കൃത്യമായ പരിശീലനത്തിന്റെ അഭാവവും,. സാധന സാമഗ്രികളുടെ അഭാവവും, ബംഗ്ലാദേശ് നിവാസികളുടെ നിസ്സഹകരണം മൂലം ഫലം കണ്ടില്ല. ബംഗാളി പട്ടാളം മൈമന്‍ സിംഗ്, കൊമിലാസൈല് ഹട്ട് എന്നിവ ആക്രമിച്ചെങ്കിലും പാകിസ്താന് സൈന്യം അവരെ തുരത്തി.
16 August 1971 ഉസ്മാന്റെ നേതൃത്വത്തില്‍ ഉള്ള നാവിക സേന കമാണ്ടോകള്‍ ചിട്ടഗോന്ഗ് നാവിക താവളം ആക്രമിക്കുകയും അവിടെ ഉണ്ടായിരുന്ന കപ്പലുകള്‍ തകര്ക്കു കയും ചെയ്തു. ആര് സെക്ടരുകളില്‍ ഇന്ത്യന്‍ സൈന്യം ബി എസ എഫില്‍ നിന്നും സപ്പ്ലായ് ഏറ്റെടുത്തു.
ഒക്ടോബറില്‍ തുടങ്ങിയ ആക്രമണങ്ങളില്‍ 90/ 370 പോസ്റ്റുകള്‍ മുക്തി ബാഹിനി പിടിച്ചെടുത്ത്. ആക്രമണം കടുത്തതോടെ പാക്സൈന്യം കൂടുതല്‍ ആയി ജനങ്ങളെ കൊന്നൊടുക്കി തുടങ്ങി. എട്ടു ബറ്റാലിയന് പടിഞ്ഞാറന്‍ പാകിസ്താന് സൈന്യം കിഴക്കന്‍ പാകിസ്ഥാനില്‍ എത്തി. അതിനു ശേഷം പിടിച്ചെടുത്ത ലാല്‍ മോനാര് ഹട്ടിലും, ശാലു ടിക്കാര് എന്നീ സ്ഥലങ്ങളിലെ വ്യോമ താവളങ്ങള്‍ ഉപയോഗിച്ച് ഇന്ത്യ ആയുധങ്ങളും സാധന സാമഗ്രികളും എത്തിച്ചു കൊടുത്തു. പാക് സേനയും മുക്തി ബാഹിനിയും തമ്മില്‍ ഉള്ള ഏറ്റു മുട്ടല്‍ കടുത്തപ്പോള്‍ പത്ത് ലക്ഷത്തോളം ബംഗ്ലാദേശികള്‍ ഇന്ത്യയിലേക്ക് കുടിയേറി.
ഇന്ത്യന്‍ ഇട പെടലുകളില്‍ അത്രുപ്തര് ആയ പാകിസ്ഥാന് വ്യോമ സേനയെ ഉപയോഗിച്ചു ഡിസംബര്‍ മൂന്നിന് ഇന്ത്യന്‍ വ്യോമസേന താവളങ്ങളില്‍ പാക് സേന വ്യോമാക്രമണം നടത്തി. ഇസ്രായേലിന്റെ ആറു ദിന യുദ്ധ രീതിയില്‍ ഇന്ത്യന്‍ വ്യോമ സേനയുടെ ശക്തി കരയില്‍ വച്ചു തന്നെ തകര്ക്കാ ന് ഉദ്ദേശിച്ച് നടത്തിയ ആക്രമണം ഇന്ത്യ പ്രകോപനം ഇല്ലാതെ നടത്തിയ ആക്രമണം എന്ന് പ്രഖ്യാപിച്ചു പാകിസ്ഥാന് എതിരെ യുദ്ധം പ്രഖ്യാപിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ