ഇന്‍ഡോ പാക്
യുദ്ധം : 1965 ( 5
August 1965 – 22 September 1965 )
1947-48 ഇല്‍ ഏറ്റ പരാജയത്തിനു ശേഷം അമേരിക്കയും ആയി പാകിസ്താന്‍ സന്ധിയില്‍ എത്തി.
കമ്യൂണിസത്തിനു എതിരെ യുദ്ധം നയിക്കുവാന്‍ പാകിസ്ഥാനേ അമേരിക്ക സഹായിച്ചു. പാകിസ്താന്‍ സൈന്യത്തിനെ ആയുധം കൊണ്ടു ആധുനിക വല്‍ക്കരിക്കുവാന്‍ അമേരിക്കന്‍
സഹായത്തിനു സാധിച്ചു. ചൈന യുദ്ധത്തിനിടയില്‍ പാക് പ്രേസിഡന്റ് കാശ്മീരില്‍
നിയോഗിച്ചിരിക്കുന്ന സൈന്യത്തിനെ ചൈന അതിര്ത്തിയിലേക്ക് നീക്കാന്‍
ഉപദേശിച്ചിരുന്നു. ഇന്ത്യന്‍ കരസേനയുടെ ശ്രദ്ധയും അമേരിക്കന്‍ ഇടപെടലും പാകിസ്ഥാനെ
കാശ്മീരില്‍ ഒരു ആക്രമണം നടത്തുന്നതില്‍ നിന്ന് പിന്നോക്കം വലിച്ചു എന്ന്
പറയുന്നു.
അമേരിക്കയും ബ്രിട്ടനും ഇന്ത്യക്ക്
ചൈന യുദ്ധ സമയത്ത് സാമ്പത്തിക സഹായം നല്‍കിയിരുന്നു. 1962 മുതല്‍ സൈന്യത്തിന്
ലഭിച്ച സാമ്പത്തിക സഹായം ഉപയോഗിച്ച് ഇന്ത്യന്‍ സൈന്യത്തിലെ ആളെണ്ണം ഇരട്ടിയോളം
ആക്കി, എയര്‍ ഫോര്സിനെ ആധുനിക വല്ക്കരിച്ചു, ഓര്‍ഡിനന്‍സ് ഫാക്ടറികള്‍ സ്ഥാപിച്ചു.
റഷ്യ കരയില്‍ നിന്നും കരയിലേക്കും. കരയില്‍ നിന്നും അന്തരീക്ഷത്തിലേക്കും
വിക്ഷേപിക്കാവുന്ന മിസ്സൈലുകളും മിഗ് വിമാനങ്ങളും നല്‍കി.
ചൈനയും റഷ്യയും പാകിസ്ഥാനും ആയി
നല്ല നയതന്ത്ര ബന്ധം സ്ഥാപിച്ചു. പാകിസ്ഥാന് ആവശ്യം ഉള്ള സമയത്ത് ആയുധം ആയും
സൈനികം ആയും സഹായിക്കാം എന്ന് ചൈന വാഗ്ദാനം നല്‍കി. ഹുന്സ എന്നാ കാശ്മീര്‍ ഭാഗം
പകരം ആയി പാകിസ്താന്‍ ചൈനക്ക് നല്‍കി.
7 March 1965 ഇന്ത്യന്‍ അധിനിവേശ കാശ്മീരിനെ സ്വതന്ത്രം ആക്കും എന്ന് പാകിസ്ഥാന്‍
പ്രസിടന്റ്റ് പ്രഖ്യാപിച്ചു.
എണ്ണത്തില്‍ കൂടുതല്‍
ആയിരുന്നെങ്കിലും കാലഹരണപെട്ടതായിരുന്നു ഇന്ത്യന്‍ ആയുധങ്ങള്‍. പാക് കയ്യില്‍
ഉണ്ടായിരുന്ന പെട്രോള്‍ എഞ്ചിന്‍ ഘടിപ്പിച്ച പാറ്റന്‍ ടാങ്ക് 2 km വരെ വെടിവെയ്ക്കുവാന്‍ പരിധി, രാത്രിയില്‍ ആക്രമണം നടത്തുവാന്‍ ഉള്ള കഴിവ്
എന്നിവ ഉണ്ടായിരുന്നെങ്കില്‍ ഇന്ത്യന്‍ ടാങ്ക്കളുടെ പരിധി 800 മീറ്റര്‍
ആയിരുന്നു,രാത്രി യുദ്ധത്തിനു സാധിക്കുകയില്ല എന്നിങ്ങനെ ഉള്ള പ്രശ്നങ്ങള്‍ ഉള്ളവ
ആയിരുന്നു.
പാകിസ്താന്‍ ഇന്ത്യന്‍ സൈനിക ശേഷി പരിശോധിക്കുന്നു
ഗുജറാത്തിലെ റാന്‍ ഓഫ് കച് അതിര്‍ത്തി
തര്‍ക്കം
ഉപ്പു നിറഞ്ഞ കര ഭൂമി ആണ്
പാകിസ്ഥാനും ആയി അതിര്‍ത്തി പങ്കിടുന്ന റാന്‍ ഓഫ് കച്ച്. മണ്‍സൂണ്‍ കാലത്ത് വെള്ളം
മൂടി കിടക്കുന്ന റാന്‍ ഓഫ് കച് ബാക്കി സമയത്ത് കരഭൂമി ആണ്. 1843 ഇല ബ്രിട്ടീഷുകാര്‍
സിന്ധ കീഴടക്കി. കച് രാജാവും ആയി പ്രശം ഇല്ലാത്തതിനാല രേഖപ്പെടുത്തിയ അതിര്‍ത്തി
ഇല്ലായിരുന്നെങ്കിലും ചില ഭാഗങ്ങളില്‍ തൂണുകള്‍ സ്ഥാപിച്ചിരുന്നു.1938 ഇല റാന്‍ ഓഫ്
കച്ച്ഇന്റെ പകുതി ഭാഗത്തിനു സിന്ധ അവകാശം
ഉന്നയിച്ചിരുന്നു. വിഭജന ശേഷം സിന്ധ
പാകിസ്ഥാനിലും കച്ച് ഇന്ത്യയിലും ചേര്‍ന്ന്. പാകിസ്ഥാനും കച്ചില്‍ അതിര്‍ത്തി തര്‍ക്കം
നില നില്‍ക്കുന്നു അത് പരിഹരിക്കണം എന്ന് ആവശ്യപ്പെട്ടു. ഇന്ത്യ രേഖകളും
അന്താരാഷ്ട്ര നിയമങ്ങളും കാട്ടി ആ ഭാഗങ്ങള്‍ തങ്ങളുടെ ആണ് എന്ന് സമര്‍ത്ഥിച്ചു.
1949 മുതല്‍ രണ്ടു
രാജ്യങ്ങളുടെയും പോലീസ് വിഭാഗം അവിടെ പെട്രോളിംഗ് ആരംഭിച്ചു. പലപ്പോഴും അവര്‍
തമ്മില്‍ വെടിവെയ്പ്പും ഉണ്ടായി. കഞ്ചാര്‍കൊട്ട് കോട്ടയുടെ അവശിഷ്ടങ്ങള്‍ ഉള്ള
ഭാഗത്ത് പാകിസ്താന്‍ റോഡുകള്‍ പണിയുകയും പോലീസ് വിഭാഗത്തെ സ്ഥിരമായി അവിടെ നിര്‍ത്തുകയും
ചെയ്തു .അതോടെ അവരെ തുരത്താന്‍ ഇന്ത്യയും തീരുമാനിച്ചു .
ഇന്ത്യയും പാകിസ്ഥാനും റാന്‍ ഓഫ്
കച്ചില്‍ സൈന്യത്തെ എത്തിച്ചു. ഇന്ത്യന്‍ സൈനിക മേധാവി സൈനിക ആക്രമണം നടത്താന്‍
ഉപദേശിച്ചെങ്കിലും ഗവര്‍ന്മെന്റ് പകരം പാകിസ്താന്‍ അതിര്‍ത്തി ലംഘിച്ചു പണിത
റോഡില്‍ ഗതാഗതം നിരോധിച്ചു അവിടെ സൈനിക പോസ്റ്റുകള്‍ ഉണ്ടാക്കി. ഓപ്പറേഷന്‍ ആരോ
ഹെഡ് എന്നാ പേരില്‍ ഇന്ത്യന്‍ ആര്‍മിയും നാവിക സേനാ വിഭാഗങ്ങളും നടത്തിയ ഡ്രില്ലും
പാകിസ്ഥാനെ വിറളി പിടിപ്പിച്ചു.
പാകിസ്താന്‍ പട്ടാളം കഞ്ചാര്‍
കൊട്ടിലെ സി ആര്‍ പി പോസ്റ്റ്
ആക്രമിക്കാന്‍ ആയി ഡസര്‍ട്ട് ഹോക് 1 എന്നാ
സൈനിക നീക്കം നടത്തി. 9 April 1965 രാത്രി ഒരു മണിക്ക് പാകിസ്താന്‍ സൈന്യത്തിനെ 5അം ബ്രിഗേഡ് സി ആര്‍ പി പോസ്റ്റുകള്‍
ആക്രമിച്ചു. കനത്ത ഷെല്ലിംഗ് കഴിഞ്ഞു എത്തിയ പാകിസ്താന്‍ സൈന്യത്തിനെ സര്‍ദാര്‍
പോസ്റ്റില്‍ ഉള്ള സി ആര്‍ പി വെടി വെച്ചു തുരത്തി. മുപ്പതു പേര്‍ പാകിസ്താന്‍
സൈന്യത്തിലും 4 സി ആര്‍ പി ജവാന്മാരും മരിച്ചു. പോസ്ടിനോടനുബന്ധിച്ചുള്ള
ക്യാമ്പുകള്‍ ഷെല്ലിംഗ് ആരംഭിച്ചപ്പോള്‍ തന്നെ സി ആര്‍ പി ഉപേക്ഷിച്ചിരുന്നു. അതു
പാകിസ്ഥാന്‍ പിടിച്ചു. ഷെല്ലിംഗ് തുടര്‍ന്നതിനാല്‍ സി ആര്‍പി ജവാന്മാര്‍ പിന്‍വാങ്ങി.
പിന്നീട് ഇന്ത്യന്‍ സൈന്യം പോസ്റ്റ് ഏറ്റെടുത്തു. ഈ ദിനം സി ആര്‍ പി ശൌര്യ ദിനം ആയി ആചരിക്കുന്നു.
ഡസര്ട്ട് ഹോക്ക് 2 : ഏപ്രില്‍ 20
രാത്രി പാക് സൈന്യം ബിയാര്‍ ബട്ടും ചാഡ് ബട്ടും ആക്രമിച്ചു. 8 സൈനികരെ വെടിവച്ചു
കൊന്നു. ക്യാമ്പ് തകര്‍ത്തു. 8 അര്‍ധ
സൈനികരെ കൊലപ്പെടുത്തി. പാകിസ്ഥാന്‍ ശേള്ളിങ്ങിനെ
തുടര്‍ന്ന്‍ അര്‍ദ്ധ സൈനിക വിഭാഗം പിന്‍വാങ്ങിയതായി അവിടെ ആക്രമണത്തിനു
ചെന്ന പാകിസ്താന്‍ സേന കണ്ടു.
ഡസര്‍ട്ട് ഹാക്ക് 3 : ഏപ്രില്‍
23 പോയിന്റ് 84 എന്നറിയപ്പെടുന്ന
സെരാബട്ടിലെ ഇന്ത്യന്‍ സൈനിക പോസ്റ്റ് പാകിസ്താന്‍ ആക്രമിച്ചു. ഇന്ത്യ
തിരിച്ചടിച്ച്ചതിനെ തുടര്‍ന്നു പാകിസ്താന്‍ ടാങ്കുകളും കവചിത വാഹനങ്ങളും പാക്
സൈന്യത്തിന്റെ സഹായത്തിനു അയച്ചു. മേജര്‍ സിംഗ് ഇന്ത്യന്‍ സൈന്യത്തിനോട് പിന്‍വാങ്ങാന്‍
പറഞ്ഞു. രാവിലെ 6.30 നു പോയിന്റ് 84 പാക് സൈന്യം കീഴടക്കി.
ബിയാര്‍ ബററ് ആക്രമണം: 25 April രണ്ടു തവണ ആയുള്ള
പാകിസ്താന്‍ നീക്കത്തെ ഇന്ത്യ തുരത്തി. 26 April വെളുപ്പിന് ആര്‍ട്ടിലറി
ഷെല്ലിംഗിന്റെ മറവില്‍ പാക് സൈനിക നീക്കം ആരംഭിച്ചു. 6 ടാങ്കുകള്‍ തകര്‍ത്തെങ്കിലും
പാക് ആയുധ ശക്തി കണ്ടു ഇന്ത്യന്‍ സൈന്യം ഘട്ടം ഘട്ടം ആയി പിന്‍വാങ്ങി.
അങ്ങനെ ഇന്ത്യന്‍ സൈന്യത്തെ പരാജയപ്പെടുതാം എന്ന്
പാകിസ്ഥാന് തോന്നി. കൃത്യ സമയത്ത് വേണ്ട ഭാഗത്ത് അടിച്ചാല്‍ “ ഹിന്ദു സൈന്യം “
പരാജയപ്പെടും എന്ന് പാക് ഭരണാധികാരി പറഞ്ഞു.
പിടിച്ചെടുത്ത സ്ഥലം കൈവശം വെയ്ക്കുവാന്‍ ആയി പാകിസ്താന്‍ ആ
ഭാഗത്ത് സൈനിക കേന്ദ്രീകരണം വര്‍ധിപ്പിച്ചു. അതോടെ യുദ്ധം മണത്ത ഇന്ത്യ പാക് അതിര്‍ത്തി
മുഴുവന്‍ സൈന്യത്തെ വിന്യസിച്ചു. ( ഓപ്പറേഷന്‍ അബ്ലെയ്സ് )പാകിസ്താന്‍ 12
മണിക്കൂറില്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ എത്തുവാന്‍ ഉള്ള അകലത്തില്‍ സൈന്യത്തെ
തയ്യാറാക്കി നിര്‍ത്തി. പാക് റെയില്‍വേ വിമാന താവളങ്ങള്‍ എപ്പോള്‍ വേണം എങ്കിലും
ആരംഭിക്കാന്‍ പോകുന്ന യുദ്ധത്തില്‍ സൈനിക നീക്കത്തിന് സജ്ജരായി നിന്ന്.
അതിര്‍ത്തി പ്രശ്നത്തിന്റെ മധ്യസ്ഥന്‍ ആയി ബ്രിട്ടീഷ് പ്രധാനമന്തി
വിത്സണ്‍ ഇടപെട്ടു. പ്രശന പരിഹാരത്തിനായി ഏര്‍പ്പാടാക്കിയ ട്രൈബ്യൂണല്‍ പാകിസ്താന്‍ അവകാശപെട്ട ഭൂമിയുടെ പത്ത് ശതമാനം
മാത്രം അവര്‍ക്ക് നല്‍കി പ്രശനം ഒത്തു തീര്‍പ്പാക്കി. (1968) പാകിസ്താന്‍ കീഴടക്കിയ ഭാഗങ്ങളും ഇന്ത്യക്ക്
ലഭിച്ചു.
പ്രശ്നം ഒത്തു തീര്‍പ്പിന്
പോയപ്പോള്‍ ഇന്ത്യന്‍ സൈന്യം അതിര്‍ത്തിയില്‍
നിന്ന് പിന്‍വാങ്ങി.
പിന്നെയും കാശ്മീര്‍ മരുപ്പച്ച
സ്വപ്നം കണ്ട പാകിസ്താന്‍
തിരു കേശം അപ്രത്യക്ഷം ആകുന്നു.
കാശ്മീരില്‍ ജനങ്ങളെ ഇളക്കി വിട്ടു
മുതലെടുക്കുന്നത്തിനു കാത്തിരുന്ന പാകിസ്ഥാന് ലഭിച്ച ഒരു പിടിവള്ളി ആയിരുന്നു
ഹസ്രത് ബാല്‍ പള്ളിയിലെ തിരുകേശം അപ്രത്യക്ഷം ആയ സംഭവം.27 December 1964 ഇല ശ്രീനഗറിലെ ഹസ്രത് ബാല്‍ പള്ളിയില്‍ നിന്നും മോഷണം പോയ “ മോയ് ഇ മുഖദ്ദാസ്
എന്നറിയപ്പെടുന്ന പ്രവാചകന്‍ മുഹമ്മദിന്റെ
മുടി താഴ്വരയിലെ ഇസ്ലാം വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തി. ഹിന്ദു
ഭരണാധികാരികള്‍ താഴ്വരയിലെ മുസ്ലിങ്ങളെ അടിച്ചമര്‍ത്താന്‍ ആയി നടത്തിയതാണ് മോഷണം
എന്നാ പാക് പ്രചാരണം വിശ്വാസത്തില്‍ എടുത്തു ജനങ്ങള്‍ പ്രതിഷേധിച്ച് തെരുവില്‍
ഇറങ്ങി. താഴ്വര അശാന്തം ആയി. ഫെബ്രുവരി 4 1965 ഇല്‍ പ്രവാചകന്റെ തിരുശേഷിപ്പ് തിരികെ ലഭിക്കുകയും ഹസ്രത് ബാല്‍ പള്ളിയില്‍
തിരികെ വെയ്ക്കുകയും ചെയ്തു .തിരികെ വച്ചത് വ്യാജ തിരുശേഷിപ്പ് ആണെന്ന പ്രചാരണം
വീണ്ടും ബഹളം ഉണ്ടാക്കി എങ്കിലും മത മേലധികാരികള്‍ നടത്തിയ പരിശോധനയും തുടര്‍ന്നു
യഥാര്‍ത്ഥ തിരുശേഷിപ്പ് എന്നുള്ള പ്രഖ്യാപനവും താഴ്വരയെ ശാന്തം ആക്കി.
പിന്നീട് ഫാരൂക് അബ്ദുല്ലയെ
തടങ്കലില്‍ ആക്കിയതിനെതിരെയും ശക്തം ആയ പ്രതിഷേധം ഉണ്ടാക്കി.
കേരന്‍, തിത്ത്വാള്‍, കാര്‍ഗില്‍
പൂഞ്ച് ഭാഗങ്ങളില്‍ പാകിസ്താന്‍ സൈനിക നീക്കം നടത്തി. തുടരെ ഉണ്ടായ വെടിവെ പ്പുകള്‍
ഇന്ത്യ നേരിടാതിരുന്നതും അവര്‍ക്ക് ധൈര്യം നല്‍കി. അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയില്‍
ഉണ്ടായിരുന്ന സൈനിക അര്‍ദ്ധ സൈനിക വിഭാഗത്തെയും പാകിസ്താന്‍ അതിര്‍ത്തിയില്‍
എത്തിച്ചു. ആസാദ് കാശ്മീരില്‍ 16—45 പ്രായക്കാര്‍ നിര്‍ബന്ധിത പട്ടാള പരിശീലനത്തിനു വിധേയരാകാന്‍ നിയമം വന്നു.
കശ്മീര്‍ മുസ്ലിം കോണ്ഗ്രസ് കാശ്മീരികളോട 27 May 1965
ഇല്‍ “റസാക്കര്‍ “ എന്നാ താല്‍ക്കാലിക സൈനികാര്‍ ആവാന്‍ ആവശ്യപ്പെട്ടു.
ഇന്ത്യന്‍ തിരിച്ചടി.
കാര്‍ഗില്‍ ഭാഗത്തെ മലമുകള്‍
പിടിച്ചടക്കാന്‍ ഇന്ത്യ തീരുമാനിച്ചു. ലടാക്കിലെ ഇന്ത്യന്‍ സൈന്യത്തിന് ഭക്ഷണ
യുദ്ധ സാമഗ്രികള്‍ എത്തിച്ചു കൊടുക്കുന്ന വഴി പോകുന്ന ഇന്ത്യന്‍ കോണ്‍വോയിയെ
പാകിസ്ഥാന്‍ സൈന്യം ആക്രമിച്ചു കൊണ്ടെഇരുന്നു.17 മേയ് ഇന്ത്യന്‍
സൈന്യം മൂന്നു വശത്ത് നിന്നും മിന്നല്‍ ആക്രമണം നടത്തി കാര്‍ഗിലിലെ പോയിന്റ് 13620 കീഴടക്കി. കലി കയറിയ
ഇന്ത്യന്‍ സൈന്യം പൂഞ്ച്, മേന്താര്‍, ദെല്ല , തിത്ത്വാള്‍ എന്നിവിടങ്ങള്‍
ആക്രമിച്ചെങ്കിലും ഇന്ത്യന്‍ തിരിച്ചടിയില്‍ പിന്വാങ്ങേടി വന്നു
കാലാ പഹാര്‍ എന്നാ കാര്‍ഗിലിന്
പത്ത് കിലോ മീറ്റര്‍ തെക്കുള്ള 2700 കിലോമീറ്റര്‍ വീതിയുള്ള പാര്‍വത പ്രദേശം
കീഴടക്കി അവിടെയുള്ള 200 പേര്‍ അടങ്ങുന്ന ശത്രു സൈന്യത്തെ ഒഴിവാക്കാന്‍ ഇന്ത്യന്‍
സൈന്യം തീരുമാനിച്ചു. 4 ജൂണിനു ഇന്ത്യന്‍ ആക്രമണം ആരംഭിച്ചു. പിറ്റേന്ന് രാവിലെ
പത്തു മുപ്പതോടെ ആദ്യ മുനമ്പ് പിടിച്ചെടുത്. കാല പഹാര്‍ വിട്ടു പാക് സൈന്യം പിന്‍വാങ്ങി.
കാലാ പഹാഡിനും അപ്പുറം ഉള്ള മഞ്ഞു മല പാക് സൈനും കീഴടക്കി. ആറ അടി മഞ്ഞു
ഉണ്ടായിരുന്നെങ്കിലും പെട്രോളിങ്ങിനു പോയ ജമ്മു കാശ്മീര്‍ മിലിഷ്യ മിന്നല്‍
ആക്രമനത്തിലൂടെ പാക് സൈനികരെ തുരത്തി.
ഓപ്പറേഷന്‍ ജിബ്രാള്‍ട്ടര്‍.
1947
ഇലെ നുഴഞ്ഞു കയറ്റക്കാരെ പോലെ ഒരു സംഘത്തെ കാശ്മീരില്‍ അയച്ചു വിധ്വംസക പ്രവര്‍ത്തനങ്ങള്‍
നടത്തുക എന്നതായിരുന്നു പ്ലാന്‍. ആസാദ് കാശ്മീരിന്റെ നാല് ഭാഗങ്ങളില്‍ നിന്നായി
നുഴഞ്ഞു കയറ്റക്കാരെ തിരഞ്ഞെടുത്ത് പരിശീലിപ്പിചായക്കാന്‍ ആ ഭാഗങ്ങളിലെ സൈനിക
നേതൃത്വത്തെ ഏല്‍പ്പിച്ചു. മുപ്പതിനായിരം വരുന്ന ആ നുഴഞ്ഞു കയറ്റക്കാരുടെ
പേരായിരുന്നു ജിബ്രാള്‍ട്ടര്‍ സൈന്യം. . മേയ് 1965 മുതല്‍ തന്നെ അവര് ഗറില്ല പരിശീലനം ആരംഭിച്ചിരുന്നു. റസാക്കര്‍ 1962 മുതല്‍ ആസാദ് കാശ്മീരില്‍ നിര്‍ബന്ധിത സൈനിക പരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന
ജനത ആണ്. അവരും മുജാഹിട്ദീനുകളും ആണ് കൂടുതലുമായി ഉള്‍പ്പെട്ടിരുന്നത്. മുജാഹിദീന്‍
കാരെ ആദ്യകാലത്ത് പോര്ട്ടര്‍മ്മരുടെ ചുമതല ആയിരുന്നു ഏല്‍പ്പിച്ചത്. 5 കംബനികളുടെ 6 യുണിറ്റ് ഉള്‍ക്കൊള്ളുന്ന
8 ഡിവിഷന്‍ ആയിരുന്നു ജിബ്രാള്‍ട്ടര്‍ സേന. യൂണിറ്റ് മേജര്‍, കമ്പനി ക്യാപ്ടന്‍
എന്നിവരുടെ കീഴില്‍ ആയിരുന്നു. സ്ഫോടക വസ്തുക്കള്‍ കൈകാര്യം ചെയ്തിരുന്നത്
കമാണ്ടോകള്‍ ആണ്. ആയുധങ്ങളും വെടിക്കോപ്പുകളും ധാരാളം ആയി അവര്‍ക്ക്
നലികിയിരുന്നു. നുഴഞ്ഞു കയറ്റക്കാര്‍ക്ക് താരിഖ്, കാസിം, ഖാലിദ്, സലാവുധീന്‍
ഗസ്നവി, ബാബര്‍, മുര്‍താസ, ജേക്കബ്, നുസ്രത് എനനി ങ്ങനെ പേരുകള്‍ നല്‍കി പ്രത്യേക
ചുമതലകള്‍ നല്‍കിയിരുന്നു.
ചെറു ഗ്രൂപ്പുകള്‍ ആയി നുഴഞ്ഞു കയറ്റക്കാര്‍ ജനങ്ങള്‍ക്കിടയില്‍
ലയിക്കുക. 8 ആഗസ്തിനു പീര്‍ ദാസ്താഗില്‍ സാഹിബിന്റെ പെരുന്നാള്‍ ആഘോഷിക്കുവാന്‍
കൂടുന്ന ജനങ്ങള്‍ക്കിടയില്‍ ഇടചെരുക. ആഗസ്ത് 9 നു ഷേക്ക് അബ്ദുള്ളയുടെ
അറസ്റ്റിന്റെ വാര്‍ഷികത്തിന് നടക്കുന്ന പ്രകടനത്തില്‍ നുഴഞ്ഞു കയറുക, കലാപം നടത്തി
വിമാനത്താവളം, റേഡിയോ നിലയം എന്നിവ പിടിച്ചെടുക്കുക. റോഡുകള്‍ തകര്‍ത്ത്
ശ്രീനഗറിനെ ഒറ്റപ്പെടുത്തുക എന്നിട്ട് വിപ്ലവ കൌണ്‍സില് എന്നാ പേരില്‍ ഭരണകൂടം
സ്ഥാപിച്ച് അന്താരാഷ്ട്ര അംഗീകാരം തേടും.
പാകിസ്ഥാന്‍ ആദ്യം തന്നെ അംഗീകാരം നല്‍കും. എന്ന്നിട്ടു കാശ്മീരില്‍ വിപ്ലവ
കൌണ്‍സിലിനെ സഹായിക്കാന്‍ ആയി സൈന്യത്തെ അയക്കും . ഇതൊക്കെ ആയിരുന്നു പ്ലാന്‍.
ജൂലൈ 30 നു നുഴഞ്ഞു കയറിയ
സലാവുദ്ധീന്‍ സേന ആഗസ്റ്റ് 8 നു കാവല്‍ നിന്നിരുന്ന പോലീസുകാരനെ കൊന്നു ബിമന പാലം
തകര്‍ത്തു. ബാരമുള്ള , ബട്ഗാം, യുദ്മാര്ഗ്, വഴി ശ്രീ നഗറില്‍ എത്തിയെങ്കിലും ദൂരെ
നിന്നും പോലീസുകാരെ സ്നിപ് ച്ചെയ്യാന്‍ മാത്രമേ സാധിച്ചുള്ളൂ. കലി കയറിയ നുഴഞ്ഞു കയറ്റക്കാര്‍ മുന്നൂറു വീടുകള്‍ക്ക്
ബാറ്റ്മാലൂ എന്നാ പ്രദേശത്ത് തീ വച്ചു. എന്നിട്ട് കാഗ് വനത്തില്‍ ഒളിച്ചിരുന്ന അവരെ
ഇന്ത്യന്‍ സൈന്യം ആക്രമിച്ചു. ആഗസ്ത് 15 നു പാക് അധിനിവേശ കാശ്മീരിലേക്ക് കടത്തി.
ദ്രാസ് കാര്‍ഗില്‍ ഭാഗത്ത് നുഴഞ്ഞു
കയറിയ നാനൂറു പേരുടെ താരിഖ് സേന കാരക്കോറാം സ്കൌട്സ്, മുജാഹിദുകള്‍, രസാക്കെര്സ്
എന്നീ വിഭാഗങ്ങള്‍ അടങ്ങിയിരുന്നവര്‍ ആയിരുന്നു. ശ്രീനഗര്‍ സോനാമാര്ഗ് പാതയിലെ
ഹാമില്‍ട്ടന്‍ പാലം തകര്‍ക്കാന്‍ അവര്‍ ശ്രമിച്ചെങ്കിലും ഇന്ത്യന്‍ സേന ആ ഉദ്യമം
തകര്‍ത്തു. ഇരുപതു നുഴഞ്ഞു കയറ്റക്കാര്‍ കൊല്ലപ്പെട്ടപ്പോള്‍ ബാക്ക്യുള്ളവര്‍
പാകിസ്ഥാനിലേക്ക് തിരികെ ഓടി. (ആഗസ്ത് 29). അവര്‍ക്കിടയില്‍ തന്നെ
ലഹള ഉണ്ടാകുകയും താരിഖ് സേന പിരിച്ചു വിടുകയും ചെയ്തു.
അഞ്ഞൂറ് പേര്‍ അടങ്ങുന്ന ഖാസിം സേന
രസ്ധാര്‍ ചുരം വഴി ബന്ധിപ്പൂരെത്തി പോലീസ് സ്റെഷനും പാലങ്ങളും ആക്രമിച്ചു
നശിപ്പിക്കാനും ശ്രമിച്ചു. ഇന്ത്യന്‍ സേന ഹെലിക്കോപ്ടര്‍ ഉപയോഗിച്ചു അവരെ മുഴുവനായി
കൊന്നൊടുക്കി.
ഖാലിദ് സേന നൌഗം ലിങ്ങായത്ത്
പാലങ്ങള്‍ തകര്‍ക്കുവാന്‍ ശ്രമിച്ചു. കാസില്പൂര്‍ പാലം ആക്രമിച്ചു നശിപ്പിച്ചു.
ആഗസ്റ്റ് അവസാനം സേനയെ പിരിച്ചു വിട്ടു.
നുസ്രത്ത് സൈന്യം പാകിസ്താന്‍
സഹായത്തോടെ ആഗസ്തില്‍ ചില ഇന്ത്യന്‍ പോസ്റ്റുകള്‍ ആക്രമിച്ചു. ഇന്ത്യന്‍ സേന
തിരിച്ചടി എന്നാ വണ്ണം ചില പാകിസ്താന്‍ പോസ്റ്റുകള്‍ ആക്രമിച്ചു കീഴടക്കി. ഇവിടെ
നിന്നും നുഴഞ്ഞു കയറ്റക്കാരെ കുറിച്ചുള്ള
ചില രേഖകള്‍ പിടിചെടുത്തു. കിഷന്‍ ഗംഗയുടെ തെക്കന്‍ ഭാഗം മുഴുവന്‍ ഇന്ത്യ
പിടിച്ചെടുത്ത്. താഷ്കെന്റ് കരാറിന് ശേഷം കിഷന്‍ ഗംഗ തിരികെ നല്‍കി.
രണ്ടായിരം പേരടങ്ങുന്ന ഗസ്നവി സേന
ജാമ്ഗര്‍ വഴി നുഴഞ്ഞു കയറി നരിയാന്‍ വെടിക്കോപ്പ് സംഭരണ ശാല പിടിച്ചെടുക്കാന്‍ ഒരു
പരാജിത ശ്രമം നടത്തി. ബുധില്‍ ഗ്രാമം കീഴടക്കിയ അവര്‍ ഇന്ത്യന്‍ സേനയെ ആക്രമിച്ചു
കൊണ്ടേ ഇരുന്നു. നാട്ടുകാരെ പോലെ ഇരുന്ന ഇവരെ വെടിനിര്തലിനു ശേഷം ഇന്ത്യന്‍ സൈന്യം
തുരത്തി.
നാനൂറു പേര്‍ അടങ്ങുന്ന ബാബര്‍ സേന
കാലിധാരില്‍ നുഴഞ്ഞു കയറുകയും ഇന്ത്യന്‍ സേനയാല്‍ ഭൂരിപക്ഷം കൊല്ലപ്പെടുകയും
ചെയ്തു . അങ്ങനെ അവരും പാക് അധിനിവേശ കാശ്മീരിലേക്ക് പോയി.
ആഗസ്ത് 12 ഓപറേഷന്‍ ജിബ്രാള്‍ട്ടര്‍
പരാജയപ്പെട്ടു.
ഓപ്പറേഷന്‍ ബക്ഷി .
ഇന്ത്യന്‍ സൈന്യം നുഴഞ്ഞു
കയറ്റക്കാരെ തുരത്താന്‍ ആഗസ്ത് പതിനഞ്ചിനു വെടിനിര്‍ത്തല്‍ രേഖ കടന്നു.
പാകിസ്ഥാനികള്‍ പിടിച്ചെടുത്ത തിത് വാ;ള്‍, ഉറി
മേഖലകളിലെ ചില മല മടക്കുകള്‍ പിടിച്ചെടുത്തു.. നുഴഞ്ഞു കയറ്റക്കാരുടെ
കേന്ദ്രമായ ഹാജിപ്പീര്‍ മലനിരകള്‍ പിടിക്കുവാന്‍ ഇന്ത്യന്‍ സേന തീരുമാനിച്ചു.
വെടിനിര്‍ത്തല്‍ രേഖയില്‍ നിന്നും 8 കിലോമീറ്റര്‍ ഉള്ളില്‍ 19 കാലാള്‍ ഡിവിഷന്‍ 68
കാലാള്‍ ബ്രിഗേടിനോപ്പം നടത്തിയ ഈ യുദ്ധം ഓപ്പറേഷന്‍ ബക്ഷി എന്ന് അറിയപ്പെട്ടു. 25
കാലാള്‍ ഡിവിഷന്‍ പൂഞ്ചില്‍ നിന്നും ഹാജിപ്പീര്‍ മലകളെ പിടിച്ച മുന്നേറ്റം അറിയപ്പെടുന്നത്
ഓപ്പറേഷന്‍ ഫൌലാദ് എന്നാണ്.
26 ആഗാസ്തിനു ഹാജിപ്പീരിന്റെ
വശങ്ങള്‍ 19 പഞ്ചാബ് രേജിമാന്റ് പിടിച്ചു. ബദോരി ഭാഗം പിടിക്കുവാന്‍ ഉള്ള ശ്രമം
ആദ്യം പാളി എങ്കിലും 28 ആഗസ്ത്തിനു പഞ്ചാബ് രേജിമാന്റ്റ് തന്നെ
പിടിച്ചെടുത്ത്. ഹാജിപ്പീരിന്റെ പടിഞ്ഞാറു ഭാഗത്തുള്ള ബിസാളി ഭാഗം രാജ്പുത്ര
രേജിമാന്റ്റ് പിടിച്ചു. ബിസാളി വീണ്ടും പാകിസ്താന്‍ തിരിച്ചു പിടിച്ചു. രാജപുത്രാ
രേജിമാന്റ്റ് പിന്‍വാങ്ങി.
ആഗസ്ത് 27 മേജര്‍ രത്തന്‍ സിംഗ് ദയാല്‍ അദ്ധേഹത്തിന്റെ
കമ്പനിക്കൊപ്പം ഹാജിപ്പീരിലേക്ക് നീങ്ങി. വഴിക്ക് കാശ്മീരില്‍ ഇന്ത്യന്‍
സൈന്യത്ത്തിനോടു പരാജയപ്പെട്ട് പിന്‍വാങ്ങുന്ന നുഴഞ്ഞു കയറ്റക്കരോടു ചെറിയ ഒരു
പോരാട്ടം നടന്നു. മഴ പൊടിച്ചു. താഴ്വര മുഴുവന്‍ മഞ്ഞു നിറഞ്ഞു. ചുരത്തിനു താഴെ
എത്തിയ ദയാല്‍ മുകളിലേക്കുള്ള നടപ്പാത വിട്ടു കുത്തനെ ഉള്ള കയറ്റം കയറുവാന്‍ തീരുമാനിച്ചു. ഉറി പൂന്ജ് പാതയില്‍
എത്തിയ അവരെ ശത്രുക്കള്‍ വെടിവച്ചു . കുറച്ചു സൈനികരെ അവിടെ നിര്‍ത്തി മല മുകളില്‍
നിന്ന് വെടി വെക്കുന്ന ശത്രുക്കളുടെ ശ്രദ്ധ അവരില്‍ നില നിര്‍ത്തി. തന്റെ ബാക്കി
ആളുകളും ആയി പടിഞ്ഞാറ് വശത്ത് കൂടി മല മുകളില്‍ കയറുകയും ശത്രുക്കല്‍ക്കിടയിലെക്ക്
ഇഴഞ്ഞിറങ്ങി വെടിവെയ്പ്പ് ആരംഭിച്ചു. പകച്ചു പോയ പാക് സൈനികര്‍ ആയുധം ഉപേക്ഷിച്ചു
ഓടി രക്ഷ പെട്ട്. ആഗസ്റ്റ് 28 നു ഹാജിപ്പീര്‍ മലനിരകള്‍ സൈന്യം പിടിച്ചെടുത്ത്. പിറ്റേന്ന്
പാക് സൈന്യം തിരിച്ചു പിടിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. സെപ്തംബര്‍
പത്തിന് 93 ഇന്ഫന്ട്രി ബ്രിഗേഡ് പൂന്ജ് വഴി ഹാജിപ്പൂരെത്തിയതോടെ ഹാജിപ്പൂരിന്റെ
കീഴടങ്ങല്‍ പൂര്‍ണം ആയി.
ഓപ്പറേഷന്‍ ഗ്രാന്‍ഡ്‌സ്ലാം (സെപ്തംബര്‍
1- സെപ്തംബര്‍ 22 )
ഓപ്പറേഷന്‍ ജിബ്രാള്‍ട്ടര്‍
പൊളിഞ്ഞതോടെ ആഖാനൂര്‍ പിടിച്ച് ജമ്മുവില്‍ നിന്നും പൂഞ്ചിലെക്കുള്ള റോഡ് ഗതാഗതം
അവസാനിപ്പിക്കാന്‍ ശ്രമിച്ചു. ചെസ് സെക്റ്ററില്‍ ഇന്ത്യന്‍ സൈന്യം വളരെ
കുറവായിരുന്നു. ജമ്മു കാശ്മീരിലെ ആഖാനൂര്‍ സെക്ടര്‍ 4 ബറ്റാലിയന്‍ കാലാളും ഒരു
സ്ക്വാഡ്റണ് ടാങ്കുകളും ആയിരുന്നു. ശക്തമായ പാകിസ്താന്‍ ആക്രമണത്തെ ചെറുക്കാനാകാതെ
ഇന്ത്യന്‍ സൈന്യം പ്രതിരോധത്തില്‍ നിന്നിരുന്ന പ്രദേശത്ത് നിന്ന് പിന്‍വാങ്ങി. ആക്രമണത്തിന്റെ
രണ്ടാം ദിവസം പാകിസ്താന്റെ 12 കാലാള്‍ ഡിവിഷന്റെ മേധാവി ആയ അക്തര്‍ ഹുസൈന്‍
മാലിക്കിനെ മാറ്റി മേജര്‍ ജനറല്‍ യാഹ്യാ ഖാന്‍ , 7 കാലാള്‍ ഡിവിഷന്‍ മേധാവിയെ
നിയോഗിച്ചു. ആ ദിവസം പാകിസ്താന്‍ ആക്രമണം നിര്‍ത്തി വച്ചു. ഇന്ത്യന്‍ സൈന്യം ആ
സമയം കൊണ്ട് പ്രതിരോധം ശക്തി പെടുത്തി.മൂന്നാം തീയതി ആക്രമണം പുനരാരംഭിച്ചപ്പോള്‍
ശക്തി പെടുത്തിയ ഇന്ത്യന്‍ പ്രതിരോധത്തെ തകര്‍ത്തു മുന്നേറാന്‍ പാക് സൈന്യത്തിന്
കഴിഞ്ഞില്ല. തിരിച്ചു ആ ഭാഗത്ത് നിന്നും പാക് സൈന്യത്തെ ആക്രമിച്ചു തുരത്താന്‍
ഉള്ള ശേഷി ഇന്ത്യന്‍ സൈന്യത്തിനും ഉണ്ടായിരുന്നില്ല. കുറച്ചു ദിവസം കൂടി പിടിച്ചു
നില്‍ക്കാന്‍ ഉള്ള ശേഷിയെ ആ ഭാഗത്ത് ഉള്ള ഇന്ത്യന്‍ സൈന്യത്തിന്
ഉണ്ടായിരുന്നുള്ളു. അന്താരാഷ്ട്ര അതിര്‍ത്തി കടന്നുള്ള പാക് ആക്രമണത്തോടെ
പാകിസ്താന്‍ യുദ്ധം ചോദിച്ചു വാങ്ങുക ആയിരുന്നു. ആക്രമണകാരികള്‍ മുനാവര്‍
താവി നദി കടന്നു രൂക്ഷം ആയ പ്രതിരോധവും
താണ്ടി ആഖാനൂരിലേക്ക് അടുക്കുംമ്പോള്‍ ഇന്ത്യക്ക് വേറെ വഴി ഒന്നും
ഉണ്ടായിരുന്നില്ല. ലാല്‍ ബഹാദൂര്‍ ശാസ്ത്രി പഞ്ചാബിലൂടെ പാകിസ്ഥാനെ ആക്രമിക്കാന്‍
ആവശ്യപ്പെട്ടു. പഞ്ചാബില്‍ കൂടി ഉള്ള ഇന്ത്യന്‍ സൈന്യത്തിന്റെ ആക്രമണം വിജയിച്ചാല്‍
അഖാനൂരില്‍ ഉള്ള പാക് സൈന്യത്തിനെ വലതു ഭാഗത്ത് കൂടി ആക്രമണം നേരിടേണ്ടി വരും
എന്ന് മനസ്സിലാക്കിയ പാക് സൈന്യം പിടിച്ചെടുത്ത ഭാഗം പ്രതിരോധിക്കാന്‍ ഉള്ള ഒരു
ഭാഗം സൈനികരെ മാത്രം നിര്‍ത്തി ബാക്കി ഭാഗത്തിനെ പഞ്ചാബ് ആക്രമണം നേരിടാന്‍ ആയി
പിന്‍വലിച്ചു.
ലാഹോര്‍ ആക്രമണം.
സെപ്തംബര്‍ ആറിനു ഇന്ത്യയുടെ 11
കോര്‍പ്സ് മൂന്നു വശങ്ങളിലൂടെ അമ്പതു കിലോമീറ്റര്‍ വീതിയില്‍ ആക്രമണം അഴിച്ചു
വിട്ടു. വാഗ- ദോഗ്ര ( 15 Infantry) ഖേമ്കരന്‍ - കസൂര്‍ (4 Infantry) ഖല്‍ര – ബുര്കി (7
Infantry) ഭാഗങ്ങള്‍ വഴി കൂടെ പറഞ്ഞ കാലാള്‍ ഡിവിഷനുകള്‍ ആക്രമിച്ചു
.സെപ്തംബര്‍ 5 സന്ധ്യയോടെ ഇചോഗില്‍ കനാല്‍ ഇന്ത്യ കടന്നെങ്കിലും ലാഹോര്‍ നഗരത്തിനു
മുമ്പ് വച്ച് ഇന്ത്യന്‍ സൈന്യം ആക്രമണം നിര്‍ത്തി വച്ച്. അതോടെ അവരുടെ മറ്റു
സൈനികര്‍ എത്തി പ്രതിരോധിച്ച്ചിരുന്നവരെ സഹായിക്കുകയും ഇന്ത്യന്‍ സേനയെ ആക്രമിച്ചു
ഇചോഗില്‍ കനാലിന്റെ ഇക്കരെ എത്തിക്കുകയും ചെയ്തു. ഇന്ത്യയുടെ ഈ നീക്കത്തോടെ പരാജയം
മുന്നില്‍ കണ്ടിരുന്ന അഖന്നൂര്‍ ഭാഗത്ത് നിന്ന് പാകിസ്ഥാന്‍ ലാഹോര്‍ കാവലിനായി
എത്തിച്ചതു ആ ഭാഗത്തെ പ്രഷര്‍ കുറച്ചു. ഇന്ത്യയുടെ
15 ഡിവിഷനെ പാകിസ്ഥാന്റെ ബലോച്
രേജിമന്റ്റ് തിരിചാക്രമിച്ചപ്പോള്‍ സേനാ
മേധാവി ആയിരുന്ന മേജര്‍ ജനറല്‍ നിരഞ്ജന്‍ പ്രസാദ് യുദ്ധ രംഗത്ത് നിന്നും
ഒളിച്ചോടി. നിരഞ്ജന്‍ പ്രസാദിനെ പിന്നീട് പട്ടാളകോടതി കോര്‍ട്ട് മാര്‍ഷല്‍
ചെയ്യാന്‍ തുടങ്ങി എങ്കിലും പിന്നീട് മാന്യമായി രാജിവച്ചു പോകാന്‍ അനുവദിച്ചു. ഈ
യുദ്ധം ആണ് ബറ്റാപ്പൂര്‍ പോരാട്ടം . (Battle of
Batapur)
ഇന്ത്യ പാക് അതിര്‍ത്തി കടന്നുള്ള കമാന്‍ഡോ ഓപ്പറേഷന്.
പാകിസ്താന്‍ സൈന്യം 1965 September
7 ന്ന്‍ 135 എസ എസ ജി കമാണ്ടോകളെ
പല്‍വാര , പത്താന്‍ കൊട്ട്, ആദംപൂര്‍ മേഖലകളില്‍ പാരച്യൂട്ടില്‍ ഇറക്കി. ഇരുപതു
കമാണ്ടോകളെ ആര്‍മി, പോലീസ്, സാധാരണ ജനങ്ങള്‍ കൊന്നു, പാകിസ്താന്‍ ചാരന്മാരെയും
പാരാട്രൂപ്പെര്സിനെയും പിടിച്ചു കൊടുക്കുന്നവര്‍ക്ക് സമ്മാനം പ്രഖ്യാപിച്ചു. 93 കമാണ്ടോകള്‍ പിടിക്കപെട്ടു. 22 കമാണ്ടോകള്‍ പാക്
അതിര്‍ത്തി കടന്നു രക്ഷ പെട്ട്. 14 കാലാള്‍ ഡിവിഷന്‍ കമാണ്ടോകളെ തുരത്താന്‍ മാത്രം നിയോഗിക്കപെട്ടു. അവരുടെ വാഹനങ്ങള്‍ പാക് വ്യോമസേന ആക്രമിച്ചു
തകര്‍ത്തു.
മേഘദൂത് സേന (ഇന്ത്യന്‍ കമാണ്ടോകള്‍)
രണ്ടാം ലോക മഹായുദ്ധ കാലത്തു ബര്‍മയില്‍
ശത്രു അതിര്‍ത്തി രേഖകള്‍ കടന്നുള്ള രഹസ്യമായുള്ള ആക്രമണങ്ങള്‍ നടത്താന്‍ നേതൃത്വം
നല്‍കിയിട്ടുള്ള മേജര്‍ മേഘ സിംഗ് പടിഞ്ഞാറന്‍ കമാന്ഡ് മേധാവി ആയ ലഫ്ടനന്റ്റ്
ജനറല്‍ ഹര്ബക്ഷ് സിംഗിനെ ഇങ്ങനെ ഒരു ആക്രമണം നടത്തുന്ന കാര്യം അറിയിച്ചപ്പോള്‍
അദ്ദേഹം കണ്ണും അടച്ചു സമ്മതിച്ചു. 3 രജപുത്ര രേജിമന്റിലെ ഊര്ജസ്വലരും ധീരരും ആയ
ഒരു കൂട്ടം ചെറുപ്പക്കാരെ തിരഞ്ഞെടുത്ത് ചെറിയ കാല അളവില്‍ പരിശീലിപ്പിച്ചു. ആ
സംഘത്തിന്റെ പേരാണ് മേഘദൂത് സേന. സെപ്തംബര്‍ ഒന്ന് രാത്രിയോടെ ദൌത്യങ്ങള്‍
ആരംഭിച്ചു. പാക് അതിര്‍ത്തിയില്‍ നിന്നും 10 കിലോ മീറ്റര്‍ ഉള്ളില്‍ ദ്വാരണ്ടി –
ബന്ദിഗോപാല്പൂര്‍ റോഡിലെ കള്‍വരട്ട് ബോംബ് ചെയ്തു കൊണ്ട് ആരംഭിച്ചു. സെപ്തംബര്‍ 7
നു രോസ്പീര്‍ അരിധോക്ക് പിക്കറ്റുകള്‍ പിടിച്ചെടുത്തു. ദോഗ്ര റെജിമന്റിനെ തടഞ്ഞു
നിര്‍ത്തിയ കഹൂത്ത പാലം കാവല്‍ നിന്നിരുന്ന പാക് സൈന്യത്തെ ചന്ദ് തെക്രിയില്‍
പിന്നില്‍ നിന്നും ആക്രമണം അഴിച്ചു വിട്ടു തുരത്തി. അങ്ങനെ ഹാജിപ്പീര്‍ 68 ബ്രിഗേടിന്റെ മുന്നേറ്റത്തില്‍ മേഘദൂത് സേന പങ്കാളി ആയി. 18 സെപ്ടംബറിനു പാകിസ്ഥാന് നാല് കിലോമീറ്റര്‍
ഉള്ളില്‍ തീര്‍ ആക്രമിച്ചു അമ്പത് പട്ടാളക്കാരെ കൊന്നൊടുക്കി. തീര്‍
കീഴ്പ്പെടുത്തി. 12 കിലോമീറ്റര്‍ ഉള്ളില്‍ നാതാല്‍ എന്നാ പാക് ക്യാമ്പ്
ആക്രമിച്ചു. പാക് സപ്ലൈ ലൈനുകള്‍ തകര്‍ത്തു. തിരികെ പോകുന്ന വഴിക്ക് തഗ്ഗിയിലെ
ശത്രു പോസ്റ്റ് ആക്രമിച്ചു 22 സൈനികരെ കൊലപ്പെടുത്തി. 23 സെപ്തംബര്‍ വരെ പാക്
അതിര്‍ത്തിക്കുള്ളില്‍ ഭീതി വിതച്ച് ഇന്ത്യന്‍ കമാണ്ടോകള്‍ ആക്രമണം
നടത്തിക്കൊണ്ടിരുന്നു. മുഴുവന്‍ ആക്രമണങ്ങളില്‍ മരിച്ചത് ഒരേ ഒരു ഇന്ത്യന്‍
സൈനികന്‍ ആയിരുന്നു.
ഓപ്പറേഷന്‍ ദ്വാരക
1965 September 7 -8 നു പാക് നാവിക സേന ഇന്ത്യന്‍ തീരദേശ പട്ടണം ദ്വാരക ആക്രമിച്ചു.
സെപ്തംബര്‍ 8 പാക് നാവിക സേന വിജയ ദിനം ആയി ആചരിക്കുന്നു. ദ്വാരകയിലെ രഡാര്‍
സ്റ്റേഷന്‍ തകര്‍ക്കുക അത് വഴി കറാച്ചി
ഭാഗത്ത് ഇന്ത്യന്‍ വ്യോമസേന ആക്രമണം ഇല്ലാതാക്കുക ആയിരുന്നു അവസെപ്തംബര്‍ രുടെ ലക്‌ഷ്യം.
ഇന്ത്യന്‍ നാവിക സേനാ കപ്പലുകള്‍ കടലില്‍ ഇറക്കി പാക് അന്തര്‍ വാഹിനി പി എന്‍ എസ
ഗാസിക്ക് ആക്രമിക്കാന്‍ അവസരം ഉണ്ടാക്കി കൊടുക്കുക ഇവയും ലക്ഷ്യങ്ങളില്‍ പെടുന്നു.
അന്ന് രാത്രി 7 കപ്പലുകള്‍ ദ്വാരക ആക്രമിച്ചു. റഡാര്‍ തകരാറില്‍ ആക്കി.ഓരോ
കപ്പലുകളില്‍ നിന്നും അമ്പത് റൌണ്ടുകള്‍ വീതം നിറയൊഴിച്ചു. റെയില്‍വേ ഗസ്റ്റ്
ഹൌസ്, അസോസിയെട്ടാദ് സിമന്റ് ഫാക്ടറി ചില
കെട്ടിടങ്ങള്‍ എന്നിവ തകര്ന്നവയില്‍ പെടുന്നു. ഇന്ത്യന്‍ കപ്പലുകള്‍ റിപ്പയറില്‍
ആയിരുന്നതിനാല്‍ തിരിച്ചടി ഉണ്ടായില്ല. പൊട്ടാത്ത വെടിയുണ്ടകളില്‍ ഇന്ത്യന്‍ ഓര്‍ഡിനന്‍സ്
ഫാക്ടറി എന്ന് രേഖപെടുത്തിയിരുന്നു. 1940 കളില്‍ ഇന്ത്യയില്‍
ആയിരുന്നു ഇവ നിര്‍മിച്ചിരുന്നത്.
രാജസ്ഥാന്‍ ഭാഗത്തെ പാകിസ്താന്‍
ആക്രമണം.
ജൈസാല്മീര്‍ ബള്‍ജ് എന്നാ ചെളി നിറഞ്ഞ ഭാഗം കാത്തിരുന്ന ഇന്ത്യന്‍ സൈന്യത്തെ യുദ്ധം വന്നപ്പോള്‍ ഭാഗികള്‍ ആയി പിന്‍വലിച്ചു പഞ്ചാബ് ഭാഗത്തേക്ക് അയച്ചു. ആയിരം കിലോമീറ്റര്‍ അതിര്‍ത്തി നോക്കുവാന്‍ പാകിസ്ഥാന്റെയും ഇന്ത്യയുടെയും ചെറിയ സൈന്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ദുര്‍ബലം ആയ ഇന്ത്യന്‍ സൈന്യത്തെ നേരിടാന്‍ പാക് റേഞ്ചര്‍ “ഹര് “ എന്നാ അതിര്‍ത്തിയിലെ അക്രമി ഗോത്രങ്ങളെ സഹായത്തിനു വിളിച്ചു. രണ്ടാം ലോക മഹായുദ്ധ കാലത്ത് ബ്രിട്ടീഷുകാര്‍ക്ക് എതിരെ യുദ്ധം നയിച്ച ചരിത്രം ഉള്ളവരായിരുന്നു ഹര ഗോത്രം. പാകിസ്താന്‍ സൈന്യം നല്‍കിയ ബോള്‍ട്ട് റൈഫിളുകളും മെഷീന്‍ ഗന്നുകളും ആയി ഫക്കീര്‍ ജമാല മാംഗ്രിയുടെ നേതൃത്വത്തില്‍ ആയിരക്കണക്കിന് ആളുകള്‍ ഇന്ത്യക്കെതിരെ യുദ്ധത്തിനു ഇറങ്ങി. ഇവരെ ഡസര്‍ററ് ഫോര്സ എന്നായിരുന്നു അറിയ പെട്ടിരുന്നത്. 6 സെപ്ടംബരിനു ആക്രമണം തുടങ്ങിയ അവര്‍ നിരവധി ഗ്രാമങ്ങള്‍ കീഴടക്കി കിഷന്‍ ഗഡ കോട്ട ആക്രമിച്ചു. കുറച്ചു ദിവസത്തെ ആക്രമണത്തെ തുടര്‍ന്നു ഇന്ത്യന്‍ സൈന്യം കോട്ടയില്‍ നിന്ന് പിന്‍വാങ്ങി.
ലാഹോര്‍ ആക്രമണങ്ങള്‍ തുടരുന്നു...
സെപ്തംബര്‍ 21-22 ലാഹോര്‍
സെക്ട്ടരിന്റെ ദോഗ്ര ഭാഗത്ത് കാവല്‍ നിന്നിരുന്ന പാക് സൈനികരെ ഇന്ത്യന്‍ സൈന്യം
തുരത്തി. ഒരു ഡസന്‍ ജീപ്പുകളും പതിനൊന്നു ടാങ്കുകളും ഉപേക്ഷിച്ചു പാകിസ്ഥാന്‍
സൈന്യം ഓടി രക്ഷപെട്ടപ്പോള്‍ മുന്നൂറ്റി
അഞ്ചു ജഡങ്ങള്‍ഉം
നൂറ്റി അഞ്ജു യുദ്ധ തടവുകാരും അവശേഷിച്ചു. പിറ്റേന്ന് വെടി നിര്‍ത്തുമ്പോള്‍ മരണപ്പെട്ട
എല്ലാ പാക് സൈനികരുടെയും ശരീരം ഇന്ത്യ പാകിസ്ഥാന് കൈമാറി. ഈ യുദ്ധം ബാറ്റില്‍ ഓഫ് ബുര്കി/ ദോഗ്ര എന്ന് അറിയപ്പെടുന്നു.
15 ഉം 7 ഉം ഡിവിഷനുകള്‍ ആക്രമിച്ചു മുന്നേറിയപ്പോള്‍ 4 കാലാള്‍ ഡിവിഷന്‍ ഖേമ്കാരന്‍ കസൂര്‍ മേഖലയില്‍
ശക്തം ആയ പ്രതിരോധം നേരിട്ട്.
പാകിസ്ഥാന്റെ അഭിമാനം ആയ ഒന്നാം
ഡിവിഷന്‍ ഇന്ത്യയെ ആക്രമിച്ചു പിന്നോട്ടോടിച്ചു അവിടെ ഇന്ത്യ കുതിര ലാട
ആകൃതിയില്‍ പ്രതിരോധം തയ്യാറാക്കി. ആ കെണിയിലേക് ഒന്നാം ഡിവിഷന്‍ തങ്ങളുടെ
സൈന്യത്തെയും കൊണ്ട് ഇരച്ചു കയറി. ദല്‍ഹി ജിമ്ഖാനയില്‍ ഭക്ഷണം കഴിക്കാന്‍ കൂടാം
എന്നായിരുന്നു അയൂബ് ഖാന്‍ ഒന്നാം ഡിവിഷന്‍
കമാന്ടരോട് പറഞ്ഞിരുന്നത്. സെപ്തംബര്‍ 8 – 10
ഇടക്ക് തുടര്‍ച്ച ആയ ആക്രമണം അഴിച്ചു വിട്ടു. ഇന്ത്യന്‍ സൈന്യത്തെ
പുറകോട്ടടിച്ച പാകിസ്ഥാന്‍ സൈന്യത്തിന് വഴിയില്‍ മറഞ്ഞിരിക്കുന്ന അപകടത്തെ പറ്റി
ധാരണ ഉണ്ടായിരുന്നില്ല. അണക്കെട്ട അഴിച്ചു വിട്ടു ഉണ്ടാക്കിയ കൃത്രിമ വെള്ള പൊക്കം
കടന്നു ഒരു കരിമ്പിന്‍ തോട്ടത്തിനു ഉള്ളില്‍ യുദ്ധത്തിനു തയ്യാറായ ടാങ്കുകളുടെയും
ടാങ്ക് വേധ ആയുധങ്ങലുടെ ഇടയിലേക്ക് ഒന്നാം ഡിവിഷന്‍ എത്തി ചേര്‍ന്നു.
ഗ്രനെടിയെര്സിന്റെ അബ്ദുല്‍ ഹമീദ് ടാങ്ക് വേധ തോക്ക് ഘടിപ്പിച്ച ജീപ്പില്‍ ആദ്യ ആക്രമണം
അഴിച്ചു വിട്ടു. മരിച്ചു വീഴുമ്പോള്‍ നാല് ടാങ്കുകള്‍ കത്തി
എരിയുന്നുണ്ടായിരുന്നു. ആ യുദ്ധത്തില്‍ പാകിസ്ഥാന്റെ തൊണ്ണൂറ്റി ഏഴു ടാങ്കുകള്‍
തകര്‍ക്കപ്പെടുകയോ ഉപേക്ഷിക്കപെട്ടു ഇന്ത്യന്‍ കൈവശത്തില്‍ എതിപെടുകയോ ചെയ്തു.
പാക് സേനയുടെ മേജര്‍ ജനറല്‍ നാസിര്‍ അഹമ്മദ് ഖാന്‍ ആര്‍ത്ടിലരി കമാണ്ടര്‍ എന്നിവര്‍
പരിക്കേറ്റു പിന്നീട് മരണപ്പെട്ടു. ഈ പോരാട്ടത്തില്‍ പിന്നീട് പാക് പ്രസിഡന്റ് ആയ
പര്‍വേസ് മുഷറഫ് ലെഫ്ടനന്റ് റാങ്കില്‍ പങ്കെടുത്തിരുന്നു. ഓടി രക്ഷപെട്ടവരില്‍
മുഷറഫും ഉണ്ടായിരുന്നത്രേ. ഈ യുദ്ധത്തെ പറ്റി നടത്തിയ പഠനത്തെ തുടര്‍ന്നു അമേരിക്ക
പാറ്റന്‍ ടാങ്കിന്റെ പെട്രോള്‍ എഞ്ചിന്‍ മാറ്റി ഡീസല്‍ എഞ്ചിന്‍ ഘടിപ്പിച്ചു. ഈ
പോരാട്ടം “ അസലി ഉത്തര്‍ എന്നാ പേരില്‍ അറിയപ്പെടുന്നു.
സിയാല്‍കോട്ട് ആക്രമണം
സ്ട്രാറ്റജിക് റിസരവ് കോര്‍പ്സ് ആയ ഒന്നാം കോര്‍പ്സ് ഇന്ത്യ
പുതുതായി രൂപീകരിച്ച സേനാ വിഭാഗം ആയിരുന്നു. ജലന്ധറില്‍ സ്ഥാപിതം ആയിരുന്ന ഒന്നാം
കവചിത ഡിവിഷന്‍, ജമ്മുവിലെ 26 കാലാള്‍ ഡിവിഷന്‍
ബരെലിയിലെ 6 കാലാള്‍ ഡിവിഷന്‍ ഡറാഡൂണ്‍ഇല 16 കാലാള ഡിവിഷനുകള്‍ ഉള്കൊല്ലുന്നതായിരുന്നു.
ഈ ഡിവിഷനുകള്‍ കൂടി ആദ്യമായി കാണുന്നത് തന്നെ ഈ സെക്ടറില്‍ വച്ചു ആയിരുന്നു.
പാകിസ്ഥാന്റെ 4 കോര്‍പ്പസ് സിയാല്‍ കൊട്ട്
കാവലിനു 6 പീരങ്കി, 7,15 കാലാള്‍ ഡിവിഷന്റെ കൂടെ ഉണ്ടായിരുന്നു .
സൈന്യത്തെ കേന്ദ്രീകരിക്കാന്‍ ഉള്ള താമസം മൂലം നാല്പത്തി
എട്ടു മണിക്കൂര്‍ താമസിച്ചു 1 കോര്‍പ്സ് ഫില്ലോര ചാവിന്ദ ഭാഗത്ത് കൂടി ആക്രമണം
അഴിച്ചു വിട്ടു. ഇന്ത്യന്‍ സൈന്യത്തെ
പാകിസ്ഥാന്റെ ആറാം ഡിവിഷന്‍ ശക്തം ആയി പ്രതിരോധിച്ചു. പാകിസ്താന്‍ വ്യോമാക്രമണം
മൂലം ഇന്ത്യയുടെ കുറച്ചു ടാങ്കുകളും, കുറച്ചു സൈനികരും വാഹനങ്ങളും നഷ്ടം ആയി. രണ്ടു ദിവസത്തെ യുദ്ധത്തിനു ശേഷം പാക് സൈന്യം
ചാവിണ്ടയിലേക്ക് പിന്മാറി. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം നടന്ന ഏറ്റവും വലിയ
ടാങ്ക് യുദ്ധത്തില്‍ ഒന്നായിരുന്നു അവിടെ നടന്നത്.പാകിസ്ഥാന്റെ 66 ടാങ്കുകള്‍
നഷ്ടപ്പെട്ടു. ഇന്ത്യക്ക് 6 ഉം, എതിരാളിയുടെ 15 കിലോമീറ്റര്‍ സ്ഥലം സേന കീഴടക്കി. ഈ
യുദ്ധം ബാറ്റില്‍ ഓഫ് ഫില്ലോര എന്ന് അറിയപ്പെടുന്നു.
വ്യോമ ആക്രമണങ്ങള്‍
കര യുദ്ധം ആഗസ്തില്‍ തന്നെ
ആരംഭിച്ച്ചിരുന്നു എങ്കിലും പതിനേഴു ദിവസം നീണ്ടു നിന്ന യുദ്ധങ്ങളില്‍ ഇന്ത്യന്‍
വ്യോമ സേനയും അതിന്റേതായ പങ്കു വഹിച്ചു. 1947 യുദ്ധത്തില്‍ ഒരു
പാകിസ്താന്‍ ട്രാന്‍സ്പോര്‍ട്ട് വിമാനം വെടിവച്ചു ഇട്ടതു മാത്രം ആയിരുന്നു യുദ്ധം
എന്നാ നിലയില്‍ ചെയ്തത്. 1965 യുദ്ധത്തില്‍ ഇന്ത്യന്‍ വ്യോമ സേന 3967 പറക്കലുകള്‍
നടത്തിയപ്പോള്‍ പാകിസ്ഥാന്‍ വ്യോമസേന 2364 പറക്കലുകള്‍ നടത്തി.
സെപ്റ്റംബര്‍ ഒന്നിന് ഇന്ത്യന്‍
വ്യോമ സേന മൂന്നു തവണ വാമ്പയര്‍ എഫ് ബി എം കെ 52 ബോംബര്‍
വിമാനങ്ങള്‍ ഓപ്പറേഷന്‍ ഗ്രാന്‍ഡ് സ്ലാമില്‍ പങ്കെടുക്കുന്ന പാക് സൈന്യത്തെ
ആക്രമിക്കാന്‍ ആയി അയച്ചു. പാക് കരസേന ഒരുവിമാനം വെടി വച്ചു വീഴ്ത്തിയപ്പോള്‍
പാകിസ്ഥാന്റെ ഫൈറ്റര്‍ വിമാനങ്ങള്‍ 3 ബോംബറുകള്‍ തകര്‍ത്തു.
സെപ്തംബര്‍ ഒന്നിന് ഇന്ത്യന്‍
വ്യോമസേന ബംഗ്ലാദേശിലെ ചിറ്റഗോന്ഗ് ഡാക്ക വ്യോമ താവളങ്ങള്‍ ആക്രമിച്ചു. അവിടെ
യുദ്ധ മുഖം തുറക്കരുതെന്ന് അന്നത്തെ പ്രതിരോധ വകുപ്പ് മന്ത്രി വൈ ബി ചവാന്‍
ആവശ്യപ്പെട്ടു. തിരിച്ചടി എന്നോണം പാകിസ്ഥാന്‍ ഇന്ത്യയുടെ കാലേ കുണ്ട, ബെഗ്ദോര്‍ ,
കല്കട്ട, അഗര്‍ത്തല ബാരക്പൂര്‍ വ്യോമ താവളങ്ങള്‍ ആക്രമിച്ചു നിരവധി ഇന്ത്യന്‍ വിമാനങ്ങള്‍ തകര്‍ത്തു
.
സെപ്തംബര്‍ മൂന്നിന് പാകിസ്താന്‍
സൂപ്പര്‍ സോണിക് ഫൈറ്റര്‍ എഫ് 86 സാബിര്‍ വിമാനം ഇന്ത്യന്‍ വ്യോമസേന വെടിവെച്ചു
തകര്‍ത്തു. അതെ നീക്കത്തില്‍ ഇന്ത്യയുടെ ഒരു ഗ്നാറ്റ് വിമാനം കറാച്ചി
വിമാനതാവളത്തില്‍ ഇറക്കിച്ചു.
സെപ്തംബര്‍ ആറിനു ഇന്ത്യന്‍ കരസേന
ലാഹോറിലേക്ക് ആക്രമണം നടത്തി. അന്ന് വൈകിട്ട് പാകിസ്താന്‍ വ്യോമസേന പത്താന്‍ കൊട്ട്, ഹല്‍വാര
വ്യോമാതാവളങ്ങള്‍ ആക്രമിച്ചു. പത്താന്‍ കോട്ട വിമാനതാവളത്തില്‍ പത്ത് വിമാനങ്ങള്‍
നഷ്ടമായി . പല്‍വരയില്‍ ഇന്ത്യയുടെയും പാകിസ്ഥാന്റെയും രണ്ടു വിമാനങ്ങള്‍ ആകാശ
യുദ്ധത്തില്‍ നഷ്ടം ആയി.
സെപ്തംബര്‍ 7 നു ഇന്ത്യന്‍
വ്യോമസേന സര്ഗോത ആക്രമിച്ചു. ഇന്ത്യയുടെ 5 വിമാനങ്ങളും പാകിസ്ഥാന്റെ 1 വിമാനവും
നഷ്ടം ആയി. പാക്വ്യോമാസേനയുടെ കാളി കുണ്ട ആക്രമണത്തില്‍ താഴ്ന്നു പകര്‍ന്ന ഒരു
പാക് വിമാനം തകര്‍ക്കുകയും 2 വിമാനം കേടു വരുത്തുകയും ചെയ്തു ഇന്ത്യന്‍ വ്യോമ
സേനയുടെ പൈലറ്റു എ ടി കൂക്ക്.
സെപ്തംബര്‍ 14 പാകിസ്ഥാന്റെ
പെഷവാര്‍ കൊഹാട്ട് വ്യോമാതാവളങ്ങള്‍ ആക്രമിച്ച ഇന്ത്യന്‍ ബോംബര്‍ വിമാനങ്ങള്‍ രണ്
വെയ്ക്ക് പകരം പെഷവാറിലെ മാള്‍റോഡ് ബോംബ് ചെയ്തു നശിപ്പിച്ചു. ആദം പൂരില്‍
പാകിസ്താന്റെ ബി 57 ബോംബര്‍ ഇന്ത്യ വെടിവച്ചു വീഴ്ത്തി.
സെപ്തംബര്‍ 15 ഇന് C-130
ട്രാന്‍സ്പോര്‍ട്ട് വിമാനം ബോംബര്‍ ആക്കി പാക് വ്യോമ സേന ആക്രമണം നടത്തി. രണ്ടു വിമാനങ്ങള്‍ ഇന്ത്യ
നശിപ്പിച്ചു. 16 ഹല്വാരയില്‍ ഓരോ വിമാനങ്ങള്‍ ഇന്ത്യക്കും പാകിസ്ഥാനും നഷ്ടം ആയി. പാകിസ്താന്റെ ഒരു
സെസ്നയും ഒരു ഒസ്ട്ടര്‍ ഒബ്സര്‍വേഷന്‍ ഫ്ലൈറ്റ് എന്നിവയും നഷ്ടം ആയി. അന്ന് തന്നെ
ഗുജറാത്ത് മുഖ്യമന്ത്രി ബല്‍വന്ത് റായിയും കുടുംബവും സഞ്ചരിച്ചിരുന്ന വിമാനം പാക്
വ്യോമ സേന ആക്രമിച്ചു. എല്ലാവരും കൊല്ലപ്പെട്ടു. ഈ സംഭവം ഗുജറാത്ത് ബീച്ച്
ക്രാഫ്റ്റ് സംഭവം എന്ന് അറിയപ്പെടുന്നു.
സെപ്തംബര്‍ 19 ഇന്ത്യയുടെ ഗ്നാറ്റ്
വിമാനം 2
Saber വിമാനങ്ങള്‍ചാവിന്ദയില്‍ തകര്‍ത്തു.
താഷ്കെന്റ് കരാര്‍
10 ജനുവരി 1966 ഇന്ത്യന്‍ പ്രധാന മന്ത്രി ലാല്‍ ബഹാദൂര്‍ ശാസ്ത്രിയും പാകിസ്താന്‍
പ്രസിടന്റ്റ് മുഹമ്മദ് അയൂബ് ഖാനും ഇന്നത്തെ ഉസ്ബക്കിസ്ഥാനിലെ (അന്ന് യു എസ എസ
ആര്‍ ) താഷ്കെന്റില്‍ വച്ച് കരാര്‍ ഒപ്പിട്ടു.ഇന്ത്യയും പാകിസ്ഥാനും കയ്യടക്കിയ
ശത്രു പ്രദേശങ്ങള്‍ വിട്ടു കൊടുക്കുക. ഫെബ്രുവരി 25, 1966 നു മുമ്പ് രണ്ടു സേനകളും
മറ്റുള്ളവരുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാതിരിക്കുക സാമ്പത്തിക നയതന്ത്ര
തലത്തില്‍ ഉള്ള ബന്ധങ്ങള്‍ പുനരാരംഭിക്കുക, യുദ്ധ തടവ് കാരെ വിട്ടയക്കുക. ഇതൊക്കെ
ആയിരുന്നു കരാറിലെ പ്രധാന പോയിന്റുകള്‍. അന്ന് രാത്രി ഇന്ത്യന്‍ പ്രധാനമന്ത്രി
ലാല്‍ ബഹാദൂര്‍ ശാസ്ത്രി അവിടെ വച്ച് ദുരൂഹ സാഹചര്യത്തില്‍ മരിച്ചു.
യുദ്ധത്തിന്റെ ഫലം
സ്വതന്ത്ര പഠനങ്ങള്‍ പറയുന്നത് അനുസരിച്ച് ഇന്ത്യക്ക് 3000 സൈനികരും പാകിസ്ഥാന് 3800 സൈനികരും നഷ്ടം
ആയി. ഇന്ത്യക്ക് 75 വിമാനങ്ങള്‍
നഷ്ടമായപ്പോള്‍ 20 വിമാനങ്ങള്‍
പാകിസ്ഥാന് നഷ്ടപ്പെട്ടു. ഇന്ത്യക്ക് 128 ടാങ്കുകള്‍
നഷ്ടമായപ്പോള്‍ പാകിസ്ഥാന്റെ 152 ടാങ്കുകള്‍ നശിപ്പിക്കപെടുകയും 150 ടാങ്കുകള്‍ പിടിച്ചെടുക്കുകയും ചെയ്തു. യുദ്ധത്തില്‍ ഇന്ത്യ 1800 ചതുരശ്ര
കിലോമീറ്റര്‍ (640 ചതുരശ്രകിലോമീറ്റര്‍ ആസാദ് കാശ്മീരിലും 460 ചതുരശ്രകിലോമീറ്റര്‍
സിയാല്‍ കൊട്ടിലും 380 ചതുരശ്രകിലോമീറ്റര്‍
സിന്ധിന് തെക്കായും 360 ചതുരശ്രകിലോമീറ്റര്‍
ലാഹോര്‍ ഭാഗത്തും )കീഴടക്കി.
പാകിസ്താന്‍ 540 ചതുരശ്ര
കിലോമീറ്ററും (400 ചമ്ബ് സെക്ടരിലും 50
ചതുരശ്രകിലോമീറ്റര്‍ 90
ചതുരശ്രകിലോമീറ്റര്‍ ഖേമ്കരനിലും) കീഴടക്കി.
യുദ്ധം കൊണ്ട് അതിര്‍ത്തി രേഖകളില്‍ മാറ്റം വരാത്തതിനാല്‍ ഈ
യുദ്ധം ആര്‍ക്കും വിജയം ഇല്ലാതെ പോയ യുദ്ധം എന്ന് പറയുന്നു. പക്ഷെ വിവിധ പഠനങ്ങള്‍
പറയുന്നത് യുദ്ധം തുടര്‍ന്നിരുന്നെങ്കില്‍
ഇന്ത്യ ജയിക്കുമായിരുന്നു എന്നാണ്. കാരണം പാകിസ്താന്‍ തങ്ങളുടെ 80 ശതമാനം
വെടിയുണ്ടകളും ചിലവഴിച്ചിരുന്നു. ഇന്ത്യ 15 ശതമാനവും.