2020 ഓഗസ്റ്റ് 7, വെള്ളിയാഴ്‌ച

കാശ്മീർ ചരിത്രം (1800-1952) ഭാഗം 3

 


പൂഞ്ച്‌ കലാപം
വെസ്റ്റ്‌ പഞ്ചാബിന്റെ റാവൽ പിണ്ടി ജില്ലയോടും നോർത്ത്‌ വെസ്റ്റ്‌ ഫ്രോണ്ടിയർ പ്രൊവിൻസിന്റെ ഹസാര ജില്ലയോടും ചേർന്ന്‌ കിറന്ന പൂഞ്ച്‌ ഭരിച്ചിരുന്നത്‌ മഹാരാജാ ഹരി സിങ്ങിന്റെ കുടുംബത്തിലെ ആളുകൾ ആയിരുന്നു.
പൂഞ്ചികളുടെ ദോഗ്ര ഭരണത്തോടുള്ള ഇഷ്ടക്കേട്‌ 1830-40 ഇൽ ഗുലാബ്‌ സിങ്ങ്‌ ദോഗ്ര ഭരണം ആരംഭിച്ചതോടു കൂടി ആണു.ഗുലാബ്‌ സിങ്ങ്‌ അപ്പോഴത്തെ മുസ്ളിം ഭരണാധികാരിയെയും പുത്രനെയും കൊന്നു ഇരുമ്പ്‌ കൂട്ടിൽ പ്രദർശിപ്പിച്ചു. ചില വിമത നേതാക്കന്മാരെ ചിത്രവധം ചെയ്തിരുന്നു. 5000സുധൻസ്‌ ഗോത്രക്കാരെ കൊന്നൊടുക്കുകയും സ്ത്രീകളെയും കുട്ടികളെയും പട്ടിണിക്കിട്ട്‌ കൊല്ലുകയും അടിമകൾ ആയി കൊണ്ട്‌ പോകുകയും ചെയ്തു.
1905 മുതൽ പൂഞ്ചിലെ മുസ്ളിങ്ങൾക്ക്‌ കുറച്ച്‌ സ്ഥലവും കൂടിയ നികുതിയും ആയിരുന്നു. പൂഞ്ച്‌ ജാഗിർ ബ്രിട്ടീഷ്‌ ഇൻഡ്യയും ആയി കൂട്ടിയോജിപ്പിക്കണം എന്ന ആവശ്യം ഉന്നയിച്ചിരുന്നു. 1938 ഇൽ ഉണ്ടായ ഒരു വർഗീയ ലഹളയെ തുടർ`ന്നു സംസ്ഥാന സൈന്യത്തിന്റെ ഒരു ദളം അവിടെ സ്ഥാപിച്ചു. 1940ഇൽ രാജ ജഗത്‌ ദേവ്‌ മരിച്ചതിനെ തുടർന്ന്‌ അയാളുടെ പ്രായ പൂർത്തിയാകാത്ത പുത്രൻ ശിവ്‌ രത്തൻ ദേവ്‌ സിങ്ങിനു ഒരു ഉപദേഷ്ടാവിനെ ഏർപ്പാടാക്കുകയും പൂഞ്ചിനെ ജമ്മു കാശ്മീരിലേക്കു ചേർക്കാൻ ശ്രമിക്കുകയും ചെയ്തു. ജമ്മു പ്രവിശ്യയുടെ ഭാഗം ആയി പൂഞ്ച്‌ ഭരിക്കാൻ തുടങ്ങിയതോടെ കൂടി പൂഞ്ചിന്റെ സ്വയം ഭരണ അവകാശം നഷ്ടപ്പെടുകയും കാശ്മീർ സംസ്ഥാനത്തിന്റെ കൂടിയ നികുതി അടിച്ചേല്പ്പിക്കുകയും ചെയ്തത്‌ ജനങ്ങളുടെ എതിർപ്പിനെ വിളിച്ച്‌ വരുത്തി.
പൂഞ്ചിൽ മഹാരാജ ഹരി സിങ്ങ്‌ ഏർപ്പാടാക്കിയ മുസ്ളിങ്ങൾ മാത്രം ഉള്ള ചില നികുതികൾ
1. ടിർനി നികുതി :- മുസ്ളിങ്ങൾ ഒരോ പശുവിനും 1.4 രൂപ വച്ചും പോത്തിനു 1 രൂപ വച്ചും നികുതി അടക്കണമായിരുന്നു.
2. ബക്രി റ്റാക്സ്‌ :- ഒരു ചെമ്മരിയാടിനു 10 അണ ഒരു ആടിനു 8 അണ
3. ചൂള നികുതി : ഓരോ നെരിപ്പോടിനും 8 അണ വീതം നികുതി.
4. ഭാര്യാ നികുതി : ഓരോ ഭാര്യക്കു മുകളിൽ ഉള്ളവർക്ക്‌ ഒരോ ഭാര്യക്കും 8 പൈസ വീതം.
5. സെയിൽധാരി നികുതി : (1947) 1.5 പൈസ ഒരു രൂപ നികുതി ആയി നല്കുമ്പോൾ റെവന്യു റ്റാക്സ് ആയി സൈയിൽ ദാറിനു നല്കണം (നികുതി പിരിവുകാരനു)
6. വിധവാ നികുതി : 4 അണ ഓരൊ വിധവക്കും
7. വന നികുതി
8. ഇറക്ക് മതി കയറ്റ് മതി നികുതികൾ : 75ശതമാനം ടൊയ്‌ലറ്റ് സോപ്പ് സില്ക് എന്നിവക്ക്.
9. കുതിരക്ക് നികുതി : (പൂഞ്ചിൽ മാത്രം) കുതിരയെ വാങ്ങുമ്പോൾ .
പൂഞ്ചിലെ ഹിന്ദു സർക്കർ ഉദ്യോഗസ്ഥർക്ക് പോലും മറ്റ് ജില്ലകളീലെ ഉദ്യോഗസ്ഥരെക്കാളും ശമ്പളവും പ്രമോഷൻ സാധ്യത കുറവായിരുന്നു.
ഈ നികുതികളും ഉയർന്നു വരുന്ന ജീവിത ചിലവുകളും കൊണ്ട് പൂഞ്ചിൽ 1938 ഇൽ സുധാനി ഗോത്രക്കാർ ബ്രിട്ടീഷ് ഇൻഡ്യയിൽ ചേരാൻ ആയി ഒരു കലാപം നടത്തി. 2 ബറ്റാലിയൻ കാശ്മീർ സൈന്യം കലാപം അടിച്ചമർത്തുകയും നേതാവിനെ ആശ്വസിപ്പിക്കുകയും ചെയ്തു. അതിനു ശേഷം ജമ്മു പട്ടാളം അവിടെ തമ്പടിച്ചു.
1947 ആഗസ്റ്റ് 15 മുതൽ 1947 ഒക്റ്റൊബർ 26 വരെ ജമ്മു കാശ്മീരിൽ വലിയ മൂന്നു സംഭവങ്ങൾ നടന്നു. 1.) പാകിസ്ഥാൻ അനുകൂല മുസ്ലിങ്ങളുടെ മഹാരാജാവിനു എതിരായ കലാപം, 2.) കാശ്മീരിൽ പടർന്നു പന്തലിച്ച വർഗീയ ലഹളയിൽ ഒരു വലിയ സംഖ്യ മുസ്ലിങ്ങൾ കൊല്ലപ്പെട്ടു. 3. ) പൂഞ്ച് കലാപത്തെ തുടർന്ന് ആസാദ് കാശ്മീർ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
പൂഞ്ച് കലാപത്തിനു പല കാരണങ്ങൾ ഉണ്ട്. ഹിന്ദു മഹാരാജാവിനെയും അയാളുടെ അടിച്ചമർത്തൽ ഭരണത്തോടും ഉള്ള എതിർപ്പ്. വിഭജനത്തെ തുടർന്ന് മഹാരാജാവിന്റെ സൈനികർ പൂഞ്ചിൽ നടത്തിയ മുസ്ലിം വിരുദ്ധ പ്രവർത്തികൾ 3.) കാശ്മീർ പാകിസ്താനോട് ചേരണം എന്നുള്ള അവരുടെ ആഗ്രഹം, 4,)ദോഗ്ര പട്ടാളക്കാർ 1947 ഇൽ പൂഞ്ചിൽ നിന്നത് 5.) വിഭജനത്തെ തുടർന്ന് ഹിന്ദുക്കളുടെയും സിക്കുകാരുടെയും ജമ്മുവിലേക്കുള്ള പ്രവാഹം.
പൂഞ്ച്‌ മിർപ്പൂർ ജില്ലകളീലെ 60000 മുസ്ളിങ്ങൾ രണ്ടാം ലോക മഹായുദ്ധ കാലത്ത്‌ ബ്രിട്ടീഷ്‌ ഇൻഡ്യൻ സൈന്യത്തിൽ സേവനം അനുഷ്ടിച്ചു. ആയുധങ്ങൾ തിരികെ നല്കാതെ വന്ന അവർക്ക്‌ ഗവർണ്മെന്റ്‌ ജോലി നല്കിയില്ല. കനത്ത നികുതിയും, തൊഴിൽ ഇല്ലായ്മയും ജനങ്ങളിലെ അസ്വാരസ്യം കൂട്ടിയതെ ഉള്ളൂ.
രണ്ടാം ലോക മഹായുദ്ധത്തിൽ ഇൻഡ്യൻ സൈന്യത്തിലും ലേബർ ഫോർസിലും പ്രവർത്തിച്ചിരുന്ന കാശ്മീരികളെ മഹാരാജാവിന്റെ സൈന്യത്തിൽ എടുക്കാതിരുന്നതും അവർക്കുള്ള വാർഷിക ബത്ത കൊടുക്കാനായി വേണ്ടി വന്ന കൈക്കൂലിയും. പൂഞ്ചിലും മിർപ്പൂരിലും സൈനിക സേവനം നടത്തിയ വളരെയധികം സൈനികർ ഉണ്ടെന്ന് മഹാരാവാവിനു അറിയാമായിരുന്നു. 21/4/1947 ഇൽ ജമ്മു കാശ്മീരിലെ അതിർത്തി പ്രദേശങ്ങളിൽ രാജാവ് നടത്തിയ സന്ദർശനത്തിൽ പൂഞ്ചിലും സുഡുനോട്ടി ബാഗ് താലൂക്കുകളിലും നിന്നുള്ള 40000 വിമുക്ത ഭടന്മാർ രാജാവിനെ വരവേല്ക്കാൻ റാവൽ കോട്ടിൽ എത്തിയിരുന്നു.
ജൂലൈ 1947 ഇൽ പൂഞ്ച് മിർപൂരിലെ വിമുക്ത ഭടന്മാരും പാകിസ്ഥാൻ ഭാഗത്ത് സേവനമനുഷ്ടിച്ചിരുന്നു. സൈനികരോട് ആയുധങ്ങൾ ജമ്മു കാശ്മീർ പോലീസിൽ ഏല്പ്പിക്കുവാൻ ആവശ്യപ്പെട്ടു. ഈ ആയുധങ്ങൾ ഹിന്ദുക്കൾക്കും സിക്കുകാർക്കും ഇടയിൽ വിതരണം നടത്തിയപ്പോൾ ഇവർക്ക് അപകടം മണത്തു.
കാശ്മീരിന്റെ തെക്കു പടിഞ്ഞാറൻ പഞ്ചാബും വടക്ക്‌ പടിഞ്ഞാറൻ എൻ ദബ്ളിയു എഫ്‌ പിയും പാകിസ്ഥാന്റെ ഭാഗം ആകേണ്ടിയിരുന്നു. പ്രാദേശിക ഇലക്ഷനിൽ പഞ്ചാബ്‌ യൂണിയനിസ്റ്റുകളും എൻ ദബില്യു എഫ്‌ പി ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സും ആയിരുന്നു ഭരിച്ചിരുന്നത്‌. ഇവരെ അധികാരത്തിൽ നിന്നും താഴെ ഇറക്കാനായി മുസ്ളിം ലീഗിന്റെ നാഷണൽ ഗാർഡിനെ പഞ്ചാബിലും മാസ്നിലി ഷെരിഫ്ഫിലെ പിറിനെയും, എൻ ഡബ്ളിയു എഫ്‌ പി യിൽ ഖാൻ അബ്ദുൽ ഖയൂം ഖാനെ യും ചുമതല ഏല്പ്പിച്ചു. ഇതുയർത്തി വിട്ട ഹിന്ദു മുസ്ളിം സിക്ക്‌ കലാപം ഏറ്റവും കൂടുതൽ ബാധിച്ചത്‌ മുസ്ളിം ലീഗ്‌ ഷക്തി കേന്ദ്രം ആയ പൂഞ്ച്‌ മിർപൂരിലൂള്ള ഹസ്സാര ജില്ലയിലും ആയിരുന്നു. നവംബർ 1946 ഇലും, ജനുവരി 1947 ഇനും ഇടക്ക്‌ ഹിന്ദു സിക്ക്‌ അഭയാർത്തികൾ കാശ്മീരിലേക്ക്‌ ഒഴുകി. അതിൽ 2500ഓളം പേർ സംസ്ഥാന സർക്കാർ സുരക്ഷയിൽ ആയിരുന്നു. 1947 മർച്ച്‌ 2 നു പഞ്ചാബ്‌ ഗവർണ്മെന്റ്‌ വീണു. അതോടെ മുൾട്ടാൻ, റാവല്പിണ്ടി, അമൃതസർ , ലാഹോർ , സാംബല്പൂർ, മുറി എന്നിവിടങ്ങളിൽ വർഗീയ ലഹള പൊട്ടി പുറപ്പെട്ടു. എൻ ഡബ്ളിയു എഫ്‌ പി യിലെ ഹസാരയും പെഷവാരും കലാപത്തിൽ ബാധിക്കപ്പെട്ടു.
പിറിലെ ഷെറിഫ്‌ കലാപകാരികലെ കാശ്മീരിന്റെ അതിർത്തി ജില്ലകളിലേക്ക്‌ മുസ്ളിങ്ങളെ ജിഹാദിനു തയ്യറാക്കാൻ കടത്തി വിട്ടതോടു കൂടി കാശ്മീർ രാജാവു അതിർത്തി അടച്ചു. അതിർത്തിയിൽ കൂടുതൽ പട്ടാളക്കാരെ എത്തിച്ചു. ശ്രീ നഗർ റാവല്പിണ്ടി റോഡിൽ അഭയാർഥികൾ തമ്മിൽ ഉള്ള അക്രമത്തെ തുടർന്ന്‌ ഡ്രൈവർമാർ യാത്ര പോകാൻ വിസമ്മതിച്ചു. ജമ്മു കാശ്മീർ സംസ്ഥാന സൈന്യം പൂഞ്ച്‌ ബ്രിഗേഡ്‌ സ്ഥാപിച്ച്‌ പൂഞ്ച്‌ ജില്ലയിൽ പൂഞ്ച്‌ സിറ്റി, ധൊതാൻ, മൊങ്ങ്‌ തരൈൻ, കപ്പദാൽ, ചിവല, ധീർകൊട്ട്‌, കൊഹല ആസാദ്‌ പത്താൻ, പല്ലാദ്രി, അന്ദ്‌ തരാർ ഖെൽ എന്നിവിടങ്ങളിൽ സൈന്യത്തെ വിന്യസിച്ചു. പാകിസ്താനും പൂഞ്ചിനും ഇടക്ക്‌ ആളുകളുടെയും സാധന സാമഗ്രികളുടെയും നീക്കങ്ങൾക്ക്‌ നിയന്ത്രണം വന്നതോടെ വില നിലവാരം റോക്കറ്റ്‌ പോലെ ഉയർന്നു.
ഇൻഡ്യൻ നാഷണൽ കോൺഗ്രസുമായി ബന്ധപ്പെട്ട ഷേക്ക്‌ അബ്ദുള്ളയുടെ നാഷണൽ കോൺഫറൻസിനു ജമ്മുവിൽ ശക്തി ഉണ്ടായിരുന്നു. മുസ്ളിം ലീഗും ആയി ചായ്‌`വു ഉണ്ടായിരുന്ന ച്ധരി ഗുലാം അബ്ബാസിന്റെ പൂഞ്ചിലും മിർപ്പൂരിലും ശക്തി ഉണ്ടായിരുന്ന മുസ്ളിം കോൺഫറൻസും ആയിരുന്നു പ്രമുഖ രാഷ്ട്രീയ പാർട്ടികൾ. അഖിലേന്ത്യ പാർട്ടികളും ആയി ബന്ധം ഉണ്ടായിരുന്നെങ്കിലും നാഷണൽ കോൺഫറൻസിന്റെ നിലപാട്‌ ആരോട്‌ ഒപ്പം ചേരണം എന്നത്‌ ജനം തീരുമാനിക്കണം എന്നുള്ളതായിരുന്നു. മുസ്ളിം കോൺഫറൻസ്‌ പാകിസ്ഥാനോട്‌ ഒപ്പം ചേരണം എന്നുള്ളവരും ആയിരുന്നു. പക്ഷെ മുസ്ളിം കോൺഫറൻസ്‌ കാർ 1946സെപ്റ്റംബറിൽ ആസാദ്‌ കാശ്മീരിനായി പ്രമേയം പാസാക്കി. ജമ്മുവിലെ ഹിന്ദുക്കൾ പ്രേം നാഥ്‌ ദോഗ്രയുടെ അധീനതയിൽ ഉള്ള രാജ്യ ഹിന്ദു സഭയും ആയി ( ആർ എസ്‌ എസ്സിന്റെ പ്രാദേശിക ഖടകം ) രാജാവിനു ഹിന്ദുക്കളുടെ പൂർണ പിന്തുണ നല്കി.
ഏപ്രിൽ മാസത്തിൽ തന്നെ സ്വതന്ത്രം ആയി നില്ക്കാൻ സാധിച്ചില്ല എങ്കിൽ ഇൻഡ്യയിൽ ചേരണം എന്നു ഹരി സിങ്ങ് തീരുമാനിച്ചിരുന്നു. 11ആഗസ്റ്റിൽ പാക് അനുകൂലിയായ പ്രധാനമന്ത്രി രാമചന്ദ്ര കാക്കിനെ പുറത്താക്കി മേജർ ജനക് സിങ്ങിനെ ആ സ്ഥാനത്ത് പ്രതിഷ്ഠിച്ചു. ആഗസ്റ്റ് 25നു കോൺഗ്രസ് ബന്ധങ്ങൾ ഉള്ള ജസ്റ്റിസ് മഹർചന്ദ് മഹാജനെ പ്രധാനമന്ത്രി ആക്കുവാൻ ക്ഷണിച്ചു.
അന്നു തന്നെ മുസ്ലിം കോൺഫറൻസ് പ്രസിഡന്റ് ലിയാക്കത് അലി കാശ്മീർ നഷ്ടം ആകുന്നതിനു മുന്നെ ഗവർണ്മെന്റൊ മുസ്ലിം ലീഗൊ പ്രവർത്തിക്കണം എന്നു പാകിസ്ഥാൻ കത്തയച്ചു.
സർദാർ അബ്ദുൾ ഖയൂം ഖാൻ ബാഗ്‌ സുഡുനോട്ടി താലൂക്കുകളിലെ പൂഞ്ച്‌ നിവാസികളോട്‌ സംസ്ഥാനം ആവശ്യപ്പെട്ട അധിക നികുതി അടക്കരുത്‌ എന്നാവശ്യപ്പെട്ടത്‌ നോ റ്റാക്സ്‌ കാമ്പെയ്ൻ ആയി മാറി.
ജൂൺ അവസാനത്തോടെ സംസ്ഥാന സേനയുടെ ഭക്ഷണ സാമഗ്രികൾ തീർന്നു തുടങ്ങിയപ്പോൾ ജനങ്ങളുടെ റേഷൻ ആവശ്യപ്പെട്ടു. ജനങ്ങൾ തങ്ങളുടെ നിസ്സഹായാവസ്ഥ വെളിപ്പെടുത്തിയപ്പോൾ റ്റാക്സ്‌ അരിയറുകൾ പിരിച്ച്‌ എടുക്കാനായി സംസ്ഥാന റവന്യു വകുപ്പ്‌ മന്ത്രി പൂഞ്ചിൽ നേരിട്ടു എത്തി.
ബാഗ്‌ സുധിനോട്ടിയിലെ എം എൽ എ ആയ സർദാർ ഇബ്രാഹിം മാർച്ച്‌ ഏപ്രിലിലെ നിയമസഭാ സമ്മേളനത്തിനു ശേഷം തിരികെ എത്തിയപ്പോൾ കലുഷിതം ആയ അന്തരീക്ഷം ആയിരുന്നു. ആർ എസ്‌ ഏസ്സും സംസ്ഥാന സർക്കാരും തമ്മിൽ എന്തോ ധാരണ ഉള്ള പോലെ . തന്റെ പ്രസംഗങ്ങളിൽ പൂഞ്ചികളോട്‌ സായുധരായി സംഘടിക്കുവാൻ സർദാർ ഇബ്രാഹിം ആവശ്യപ്പെട്ടു. റാവല്കോട്ടിൽ 2000 പേർ സംഘടിച്ച മീറ്റീങ്ങിൽ മുസ്ളിം രാഷ്ട്രം ആയ പാകിസ്ഥാനിൽ ചേരേണ്ട ആവശ്യകത അയാൾ ഊന്നി പറഞ്ഞു.
22 ജൂണിൽ മുസ്ളിം കോൺഫറൻസ്‌ ആക്റ്റിങ്ങ്‌ പ്രസിഡന്റ്‌ ചൗധരി ഹമീദുള്ള റാവൽ കോട്ട്‌ സന്ദർശിച്ച്‌ എക്സ്‌ സർവീസ്മാന്മാരെ സംഘടിപ്പിക്കാനും ആവശ്യമെങ്കിൽ സംസ്ഥാന സൈന്യവും ആയി ഏട്ടു മുട്ടാനുള്ള രഹസ്യ പദ്ധതികൾ മെനഞ്ഞു. ജൂലൈയിൽ ഗവർണ്മെന്റ്‌ 144പ്രഖ്യാപിച്ച്‌ മുസ്ളിങ്ങളോട്‌ ആയുധങ്ങൾ അടിയറ വെക്കാൻ പറഞ്ഞു. അടിയറ വെച്ച ആയുധങ്ങൾ സിക്ക്‌ ഹിന്ദുക്കൾക്ക്‌ ഇടയിൽ വിതരണം ചെയ്തു. ശ്രീ നഗറിൽ എത്തിയ സർദാർ ഇബ്രാഹിമിനെ ജമ്മു സർക്കാർ തടവിൽ ആക്കി.
1947 ആഗസ്റ്റിൽ വിരമിച്ചതിനെ തുടർന്ന് ന്യൂ ഡൽ ഹിയിൽ നിന്നു പറഞ്ഞ പണം സംസ്ഥാന സർക്കാർ നല്കിയില്ല എന്നാരോപിച്ച് പല്ലാന്ദ്രി-നൗഷേര- അനന്തനാഗ് ഭാഗത്ത് സേനയേയും സപ്പ്ളൈ ട്രക്കിനെയും ആക്രമിച്ചു. അഭയാർഥികളെ നിയന്ത്രിക്കാനായി സംസ്ഥാന സേന സംസ്ഥാനം മുഴുവൻ ചിതറി കിടന്നിരുന്നതിനാൽ ഒരു ബറ്റാലിയൻ സിക്ക് സൈനികരെ പൂഞ്ചിൽ എത്തിച്ച് കലാപ കാരികളെ തുരത്തി. കലാപ കാരികളെ സഹായിക്കാനായി പാകിസ്ഥൻ ശ്രമിക്കും എന്നു കരുതി അവർ ഝലം പാലത്തിൽ ഉപരോധം ഏർപ്പെടുത്തി.
സർ ഹെന്റ്രി ലാറൻസ് സ്കോട്ട് റിപ്പോർട്ട് ചെയ്തത് അനുസരിച്ച് 30 ആളുകൾ പൂഞ്ചിൽ എത്തി. സട്ടി എന്ന ഗോത്രക്കാരെ എരി കയറ്റി പൂഞ്ച് പട്ടണത്തിലേക്ക് പാകിസ്ഥാനിൽ ചേരണം എന്ന ആവശ്യവും ആയി ജാഥ നടത്തി. 10000 പൂഞ്ചികൾ ഒത്ത് ചേർന്ന് വിലവർദ്ധനവിനെതിരായി ബാഗ് പട്ടണത്തിലൂടെ പ്രകടനം നടത്തി. ഇതിനെ തടഞ്ഞ ഭരണാധികാരികൾക്ക് എതിരെ പട്ടണം വളയുകയും ആക്രമിക്കുവാൻ ശ്രമിക്കുകയുൻ ചെയ്തു. ശ്രീ നഗറിൽ വന്ന പട്ടാളം അവരെ പിരിച്ച് വിട്ടു.അക്രമങ്ങൾക്ക് ഒടുവിൽ 20മുസ്ലിങ്ങളുടെയും ഒരു ഡസനിൽ അധികം ഹിന്ദു സിക്കുകാരുടെയും ജഡങ്ങൾ ചിതറിക്കിടന്നിരുന്നു.
മുസ്ലിം കോൺഫറൻസ് പറഞ്ഞതനുസരിച്ച് ആഗസ്റ്റ് 15നു പാകിസ്ഥാൻ പതാക ഉയർത്താൻ ബാഗിൽ തടിച്ച് കൂടിയ നൂറു കണക്കിന്നു മുസ്ളിങ്ങളെ വെടിവച്ച് കൊന്നു. റിച്ചാർദ് സൈമണ്ഡ് എന്ന ക്വേക്കർ റിലീഫ് ജോലിക്കാരനോട് മുസ്ളിങ്ങൽ പറഞ്ഞതനുസരിച്ച് പട്ടാളം മുഖം നോക്കാതെ വെടിവച്ച് ജനങ്ങളെ കൊല്ലുകയും വീടുകളും ഗ്രാമങ്ങളും അഗ്നിക്കിരയാക്കുകയും ചെയ്തു.
1947 ആഗസ്റ്റിൽ ഡിർകോട്ടിനു സമീപം ഉള്ള നിലബാത് എന്ന ഗ്രാമത്തിൽ പാക് അനുകൂലികൾ നടത്തിയ പ്രകടനത്തെ രാജാവു സൈന്യത്തെ അയച്ച് അടിച്ചമർത്തി. അവർക്ക് നേരെ വെടി വെയ്പ്പ് ഉണ്ടായി. 24 വയസ്സുള്ള ഒരു ഭൂപ്രഭു ആയിരുന്നു അബ്ദുൾ ഖയൂം ഖാൻ. ബ്രിട്ടീഷ്‌ സൈന്യത്തിൽ മിഡിൽ ഈസ്റ്റിലും നോർത്ത്‌ ആഫ്രിക്കയിലും രണ്ടാം ലോക മഹായുദ്ധ കാലത്ത്‌ സേവനമനുഷ്ടിച്ച ഖയൂം ഖാനു അവിടെ വച്ച്‌ മുസ്ളീം ഐഡിയോളജിയോട്‌ കൂടുതൽ ആഭിമുഖ്യം വന്നു സർദാർ ഖയൂം ഖാൻ ഡിർകൊട്ടിലെ പോലീസ് മിലിട്ടറി പോസ്റ്റ് ആക്രമിച്ച് പിടിച്ച് എടുത്തതിനെ തുടർന്ന് ദോഗ്ര സൈന്യം ജനങ്ങല്ക്ക് മേൽ ആക്രമണം നടത്തി ഗ്രാമങ്ങൾക്ക് തീ വച്ചു. ഇതോടെ ജനതയും രാജാവും രണ്ട് തട്ടിൽ ആയി.
നോർത്തേർൻ പാകിസ്ഥാനിലെ അസിസ്റ്റന്റ് ബ്രിട്ടീഷി ഹൈ കമ്മീഷണർ എച് എസ് സ്റ്റീഫൻസൺ പറഞ്ഞതനുസരിച്ച് കലാപം മോഷണം കൊലപാതകം എന്നിവയെ ആയിരുന്നു സൈന്യം നേരിട്ടിരുന്നത്. അതിശയോക്തി കലർന്ന വാർത്തകൾ പാകിസ്ഥാനിൽ പരന്നതിൽ സംസ്ഥാനം ആയിരുന്നു അക്രമകാരി.
19 ജൂലൈൽ 1947 ഇൽ മുസ്ലിം കോൺഫറൻസ് കാശ്മീർ പാകിസ്താനിൽ ചേരുന്നതിനെ അനുകൂലിച്ചു.
1947 ഇൽ സ്റ്റേറ്റ് ആർമിയിലെ കുറച്ച് മുസ്ലിം ഉദ്യോഗസ്ഥർ ചേർന്ന് മഹാരാജാവിനെ അട്ടിമറിക്കാൻ ഗൂഡാലോചന നടത്തി. ഹസൻ ഖാനും, മേജർ അഫ്സൽ ഖാനും ദോഗ്ര ഭരണത്തെ മറിച്ചിടണം എന്നു പരസ്പരം തീരുമാനിച്ചു. അവർ ക്യാപ്റ്റൻ മുഹമ്മദ്‌ മൻഷാ ഖാൻ, മേജർ മുഹമ്മദ്‌ ഷേർ ക്കിയനി, മേജർ സയ്യിദ്‌ ഗസൻഫർ അലി ഷാ എന്നിവർ ഈ പദ്ധതിയോട്‌ യോജിച്ചു, പിന്നീട്‌ മേജർ അസ്ളം ഖാനോട്‌ ബന്ധപെട്ട്‌ ജമ്മുവിൽ പ്രവർത്തിക്കുവാൻ ആവശ്യപ്പെട്ടു,. എല്ലാ അംഗങ്ങളും ഒരേ പോലെ പ്രവർത്തിച്ച്‌ 14 ആഗസ്റ്റ്‌ 1947 നു എല്ല മിലിട്ടറി കന്റൊണ്മെന്റുകളും ആക്രമിച്ച്‌ കീഴടക്കുവാൻ തീരുമാനിച്ചു. മേജർ ജനറൽ ഹെന്റി ലോറൻസ് സ്കോട്ട്, സംസ്ഥാന മിലിട്ടറി മേലധ്യക്ഷൻ ഇവരെ അപ്രധാനം ആയ പല പോസ്റ്റുകളെലേക്കും മാറ്റി ആ ശ്രമത്തെ വിഫലം ആക്കി.
മേജർ ജനറൽ സ്കോട്ടിന്റെ സെപ്റ്റംബർ 4റിപ്പോർട്ട് പ്രകാരം പച്ചയും കാക്കിയും യൂണിഫോറം ധരിച്ച 500 ഗോത്ര വർഗക്കാർ പൂഞ്ചിൽ എത്തി. 200-300 സട്ടി ഗോത്രക്കാരോടൊപ്പം കഹൂത, മുറി ഭാഗത്ത് ഉള്ളവർ കൂടി ചേർന്നു. ഇവർ ആ ഭാഗത്തെ ഹിന്ദു സിക്ക് വംശജരെ കൊള്ളയടിക്കുന്നതായി പാകിസ്താനിലെ 7ആം കാലാൾ പടയുടെതലവനുമായ ബ്രിട്ടീഷ് സേനാധിപനു ഈ ആക്രമണങ്ങളെ തടയണം എന്നു പരാതി നല്കി.
ചൗധരി ഹമിദുള്ള ഖാൻ എൻ ദബ്ലിയു എഫ് പി പ്രീമിയർ ഖാൻ അബ്ദുൽ ഖയൂം ഖാനു പാകിസ്ഥാൻ കാശ്മീർ അതിർത്തി ആക്രമിച്ചാൽ സംസ്ഥാന സൈന്യത്തിന്റെ ശ്രദ്ധ അങ്ങൊട്ടു തിരിയും തൽസമയം പൂഞ്ച് റിബലുകൾക്ക് ശ്രീനഗറിലേക്ക് മുന്നേറാൻ സാധിക്കുകയും ചെയ്യും എന്നറിയിച്ചു.
10 സെപ്റ്റംബറിൽ രാജാവു ഇൻഡ്യയിൽ ചേരാൻ തീരുമാനിച്ചിരുന്നു എന്നു പാകിസ്താൻ റ്റൈംസ് റിപ്പോർട്ട് ചെയ്തു. 4 സെപ്റ്റംബർ 1947 മുതൽ സി എം ജി, ദ റ്റൈംസ് , റ്റി ഒ ഐ എന്നി പത്രങ്ങൽ കാശ്മീർ കലാപത്തെ പറ്റി വാർതകൾ പുറത്ത് വിടാൻ തുടങ്ങി.
28 ഒക്റ്റോബറിൽ 3000 വരുന്ന മുസ്ളിം ആക്രമണ കാരികളിൽ 1.) പാകിസ്താനിലെ മുസ്ലിം ലീഗ് ഏജന്റ്മാരും അക്രമകാരികളും 2) പാക് പതാകകൾ ഉയർത്തി കാശ്മീരി ഉദ്യോഗസ്തരെ ആക്രമിച്ച ഗ്രാമ വാസികളും 3.) പത്താൻ ഗോത്ര വാസികളും 4.) കാശ്മീർ സംസ്ഥാന സേനയിൽ നിന്നും ആയുധങ്ങൾ എടുത്ത് പദവി ഉപേക്ഷിച്ച് വന്നവരും ഉണ്ടായിരുന്നു എന്നു തെ റ്റൈംസ് ദിനപത്രം പറഞ്ഞു.

കാശ്മീർ ചരിത്രം (1800-1950) ഭാഗം 2


ജമ്മു കാശ്മീരിലെ രാഷ്ട്രീയ സാഹചര്യങ്ങളും വർഗീയ കലാപവും

1846 ഇൽ ബ്രിട്ടീഷുകാർ ദോഗ്ര രാജാക്കന്മാർക്ക്‌ വേണ്ടി സൃഷ്ടിച്ച ഒരു രാജ്യം ആയിരുന്നു ജമ്മു. 1845-46 ഇൽ സിക്കുകാർ ബ്രിട്ടീഷുകാരോടു പരാജയപ്പെട്ടു. 1846 ഇലെ അമൃതസർ സന്ധി പ്രകാരം ബ്രിട്ടീഷ്‌ ഗവർണ്മെന്റിന്റെ പരമാധികാരം ഗുലാബ്‌ സിങ്ങ്‌ അംഗീകരിച്ചു. പകരമായി ബ്രിട്ടീസുകാർ 7.5 മില്യൻ രൂപക്ക്‌ കാശ്മീർ താഴ്‌വര ലഡാക്ക്‌ എന്നിവ വിറ്റ്‌ രാജാ ഓഫ്‌ ജമ്മു എന്ന പദവി നല്കി. 1870 ഇൽ രാജാ രൺബീർ സിങ് ചില അതിർത്തി പുനർസംഘടന നടത്തി. എതിർത്തു നിന്നിരുന്ന ഗിൽജിത്ത്‌ വടക്കൻ കാശ്മീര എന്നിവ കൂട്ടിചേർത്തു. അങ്ങനെ 1947 വരെ നില നിന്നിരുന്ന ജമ്മു കാശ്മീർ രാജ്യം നിലവിൽ വന്നു. ജമ്മുവിന്റെ വൈവിധ്യം ആർന്ന ഭൂഭാഗങ്ങളും ഒരു പോലെ യുള്ള ചരിത്രങ്ങൾ ഇല്ലാത്തതിനാലും ഒരു രാജാവിനു ആ ഭാഗം ഭരിക്കുവാൻ പ്രയാസം ആയിരുന്നു. ജമ്മു കാശ്മീർ വഴി റഷ്യൻ സോവിയറ്റ്‌ ഇൻഡ്യൻ അധിനിവേശം ഭയന്നിരുന്ന ബ്രിട്ടീഷുകാർ അവരുടെ സംരക്ഷനത്തിൽ ആണു കാശ്മീർ ഭരിച്ചിരുന്ന 4 രാജാക്കന്മാരെ നില നിർത്തിയിരുന്നത്‌.
കാശ്മീരിയത്‌ എന്ന ഐഡിയ വച്ചത്‌ ഹിന്ദു മതത്തിൽ നിന്നും ഇസ്ളാം മതത്തിലേക്ക്‌ മാറിയ സന്യാസി ആയി 1375 ഇൽ ജനിച്ച ഷേക്ക്‌ നൂറുദ്ദിൻ, നന്ദ ഋഷി എന്നു അറിയപ്പെട്ടിരുന്നു. കാശ്മീരി പണ്ഡിറ്റുകളും കാശ്മീരി മുസ്ളിങ്ങളും പരസ്പരം മറ്റുള്ളവരുടെ മത ചിഹ്നങ്ങളെ ആദരിച്ചിരുന്നു. രണ്ടു വിഭാഗക്കാരും പോർക്കിനും ബീഫിനും പകരം മട്ടൻ കഴിച്ചിരുന്നു
പൂഞ്ചികളുടെ ദോഗ്ര ഭരണത്തോടുള്ള ഇഷ്ടക്കേട്‌ 1830-40 ഇൽ ഗുലാബ്‌ സിങ്ങ്‌ ദോഗ്ര ഭരണം ആരംഭിച്ചതോടു കൂടി ആണു.ഗുലാബ്‌ സിങ്ങ്‌ അപ്പോഴത്തെ മുസ്ളിം ഭരണാധികാരിയെയും പുത്രനെയും കൊന്നു ഇരുമ്പ്‌ കൂട്ടിൽ പ്രദർശിപ്പിച്ചു. ചില വിമത നേതാക്കന്മാരെ ചിത്രവധം ചെയ്തിരുന്നു. 5000സുധൻസ്‌ ഗോത്രക്കാരെ കൊന്നൊടുക്കുകയും സ്ത്രീകളെയും കുട്ടികളെയും പട്ടിണിക്കിട്ട്‌ കൊല്ലുകയും അടിമകൾ ആയി കൊണ്ട്‌ പോകുകയും ചെയ്തു.
1889 മുതൽ 1905 വരെ മഹാരാജാ പ്രതാപ്‌ സിങ്ങിന്റെ കമ്യൂണിസ്റ്റ് അനുകൂല ഭരണത്തെ തുടർന്ന്‌ ബ്രിട്ടീഷുകാർ ഭരണത്തിൽ ഇടപെടുകയും ഒരു കൗൺസിൽ ഓഫ്‌ സ്റ്റേട്ടിന്റെയും ബ്രിട്ടീഷ്‌ റെസിഡന്റിന്റെയും നേതൃത്വത്തിൽ കാശ്മീരിൽ നേരിട്ട്‌ ഭരണം നടത്തുകയും ചെയ്തു.
1926 ഇൽ 7957 കാശ്മീർ ജവാന്മാരിൽ 2000 ആളുകൾ മാത്രം ആയിരുന്നു മുസ്ളിം സൈനികർ, 1000ഗൂർഖകൾ ബാക്കി ഹിന്ദു ദോഗ്രകൾ അടങ്ങിയതായിരുന്നു കാശ്മീർ സൈന്യം.1939 ഇൽ ജമ്മു സൈന്യം 9078 ജവാന്മാരായി ബലപ്പെടുത്തി എങ്കിലും അനുപാതത്തിൽ മാറ്റം ഉണ്ടായിരുന്നില്ല.പൂഞ്ചിലെയും മിർപൂരിലെയും പഞ്ചാബി മുസ്ളിങ്ങൾ എന്നു കണക്ക്‌ കൂട്ടി പഞ്ചാബ്‌ റജിമെന്റിൽ ഉൾകൊള്ളിച്ചിരുന്നു. 1936 ഇൽ 3,33,386 പുരുഷന്മാർ പൂഞ്ചിൽ നിന്നും ബ്രിട്ടീഷ്‌ സൈന്യത്തിൽ ചേർന്നിരുന്നു.
1931 ഇൽ ബ്രിട്ടീഷ്‌ ഇൻഡ്യൻ ആർമി ശ്രീനഗറിൽ പൊട്ടി പുറപ്പെട്ട വർഗീയ ലഹള അടിച്ചമർത്താൻ ശ്രമിച്ചു. അതേ തുടർന്ന്‌ ജനാധിപത്യം കൊണ്ട്‌ വന്ന ബ്രിട്ടീഷ്കാരെ ഹരിസിങ്ങിനു ഇഷ്ടം അല്ലാതെ ആയി.
1932 ഇലെ ഗ്ളാൻസ്‌ കമ്മീഷൻ 1931 ഇൽ നടന്ന കലാപത്തെ പറ്റി നടത്തിയ അന്വേഷണത്തെ തുടർന്ന്‌ ശുപാർശ ചെയ്തത്‌ പ്രകാരം ആദ്യത്തെ രാഷ്ട്രീയ പാർട്ടി നിലവിൽ വന്നു ജമ്മു ആന്റ്‌ കാശ്മീർ നാഷനൽ കോൺഫറൻസ്‌ പാർട്ടി എന്നു 1938 ഇൽ ഷെയ്ക്ക്‌ അബ്ദുല്ല നാമകരണം ചെയ്തു.
കാശ്മീരിനു ഒരു ഭരണഘടന നല്കാം എന്ന ബ്രിട്ടീഷ്‌ ഉറപ്പിനെ തുടർന്നാണു 1934 ഇൽ പ്രജാസഭ സ്ഥാപിച്ചത്‌. 1932ഇലെ രാഷ്ട്രീയാനുമതി തേടിയുള്ള പൊതുജന സമരത്തെ തുടർന്നാണു രാജാവ്‌ ഇതു സമ്മതിച്ചത്‌. 75 അംഗ പ്രജാ സഭയിൽ 42 സീറ്റുകളിൽ നോമിനേറ്റ്‌ ചെയ്തും ബാക്കി 33 സീറ്റുകളിൽ ഇലക്ഷൻ നടത്തിയും രാജാവു തന്റെ പരമാധികാരം പ്രജാസഭയിൽ നിലനിർത്തിയിരുന്നു. 1939 ഇൽ ഇത്‌ 40 പേരെ തിരഞ്ഞെടുക്കുന്ന രീതിയിലേക്ക്‌ എത്തി. അതിൽ 21 എണ്ണം മുസ്ളിം നിയോജക മണ്ഡലങ്ങളും 10 എണ്ണം ഹിന്ദു നിയോജക മണ്ഡാലങ്ങളും ആയിരുന്നു. 2 എണ്ണം സിക്ക്‌ 6 എണ്ണം സ്പെഷ്യൽ ഇന്ററസ്റ്റ്‌ ഒരെണ്ണം പെൻഷണർ കോൺസ്റ്റിറ്റുവൻസി ആയിരുന്നു.
നാഷണൽ കോൺഫറൻസിന്റെ സെക്കുലർ നിലപാടിൽ പ്രതിഷേധിച്ച്‌ 1941 ഇൽ ജമ്മു കാശ്മീരിനെ പാകിസ്ഥാനിൽ യോജിപ്പിക്കുവാനായി ചില മുസ്ളിം വിശ്വാസികൾ മുസ്ളിം കോൺഫറൻസ്‌ ഉയർത്തി എടുത്തു. ജമ്മുവിൽ നിന്നുള്ള ചൗധരി ഗുലാം ആസാദ്‌, മിർവെയ്സ്‌ യൂസുഫ്‌ ഷാ എന്ന മത പ്രചാരകനും ആണു നാഷണൽ കോൺഫറൻസിന്റെ മത നിരപേക്ഷ നിലപ്പടിലും കോൺഗ്രസ്സ്‌ ചായ്‌ വിലും പ്രതിഷേധിച്ച്‌ ഒരു വിഭാഗത്തെ അടർത്തി എടുത്ത്‌ മുസ്ളിം കോൺഫറൻസ്‌ ഉണ്ടാക്കിയത്. 1940 മെയ്‌ 5 ഇനു നെഹ്രു നാഷണൽ കോൺഫറൻസ്‌ അതിഥി ആയി ശ്രീനഗർ സന്ദർശിച്ചതായിരുന്നു പെട്ടന്നുള്ള കാരണം. 1940 മാർച്ചിൽ ലാഹോർ പ്രമേയം പാകിസ്താൻ വേണം എന്നു അംഗീകരിച്ചിരുന്നു.
1941 ഇലെ സെൻസസ്‌ പ്രകാരം 40,21,616 ജമ്മുകാശ്മീർ പൗരന്മാരിൽ 31,01,247 (77.11%) മുസ്ളിം മത വിശ്വാസികളും 9,20,369 (22.89%) മുസ്ളിം ഇതര ജന വിഭാഗങ്ങളും ആണു.
1947 ഇൽ മഹാരാജാ ഹരി സിങ്ങിനെ സന്ദർശിച്ച മഹാത്മാ ഗാന്ധി മഹാരാജാവ്‌ ജനമനസ്സിനെ അറിഞ്ഞേ തീരുമാനം എടുക്കാവു എന്നു പറഞ്ഞിരുന്നു. മൗണ്ട്‌ ബാറ്റൺ പ്രഭുവിനും അതേ അഭിപ്രായം തന്നെ ആയിരുന്നു.
ബ്രിട്ടീഷുകാരും, ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സ്‌, മുഹമ്മദ്‌ അലി ജിന്നയുടെ മുസ്ളിം ലീഗ്‌ ( ജമ്മുവിലെ മുസ്ളിം കോൺഫറൻസ്‌ ) അബ്ദുള്ളയുടെ നാഷണൽ കോൺഫറൻസ്‌ ഇവരെല്ലം രാജാവിനെയും ബ്രിട്ടീഷുകാരെയും സന്ദർശിച്ച്‌ സമ്മർദ്ദം ചെലുത്തി. പാകിസ്ഥാൻ തീവ്രവാദവും ഇക്കണോമിക്‌ ബ്ളോക്ക്‌ ഡ്ൺ തീർത്തു. ജമ്മുകാശ്മീർ സ്വതന്ത്രം ആയി നിൽക്കുവാൻ ഇവർ അനുവദിക്കുമായിരുന്നില്ല.
പ്രേം നാഥ്‌ ബസാസ്‌ എന്ന കാശ്മീർ കിസാൻ മസ്ദൂർ കോൺഫറൻസ്‌ നേതാവു 1947 ഇൽ പ്രജാസഭയിലേക്ക്‌ മൽസരിച്ച്‌ പരാജയപ്പെട്ടു. 1947 ഒക്റ്റോബർ 19 ഇനു ബസാസ്‌ രാജാവിനോട്‌ പാകിസ്ഥാനിൽ ചേരാൻ ആവശ്യപ്പെട്ടു.
ജൂൺ 1947 ഇൽ പൂഞ്ചിൽ നോ റ്റാക്സ്‌ കാമ്പൈൻ ആരംഭിച്ചിരുന്നു. 12 സെപ്റ്റംബർ 1947 ഇൽ ഇങ്ങനെ ഒരു പ്രശ്നം നടന്നതായി ജമ്മു കാശ്മീർ ഗവർന്മെന്റ്‌ അംഗീകരിച്ചു,
1947 ഇൽ ഷെയിക്ക്‌ അബ്ദുള്ള ജയിലിൽ ആയതിനെ തുടർന്ന്‌ നാഷണൽ കോൺഫറൻസ്‌ ഇലക്ഷൻ ബഹിഷ്കരിച്ചു. മുസ്ളിം കോൺഫരൻസ്‌ 16/21 സീറ്റുകളും വിജയിച്ചു.
ജമ്മു മുസ്ളീങ്ങളുടെ കൂട്ടക്കൊല
1947 ഇൽ പൊട്ടിപുറപ്പെട്ട ഹിന്ദു മുസ്ളിം കലാപങ്ങളിൽ ഹിന്ദുക്കളും സിക്കുകാരും പാക്ക്‌ അനുകൂല മുസ്ളിങ്ങളെ ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്തു. തിരിച്ചടിയിൽ ഹിന്ദുക്കളും മുസ്ളിങ്ങളും കൊല്ലപ്പെടുകയും ചെയ്തു. തെളിവുകൾ കാണിക്കുന്നത്‌ ഒരു വല്യ സംഖ്യ ജനങ്ങൾ ഒക്ടോബർ 1947 മരിക്കുകയൊ മുസ്ളിം ഭൂരിപക്ഷ പൂഞ്ച്‌ മിർപ്പൂരിലേക്ക്‌ പോകുകയോ ചെയ്തു. 5ലക്ഷം മുസ്ളിങ്ങൽ പാലയനം ചെയ്ത ജമ്മുവിലെ മുസ്ളിം ഭൂരിപക്ഷ പ്രദേശങ്ങളിലും മുസാഫറാബാദിലും ഇതേപോലെ ഹിന്ദുക്കളെയും സിക്കുകാരെയും കൊന്നൊടുക്കി. ഇതു പക്തൂൺ അധിനിവേശത്തിനു കാരണം ആയി.
ജമ്മുവിന്റെ കിഴക്കൻ പ്രവിശ്യകളിൽ ഹിന്ദു ഭൂരിപക്ഷ മേഖലകളിൽ മുസ്ളിം കൂട്ടക്കൊല ഉണ്ടായതായി കരുതപ്പെടുന്നു. ഈ കലാപങ്ങൾ കാരണം ആണു മുസ്ളിങ്ങളെ സംഘടിപ്പിക്കുവാനും ആസാദ്‌ കാശ്മീരിനു രൂപം കൊടുക്കുവാനും സാധിച്ചത്‌. അവിടെ ഉണ്ടായ കലാപങ്ങൾ പടിഞ്ഞാറൻ മേഖലകളെ കാശ്മീരിൽ നിന്നും അടർത്തി മാറ്റുകയും ചെയ്തു. പടിഞ്ഞാറൻ ജമ്മു അടർന്നു മാറിയതോടെ ജമ്മുവിലെ മുസ്ളിം ജനസംഖ്യ കുറഞ്ഞു.
ആന്റി പാകിസ്താൻ പ്രോ ഇൻഡ്യൻ അനുകൂലികൾ മഹാരാജാ ഹരി സിങ്ങും അയാളുടെ സൈന്യത്തിലെ ചില അംഗങ്ങൾ, തദ്ദേശീയരായ ഹിന്ദുക്കൾ, ആർ എസ്സ്‌ എസ്സ്‌ കാർ പാക്ക്‌ അധീന പഞ്ചാബിൽ നിന്നും പുറത്ത്‌ വന്ന ഹിന്ദുക്കൾ സിക്കുകാർ എന്നിവർ ആയിരുന്നു കലാപങ്ങൾ നടത്തിയത്‌. ഇൻഡ്യയുടെയും പാകിസ്താന്റെയും അതിർത്തികളിൽ നിന്നും ഹിന്ദുക്കളും മുസ്ളിങ്ങളും അങ്ങോട്ടും ഇങ്ങോട്ടും അഭയർഥികൾ ആയി ജമ്മുവിൽ സെപ്റ്റംബറിൽ ഉണ്ടായിരുന്നു. ജമ്മുവിനോട്‌ ചേർന്ന ഗുജറാത്ത്‌ ജില്ലയിൽ നിന്നും 60000 ഹിന്ദുക്കളും സിക്കുകാരും സെപ്റ്റംബർ അവസാന വാരം അഭയാർത്ഥികൾ ആയി എത്തി ചേർന്നു. പടിഞ്ഞാറൻ പഞ്ചാബിൽ നിന്നും വടക്കു പടിഞ്ഞാറൻ പഞ്ചാബിലേക്കും ഉള്ള അഭയാർഥികളും ആ സമയം ജമ്മുവിൽ ഉണ്ടായിരുന്നു. ജമ്മു കത്വ ജില്ല വഴി വടക്കെ ഇൻഡ്യയിലേക്കായിരുന്നു അഭയാർഥികളുടെ നീക്കം.
ആസാദ്‌ കാശ്മീർ ഗവർണ്മെന്റിന്റെ പ്രസിദ്ധീകരണങ്ങൾ അനുസരിച്ച്‌ ഹരി സിങ് കാശ്മീർ അതിർത്തി അടച്ച്‌ മുസ്ളിങ്ങളെ കൂട്ടക്കൊല നടത്താൻ പദ്ധതി ഉണ്ടായിരുന്നു എന്നു ആരോപിച്ചിരുന്നു. ജമ്മു കാശ്മീർ മുസ്ളിങ്ങളെ കൊന്നൊടുക്കി പാകിസ്താനിൽ നിന്നും വരുന്ന സിക്ക്‌ ഹിന്ദു വംശജരെ അവിടെ താമസിപ്പിച്ച്‌ ജമ്മുവിനെ അവരുടെ പുതിയ വീട്‌ ആക്കുവാൻ ആയിരുന്നു പദ്ധതി. പക്ഷെ ആ പദ്ധതി പ്രാവർത്തികം ആയിരുന്നില്ല. ശുഷ്കമായ സൈന്യത്തെ ഉപയോഗിച്ച്‌ അതിർത്തി അടക്കുക, 61ശതമാനം വരുന്ന മുസ്ളിം ജന സംഖ്യയെ ജമ്മുവിൽ കൊന്നൊടുക്കുകയും അസാധ്യം ആയിരുന്നു. ഹിന്ദു ദോഗ്ര സൈന്യം , ആർ എസ്‌ എസ്‌ സ്റ്റ്രോം ട്രൂപ്പേർസ്‌ ഹിന്ദു സിക്ക്‌ സിവിലിയൻസ്‌ എന്നിവർ സെപ്റ്റംബർ ആഗസ്റ്റ്‌ മാസങ്ങളിൽ നടത്തിയ കലാപങ്ങളിൽ 2 ലക്ഷ്റ്റത്തിൽ കുറയാത്തമുസ്ളിം ജനത കൊല്ലപ്പെടുകയും 2700 വനിതകളെ അടിമകൾ ആയി പിടിച്ച്‌ കൊണ്ട്‌ പോകുകയും ചെയ്തു. 2 ലക്ഷം മുസ്ളിങ്ങൽ പാക്ക്‌ അധിനിവേശ കാശ്മീരിൽ അഭയാർഥികൾ ആയി മാറുകയും ചെയ്തു.
യു എൻ സി ഐ പി യുടെ 1949 ഇൽ പുറത്തിറങ്ങിയ റിപ്പോർട്ട്‌ ഓഫ്‌ സബ്‌ കമ്മിറ്റി ഓൺ വെസ്റ്റേർൻ കാശ്മീരിൽ ഒരു ചുങ്കക്കാരൻ പറഞ്ഞ ദൃക്സാക്ഷി പ്രകാരം 20 ഒക്റ്റോബർ 1947 മഹാരാജാവിന്റെ ബിംബർ താലൂക്ക്‌ സന്ദർശനത്തിൽ മുസ്ളിങ്ങളെ ഉന്മൂലനം ചെയ്യാൻ ആവശ്യപ്പെടുകയും ഒന്നോ രണ്ടോ പേരെ വെടിവച്ച്‌ കൊല്ലുകയും ചെയ്തു.
1947 സെപ്റ്റംബർ 26 ഇനു പത്രങ്ങൾ ജമ്മുവിലെ മുസ്ളീങ്ങൾക്ക്‌ എതിരായി നടക്കുന്ന അക്രമങ്ങൾ പ്രസിദ്ധീകാരിക്കൻ തുടങ്ങി. മുസ്ളിങ്ങൾ ഈ രീതിയിൽ ജമ്മു വിടുകയാണെങ്കിൽ മുസ്ളിങ്ങൾ ജമ്മുവിൽ ഉണ്ടാവില്ല എന്നു എ പി ഐ എഴുതി. കാരണങ്ങൾ വിശദമാക്കിയില്ല.
19 ആഗസ്റ്റ്‌ 1947 ഇനു മുസ്ളിം കോൺഫറൻസ്‌ പാകിസ്താൻ ഗവണ്മെന്റിൽ നിന്നുള്ള വാർത്തകൾ ഉപയോഗിച്ച്‌ പൂഞ്ചിലെ മുസ്ളിങ്ങല്ക്കെതിരായ അക്രമങ്ങൾ റിപ്പോർട്ട്‌ ചെയ്യൻ തുടങ്ങി. പാക്ക്‌ ഗവർണ്മെന്റ്‌ സ്പോൺസേർഡ്‌ അക്രമം പരത്തുന്നു എന്ന ജമ്മു കാശ്മീർ ആരോപണം പാകിസ്താൻ നിഷേധിച്ചു.
ചൂണ്ടി കാണിച്ച ചില വ്യാജ വാർത്തകൾ :
1. ജമ്മുവിൽ നിന്നു പാകിസ്ഥാനിലേക്ക്‌ പുറപ്പെട്ടു പോയ 5000 മുസ്ളിങ്ങളെ ദോഗ്ര ട്രൂപ്പുകൾ 23, 24 ഒക്റ്റോബറിൽ വിവിധ ഭാഗങ്ങളിൽ ആക്രമിക്ച്ചു.
2. വെസ്റ്റ്‌ പഞ്ചാബ്‌ പബ്ളിക്ക്‌ റിലേഷൻസ്‌ ഡയറക്റ്റർ അറിയിച്ചതനുസരിച്ച്‌ മുസ്ളിങ്ങൾ താമസിക്കുന്ന ഗ്രാമങ്ങൾ അക്രമിച്ച്‌ മുസ്ളിങ്ങളെ കൊന്നൊടുക്കുകയും വീടുകൾ തീയിടുകയും ചെയ്തു. സിക്ക്‌ ദോഗ്ര ജനങ്ങൾ അതിർത്തിക്കകത്തും ദോഗ്ര സൈന്യം അതിർത്തി കടന്നും വീടുകൾ കത്തിക്കുകയും മുസ്ളിങ്ങളെ കൊന്നൊടുക്കുകയും ചെയ്തതായി ആരോപിച്ചു.
28 ഒക്റ്റോബർ 1947 ഇൽ സി എം ജി സിയാൽകോട്ടിലേക്ക്‌ വരുന്ന മുസ്ളിങ്ങൾ പറഞ്ഞ കഥ എന്നു പറഞ്ഞു വാർത്ത പുറത്ത്‌ വിട്ടു. സംസ്ഥാന സേനയും ആർ എസ്‌ എസ്‌ കാരും നടത്തുന്ന തട്ടിക്കൊണ്ടു പോകൽ, കൊലപാതകം കൊള്ളയടി എന്ന്നിവയെ പറ്റി ആയിരുന്നു വാർത്ത. പാക്ക്‌ അനുകൂലി ആയ ജി കെ റെഡ്ഡി എന്ന കാശ്മീർ റ്റൈംസിന്റെ പഴയ എഡിറ്റർ നല്കിയ അനുഭവകുറിപ്പായിരുന്നു അതു.
ജമ്മു പോലീസ്‌ ഉൾപ്പെടുന്ന സംഭവങ്ങൾ ഒക്റ്റോബർ നവംബർ 1947 ഇൽ നടന്നു.
ഒക്റ്റോബറിൽ കത്വ ഭാഗത്ത്‌ പ്രവർത്തിച്ചിരുന്ന ചില പോലീസുകാർ കുറച്ച്‌ ആയുധങ്ങളും വെടിക്കോപ്പുകളും ഗുർദാസ്‌ പൂരിനു അടുത്ത്‌ സിക്ക്‌ കള്ളക്കടത്തുകാരിൽ നിന്നും പിടിച്ചെടുത്തു. ജമ്മു എത്തുന്നതിനു മുന്നെ ഈ പിടിച്ച സാധനങ്ങൾ ഉയർന്ന ജമ്മു പോലീസ്‌ ഉദ്യോഗസ്ഥർ കള്ളക്കടത്ത്കാർക്ക്‌ തിരിച്ച്‌ നല്കി.
22 ഒക്റ്റോബറിൽ ജമ്മു കാശ്മീർ പോലീസിലെ എല്ലാ മുസ്ളിം പോലീസ്‌ ഉദ്യോഗസ്ഥരെയും നിരായുധ വല്ക്കരിച്ച്‌ പാകിസ്ഥനിലേക്ക്‌ പോകുവാൻ പറഞ്ഞു.
22 ഒക്റ്റോബറിൽ ജമ്മു പട്ടണത്തിനുടുത്ത്‌ ജാഗിയാനയിൽ മുസ്ളിങ്ങൾക്കെതിരെ ആക്രമണം നടക്കുന്നു എന്നറിഞ്ഞ്‌ സ്ഥലത്തെത്തിയ പോലീസുകാരെ കാശ്മീർ സംസ്ഥാന സൈന്യം തോക്കു ചൂണ്ടി പിന്തിരിപ്പിച്ചു.
സി എം ജി പത്ര റിപ്പോർട്ടുകൾ പ്രകാരം 20ഒക്റ്റോബർ 1947 ഇൽ കത്വയിൽ വച്ച്‌ 8000 പേരടങ്ങുന്ന മുസ്ളിം അഭയാർഥികൾക്കെതിരെ ദോഗ്ര സൈന്യ നടത്തിയ വെടിവെയ്പ്പിൽ 40 മുസ്ളിങ്ങൾ ഒഴിച്ച്‌ എല്ലാവരും കൊല്ലപ്പെട്ടു. അഖന്നൂരിൽ 10000 വരൂന്ന അഭയാർഥികൾക്കെതിരെ ദോഗ്ര സൈന്യം നടത്തിയ വെടി വെയ്പ്പിൽ 100പേർ മാത്രം രക്ഷപെട്ടു പാകിസ്ഥാനിൽ എത്തി.
22 ഒക്റ്റോബറിൽ മഹാരാജ ഹരി സിങ്ങിന്റെ സാംബാ സന്ദർശനത്തിനു ശേഷം 14000 വരുന്ന ജമ്മു മുസ്ളിം അഭയാർഥികളെ ജമ്മു പട്ടണത്തിനടുത്ത്‌ സാംബ ഗ്രാമത്തിൽ വച്ച്‌ ദോഗ്ര ട്രൂപ്പുകൾ ഉപരോധിച്ചു. മുസ്ളിം സ്ത്രീകളെ ദോഗ്ര ട്രൂപ്പുകൾ കൊണ്ട്‌ പോയി ബാക്കി ഉള്ളവരെ കൂട്ടക്കൊല ചെയ്തു. 15 പേർ രക്ഷപെട്ട്‌ സിയാൽകോട്ടിൽ എത്തി.
23 ഒക്റ്റോബറിൽ 25000 വരുന്ന മുസ്ളിങ്ങളെ മാൻ ഗാവിൽ പിടിച്ച്‌ നിർത്തി പാകിസ്ഥനിൽ കടക്കാൻ നിന്ന അവരിൽ നിന്നും സ്ത്രീകളെ തട്ടിക്കൊണ്ട്‌ പോയി. ബാക്കി ഉള്ളവരെ വരി വരിയായി നിർത്തി മെഷീൻ ഗൺ ഉപയോഗിച്ച്‌ വകവരുത്തി. 200 ആളുകൾ മാത്രം പാകിസ്ഥാനിൽ എത്തി.
1948 ഇലെ മുസ്ളിം കോൺഫറൻസ്‌ കണക്ക്‌ പ്രകാരം 2 ലക്ഷം മുസ്ളിങ്ങൾ ജമ്മുവിൽ നിന്നു പാകിസ്ഥാനിലേക്ക്‌ കുടിയേറി. (ഡവ്ൻ 1951 ) 1952 ഇൽ പാക്‌ ഗവർണ്മെന്റ്‌ കണക്ക്‌ പ്രകാരം 6 ലക്ഷം ആളുകൾ പാകിസ്ഥാനിലേക്ക്‌ കുടിയേറി.
ഹിന്ദു കൂട്ടക്കൊലകൾ
25 നവംബർ 1947 മിർപ്പൂരിൽ പത്താനിൽ ഒറ്റ ദിവസം കൊണ്ടു 25000 ഹിന്ദുക്കളിൽ 20000 പേരെയും കൊന്നൊടുക്കി. മാർച്ച്‌ 1949ഇനു ശേഷം ആസാദ്‌ കാശ്മീരിൽ അമുസ്ളിങ്ങളുടെ എണ്ണം ഭീകരമായി കുറഞ്ഞു. 9 ലക്ഷം വരുന്ന ജന സംഖ്യയിൽ 12 ശതമാനം അമുസ്ളിം പ്രാതിനിധ്യത്തിൽ നിന്നും 2.5% ആയി അമുസ്ളിം ജനസംഖ്യ കുറഞ്ഞു.

കാശ്മീർ ചരിത്രം (1800-1952)

 ദോഗ്ര രാജാക്കന്മാരും ജമ്മു കാശ്മീർ രാജ്യവും (കുടുംബ പ്രശ്നങ്ങളും അധികാര വടംവലികളും)


15,16, 17 നൂറ്റാണ്ട്കളിൽ ലെ ലഡാക്ക് മാത്രം അല്ല അതിന്റെ സാമന്തന്മാരായിരുന്ന നുബ്ര, ദ്രാസ്സ്, എന്നിവയും, ഗുജ് പുരങ്ങ് കുനാവർ, അപ്പർ ആന്റ് ലോവർ ലാഹുൾ,സൻസ്കാർ പുരിഗ് ആന്റ് ലോവർ ഷൈലൊക്ക് വാലി, അന്നത്തെ ബാൾട്ടിസ്ഥാൻ ലഡാക്ക് പ്രദേശങ്ങൾ ചെറിയ ചെറിയ സ്വതന്ത്ര മുസ്ലിം ബുദ്ധിസ്റ്റ് രാജ്യങ്ങൾ ആയിരുന്നു. സ്വതന്ത്ര ഭരണാധികാരികൾ ഉണ്ടായിരുന്നെങ്കിലും ഗ്യാല്പ്പോയുടെ അധീശത്വം എല്ലാവരും അംഗീകരിച്ചിരുന്നു. 1819 ഇൽ സിക്കുകാർ അന്നു ദുർബലരായിരുന്ന ഗ്യാല്പോകളെ കാശ്മീർ അധിനിവേശത്തിനു ശേഷം കീഴടക്കാൻ ആഗ്രഹിച്ചു.
മുഗൾ രാജവംശം ദുർബലം ആയതിനെ തുടർന്ന് ദോഗ്ര രാജാവായ ധ്രുവദേവ് ദോഗ്ര രാജ വംശം സ്ഥാപിച്ചു. ഇയാളുടെ പുത്രൻ ആയിരുന്നു ഗുലാബ് സിങ്ങ്. ലാഹോറിൽ നിന്നും സിക്ക് രാജാവായ രഞ്ജിത്ത് സിങ്ങിനു വേണ്ടി 1808 ഇൽ ഹുക്കും സിങ്ങ് കാശ്മീർ ആക്രമിച്ചു. ശക്തം ആയി എതിർത്തെങ്കിലും ഗുലാബ് സിങ്ങ്, സഹോദരങ്ങളായ ധ്യാൻ സിങ്ങ്, സുചേത് സിങ്ങ് എന്നിവർ ലാഹോറിലെ തങ്ങളുടെ തലവനെ സേവിക്കാൻ തീരുമാനിച്ചു. 1809 ഗുലാബ് സിങ്ങ് സിക്ക് സൈന്യത്തിൽ സാധാരണ ഭടൻ ആയി ചേർന്നു. 1819 ഇൽ മുൽത്താൻ ഉപരോധിച്ച് ജമ്മു മലകൾ അടക്കി ഭരിച്ചിരുന്ന കൊള്ള തലവൻ മിയൻ ദെദോയെ കീഴടക്കി. അതോടെ 1820 ഇൽ ഗുലാബ് സിങ്ങിനു 40000 രൂപ കപ്പം നല്കി ഒരു ജാഗിർ ഭരിക്കുവാൻ നല്കി, സ്വന്തം സൈന്യത്തി അനുവദിച്ചു. 1822ഇൽ കിസ്ത്വാർ, രജൗരി എന്നിവ കീഴടക്കിയതോടെ 3 ലക്ഷം രൂപ അലവൻസ് നല്കി ജമ്മു രാജാവായി വാഴിച്ചു. സുചേത് സിങ്ങ് സാംബ, രാം നഗർ എന്നിവ ഒന്നര ലക്ഷം രൂപ അലവൻസോടെ ഭരിച്ചു. ധ്യാൻ സിങ്ങ് ബിംബർ കസോളി എന്നിവ ഒന്നര ലക്ഷം രൂപ അലവൻസോടെ ഭരിച്ചു. സിക്ക് രാജാവ് രഞ്ജിത് സിങ്ങിന്റെ കീഴിൽ ദോഗ്ര സഹോദരന്മാർ ഉയരങ്ങൾ താണ്ടി.
1834 ഇൽ ഗുലാബ് സിങ്ങ് ജനറൽ സൗരാവർ സിങ്ങ് കഹ്ലുരിയയെ 4000 കാലാൾ പടക്കൊപ്പം ജമ്മുവിനും റ്റിബെറ്റിനും ഇടക്കുള്ള പ്രദേശങ്ങൾ കീഴടക്കുവാനായി അയച്ചു. കിഷ്ത്വാറിൽ നിന്ന് പുരിഗ് പ്രൊവിൻസ്, ലേ ലഡാക്ക് എന്നിവ കീഴ്ടക്കി. സൗരാവർ ലേയിൽ ഒരു കോട്ട പണിത് ദലേൽ സിങ്ങിനെ കോട്ടയുടെ അധിപൻ ആക്കി. പലതവണ കലാപ കൊടി ഉയർത്തി എങ്കിലും 1839 ഇൽ ലേയെ പൂർണം ആയും വരുതിയിലാക്കി. പിന്നീട് ബാൾട്ടിസ്ഥാനിലേക്ക് പട നയിച്ച് സ്കർദു കീഴടക്കി. 1841 ഇൽ കമ്പിളി കച്ചവടത്തെ വരുതിയിൽ ആക്കുവാനായി പടിഞ്ഞാറൻ റ്റിബറ്റിലെ ചാങ്ങ് തുങ്ങ് പ്ലൈൻസ് 6000 ലഡാക്കി ബാൾട്ടി കിഷ്ത്വാരി സൈനികരോടൊപ്പം റ്റിബറ്റിലേക്ക് ആക്രമണം നടത്തി. റ്റിബറ്റിലെ റുഡൊക്ക് ഗാരൊ, ഹൻലിയ, റ്റാഷിഗൊങ്ങ് ഗർഡോക്ക് എന്നിവ കീഴടക്കി. റ്റിബറ്റൻ ആക്രമണത്തിനിടയിൽ കമാന്റർ സൊറാവർ സിങ്ങ് വീരമൃത്യു വരിച്ചു. ദോഗ്രകളെ കീഴടക്കിയ ടിബറ്റുകാർ ലഡാകിനെതിരെ ആക്രമണം അഴിച്ച് വിട്ടു. ലഡാക്ക് കീഴടക്കി. ദേഗ്രകളെ ലഡാക്കിൽ നിന്നും പുറത്താക്കി.
പൂഞ്ചും കാശ്മീരും
പൂഞ്ച്‌ രാജാക്കന്മാർ ഗുലാബ്‌ സിങ്ങിന്റെ ഇളയ സഹോദരൻ ആയ ധ്യാൻ ചന്ദിന്റെ പരമ്പര ആയിരുന്നു. ഹീര സിങ്ങ്‌ , ജവഹർ സിങ്ങ്‌, മോട്ടി സിങ്ങ്‌ , ബൽദേവ്‌ സിങ്ങ്‌, സുഖ്ദേവ്‌ സിങ്ങ്‌, ജഗത്‌ ദേവ്‌ സിങ്ങ്‌, ശിവ്‌ രതൻ സിങ്ങ്‌ എന്നിവർ ആയിരുന്നു.
ജമ്മു കാശ്മീരിന്റെ ആദ്യ മഹാരാജാവു ഗുലാബ്‌ സിങ്ങ്‌, പിന്നീട്‌ രൺബീർ സിങ്ങ്‌ , പ്രതാപ്‌ സിങ്ങ്‌, ഹരി സിങ്ങ്‌ എന്നിവർ ഗുലാബ്‌ സിങ്ങ്‌ പരമ്പരയിൽ പെട്ടവർ ആയിരുന്നു.
രൺബീറും പ്രതാപും മൂത്ത പുത്രന്മാരും ഹരിസിങ്ങ്‌ പ്രതാപിന്റെ അനിയൻ അമർ സിങ്ങിന്റെ മൂത്ത പുത്രനും ആയിരുന്നു. പ്രതാപ്‌ സിങ്ങിനു അനന്തരാവകാശി ഇല്ലാതെ മരിച്ചു.
1906 ഇൽ മക്കളില്ലാത്ത ജമ്മു മഹാരാജാവ്‌ പൂഞ്ചിലെ രാജാ ബൽദേവ്‌ സിങ്ങിന്റെ പുത്രൻ ആയ സുഖ്ദേവ്‌ സിങ്ങിനെ ദത്തെടുത്ത്‌ വാഴിക്കാൻ ശ്രമിച്ചു. ഇത്‌ ബ്രിട്ടീഷുകാർ അംഗീകരിച്ചില്ല.പ്രതാപിന്റെ വ്യക്തി പരവും മതപരവും ആ അവകാശി ആണെങ്കിലും ജമ്മു മഹാരാജാവാകൻ അതു കൊണ്ട്‌ സാധിക്കാഞ്ഞതും പൂഞ്ച്‌ ജമ്മു ദോഗ്ര കുടുംബത്തിനിടയിൽ പുകഞ്ഞ്‌ നിന്നു.
ഗുലാബ്‌, ധ്യാൻ, സുചേത്‌ എന്നീ സഹോദരന്മാർക്കിടയിൽ ധ്യാൻ മഹാരാജാ രഞ്ജിത്‌ സിങ്ങിന്റെ ഇഷ്ട പ്രധാനമന്ത്രി ആയിരുന്നു. 1843 ഇൽ മരിക്കുമ്പോൾ ധ്യാൻ 3 സഹോദരന്മാരിലും ഏറ്റവും സ്വാധീനത ഉള്ളവൻ ആയിരുന്നു. 1822 ഇൽ മഹാരാജാ രഞ്ജിത്‌ സിങ്ങ്‌ ജമ്മു പ്രദേശം 3 സഹോദരന്മാരെ ഭരിക്കുവാൻ ആയി ഏല്പ്പിച്ചു. ധ്യാൻ സിങ്ങിനു ഏറ്റവും കൂടുതൽ സ്വാധീനത ഉള്ള ലാഹോറിൽ നിന്ന്‌ മാറി നില്ക്കാൻ ആവാത്തതിനാൽ ഗുലാബിനെ ഭരണം ഏല്പ്പിച്ചു. ബ്രിട്ടീഷുകാർ ഇതിനെ അംഗീകരിച്ചു. 1827 ഇൽ മഹാരാജാ രഞ്ജിത്ത്‌ സിങ്ങ്‌ ധ്യാൻ സിങ്ങിനു രാജ ഓഫ്‌ ബിംബർ ചിബ്ബൽ ആൻഡ്‌ പൂഞ്ച്‌ എന്ന പദവി തലമുറകൾ ആയി വച്ചു ആസ്വദിക്കുവാൻ ഉള്ള അവകാശം സമ്മാനം ആയി നല്കി. പൂഞ്ച്‌ രാജാക്കന്മാർ ജമ്മു രാജാവിന്റെ അധീശത്വം അംഗീകരിച്ചിരുന്നില്ല.
1843 ഇൽ ധ്യാൻ സിങ്ങിന്റെ മരണ ശേഷം പ്രധാന മന്ത്രിപദം ആഗ്രഹിച്ച സുചേത്‌ കൊല്ലപ്പെട്ടു. ധ്യാനിന്റെ മൂത്ത പുത്രൻ ഹീര സിങ്ങ്‌ ആയിരുന്നു അപ്പോ പ്രധാനമന്ത്രി. പുത്രൻ ഇല്ലാത്ത സുചേത്‌ ഗുലാബിനെ ജമ്മുവിന്റെ ഏക രാജാവാക്കി. 1844 ഇൽ ഹീര സിങ്ങിനെ അജ്ഞാത കാരണത്താൽ സൈനികർ കൊലപ്പെടുത്തി. ഗുലാബ്‌ യുവാക്കളും ഭരണ പരിചയവും ഇല്ലാതവരുമായ ധ്യാനിന്റെ പുത്രന്മാരായ ജവഹറിൽ നിന്നും മോട്ടിയിൽ നിന്നും സ്ഥലങ്ങൾ ആയ ജസ്രൊട്ട്‌, ബസൗൾ, മറ്റു ഭാഗങ്ങൾ, ഗുലാബിന്റെ മരിച്ച്‌ പോയ സഹോദരൻ സുചേതിൽ നിന്നും രാം നഗർ എന്നിവയും കൈവശപ്പെടുത്തി. അധികാർ മോഹി ആയ ഗുലാബിനെതിരെ സിക്കുകാർ നീങ്ങുകയും ഗുലാബിനെ പരാജയപ്പെടുത്തുകയും ചെയ്തു.ധ്യാനിന്റെ പുത്രൻ ആയ ജവഹറിന്റെ സിക്ക്‌ സ്വാധീനം ഉപയോഗിച്ച്‌ വൻ തുക ഗുലാബിന്റെ എടുത്ത്‌ ചാട്ടത്തിനുള്ള പിഴയായി നൽകുകയും ഗുലാബിന്റെ സ്വത്ത്‌ പിടിച്ചെടുക്കുന്നതിൽ നിന്നും തടയുകയും ചെയ്തു. രാജാ ഗുലാബ്‌ സിങ്ങ്‌ 1846 ഇൽ സിക്ക്‌ ദർബാറും, ബ്രിട്ടീഷ്‌ ഗവർണ്മെന്റും ആയി കരാറുകളിൽ ഏർപ്പെട്ടു.
ട്രീറ്റി ഓഫ്‌ ലാഹോർ
9 മാർച്ച്‌ 1846 പഞ്ചാബ്‌ മഹാരാജാ ദലീപ്‌ സിങ്ങും ബ്രിട്ടീഷുകാരും ആയി ആണു ഈ കരാറിൽ ഒപ്പിട്ടത്‌. ഇതിലെ ധാരണകൾ ഒന്നിൽ ദലീപ്‌ രാജാ ഗുലാബ്‌ സിങ്ങിന്റെ പഞ്ചാബ്‌ ഹിൽസിന്റെ മുകലീൽ ഉള്ള സ്വതന്ത്ര പരമാധികാരത്തെ അംഗീകരിക്കും. രഞ്ജിത്‌ സിങ്ങിന്റെ മരണ ശേഷം രാജാവായി ഒരു വർഷം മാത്രം ഭരിച്ച കരക്ക്‌ സിങ്ങിന്റെ കാല മുതൽ ആണു ദലീപ്‌ അംഗീകരിച്ചത്‌.
ലാഹോർ സന്ധിക്ക്‌ ശേഷം 7 ദിവസം കഴിഞ്ഞ്‌ രാജാ ഗുലാബ്‌ സിങ്ങ്‌ ബ്രിട്ടീഷുകാരും ആയി 16 മാർച്ച്‌ 1846 ഇൽ അമൃതസർ സന്ധി ഒപ്പു വച്ചു. അതിൽ ബ്രിട്ടീഷുകാർ പരമ്പരയാ റദ്ദാക്കാൻ ആവാത്ത സ്ഥാന പ്പേരും ജമ്മു രാജാവ്‌ എന്നതും ലഡക്ക്‌ കാശ്മീർ താഴ്‌വര ഫ്രോണ്ടിയർ ഡിസ്റ്റ്രിക്റ്റ്‌ പ്രൊവിൻസ്‌ കാശ്മീരിലെയും ലഭിച്ചു. പകരം ഗുലാബ്‌ സിങ്ങ്‌ 7.5 മില്യൻ ബ്രിട്ടീഷ്‌ ഗവർണ്മെന്റിനു നല്കി. 7.5 മില്യൻ രൂപയിൽ 5 മില്യനും തന്നത്‌ ജവഹറും മോട്ടി സിങ്ങും ആയിരുന്നു. കുടുംബ നാഥൻ എന്ന നിലയിൽ ആണു ഗുലാബ്‌ സിങ്ങ്‌ ഇതു ചെയ്തതു. പക്ഷെ ജവഹറിനും മോട്ടിക്കും ഇതിൽ നിയമപരമായ അവകാശങ്ങൾ എഴുതി നല്കിയിരുന്നില്ല. ഇതിൽ സംശയാലു ആയ്‌ ജവഹർ മോട്ടി എന്നിവർ ബ്രിട്ടീഷുകാരുടെ മുന്നിൽ എത്തുകയും മൂന്നു കാര്യങ്ങളിൽ വ്യക്തത വേണം എന്നു ആവശ്യപ്പെടുകയും ചെയ്തു. മരിച്ചു പോയ സഹോദരൻ ഹീര സിങ്ങിന്റെ ഭൂഭാഗത്തിൽ ഉള്ള സമ്പൂർണ ഉടമസ്ഥത, സുചേത്‌ സിങ്ങിന്റെ പകുതി ഭാഗത്തിൽ ഉള്ള അവകാശം , ഗുലാബ്‌ സിങ്ങിനോടൊപ്പം അമ്രിതസർ സന്ധിയിൽ പേരു ചേർക്കാൻ ഉള്ള അവകാശം. 1849 ഇൽ ബ്രിട്ടീഷുകാർ പഞ്ചാബ്‌ പിടിച്ചെടുത്തതോടെ ലാഹോർ സന്ധി ഇല്ലാതെ ആയി എന്നു ജമ്മു രാജാവ്‌ വിശ്വസിച്ചു.
ഇതേ തുടർന്ന്‌ ബ്രിട്ടീഷുകാർ 1848 ഇൽ സർ ഫ്രഡറിക്‌ കുറി നല്കിയ റോബ്കാർ, 1852 ഇലെ പഞ്ചാബ്‌ ബോർഡ്‌ ഒഫ്‌ റവന്യൂ തീരുമാനം എന്നിവ ഉണ്ടായി. 1940ഇലെ രാജ ജഗത്‌ ദേവ്‌ സിങ്ങിന്റെ മരണം വരെ ഈ തീരുമാനങ്ങൾ നിലവിൽ ഇരുന്നു. 1848 ഇലെ റോബ്ക്കാർ പ്രകാരം പൂഞ്ചിനു കാശ്മീർ ഫ്യൂഡെറ്ററി ആണെങ്കിലും സ്വതന്ത്ര അധികാരങ്ങലും നല്കി. പഞ്ചാബ്‌ റവന്യു ബോർഡിന്റെ തീരുമാന പ്രകാരം ജവഹറ്യൂം മോട്ടിയും തമ്മിലുള്ള സ്ഥലത്തിന്മേൽ ഉള്ള തർക്കം തീർക്കാനായി ഇളയ സഹോദരൻ മോട്ടിക്ക്‌ 1/3 പൂഞ്ചിന്റെ ഭാഗങ്ങൾ നല്കി. ഇത്‌ 1947 ഇൽ പാകിസ്ഥാന്റെ ഭാഗം ആയി. ബാക്കി ഭാഗങ്ങൾ ജവഹറിനും നല്കി.1859 ഇൽ ഗുലാബ്‌ സിങ്ങിന്റെ മരണ ശേഷം രാജാവായ രൺബീർ സിങ്ങ്‌ വിദേശികളും ആയി ഗൂഡാലോചന നടത്തി എന്ന്‌ ആരോപിച്ച്‌ ബ്രിട്ടീഷുകാരുടെ അനുവാദത്തോടെ ജവഹറിനെ അധികാരത്തിൽ നിന്നു മാറ്റുകയും പഞ്ചാബിലെ അംബാലയിലേക്ക്‌ നാടു കടത്തുകയുമ്മ്‌ ചെയ്തു. രൺബീർ ജവഹറിനു 1 ലക്ഷം രൂപ വാർഷികം ബത്ത ആയി നൽകുകയും ചെയ്തു. ജവഹറിന്റെ കാല ശേഷം ജമ്മു കാശ്മീരിലേക്ക്‌ ആ സ്ഥലങ്ങൾ കൂട്ടി ചേർത്തു. ജവഹറിനു മക്കൾ ഉണ്ടായിരുന്നില്ല. മോട്ടിയുടെ പേരിലേക്ക്‌ പോകേണ്ട സ്ഥലം ആണു എന്നു മോട്ടിയുടെ പുത്രൻ ബൽദേവ്‌ കരുതി. ബ്രിട്ടീഷ്‌ റസിഡന്റ്‌ ഈ സ്തലത്തിന്റെ അധികാരം ആയി മോട്ടിക്ക്‌ ഒരു ലക്ഷം രൂപ നല്കിയതിനാൽ അവകാശം ഉന്നയിക്കാൻ സാധിക്കില്ല എന്നു എഴുതി.
1885 വരെ മോട്ടിയും മഹാരാജാവു രൺബീർ സിങ്ങും തമ്മിൽ ഊഷ്മള ബന്ധം നില നിന്നിരുന്നു. പിന്നീട്‌ ജമ്മു രാജാവായ റഷ്യൻ ചായ്‌ വ്‌ ഉള്ള മഹാരാജാ പ്രതാപ്‌ സിങ്ങിന്റെ ഭരണം ബ്രിട്ടീഷുകാർ ഒരു കൗൺസിൽ ഒഫ്‌ അഡ്മിനിസ്റ്റ്രെഷനു നല്കി ഒതുക്കി. 1905 ഇൽ ബ്രിട്ടീഷ്‌ റെസിഡന്റ്‌ നേതൃത്വത്തിൽ കൗൺസിൽ ആയിരുന്നു ഭരിച്ചിരുന്നത്‌. പ്രതാപിന്റെ സഹോദരൻ അമർസിങ്ങ്‌ ആയിരുന്നു ബ്രിട്ടീഷുകാരുടെ കണ്ണിലുണ്ണി. ഹരി സിങ്ങിന്റെ പിതാവായ അമർസിങ്ങിനു പൂഞ്ചിനു മുകലിൽ ഒരു കണ്ണു ഉണ്ടായിരുന്നതിനാൽ അതിനെ കാശീരിനോടൊപ്പം കൂട്ടി ചേർക്കാനായി ശ്രമിച്ചിരുന്നു എങ്കിലും ബ്രിട്ടീഷുകാർ സമ്മതിച്ചില്ല.
1889 ഇൽ കൗൺസിൽ വന്നതോട്‌ കൂടി രാജാ പ്രതാപ്‌ ഏകദേശം ഭരണത്തിൽ നിന്നു പുറത്താകുകയും ഹരി സിങ്ങിന്റെ പിതാവായ അമർസിങ്ങ്‌ പ്രധാന മേൽ നോട്ടക്കാരൻ ആകുകയും ചെയ്തു. പ്രതാപ്‌ സിങ്ങിനു പുത്രന്മാർ ഉണ്ടായിരുന്നില്ല പകരം ദത്ത്‌ പുത്രൻ ആയിരുന്നു ഉണ്ടായിരുന്നത്‌.
1892 പൂഞ്ചും കാശ്മീരും തമ്മിൽ ഉള്ള പ്രശ്നങ്ങൾ കാശ്മീർ ദർബാറിനു പുറത്ത്‌ എത്തിക്കാൻ ശ്രമിച്ചെങ്കിലും മോട്ടി സിങ്ങ്‌ മരിച്ചു. മോട്ടിയുടെ പിൻ ഗാമി ബൽദേവ്‌ സിങ്ങ്‌ ബ്രിട്ടീഷ്‌ റെസിഡന്റ്‌ എച്‌ എസ്‌ ബാർനസ്‌ 1895 ഇൽ ഒരു നീണ്ട അപേക്ഷ അയച്ചു. പൂഞ്ച്‌ രാജാവു എന്നു വിശ്വസിച്ചിരുന്ന പൂഞ്ച്‌ സംസ്ഥാനത്തെയും രാജാവിനെയും ജാഗിറും ജാഗിർദാറും ആയി എഴുത്തുകളിൽ സംബോധന ചെയ്തിരുന്നു.
1937 ഇൽ രാജാ സുഖ്ദേവ്‌ സിങ്ങ്‌ മരിച്ചതിനെ തുടർന്ന്‌ ജഗത്‌ ദേവ്‌ സിങ്ങ്‌ രാജാവായി. സർ എവ്ലിൻ ഹൊവൽ എന്ന ബ്രിട്ടീഷ്‌ ഉദ്യോഗസ്ഥൻ 15 ഒക്റ്റോബർ 1927 ഇൽ മഹാരാജാ ഹരി സിങ്ങും ആയി ചർച്ച നടത്തി. 19, 21 ഒക്റ്റോബർ 1927 ഇൽ കുറിയുടെ 1848 ഇലെ റോബ്ക്കാർ രണ്ട്‌ കൂട്ടരും അംഗീകരിച്ചതായി എഴുതി. 9 ഫെബ്രുവരി 1928 ഇൽ ഗവർണ്മെന്റ്‌ ഒഫ്‌ ഇൻഡ്യ മഹാരാജാ ഹരി സിങ്ങിനു കത്തയച്ചതിൽ കാശ്മീരിന്റെ ജമ്മു പൂഞ്ച്‌ ബന്ധത്തിൽ ബ്രിട്ടീഷുകാർക്ക്‌ ഒരു ബന്ധവും ഇല്ല എന്നു രേഖപ്പെടുത്തി. മഹാരാജാ ഹരി സിങ്ങ്‌ പൂഞ്ച്‌ രാജാവായ്‌ ജഗത്‌ സിങ്ങിനോട്‌ പൂഞ്ച്‌ ഒരു ജാഗിർ ആണെന്നും ജമ്മു ഗവർണ്മെന്റ്‌ പറയുന്ന പോലെ കാശ്മീരി ഉദ്യോഗസ്തരെ നിയമിക്കുവാൻ ആവശ്യപ്പെട്ടത്‌ ജഗത്‌ ദേവ്‌ അംഗീകരിച്ചു. ഇവർ ജഗത്‌ ദേവിന്റെ അധികാരത്തിൽ ഇടപെട്ടത്‌ മഹാരാജാ ഹരി സിങ്ങും ആയി ഇടയാൻ കാരണം ആയി. പല സംഭവവികാസങ്ങൾക്കും അവസാനം ദയ ചാറ്റർജി എന്ന വക്കീലിന്റെ സഹായത്തൊടെ ജഗത്‌ ദേവ്‌ ഒരു മെമ്മോറിയൽ ഇൻഡ്യൻ വൈസ്രോയിക്ക്‌ അയച്ചു. മെമ്മോറിയലിൽ ജമ്മുവിൽ നിന്നു മാറി ബ്രിട്ടീഷ്‌ അധികാര പരിധിയിൽ പെട്ടു നിൽക്കുന്ന പൂഞ്ചിന്റെ സ്വതന്ത്രെ അധികാരവും ആവശ്യപ്പെട്ടൂ. ജമ്മു കാശ്മീരിന്റെ ഇടപെടലിൽ നിന്നും മോചനവും ആവശ്യപ്പെട്ടു. കാശ്മീർ ലെജിസ്ളേറ്റിവ്‌ മുഖാന്തരം ഉള്ള പൂഞ്ച്‌ ട്രഷറിയിലെ ഇടപെടൽ അവസാനിപ്പിക്കുക. പൂഞ്ചിലെ ആളുകളെ ഉദ്യോഗസ്ഥർ ആയി നിയോഗിക്കുക. കോഹല ഫെറി റസൂൺ എന്ന നികുതി ജമ്മുവിൽ ഝലം വാലി റോഡ്‌ വഴി അങ്ങോട്ടും ഇങ്ങോട്ടും പോകുന്ന സാധന സമഗ്രികൾക്കും കോഹല നദി കടക്കുവാൻ നികുതി നല്കണം ആയിരുന്നു. ഇത്‌ പൂഞ്ചിന്റെ പ്രധാന നികുതി വരുമാനത്തിൽ ഒന്നായിരുന്നു. ഇതിൽ ഒരു പങ്ക്‌ ഹരിസിങ്ങ് ആഗ്രഹിച്ചിരുന്നു. ഇതിൽ ഉള്ള അവരുടെ അവകാശം എടുത്തു കളയുക എന്നതും ആയി​‍ൂർന്നു ഹരി സിങ്ങിന്റെ ആവശ്യം.
ബ്രിട്ടീഷ്‌ പൂഞ്ച്‌ ജമ്മുവിന്റെ അധീനതയിൽ ആണു എന്നു അടിവര ഇട്ടു പറഞ്ഞു. ഇതിനെ എതിർത്ത പൂഞ്ച്‌ രാജാവിനോട്‌ മെമ്മോറിയൽ കാശ്മീർ ദർബാർ വഴി അയക്കുവാൻ ആവശ്യപ്പെട്ടു. താൻ സെക്രട്ടറി ഓഫ്‌ സ്റ്റേറ്റ്‌ ഇൻഡ്യ, ലണ്ടനിലേക്ക്‌ ഗ്വർണ്മെന്റ്‌ ഓഫ്‌ ഇൻഡ്യയുടെ നടപടിക്കെതിരെ ഉള്ള അപ്പീൽ ആയി അയക്കും എന്നു അറിയിച്ചു. അപേക്ഷ ലഭിച്ച പൊളിറ്റിക്കൽ സെക്രട്ടറി അപേക്ഷയിന്മേൽ മേൽ നടപടി ആവശ്യം ഇല്ല എന്നു എഴുതി ചേർത്തു. ക്ളിപ്ത വഴികൾ വഴി വന്ന അപേക്ഷയിന്മേൽ റസിഡന്റ്‌ പൂഞ്ച്‌ ജാഗിർ ആണെന്നു എഴുതി ചേർത്തു.
1940 ജഗത്ദേവ്‌ മരിച്ചു. ഒരേ ഒരു പുത്രൻ ആയ ശിവ രത്ന ദേവ്‌ സിങ്ങ്‌ മഹാരാജാവിന്റെ അനുഗ്രഹത്തോടെ രാജാവായി. പ്രായ പൂർത്തി എത്തുന്നത്‌ വരെ ഭരിക്കാൻ ആയി മിലിട്ടറി സെക്രട്ടറിയെ അധികാരപ്പെടുത്തി. ജമ്മു ഭരണഘടനക്കു അനുസരിച്ച്‌ പൂഞ്ചിനെ കൊണ്ടു വരുവാൻ രാജാവ്‌ ശ്രമിച്ചു. റാണിയെ ഭരണത്തിൽ നിന്നും ഒഴിവാക്കി നിർത്തി. 30 ജൂലൈ 1940 ഇൽ പൂഞ്ചിലെ ജനങ്ങൾ ഒത്തു കൂടി പൂഞ്ചിനെ ജാഗിറും രാജാവിനെ ജാഗിർ ദാറും ആയി കണക്കാക്കുന്നതിനെതിരെ പ്രമേയം പാസാക്കി. ബ്രിട്ടീഷ്‌ പരമാധികാരികൾക്ക്‌ ജനങ്ങളും രാജാവും നല്കിയ അപേക്ഷകളെ പരിഗണിക്കാത്തതിനെ അപലപിച്ചു. പൂഞ്ചിനെ കാശ്മീർ ദർബാറിൽ നിന്നും മോചിപ്പിക്കുന്നത് വരെ സമാധാന പരവും ഭരണഘടന അനുവദിക്കുന്നതും ആയ രീതിയിൽ ഉള്ള ഒത്തു കൂടലിനും സമരത്തിനും അവർ തീരുമാനിച്ചു. 1945 ഇൽ ജമ്മു രാജാവു വലിയ കുടുംബങ്ങൾക്ക് നല്കിയ ഭൂമി ഗ്രാന്റുകൾ നിർത്തൽ ആക്കിയത്, ബാഗിനടുത്തുള്ള ഗ്രാമത്തിൽ നടത്താനിരുന്ന മുസ്ലിം കോൺഫറൻസ് സമ്മേളനം വർഗീയ വിഷയങ്ങൾ ഉന്നയിച്ച് തടഞ്ഞതും പൂഞ്ച് ജനങ്ങൾക്കിടയിൽ മഹാരാജാവിനു എതിരായ അതൃപ്തി വളർന്നു വന്നു.

ബലൂചിസ്ഥാന്‍ ചരിത്രം

 

4-7 എ ഡി യില്‍ സിറിയയിലെ ആലപ്പോയില്‍ നിന്ന് പുറപ്പെട്ടു വന്നിട്ടുള്ളവര്‍ ആണ് ബലൂച്ചികള്‍. സിറിയയില്‍ കുവൈക് നദിയുടെ കരയിലായി യൂഫ്രെട്ടീസിനും മേഡിറ്ററെനിയന്‍ കടലിനും ഇടയില്‍ ആയിട്ട് ആണ് ഈ സ്ഥലം. കുര്ദുയകളുമായി വംശീയം ആയി ബന്ധപെട്ടിരിക്കുന്ന ഇവര്‍ ഇറാനിലും പാകിസ്ഥാനിലും ആയി താവളം അടിച്ചു. ഇറാനില്‍ ബാണ്ടാര്‍ അബ്ബാസ് മുതല്‍ ചാഹ് ബഹാര്‍ വരെ, പാകിസ്ഥാനില്‍ സിസ്താന്‍ മുതല്‍ കറാച്ചി വരെ, അഫ്ഗാനിസ്ഥാനില്‍ നിമ്രൂസ്, ഹെല്മാണ്ട്, കാണ്ടഹാര്‍ പാക് പഞ്ചാബിലെ ദേരാ ഗാസി ഖാന്‍ ജില്ലയിലും അറബ് നാടുകളിലും ചില കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലും ബലൂച്ചികള്‍ താമസിക്കുന്നു. പേര്ഷ്യളന്‍, ബ്രഹൂയി, ഉര്ദു്, പുഷ്തു എന്നീ ഭാഷകളുടെ സ്വാധീനം ബലൂചി ഭാഷയില്‍ കാണാം. ബലൂചികള്‍ ഹനാഫി മുസ്ലിങ്ങള്‍ ആണ്. ഏഴു ലക്ഷം വരുന്ന സിക്രി ബലൂച്ചികള്‍ കറാച്ചി, മക്രാന്‍ ഭാഗങ്ങളില്‍ താമസിക്കുന്നു. ഈസാ, നോഒര്പാക് എന്നീ പ്രവാചകന്മാരുടെ വചനങ്ങള്‍ നബിയുടെ വചനങ്ങളെകാള്‍ മുകളില്‍ ആണെന്ന് കരുതുന്നു.
അലക്സാണ്ടറുടെ ആക്രമണ ശേഷം സേവായ്‌ ഹിന്ദുക്കള്‍ ഭരിച്ചിരുന്ന കലാത് പ്രവിശ്യയില്‍ ആണ് ഇസ്ലാം അധിനിവേശ കാലത്തോടെ ബലൂച്ചികള്‍ കടന്നു വരുന്നത്. 16 ആം നൂറ്റാണ്ടോടെ മുഗളരും ബലൂചികളും ചേര്ന്ന് സവായ് രാജാക്കന്മാരെ അധികാര ഭ്രഷ്ടര്‍ ആക്കി. ബലൂചി ഗോത്രങ്ങള്‍ ആയ ലാഷരികളും രിന്റും തമ്മിലുള്ള കിട മത്സരം ബലൂച്ചികളെ സിന്ധ, പഞ്ചാബ്, ദല്ഹി6, ജുനഗഡ്, മൈസൂര്‍ തുടങ്ങിയ പ്രദേശങ്ങളിലേക്ക് കുടിയേറുവാന്‍ പ്രേരിപ്പിച്ചു. റിന്സ്് ഭരണാധികാരി ആയ റിന്സ്് 1511 ഇല്‍ അട്ടിമറിക്കപ്പെട്ടു. 1666ഇല മുഗളന്മാരെ പരാജയപ്പെടുത്തി കമ്പറാനി ഗോത്രങ്ങളിലെ മീര്‍ അഹമ്മദ് ഖാന്‍, അഹമ്മദ് സായ് വംശം സ്ഥാപിച്ചത് 1850ഇല്‍ ബ്രിട്ടീഷ് അധിനിവേശത്തോടെ അവസാനിച്ചു.
അഹമ്മദ് സായി ഭരണത്തിന്റെ ആദ്യ ഘട്ടങ്ങളില്‍ മുഗളന്മാരുമായി കലഹിക്കാതെ നിന്ന ബലൂച്ചികള്‍ സര്ദാാരി രീതിയില്‍ ഇന്നും നില നില്ക്കുലന്ന ഭരണം കൊണ്ട് വന്നു. സര്ദാറുകള്‍ ഖാനിന്റെ അധീശത്വം അംഗീകരിച്ചു. ധാര്മിലകം ആയും രാജാവിന് ആക്രമണത്തെ ചെറുക്കുവാനും, ആക്രമിക്കുവാനും ഉള്ള സൈനിക സഹായം നല്കിി. നാലാം ഖാന്‍ ആയ അബ്ദുള്ള ഖാന്റെ അധീശത്വം അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാര്‍ മുതല്‍ ഇറാനിലെ ബാന്ദര്‍ അബ്ബാസ്‌ വരെ ഉള്ള സര്ദാ ര്മാനര്‍ അംഗീകരിച്ചിരുന്നു.
ഔറംഗ സീബിന്റെ മരണത്തോടെ ശക്തി ക്ഷയിച്ച മുഗളന്മാരുടെ കാലത്ത് (1707) ആണ് ബലൂച്ചികള്‍ ശക്തി പ്രാപിച്ചത്.ബലൂച് ഖാനായ നാസിര്‍ ഖാന്റെയും അഫ്ഗാന്‍ രാജാവായ അഹ്മദ് ഷാ ദുരാനിയുടെയും സഹായത്തോടെയും ആണ് 1739 ഇല്‍ നാദിര്ഷാറ ദല്ഹി‍ ആക്രമിച്ചതും, മയൂര സിംഹാസനം ഇറാനിലേക്ക് കൊണ്ട് പോയതും. പകരം നാദിര്‍ ഷാ 1741 ഇലെ അധികാര വടം വലിയില്‍ നാസിര്ഖാനെ സഹായിച്ചു. ബലൂച്ചികള്‍ സുവര്ണാ കാലഘട്ടം ആയി അഹ്മദ് സായി രാജാവായ നാസിര്ഖാന്റെ കാലത്ത് “തുറാന്‍” എന്നറിയപ്പെട്ടിരുന്ന അവരുടെ പ്രദേശത്തിന് ബലൂചിസ്ഥാന്‍ എന്ന് പുനര്നാഖമ കാരണം ചെയ്തു..മൂന്നാം പാനിപ്പട്ട് യുദ്ധത്തില്‍ അഹ്മദ് ഷാ അബ്ദാലിക്ക് 25000 സൈനികരുടെ സേവനം ഇവര്‍ നല്കിാ.
നാസിര്ഖാന്റെ മരണത്തിനു ശേഷം 1794 നു ശേഷം കലാത് കോണ്ഫെ ഡറസി പൂര്ണ മായും സര്ദാ‍ക്കന്മാരുടെ സ്വയം ഭരണത്തില്‍ ആയി. ഇവരുടെ ഗോത്ര ഭരണഘടന ആണ് ഇന്നും നില നില്ക്കുേന്ന പഷ്തൂണ്‍ വാലി. ആരെയും ആകര്‍ഷിക്കാത്ത മലകള്‍ നിറഞ്ഞതും ഫലഭൂയിഷ്ടവും അല്ലാത്ത ബലൂചി ഭാഗം റഷ്യ അങ്ങോട്ട്‌ അധികാരം വ്യാപിപ്പിക്കും എന്ന ഭീതിയില്‍ 1839ഇല്‍ ബ്രിട്ടന്‍ പിടിച്ചെടുത്തു. 1854 ഇല ബ്രിട്ടന്‍ കലാതിലെ ഖാനും ആയി ഏഷ്യയില്‍ നിന്നും ഇറാനില്‍ നിന്നും ഉള്ള യുദ്ധ ഭീഷിണികള്ക്ക് സഹായം നല്കാംു എന്നാ ഉടമ്പടിയില്‍ എത്തി. പകരം സമ്പൂര്ണു സ്വയം ഭരണം ഇവര്ക്ക് നല്കി .
ദേര ഗാസി ഖാന്‍ ജില്ല ഓഫീസര്‍ ആയ റോബര്ട്ട് ഗ്രോവ്സ് സാന്ടെര്മാകന്‍ എന്നാ ബ്രിട്ടീഷുകാരന്‍ നടത്തിയ ശ്രമങ്ങളെ തുടര്ന്നും പരസ്പരം പോരടിക്കുന്ന സുലൈമാന്‍ കുന്നുകളിലെ മാരി, ബുഗ്തി, മസാരി ഗോത്രങ്ങളെ കരാറില്‍ ഉള്പ്പെുടുത്തി 1876 ഇല്‍ കലാത്ത്തിലെ ഖാനും ആയി കരാറില്‍ എത്തുകയും ചെയ്തു. കലാത്ത്തില്‍ തന്നെ നിര്യാതന്‍ ആയ സാന്ടെര്സനിനു അവര്‍ അവിടെ ഒരു മനോഹരം ആയ ശവ കുടീരം പണിതു. ബലൂചികളും ബ്രിട്ടീഷുകാരും തമ്മിലുള്ള കരാറിനെ സാണ്ടര്മാന്‍ സിസ്റ്റം എന്ന് പറയുന്നു.
1876 ഇല മേജര്‍ ജനറല്‍ ഫ്രെടരിക് ഗോള്ഡ്സ‌ സ്മിത്ത് നടത്തിയ അതിര്ത്തിബ നിര്ണതയത്തില്‍ അഫ്ഗാനിസ്ഥാനും ചില ഭാഗങ്ങള്‍ നല്കിനയത് ബലൂച്ചികള്‍ അംഗീകരിച്ചില്ല. 1896 ലും , 1905 ലും സര്‍ ഹെന്റി് മാക്‌ മഹോന്റെ അതിര്ത്തി നിര്ണരയ സംഘം കലാത് പ്രവിശ്യയുടെ ചില ഭാഗങ്ങള്‍ അഫ്ഗാനിസ്ഥാനും ഇറാനും ആയി നല്കിി. റഷ്യന്‍ ആക്രമണത്തെ ഫലപ്രദം ആയി നേരിടാന്‍ സഹായിക്കുന്നതിനുള്ള ഉപകാരസ്മരണ ആയി ആണ് അവര്‍ ആ സ്ഥലം നല്കി്യത്. കലാത്തിന്റെ ഭാഗം ആയി അഫ്ഗാനിസ്ഥന് നല്കി്യ പ്രദേശത്തെ ചീഫ് അഫ്ഗാന്‍ ഭരണം അമ്ഗീകരിചില്ലന്കിലും അഫ്ഗാന്‍ അമീര്‍ ചക്സാനൂര്‍ പിടിചെടുത്തു. അതിര്ത്തി രേഖ പുനര്‍ നിര്ണഅയിച്ചപ്പോള്‍ സിസ്താനും, പടിഞ്ഞാറന്‍ മക്രാനും സര്ഹാരടും ഇറാന്റെ ഭാഗം ആയി. സിസ്താനും റെജിസ്ഥാനും അഫ്ഗാനിസ്ഥാനിലും യാക്കൊബാബാദ്, ദേരാജാഥ്, സിബി തുടങ്ങിയവ ബ്രിട്ടീഷ് ഇന്ത്യയിലും ആയി. കലാത്ത് ബ്രിട്ടീഷ് സംരക്ഷണം ഉള്ള ഒരു സ്വതന്ത്ര സംസ്ഥാനം ആയി മാറി. പരസ്പര കലഹങ്ങളെ തുടര്ന്നു ബ്രിട്ടീഷ് ബലൂചിസ്ഥാന്‍, കലാത്ത് , മക്രാന്‍, ഖരന്‍, ലസ്ബെല എന്നിങ്ങനെ സ്വതന്ത്ര സംസ്ഥാനങ്ങള്‍ ആയി മാറി. ഇതോടെ ബ്രിട്ടീഷ് തന്ത്രം വിജയിച്ചു. സ്ഥിരം കലഹ കേന്ദ്രം ആയ അതിര്ത്തി പ്രദേശം ശാന്തിയില്‍ എത്തി.
.
1947 ഇല പാകിസ്ഥാന്‍ നിലവില്‍ വന്നതോടെ ഷാഹി ജിര്ഗ എന്നാ ഗോത്ര ഭരണകൂടങ്ങളുടെ പ്രതി നിധികളും ഭൂപ്രഭുക്കന്മാരുടെ കൂട്ടവും ബലൂച്ചിസ്ഥാനെ പാകിസ്താനില്‍ ചേര്ത്തു .
മീര്‍ അഹമ്മദ് യാര്‍ ഖാന്‍ ആയിരുന്നു അപ്പോഴത്തെ കലാത് രാജാവ്. സ്വാതന്ത്ര്യ കാലത്ത് ബ്രിട്ടീഷുകാരന്‍ ആയ ഡഗ്ലസ് ഫെല്‍ വിദേശ കാര്യാ വകുപ്പ് മന്ത്രി ആയി ഒരു ഭരണ കൂടം തന്നെ ഉണ്ടായിരുന്നു കലാത്തിനു മുഹമ്മദ്‌ അലി ജിന്ന അവിടുത്തെ നിയമ ഉപദേഷ്ടാവും. ബാക്കി സ്വതന്ത്ര ഭാഗങ്ങള്ക്ക് കലാത്ത്തില്‍ ചേരണോ വേണ്ടയോ എന്നാ തീരുമാനിക്കാന്‍ ഉള്ള അധികാരം നല്കിാ. ആഗസ്ത് നാല് 1947 ഇന് ജിന്നയും മൌണ്ട് ബാറ്റനും, കലാത്ത്തിലെ മുഖ്യ മന്ത്രിയും, മീര്‍ അഹ്മദ് യാര്‍ ഖാനും ചേര്ന്ന്ു നടത്തിയ വട്ട മേശ സമ്മേളനത്തില്‍ അടുത്ത ദിവസം കാലാത്ത് സ്വതന്ത്ര രാജ്യം ആയി മാറും എന്ന് തീരുമാനിച്ചു. ഖരന്‍, ലസ്ബെല, മാരി- ബക്ത് ഗോത്രങ്ങള്‍ ഭരിക്കുന്ന പ്രദേശങ്ങളും ഖാന്റെ അധികാരത്തിലേക്ക് മാറ്റുവാനും തീരുമാനിച്ചു.
കലാത്ത് ഭൂട്ടാന്‍, സിക്കിം മുതലായവര്‍ ഗവര്ന്മെ ന്റ് ഓഫ് ഇന്ത്യയുടെ കാറ്റഗറി ബി നിയമത്തിന്‍ കീഴില്‍ വിദേശ കാര്യാ വകുപ്പിന്റെ കീഴില്‍ ആയിരുന്നു. ആയിരുന്നു. 1876 ഇലെ സന്ധി പ്രകാരം പ്രവിശ്യാ ഭാരനങ്ങളിലും ആന്തരിക പ്രശ്നങ്ങളിലും ഇന്ത്യ ഗവര്ന്മെനന്റ് ഇടപെടില്ല എന്നായിരുന്നു. ഖാന്‍ ദല്ഹിായിലെ രാജാക്കന്മാരുടെ ചേംബറില്‍ ചേര്ന്നി രുന്നില്ല. കാലാത്ത് അത് കൊണ്ട് ഇന്ത്യയോടും പാകിസ്ഥാനോടും ലയിക്കേണ്ട കാര്യം ഇല്ല എന്നായിരുന്നു ഖാന്റെ വാദം. പാകിസ്ഥാന്‍ 14 നു സ്വാതന്ത്ര്യം പ്രഖ്യാപിച്ചത്തിനു ശേഷം പാകിസ്ഥാനും ആയി വിദേശ കാര്യം, പ്രതിരോധം, വാര്ത്താ വിനിമയം എന്നീ തലങ്ങളില്‍ കരാറില്‍ ഏര്പ്പെകടാം എന്ന് അറിയിച്ചു. പാകിസ്താന്‍ ഇതിനെ തള്ളി കളഞ്ഞു. ഒമ്പത് മാസത്തെ നയതന്ത്ര ചര്ച്ചാകള്‍ നടന്നു കലാത്ത് പാകിസ്ഥാനില ലയിപ്പിക്കാന്‍.
ഖരന്‍, മക്രാന്‍, ലസബെല എന്നീ പ്രവിശ്യകള്‍ മാര്ച് 1948 ഇല്‍ പാകിസ്ഥാനില്‍ ലയിപ്പിച്ചു. ഇന്ത്യയോട് ഖാന്‍ സഹായം ചോദിച്ചെങ്കിലും നെഹ്‌റു അത് കണ്ടില്ലെന്നു നടിച്ചു. ഇതറിഞ്ഞതോടെ പാകിസ്ഥാന്‍ പട്ടാളം കാലാത്ത് കയ്യേറും ഖാനെ ഭീഷിണിപ്പെടുത്തി.ഇതോടെ ഖാന്‍ ബലോചി സര്ദാനര്‍ മാരോട് ആലോചിക്കാതെയും, ഒക്ടോബര്‍ 1947 ലെ ബലോചി നിയമസഭാ പ്രമേയത്തിനും എതിരായും പാകിസ്ഥാനും ആയി കരാര്‍ ഒപ്പിട്ടൂ. 1948 ഏപ്രിലില്‍ പാകിസ്ഥാനെ ഒരു എജന്റ് കലാത് ഭരിക്കാന്‍ ആയി നിയമിതന്‍ ആയി. അബ്ദുല്‍ കരീം ഖാന്‍, രാജാവിന്റെ സഹോദരന്‍ തന്റെ ആളുകളും ആയി പ്രതിഷേധിച്ചെങ്കിലും പാകിസ്ഥാന്‍ ഗവര്മെരോ ന്റ് കരീം ഖാനെ ജയിലിലടച്ചു .
പാക് വാദം :
ജൂണ്‍ 29 , 1947 ഇല ബലൂച് നേതാക്കളുടെ ക്വെറ്റയില്‍ വച്ചു നടന്ന നിയമസഭാ സമ്മേളനത്തില്‍ പാകിസ്ഥാനില്‍ ചേരുന്ന കാര്യം അംഗീകരിച്ചിരുന്നു.ഖാന്‍ ബാലൂചികലുടെ മുഴുവന്‍ വ്ക്താവ് അല്ല.
മറു വാദം
ബ്രിട്ടീഷുകാരുടെ ഭരണ പ്രവിശ്യയില്‍ തിരഞ്ഞെടുക്കപ്പെട്ട പ്രഭുക്കന്മാരായിരുന്നു ജര്ഗ. അത് അവരുടെ ഭാഗങ്ങളില്‍ മാത്രമേ വിലപ്പോവുകയുള്ളൂ എന്ന് സ്വാതന്ത്ര്യ സമരത്തിന്റെ വക്താക്കള്‍ അവകാശപ്പെടുന്നു