2020 ഓഗസ്റ്റ് 7, വെള്ളിയാഴ്‌ച

കാശ്മീര്‍ തീവ്രവാദം: ഇന്ത്യന്‍ നിയന്ത്രിത കാശ്മീര്‍ സ്വാത്രന്ത്ര്യം പ്രഖ്യാപിച്ച ദിവസം

 

കശ്മീര്‍ ചരിത്രം രണ്ടു രീതിയില്‍ വ്യാഖ്യാനിക്കാം. കാശ്മീര്‍ പണ്ഡിറ്റ്‌കള്ക്ക്ച 18-19 നൂറ്റാണ്ടുകളില്‍ അഫ്ഗാന്‍ ഭരണത്തിനു കീഴില്‍ ഉണ്ടായ കൂട്ടകൊലകളും ഇസ്ലാം മതത്തിലേക്കുള്ള ബലം ആയ മതം മാറലും, 1846 മുതല്‍ 1947 വരെ ദോഗ്ര ഭരണത്തിനു കീഴില്‍ കാശ്മീരി മുസ്ലിങ്ങള്‍ അനുഭവിച്ച വേര്തി1രിവുകളും. ബ്രിട്ടീഷ് ഭരണത്തോടെ എത്തിയ മിഷനറിമാര്‍ വിദ്യാഭ്യാസം നല്കിരയെങ്കിലും അതിനെ മുസ്ലിം മത നേതാക്കള്‍ സംശയ ദൃഷ്ടിയോടെ വീക്ഷിച്ചു. വിദ്യാഭ്യാസം ലഭിച്ചവര്ക്കോര വികസനം എത്തി നോക്കിയിട്ടില്ലാത്ത ആ രാജ്യത്ത് ഗവര്ന്മെ ന്റ് ജോലിയും ലഭിച്ചിരുന്നില്ല. അമ്മാവന്റെ മരണത്തോടെ 1925ഇല്‍ കാശ്മീര്‍ രാജാവായ ഹരിസിംഗ് ചുമതല എല്ക്കുമ്പോള്‍ ജനങ്ങള്ക്ക്ി അല്പം പ്രതീക്ഷ മുളച്ചെങ്കിലും ഉപദേഷ്ടാക്കളുടെ വലയത്തില്‍ പെട്ട് ജനങ്ങളില്‍ നിന്ന് അകന്നു.
ലാഹോറില്‍ 1931 ഇല്‍ മഹാരാജാവിന്റെ ഭരണത്തിനെതിരെ മുസ്ലിം കോണ്ഫംറന്സിടന്റെ നേതൃത്വത്തില്‍ ശക്തം ആയ ഒരു ആശയ സമരം ആരംഭിച്ചു. ഇസ്ലാം അപകടത്തിലാണെന്നും രാജാവിനെതിരെ മുസ്ലിങ്ങള്‍ തിരിയണം എന്ന ലഘു ലേഖ പ്രചരിപ്പിച്ചു, ഉയര്ന്നത വിദ്യാഭ്യാസം കാശ്മീരിന് പുറത്ത് നിന്നും ലഭിച്ച ഷേക്ക്‌ അബ്ദുള്ള നല്ല ഒരു പ്രസംഗകന്‍ കൂടി ആയിരുന്നു. പള്ളികളില്‍ രാജാവിനെതിരെ കലാപം നയിക്കാന്‍ ആഹ്വാനം നടത്തിയതിനാല്‍ മഹാരാജാവ് ജൂണ്‍ 1931 ഇല ജയിലില്‍ അടച്ചു. കോടതി നടപടികള്‍ വീക്ഷിക്കുവാന്‍ ആയിരക്കണക്കിന് ആളുകള്‍ കോടതി പരിസരത്ത് തടിച്ചു കൂടിയിരുന്നു.
1930 കളുടെ മധ്യത്തോടെ മുസ്ലിം കോണ്ഫരറന്സ്ു നേതാക്കളുടെ മതപരം ആയ വിശ്വാസങ്ങളെ അടിച്ചേല്പ്പിക്കുന്നത് അല്ലാതെ രാഷ്ട്രീയപരമായ അവകാശങ്ങള്ക്ക് വേണ്ടിയല്ല ശ്രമിക്കുന്നത് എന്ന് മനസ്സിലാക്കിയ മുസ്ലിം ഭൂരിപക്ഷം മുസ്ലിം കൊണ്ഫരന്സിനെ കൈവിട്ടു. ഈ കാരണങ്ങള്‍ കൊണ്ട് തന്നെ അമുസ്ലിം ന്യൂന പക്ഷത്തിന്റെ പിന്തുണ അവര്ക്ക് ലഭിച്ചിരുന്നില്ല. 1938 ഓടെ ഷേക്ക്‌ അബ്ദുള്ള മത നിരപേക്ഷം ആയ ഒരു രാഷ്ട്രീയ മുന്നേറ്റം നടത്തുന്നതിനെ അനുകൂലിച്ച് പ്രസംഗിച്ചു. 1939 ഇല്‍ മുസ്ലിം കോണ്ഫളറന്സ്് നാഷണല്‍ കൊണ്ഫറന്സ്ത എന്ന് പേര് മാറ്റി.
മുഹമ്മദ്‌ അലി ജിന്ന 1940 ഓടെ രണ്ടു വ്യത്യസ്ത രാഷ്ട്രങ്ങല്ക്കാ യി ആവശ്യപെട്ടു. 1944 ഇല്‍ കാശ്മീരില്‍ എത്തിയ ജിന്ന സംസ്ഥാനത്തിന്റെ അവസ്ഥ കണ്ടിട്ട് മുസ്ലിങ്ങള്‍ എല്ലാവരും ഒരു കൊടികീഴില്‍ അണിനിരക്കുവാന്‍ ആവശ്യപെട്ടു. മത നിരപേക്ഷ വാദികള്‍ ആയ അബ്ദുള്ള ജിന്നയും ജിന്ന അബ്ദുല്ലയെയും വിമര്ശി ച്ചു. നെഹ്‌റു ഗാന്ധി എന്നിവര്‍ ഷേക്ക്‌ അബ്ദുള്ളയെ പിന്തുണച്ചു, അബ്ദുള്ള തിരിച്ചും.
1946 ഇല്‍ അബ്ദുള്ള ദോഗ്ര രാജാവ് കാശ്മീര്‍ വിടണം എന്ന് ആവശ്യപെട്ടുള്ള സമര പരിപാടികളിലേക്ക് കടക്കാന്‍ ആവശ്യപെട്ടു. ഗാന്ധി 1947 ജൂലൈയില്‍ കാശ്മീര്‍ സന്ദര്ശിിച്ചു കാശ്മീര്‍ ആണ് ഇരു മതങ്ങള്ക്ക്് ഇടയിലെയും പ്രതീക്ഷ എന്ന് അഭിപ്രായം പ്രകടിപ്പിച്ചു. ഇന്ത്യ മുഴുവന്‍ കത്തി എരിയുംപോഴും ആദ്യം കാശ്മീര്‍ ശാന്തം ആയിരുന്നു.
ഇന്ത്യ പാകിസ്താന്‍ വിഭജിച്ച് സ്വതന്ത്രം ആയ സമയത്ത് കാശ്മീര്‍ ആരുടെ കൂടെ ചേരണം എന്ന്‍ പിന്നീട് തീരുമാനിക്കാം എന്ന് പറഞ്ഞു സ്വതന്ത്രം ആയി നിന്നു. കാശ്മീര്‍ സോഷ്യലിസ്റ്റ് പാര്ട്ടിഴ, കിസാന്‍ മസ്ദൂര്‍ കോണ്ഫറന്സ്ക എന്നീ പാര്ട്ടി കള്‍ സെപ്തംബര്‍ 1947ഇല പാകിസ്താനോട് ചേരാന്‍ ആവശ്യപെട്ടു. പ്രധാന റോഡുകളും, നദികളും പാക്സിതാനിലെക്കായിരുന്നു പോയിരുന്നത്. ആ സമയത്തെ ഭൂപ്രഭുക്കള്‍ ദോഗ്രകള്‍ ആയിരുന്നു. അബ്ദുള്ളയും നാഷണല്‍ കോണ്ഫരറന്സ്ു നേതാക്കളും ആ സമയം ജയിലില്‍ ആയിരുന്നു. കശ്മീര് പാകിസ്ഥാനോട് താല്ക്കലിക സ്ഥിതി നില നിര്ത്താുന്‍ കരാര്‍ ഒപ്പിട്ടിരുന്നു,.
ഒക്ടോബര്‍ 22നു പാകിസ്താന്‍ വടക്ക് നിന്ന് കാശ്മീര്‍ ആക്രമിച്ചു. അഞ്ചു ദിവസത്തിനു ശേഷം മഹാരാജാവ് അബ്ദുല്ലയെ പ്രതിനിധി ആയി ഡല്ഹി യിലേക്കു അയച്ചു. ഇന്ത്യന്‍ സേന പറന്നെത്തി കാശ്മീര്‍ സേനയോടൊപ്പം നുഴഞ്ഞു കയറ്റക്കാരോട്‌ ഏറ്റു മുട്ടിയെങ്കിലും 1948 ഇല്‍ യു എന്‍ വെടി നിര്ത്ത ലിനെ തുടര്ന്ന് ‍ ഇന്ത്യയിലും പാകിസ്ഥാനിലും കുറച്ച് ഭാഗങ്ങള്‍ ആയി കാശ്മീര്‍ വിഭജിക്കപ്പെട്ടു. പിന്നീട് കാശ്മീരിന്റെ കുറച്ച് ഭാഗം ചൈനക്ക് പാകിസ്താന്‍ നല്കി .
കാശ്മീരി മുസ്ലിങ്ങള്ക്കൊ പ്പം ചില കാശ്മീരി പണ്ടിട്ടുകളും സ്വാതന്ത്ര്യം ആഗ്രഹിച്ചിരുന്നു. 1949 ഇല്‍ കാശ്മീരില്‍ നിന്നും പുറത്താക്കപ്പെട്ട കാശ്മീരി പണ്ഡിറ്റുകള്‍ ആയ പ്രേംനാഥ് ബസാസും, കന്ഹയ്യ കൌളും പാകിസ്താന്‍ നിലപാടിനെ അനുകൂലിച്ച് 1954 ഇല്‍ പുസ്തകം എഴുതി. കാശ്മീരി മുസ്ലിങ്ങള്‍ പാകിസ്ഥാനേക്കാള്‍ ഇന്ത്യയോടു മത നിരപേക്ഷതയില്‍ ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ ആണ് ചേരുന്നത് എന്ന് അബ്ദുള്ള പ്രഖ്യാപിച്ചു.
സെപ്തംബര്‍ 1951 ഇലെ ആദ്യ ഇലക്ഷനില്‍ നാഷണല്‍ കോണ്ഗ്രസ് മുഴുവന്‍ 75 സീറ്റുകളും എതിരാളികള്‍ ഇല്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ആര്ട്ടി്ക്കിള്‍ 370 ഭരണഘടനയില്‍ ചേര്ത്ത് മുസ്ലിം ഉപരാഷ്ട്രീയ സംസ്ഥാനം ഇന്ത്യന്‍ മത രഹിത ദേശത്തില്‍ വിട്ടു വീഴ്ച ചെയ്യപ്പെട്ടു ചേര്ക്കകപ്പെട്ടു.
1953 ഇല സ്വന്തം കാബിനറ്റിന്റെ നിര്ബ ന്ധത്താല്‍ ഇന്ത്യയോടുള്ള കൂട്ടിചേര്ക്കുല്‍ പുനരാലോചിച്ച് കാശ്മീര്‍ സ്വതന്ത്ര രാജ്യം രൂപീകരിക്കുന്നതായി പലപ്പോഴായി പ്രസ്താവിച്ചു. ഇന്ത്യ അബ്ദുല്ലയെ അഴിമതിക്കാരനും, ഏകാധിപതിയും ആയി പ്രഖ്യാപിച്ചു അറസ്റ്റ് ചെയ്തു. അബ്ദുള്ളയുടെ എതിരാളികളോടുള്ള അസഹിഷ്ണുത, പത്രങ്ങള്ക്കു മുകളില്‍ ഉണ്ടായിരുന്ന നിയന്ത്രണം എന്നിവ ആയിരുന്നു അതിനു കാരണം. അബ്ദുള്ള ബ്രിട്ടനോടും, അമേരിക്കയോടും രഹസ്യ ചര്ച്ചലകള്‍ നടത്തിയതോടെ നെഹ്‌റു ബക്ഷി ഗുലാം മുഹമ്മദിനെ അധികാരത്തില്‍ ഏറ്റുകയും ഗുലാം ഭരണത്തില്‍ ഇന്ത്യയോടുള്ള കാശ്മീരിന്റെ കൂടിചേരല്‍ കാബിനറ്റ് അംഗീകരിക്കുകയും ചെയ്തു. ഇതിനെ അബ്ദുള്ള എതിര്ത്തു . സ്വാതന്ത്ര്യ സമര കാലം മുതല്‍ തന്നെ നേതാവായിരുന്ന ബക്ഷി ഇന്ത്യയില്‍ നിന്നും കൂടുതല്‍ സ്വയം ഭരണം ആവശ്യപ്പെട്ടിരുന്നു.
അഴിമതിയും ദുര്‍ ഭരണവും സാമാന്യ ജനങ്ങളെ ഗവര്ന്മേരന്റില്‍ നിന്നും അകത്തി. ദോഗ്രി, ലടാക്കി, കാശ്മീരി ഭാഷകള്‍ ഉണ്ടായിരുന്ന കാശ്മീരില്‍ ഉര്ദും ഔദ്യോഗിക ഭാഷ ആയി പ്രഖ്യാപിച്ചു. 45% ആളുകള്ക്ക്ാ ഇപ്പോഴും ഉര്ദു് അറിയില്ല. ബക്ഷി കാലഘട്ടത്തില്‍ പുതിയ സ്കൂളുകള്‍, യൂണിവേര്സിടികള്‍, ആശുപത്രികള്‍ എന്നിവ ഉണ്ടായി.
1958 ഇല പാകിസ്താനില്‍ പട്ടാള അട്ടിമറിയില്‍ ജനാധിപത്യ ഭരണം അവസാനിച്ചു. പാകിസ്താന്‍ എന്നാ വാക്കിലെ പി പഞ്ചാബും, എ അഫ്ഗാനിയയും കെ കാശ്മീരും എസ സിന്ധും ആണ്. അതിനാല്‍ കാശ്മീര്‍ എന്ത് വില കൊടുത്തും പാകിസ്താന്‍ കാശ്മീരിനെ പിടിച്ചെടുക്കും എന്ന് പ്രഖ്യാപിച്ച് ജനങ്ങളെ പാകിസ്താന്‍ കൂടെ നിര്ത്തി . 1965 യുദ്ധത്തില്‍ കാശ്മീരി ജനത ഇന്ത്യന്‍ സൈന്യത്തിനോടൊപ്പം നിന്ന് പാകിസ്ഥാനെ തുരത്തി. ഇതോടെ കാശ്മീരി ജനത പാകിസ്ഥാന് എതിരായി. 1972 ഇല സിംല കരാറില്‍ മധ്യസ്ഥന്‍ മാരില്ലാതെ തങ്ങളുടെ അഭിപ്രായ വ്യത്യാസങ്ങള്‍ ചര്ച്ച കളിലൂടെ പരിഹരിക്കും എന്ന് തീരുമാനിച്ചു. 1971 ഇലെ യുദ്ധ പരാജയത്തോടെ 1972 ഇല ഷേക്ക്‌ അബ്ദുള്ള കാശ്മീരും ഇന്ത്യയും ആയുള്ള പ്രശ്നം സ്വാതന്ത്ര്യം അല്ല കൂടുതല്‍ സ്വയം ഭരണം ആണ് എന്ന് പ്രഖ്യാപിച്ചു. 1975 ഇല ഷേക്ക്‌ അബ്ദുള്ള കാശ്മീര്‍ കരാര്‍ ആര്ട്ടിടക്കിള്‍ 370 നില നിര്ത്തി ഒപ്പിട്ടു. 1971 യുദ്ധത്തോടെ നേരിട്ടൊരു യുദ്ധത്തില്‍ ഇന്ത്യയെ തോല്പ്പി ച്ച് കശ്മീര്‍ പിടിച്ചെടുക്കാന്‍ സാധിക്കുക ഇല്ല എന്ന് പാകിസ്ഥാനും മനസ്സിലായി. കാശ്മീരില്‍ ടൂറിസം വളരുകയും വളരെ അധികം സിനിമകള്‍ കാഷ്മെരില്‍ ഷൂട്ട്‌ ചെയ്യുകയും ചെയ്തു. കാശ്മീര്‍ അവരുടെ സംസ്കാരം നിലനിര്ത്തിി കൊണ്ട് ഇന്ത്യയുടെ ഭാഗം ആയി.
ജനഹിത പരിശോധനയെ അനുകൂലിക്കുന്നവര്‍ 1947 മുതല്‍ തന്നെ നില നിന്നിരുന്നു. ഷേക്ക്‌ അബ്ദുള്ളയുടെ പാകിസ്താന്‍ വിരോധ നിലപാടും ജനങ്ങള്ക്കി7ടയിലെ പിടിപാടും കാരണം അവരുടെ പദ്ധതികള്‍ വിജയകരം ആയില്ല. 1977 ഇല്‍ സംസ്ഥാന കോണ്ഗ്രസ് ഘടകം അബ്ദുള്ള ഗവര്ന്മേ ന്റിനുള്ള പിന്തുണ പിന് വലിച്ചു. അതോടെ അബ്ദുള്ള വീണ്ടും കാശ്മീരിന്റെ സ്വാതന്ത്ര്യത്തെ കുറിച്ചും ജനഹിത പരിശോധനയെ കുറിച്ചും സംസാരിച്ചു തുടങ്ങി. 1979 ഇല്‍ പാക് പ്രധാനമന്ത്രി അടിച്ചമര്ത്താ പെട്ട കാശ്മീരി മുസ്ലിങ്ങള്ക്ക്ച‌ വേണ്ടി ഒരായിരം വര്ഷം കൂടി പോരാടും എന്ന് പ്രതിജ്ഞ ചെയ്തു. ഷേക്ക്‌ അബ്ദുള്ളയുടെ മരണ പത്രത്തില്‍ തന്റെ ശരീരം അറബിക്കടലില്‍ ഒഴുക്കുന്നതാണ് അടിമത്വം നിറഞ്ഞ കാശ്മീരില്‍ അടക്കുന്നതിനെക്കാള്‍ നല്ലത് എന്ന് രേഖപ്പെടുത്തിയിരുന്നു.
1979 ഇല്‍ ശ്രീ നഗറില്‍ നടന്ന ഇസ്ലാമിക കൊണ്ഫറന്സില്‍ സൗദി അറേബ്യയിലെ ഇസ്ലാമിക പ്രമുഖര്‍ പങ്കെടുക്കുകയും തുടര്ച്ച ആയി സന്ദര്ശസനം തുടരുകയും ചെയ്തു.1980 ഇല ഝ് ലം വാലി മെഡിക്കല്‍ കോളേജ് സ്ഥാപിക്കുകയും അതിയായി വന്തോ‍തില്‍ പണം കാശ്മീരിലേക്ക് ഒഴുക്കുകയും ചെയ്തു. പിന്നീട് പിടിക്ക പെട്ട തീവ്ര വാദികളില്‍ നിന്ന് ജെ വി മെഡിക്കല്‍ കോളേജില്‍ നിന്ന് പണം വിതരണം ചെയ്ത രേഖകള്‍ പിടിച്ചെടുത്ത്. പണം ഉപയോഗിച്ച് മദ്രസകള്‍ സ്ഥാപിക്കുകയും ജിഹാദികള്ക്ക് പരിശീലനം നല്കു്കയും ചെയ്തു. മദ്രസകളില്‍ ഇസ്ലാമിന് വേണ്ടി പോരാടാനും കാശ്മീരി പണ്ടിട്ടുകല്‍ക്കെതിരെയും പോരാടാനന്‍ ആഹ്വാനം ചെയ്തു.
1980ഇല്‍ കാശ്മീരിലെ 2500 ഗ്രാമങ്ങളിലെ നിലവിലുള്ള പേരുകള്‍ മാറ്റി ഇസ്ലാമിക നാമങ്ങള്‍ നല്കി്. അബ്ദുള്ള പുനരാരംഭിച്ച പള്ളികളിലെ പ്രസംഗങ്ങളിലും, എഴുതിയ ആത്മ കഥയിലും കാശ്മീരി പണ്ഡിറ്റ്‌കളെ ഇന്ത്യയുടെ ചാരന്മാര്‍ എന്ന് വിളിച്ചു. കാഷ്മീരികല്ക്കിങടയില്‍ കാശ്മീരിലെ ദുരന്തം എന്നാ ലഘു ലേഖയും പാകിസ്ഥാനി എഴുത്ത് കാരന്‍ മുഹമ്മദ്‌ യൂസഫ് ശരഫിന്റെ കാശ്മീര്‍ സ്വാതന്ത്യ്ിത്തിനു വേണ്ടി പൊരുതുന്നു എന്നീ പുസ്തകങ്ങള്‍ ജനങ്ങള്ക്കി്ടയില്‍ വിതരണം ചെയ്യപ്പെട്ടു.
1982 ഇല ഷേക്ക്‌ അബ്ദുള്ളയുടെ മരണത്തോടെ കാശ്മീര്‍ മുസ്ലിം ഭൂരിപക്ഷത്തെ ന്യൂനപക്ഷം ആക്കാന്‍ ശ്രമിക്കുന്നു എന്നാ ലഘു ലേഖ സംസ്ഥാന നിയമ സഭയിലെ അംഗം തന്നെ പ്രസിദ്ധീകരിച്ചു. ഫരൂക് അബ്ദുള്ള 1984 ഇല നടന്ന ഇലക്ഷനില്‍ പരാജയപ്പെട്ടു.
ജമാ അത്തെ ഇസ്ലാമിയുടെ മദ്രസകള്‍ വര്ഗീെയ വിഷം പരത്തുന്നു എന്നു പറഞ്ഞു ഷേക്ക്‌ അബ്ദുള്ള നിരോധിച്ചു. അവിടുത്തെ അധ്യാപകരെ ഗവര്ന്മെ ന്റ് സ്കൂളുകളില്‍ ജോലി നല്കി. അതോടെ കൂടുതല്‍ ആളുകളില്‍ ഇന്ത്യാ വിരുദ്ധ സൂഫി ഇസ്ലാം വിരുദ്ധ വികാരം ജനങ്ങള്ക്ക്സ ഇടയില്‍ പരത്താന്‍ സഹായിച്ചു. കൂടുതാലായി മദ്രസകളും ഉയര്ന്നുെ പൊങ്ങി. 1984 ഇലക്ഷനില്‍ ഫരൂക് അബ്ദുള്ള തന്റെ ഭരണത്തിലെ കുറവുകളും കാശ്മീരിന്റെ പിന്നോക്കാവസ്ഥയും മറക്കാന്‍ ഒരു ഇന്ത്യ വിരുദ്ധ നിലപാട് ജനങ്ങള്ക്കിൂടയില്‍ ഉണ്ടാക്കാന്‍ ശ്രമിച്ചിരുന്നു.
1986 ഇല കാശ്മീരി പണ്ടിട്ടുകളെ ആക്രമിച്ചു കൊല്ലുകയും 24 അമ്പലങ്ങള്‍ തകര്ക്കു കയും ചെയ്തു. വെള്ളിയാഴ്ചകളില്‍ പള്ളികളില്‍ പ്രസംഗം നടത്തുന്ന പാകിസ്താന്‍ പരിശീലനം ലഭിച്ച മുഫിതികള്‍ വര്ഗീ്യ വിഷം നിറഞ്ഞ പ്രസംഗം നടത്തി. അതിനു ശേഷം പള്ളിയില്‍ നിന്ന് പുറത്തെക്കിറങ്ങുന്ന ജനക്കൂട്ടം അക്രമ പ്രവര്ത്ത്നങ്ങള്‍ നടത്തുകയും ചെയ്തു.
1987 ഇല നടന്ന സംസ്ഥാന ഇലക്ഷനില്‍ മുസ്ലിം യുനൈറ്റഡ ഫ്രണ്ട് ( ജമാ അത്തെ ഇസ്ലാമിയും ഉമ്മത ഇ ഇസ്ലാമിയും ) കശ്മീര്‍ ജനതക്ക് കൂടുതല്‍ ജനാധിപത്യ അവകാശങ്ങള്‍ ആവശ്യപ്പെട്ടു മത്സരിച്ചു. വോട്ടെണ്ണലില്‍ ഇവരുടെ എതിരാളികള്‍ ആയ നാഷണല്‍ കൊണ്ഫരന്സ്ം– കോണ്ഗ്രസ് സഖ്യം വൊട്ടെണ്ണലില്‍ കൃത്രിമം കാണിച്ചു ജയിച്ചതായി ആരോപിച്ചു. ഇലക്ഷനില്‍ നാഷണല്‍ കൊണ്ഫരന്സിനു 40 സീറ്റുകള്‍ കോണ്ഗ്രസ് 26 സീറ്റുകള്‍ മുസ്ലിം യുണൈറ്റഡ ഇന് നാല് സീറ്റുകള്‍ എന്നിവ ആണ് ലഭിച്ചത്. തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട അബ്ദുല്‍ ഗനീ ലോണ്‍, യാസിന്‍ മാലിക്, സയെദ് സലാഹുദ്ദീന്‍ എന്നിവര്‍ തീവ്രവാദത്തിന്റെ ശക്തരായ വക്താക്കള്‍ ആയി. 1987 -88 ഇല നടന്ന തിരഞ്ഞെടുപ്പ് ഫലത്തില്‍ ഇന്ത്യ മായം ചെര്ത്തൂ എന്ന് വ്യക്തം ആയതോടെ കാശ്മീരി യുവാക്കള്‍ അതിര്ത്തി കടന്നു പാകിസ്ഥാനിലേക്ക് പരിശീലനത്തിന് പോയി.വര്ദ്ധിച്ചു വരുന്ന സാമ്പത്തിക സുരക്ഷിതത്വമില്ലായ്മയും തൊഴിലില്ലായ്മയും വളരെ പെട്ടന്ന് തന്നെ ജനങ്ങളെ ഇതിലേക്ക് വലിച്ചടുപ്പിച്ചു. അതിര്ത്തി കടന്നു പരിശീലനത്തിന് പോയതോടെ ഇവര്ക്ക്ി വന്തുഇക ശമ്പളം ആയി ലഭിച്ചു. കുടുംബത്തില്‍ ഒരു മുജാഹിദീന്‍ ഉണ്ട് എന്ന് പറയുന്നത് കാശ്മീരികള്ക്ക് അഭിമാനം ആയിരുന്നു. കുറഞ്ഞ ശമ്പളത്തില്‍ തണുത്ത കാലാവസ്ഥയില്‍ ജോലി ചെയ്തിരുന്ന പോലീസ് സേന കൈക്കൂലി വാങ്ങി അറിഞ്ഞോ അറിയാതെയോ ആയുധ കടത്തിലും പണകടത്തിലും പങ്കാളികള്‍ ആയി.
1989 ഇല്‍ സല്മാതന്‍ റുഷ്ദിയുടെ “സാത്താന്റെ വചനങ്ങള്‍” പ്രസിദ്ധീകരിച്ചപ്പോള്‍ ഇസ്ലാം വിരുദ്ധത പറഞ്ഞു ഇറാന്‍ ആത്മീയ നേതാവ് ആയത്തുല്ല ഖുമേനി പുസ്തകം നിരോധിച്ചു. കാശ്മീരിലും മുസ്ലിം ജനത പ്രതിഷേധിച്ചു. ഖുമെനിയുടെ പൂര്വി്കര്‍ കാശ്മീരില്‍ നിന്നുള്ളവര്‍ ആയിരുന്നു എന്നാ വാര്ത്ത അവര്ക്ക്ധ അഭിമാനം നല്കിധ. ജമാ അത്തെ ഇസ്ലാമി കളര്‍ ടി വി മേടിക്കാതെ തോക്കുകള്‍ വാങ്ങുവാനും, സ്ത്രീകളോട് ആഭരണങ്ങള്‍ നല്കിു ആയുധങ്ങള്‍ വാങ്ങുവാനും ആവശ്യപ്പെട്ടു. കാശ്മീരിലെ പണ്ടിട്ടുകളും ആയുധങ്ങള്‍ വാങ്ങി കൂട്ടുന്നു എന്ന് അവര്‍ പ്രചരിപ്പിച്ചു..
ജമ്മു കാശ്മീര്‍ ലിബര്റെഷന്‍ ഫോര്സ്ങ (JKLF) എന്നാ കാശ്മീര്‍ സ്വാതന്ത്ര്യത്തിനു വേണ്ടി വാദിച്ചിരുന്ന പാര്ട്ടി യുടെ സ്ഥാപക നേതാവ് ഹാഷിം ഖുറേഷി പാകിസ്ഥാനികള്‍ അയാളുടെ സംഘടനയെയും അംഗങ്ങളെയും സ്വാതന്ത്ര്യ സമരത്തിനു പകരം വര്ഗീവയ സമരങ്ങള്ക്ക് ഉപയോഗിക്കുന്നു എന്ന് മനസ്സിലാക്കിയപ്പോള്‍ കിഴക്കന്‍ യൂറോപ്പിലേക്ക് അഭയം തേടി പോയി.
1980 കളിലെ ടി വി കല്‍ സര്വഗ സാധാരണം ആയപ്പോള്‍ ലോക ശക്തി ആയ സോവിയറ്റ് യൂണിയന്‍ അഫ്ഗാന്‍ ഗോത്രങ്ങളോട് തോറ്റ് പിന്മാറുന്നത് കാശ്മീര്‍ ജനത കണ്ടു. അഫ്ഗാന്‍ യുദ്ധത്തിനു ശേഷം അമ്പതിനായിരം പോരാളികള്‍ കലാനിഷ്കൊവുകള്ഉംാ റോക്കറ്റുകളും ഗ്രനേഡുകളും ആയി കാശ്മീരിലേക്ക് പാക് ആവശ്യ പ്രകാറാം നീങ്ങി. പഠിച്ചു ജോലി നെടുന്നതിനെക്കാള്‍ ആയുധങ്ങള്‍ എടുത്തു ധീരത കാണിച്ച് ബഹുമാനം നേടി എടുക്കുന്നതാണ് വലുതെന്നു കാശ്മീരി ജനത കരുതി.
1989 ഡിസംബറില്‍ വി പി സിങ്ങിന്റെ ആഭ്യന്തര വകുപ്പ് മന്ത്രി മുഫ്തി മുഹമ്മദ്‌ സയീദിന്റെ പുത്രി രുബെയ സെയ്ദ് തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയി. തീവ്രവാദികള്ടെ ആവശ്യ പ്രകാരം ഉള്ള ആളുകളെ എല്ലാം മോചിപ്പിച്ച് പുത്രിയെ രക്ഷിച്ചതോടെ ശക്തരായ ഇന്ത്യക്കാരെയും മുട്ട് കുത്തിക്കാം എന്ന് കാശ്മീരി ജനതയ്ക്ക് മനസ്സിലാക്കി കൊടുത്തു.
കാശ്മീരി ന്യൂനപക്ഷങ്ങള്‍ ഉണ്ടായിരുന്നതാണ് പാകിസ്ഥാനില്‍ കാശ്മീര്‍ ലയിപ്പിക്കാന്ഉഉള്ള തടസം ആയി ഉണ്ടായിരുന്നത്. ഇവര്ക്ക് ഇസ്ലാമിക പാകിസ്താനില്‍ സ്ഥലം ഉണ്ടായിരുന്നില്ല. കുറച്ചു പേരെ കൊല്ലുകയും, താഴ്വരയില്‍ നിന്നും ഒഴിഞ്ഞു പോകുവാന്‍ പത്ര പരസ്യം നല്കുുകയും, ലഘു ലേഖകള്‍ വിതരണം ചെയ്യുകയും ചെയ്തുഭീതിയില്‍ ആഴ്ന്ന പണ്ഡിറ്റുകള്‍ പാലായനം ചെയ്തു. ജനുവരി 1990 ഒറു കൂടി കാശ്മീരി പണ്ടിട്ടുകള്‍ പൂര്ണംയ ആയി കശ്മീര്‍ താഴ്വര ഒഴിഞ്ഞു പോയി. പള്ളികള്‍ കേന്ദ്രീകരിച്ച് മത നിരപേക്ഷ മുസ്ലിങ്ങളെ ഭീഷിണി പ്പെടുത്തുകയും ചെയ്തു.. “ ഞങ്ങള്‍ പാകിസ്ഥാന്റെ ഭാഗം ആകും, പണ്ഡിറ്റ്‌ സ്ത്രീകള്‍ ഞങ്ങള്ക്കൊ പ്പം നില്ക്കിണം, പുരുഷന്മാര്‍ താഴ്വര ഒഴിഞ്ഞു പോകണം “ എന്നാ മുദ്രാവാക്യവും ആയി തീവ്രവാദികള്ക്ക് ഒപ്പം സാധാരണ ജനങ്ങളും അണി ചേര്ന്നപത് പണ്ഡിറ്റ്‌കളെ അത്ഭുതപ്പെടുത്തി.
ജനുവരി 20, 1990 കാശ്മീര്‍ സ്വാതന്ത്ര്യം പ്രഖ്യാപിക്കുവാന്‍ തീരുമാനിച്ചു. ആഴ്ചകള്ക്ക്് മുമ്പേ തന്നെ തീയതി തീരുമാനിച്ചിരുന്നു. ജനക്കൂട്ടം തെരുവിലേക്ക് ഇറങ്ങി തെരുവുകള്‍ പിടിച്ചെടുത്ത് ഇന്ത്യയില്‍ നിന്നും സ്വാതന്ത്ര്യം നേടാം എന്നവര്‍ കരുതി. ജനുവരി 18 നു ജഗ്മോഹന്‍ മല്ഹോ്ത്രയെ ഇന്ത്യ ഗവര്ണനര്‍ ആയി കാശ്മീരിലേക്ക് അയച്ചു. മുഖ്യ മന്ത്രി ഫാറൂക്ക് അബ്ദുള്ള ഒളിവില്‍ പോയി. ജനുവരി 19 നു പണ്ഡിറ്റുകള്‍ കാശ്മീരില്‍ നിന്നും ഓടി പോയി. ജഗ്മോഹന് സമരത്തിനു നേതൃത്വം നല്കുളന്നവരെ പിടിച്ചു തടവില്‍ ഇടാന്‍ സാധിച്ചു. പോലീസ് വെടി വെയ്പ്പില്‍ നൂറുകണക്കിന് ആളുകള്‍ കൊല്ലപ്പെട്ടു. അതോടെ സമരം തകര്ന്നു്. പിന്നീട് ഇത് പോലെ ഒരു പ്രകടനം സൃഷ്ടിക്കാന്‍ അവര്ക്കാ യില്ല.
പണ്ടിട്ടുകള്ക്ക് എതിരെ മാത്രം അല്ല മുസ്ലിങ്ങളിലെ അവര്ക്ക്ക വഴങ്ങാത്തവരെയും അവര്‍ കൊന്നൊടുക്കി. അനിസ്ലാമികം ആയ പുസ്തകങ്ങള്‍ ചുട്ടെരിച്ചു. സംസാര സ്വാതന്ത്ര്യം താല്ക്കാ ലികം ആയി ഇല്ലാതെ ആക്കി. ഈ നീക്കം ഇന്ത്യക്ക് എതിരെ മാത്രം ആയിരുന്നില്ല. അനിസ്ലാമികം ആയ എല്ലാത്തിനും എതിരെ ആയിരുന്നു. പണ്ടിട്ടുകള്‍ ഒഴിഞ്ഞു പോയതിനു ശേഷം തീവ്ര വാദികള്‍ ഷിയകള്ക്ക്് എതിരെ തിരിഞ്ഞു.
1995 ഇല തീവ്രവാദി നേതാവ് മസ്ത് ഗുല്‍ കൂടുതലും സൂഫി വിശ്വാസികള്‍ ഉള്ള ഷേക്ക്‌ നൂരാനിയുടെ പള്ളിക്ക് തീ കൊളുത്തിയപ്പോള്‍ അപകടം മനസ്സിലാക്കിയ തീവ്ര വാദികള്‍ ആയ കാശ്മീരി മുസ്ലിം ഭൂരിപക്ഷം ആയുധം വച്ച് പിന്മാറി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ