സ്വാതന്ത്ര്യ പൂർവ ചരിത്രം
റോങ്ങുകൾ ( ലെപ്ച), ബൂട്ടിയ, നേപ്പാളികൾ എന്നിവർ ആയിരുന്നു യഥാർഥ സിക്കിം നിവാസികൾ. ഒമ്പതാം നൂറ്റാണ്ടിലെ ബുദ്ധ ഗുരു റിമ്പോച്ചെയുടെ യാത്രകളിൽ സിക്കിമിൽ വച്ച് അവിടെ വരാൻ ഇരിക്കുന്ന രാജ വംശത്തെ കുറിച്ച് പ്രവചനങ്ങൾ നടത്തിയത്രെ. 13 ആം നൂറ്റാണ്ടിൽ കിഴക്കൻ റ്റിബറ്റിലെ ഗുരു താഷിക്ക് ഒരു സ്വപ്ന ദർശനം ഉണ്ടായി ഭാഗ്യം തേടി തെക്ക് സിക്കിമിൽ എത്തി ചുംബി വാലിയിൽ താമസമാക്കി.
1642 ഇൽ ഗുരു താഷിയുടെ 5ആം തലമുറയിൽ പെട്ട ഫുത്സൊങ്ങ് നാംഗ്യാൽ ( നാംഗ്യാൽ - രാജാവ് ) ആദ്യത്തെ ദെങ്ങ് യോങ്ങ് ഗ്യാല്പ്പോ /ചോംഗ്യാൽ ആയി വാഴിക്കപ്പെട്ടു. ലാത് സുൽ ചെൻപൊ, ങ്ങാ ദാഗ് ലാമ, കാത്തോഗ് ലാമ എന്നിങ്ങനെ അക്കാലത്തെ പ്രമുഖരായ ലാമമാർ കിരീട ധാരണ ചടങ്ങിൽ പങ്കെടുത്തു. രാജാവ് ഭൂട്ടിയ ഗോത്രത്തിൽ നിന്നു 12 കാലോൺ മാരെ ( മന്ത്രിമാർ) തിരഞ്ഞെടുത്തു. കോട്ടകൾ അടങ്ങുന്ന 12 ഭൂ പ്രവിശ്യകൾ ആയി സിക്കിമിനെ തിരിച്ച് ഓരോ മന്ത്രിമാരെ അധികാരം ഏല്പ്പിച്ചു. അവർ അതു ഗ്രാമ ത്തലവന്മാർക്ക് വീതിച്ച് കൊടുത്തു. അവർ കർഷകർക്ക് കൂടുതൽ നികുതി ചുമത്തി വീതിച്ചു നല്കി. മണ്ഡൽ ( ഗ്രാമത്തലവൻ) കർബാരികളെ ( ഗ്രാമത്തിന്റെ അസിസ്റ്റന്റ്) തർക്കങ്ങൾ ഒത്തു തീർപ്പാക്കാനും , നികുതി പിരിക്കാനും ചുമതലപ്പെടുത്തി.104 ഭൂ വിഭാഗങ്ങളിൽ 61 കാസികൾക്ക് നികുതി പിരിക്കാൻ ഏല്പ്പിക്കുകയും 5 എണ്ണം ബുദ്ധ മഠങ്ങൾക്കും, 15 എണ്ണം ചോംഗ്യാലുക്ളുടെ സ്വകാര്യ ആവശ്യങ്ങൾക്കായും സൂക്ഷിച്ചു.
ഭുട്സോങ്ങ് രാജാവിന്റെ കാലശേഷം 1670 ഇൽ പുത്രൻ ടെൻസുങ്ങ് രാജാവായി. ടെൻസുങ്ങ് തലസ്ഥാനം യുക്സൊമിൽ നിന്ന് റാബ്ഡെന്റ്സിലേക്ക് മാറ്റി. 1700 ഇൽ രണ്ടാമത്തെ ഭാര്യയിലെ പുത്രൻ ചക്ദൊർ അച്ഛനിൽ നിന്നും അധികാരം ഏറ്റെടുത്തു. ഭൂട്ടാൻ സഹായത്തോടെ ചക്ദോറിന്റെ മൂത്ത അർധ സഹോദരി പെൻഡിയോങ്ങ് പുറത്താക്കി. 1700 - 1706 ഓട് കൂടി മൂന്നാം ചോംഗ്യാലിൽ നിന്നും ഭൂട്ടാൻ രാജാവ് ദേബ് നാഗ് സിദാർ മിക്ക ഭൂഭാഗങ്ങളും പിടിച്ചെടുത്തു. ചക് ദൊർ റ്റിബട്ടിലേക്ക് ഓടി പ്പോയി. റ്റിബട്ടൻ ജനതയുടെ സഹായത്തോടെ ഭൂട്ടാൻ സൈന്യത്തെ പരാജയപ്പെടുത്തി ചാക്ദോർ അധികാരം തിരിച്ചു പിടിച്ചു. 1717 ഇൽ രാജകുമാരൻ ഗുർമെദ് രാജാവായി. ഗുർമേദിന്റെ കാലത്ത് നേപ്പാളികളും, സിക്കിം കാരും തമ്മിൽ ഏറ്റുമുട്ടലുകൾ നടന്ന കാലമായിരുന്നു ആ ഭരണ കാലം.
1733 ഇൽ ഗുർമേദിന്റെ അവിഹിത ബന്ധത്തിൽ (??) ഉള്ള പുത്രൻ ഭുട്സോങ്ങ് 2ആമൻ അധികാരമേറ്റു. ഭൂട്ടാനികളും നേപ്പാളികളും ഒത്തു ചേർന്നു തലസ്ഥാനം ആക്രമിച്ചു പിടിച്ചെടുത്തു. റ്റെൻസിങ്ങ് രണ്ടാമന്റെ ( 1780-1793) കാലത്തു നേപ്പാളികൾ സിക്കിമിന്റെ മിക്ക പ്രദേശങ്ങളും പിടിച്ചെടുത്തു. 1788 ഇൽ ഗൂർഖ പട്ടാളം സിക്കിം ആക്രമിച്ചു കീഴടക്കി. രാജാവ് റ്റിബറ്റിലേക്ക് ഓടിപ്പോയി. ആ വർഷം തന്നെ ചുംബി താഴ്വരയിൽ എത്തിയ 8ആം ദലൈലാമ ചൈനയുറ്റെ സഹായത്തോടെ 1793 ഇൽ റ്റെൻസിങ്ങിന്റെ പുത്രൻ ഷുപുദ്കെയെ രാജാവായി വാഴിച്ചു. നേപ്പാൾ അതിർത്തിയിൽ ആയിരുന്ന തലസ്ഥാനം റാംദേന്റ്സിൽ നിന്നും തും ലൊങ്ങിളെക്ക് മാറ്റി.
ബ്രിട്ടീഷുകാരുടെ വരവോടെ സിക്കിം അവരുമായി കരാറിൽ ഏർപ്പെടുകയും നേപ്പാളിനെതിരെ നീങ്ങുകയും ചെയ്തു. കലി കയറിയ നേപ്പാളികൾ സിക്കിം ആക്രമിച്ചു കീഴടക്കി. അതോടെ 1814 ഇലെ ആങ്ഗ്ലോ നേപ്പാളീസ് യുദ്ധം ആരംഭിച്ചു. ബ്രിട്ടനും നേപ്പാളും തമ്മിലുള്ള സുഗൌലി സന്ധിയും സിക്കിമും നേപ്പാളും തമ്മിലുള്ള റ്റിറ്റാലിയ സന്ധിയെയും തുടർന്ന് സിക്കിമിന്റെ പിടിച്ചെടുത്ത ഭാഗങ്ങൾ 1817 ഇൽ തിരികെ നല്കി. റ്റിബട്ടും ആയി ഒരു വ്യാപാര ബന്ധത്തിനു ശ്രമിച്ചിരുന്ന ബ്രിട്ടൻ സിക്കിമിലൂടെയുള്ള പുരാതന സില്ക് പാത ഉപയോഗിക്കുവാൻ ആരംഭിച്ചു.
മൊറാങ്ങ് എന്ന ഭൂഭാഗത്തിനു ബ്രിട്ടൻ നികുതി ഏർപ്പെടുത്തിയതോട് കൂടി 1825ഇൽ ബ്രിട്ടനും സിക്കിമും തമ്മിൽ പ്രശ്നങ്ങൾ ആരംഭിച്ചു. 1835ഇൽ ഡാർജീലിങ്ങ് ബ്രിട്ടൻ സ്വന്തമാക്കി. അതോടെ സിക്കിമിലെ ദിവാൻ ബ്രിട്ടനും ആയി നിസ്സഹകരണം ആരംഭിച്ചു. അതോടെ ബ്രിട്ടൻ 1841 മുതൽ 3000 രൂപയും പിന്നീട് 12000 രൂപയും ആയി ഉയർത്തി നഷ്ട പരിഹാരം നല്കുകയും ചെയ്തു.
1849 ഇൽ ബ്രിട്ടീഷുകാർ സിക്കിമിലെ മലമുകളിൽ നടത്തിയ പര്യവേക്ഷണം സിക്കിം മന്ത്രി തടയുകയും അതോടെ ബ്രിട്ടൻ സൈനിക നീക്കം നടത്തുകയും ചെയ്തു. 1861 ഇൽ ഡാർജീലിങ്ങ് കീഴടക്കുകയും അതേ വർഷം തന്നെ തുംലൊങ്ങ് സന്ധി പ്രകാരം ബ്രിട്ടന്റെ സംരക്ഷിത രാജ്യം ആയി സിക്കിം മാറുകയും ചെയ്തു. ബ്രിട്ടീഷ് സിക്കിമിനോടൊപ്പം ഗാംഗ്റ്റോക് തലസ്ഥാനം ആക്കി നിലനിന്നിരുന്ന സ്വതന്ത്ര സിക്കിം 25000 ചതുരശ്ര കിലോമീറ്റർ ഉണ്ടായിരുന്നു. 1863 ഇൽ സിഡ്ക്യൊങ്ങ് രാജാവ് പദവി ഏറ്റെടുത്തു. 1886ഇൽ ബ്രിട്ടൻ സിക്കിം ആക്രമിച്ചു. കല്ക്കട്ടയിൽ ചർച്ചക്ക് എത്തിയ രാജാവിനെയും റാണിയെയും പിടിച്ചു തുറുങ്കിലിൽ അടച്ചു. സിക്കിമിന്റെ വടക്കെ അതിർത്തിയിൽ ഉള്ള കോട്ടകൾ റ്റിബട്ട്കാർ പിടിച്ചെടുത്തു. റ്റിബട്ടുകാരെ പരാജയപ്പെടുത്തി ബ്രിട്ടൻ അവിറ്റെ അധികാരമേറ്റു. 1894 ഇൽ ഗാങ്ങ്ടോക് തലസ്ഥാനമായി പ്രഖ്യാപിച്ചു.
1895 ഇൽ രാജാവിനെ വിട്ടയച്ച ബ്രിട്ടൻ സിക്കിമിന്റെ ജുഡിഷ്യൽ അധികാരം മാത്രം രാജാവിനു വിട്ടു കൊടുത്തു. ബ്രിട്ടനിൽ പഠിക്കാൻ പോയ സിക്കിം രാജകുമാരൻ സിദ്ക്യോങ്ങ് ബ്രിട്ടൻ രാജാവും ആയി സൌഹ്രിദത്തിൽ ആകുകയും പരമാധികാരം നേടിയെടുക്കുകയും ചെയ്തു. 1914 വരെ നീണ്ടു നിന്ന ഭരണം നടത്തുകയും ചെയ്തു. 1918ഇൽ സിക്കിമിനു ആഭ്യന്തര സ്വാതന്ത്ര്യം അനുവദിച്ചു കൊടുക്കുകയും ചെയ്തു.
സ്വാതന്ത്ര്യാനന്തര ചരിത്രം ...
1947 ഇൽ ഇൻഡ്യ സ്വാതന്ത്ര്യം നേടിയതിനൊപ്പം സിക്കിമിനെയും സ്വതന്ത്ര്യ രാജ്യമായി പ്രഖ്യാപിച്ചു. അന്നു ഇൻഡ്യ നടത്തിയ വോട്ടെടുപ്പിൽ ജനത സ്വതന്ത്ര രാജ്യം ആയി നില്ക്കുവാനുള്ള താല്പ്പര്യം പ്രകടിപ്പിച്ചു. നെഹ്രു സിക്കിമിനു പ്രത്യേക സംരക്ഷിത പദവി നല്കി. ഇൻഡ്യ സിക്കിമിന്റെ പ്രതിരോധം, വാർത്താവിനിമയം നയതന്ത്രം എന്നിവ ഏറ്റെടുത്തു. 1947 ഇൽ സിക്കിം സ്റ്റേറ്റ് കോൺഗ്രസ് അവിടെ സ്ഥാപിതം ആയി. ജനങ്ങളെ ഭരണത്തിൽ പങ്കാളികൾ ആക്കുവാൻ വേണ്ടി. 1947 ഇൽ തന്നെ ഒരു സംസ്ഥാന സഭ രൂപീകരിക്കപ്പെട്ടു. 1973 വരെ രാജാവിനെ അതു ഭരണ കാര്യങ്ങളിൽ സഹായിച്ചു. സ്വാതന്ത്ര്യ സമയത്ത് ബുദ്ധ ഭരണ രാജ്യത്ത് ഹിന്ദു ഭൂരിപക്ഷ നേപ്പാൾ ജനത ആയിരുന്നു അവിടെ ഉണ്ടായിരുന്നതു.
1962 ഇൽ ചൈനീസ് സൈന്യവും ഇൻഡ്യൻ പാരാമിലിട്ടറിയും നാതുലാ ചുരത്തിൽ വച്ച് ഏറ്റു മുട്ടി. യുദ്ധ ശേഷം സില്ക് വാണിജ്യ പാത അടച്ചു.
1963 ഇൽ താഷി നാംഗ്യാൽ കാൻസർ ബാധിച്ച് നാടു നീങ്ങി. 1965 ഇൽ പാൽഡൻ തോണ്ടുപ് നാംഗ്യാൽ കിരീട ധാരണം നടത്തി. നെഹ്രു 1964ഇൽ മരിച്ചു. 1966 ഇൽ അധികാരം ഏറ്റ ഇന്ദിരാഗാന്ധിക്കു സിക്കിം സംരക്ഷിത ഭൂഭാഗം ആയി നില നില്ക്കുന്നതിൽ താല്പ്പര്യം ഉണ്ടായിരുന്നില്ല. ചോംഗ്യാലിന്റെ ഭാര്യ ഹോപ്പ് കുക്ക് ഒരു അമേരിക്കൻ സൊഷ്യലിസ്റ്റ് ആയിരുന്നു. അവർ സി ഐ എ ചാരപ്രവർത്തനം നടത്തുവാൻ വന്നതു ആണു എന്നു ഇന്ദിര ഗാന്ധി കരുതിയിരുന്നു. 1963 യിൽ സിക്കിം സന്ദർശനത്തിനു എത്തിയ 22 കാരിയായ ഹോപ്പ് കുക്ക് പ്രേമിച്ചാണു രാജാവിനെ വിവാഹം കഴിച്ചത്. ഒരു സ്വതന്ത്ര രാജ്യത്തിന്റെ രാജ്ഞി ആകണം എന്നു ആഗ്രഹിച്ച അവർ സ്വാതന്ത്ര്യത്തിനായി സിക്കിം യുവാക്കൾക്ക് പോരാടാൻ ആഹ്വാനം ചെയ്തു. അവർ പഴയ സിക്കിമിന്റെ ചില ഭാഗങ്ങൾ ഇൻഡ്യ തിരിച്ചു തരുന്നതിനെ കുറിച്ച് ഒരു അമേരിക്കൻ ജേർണലിൽ ലേഖനം എഴുതി. അതേസമയം സിക്കിം പ്രധാനമന്ത്രി ആയിരുന്ന കാജി ലൻഡുപ് ദോർജി ക്കു പാരമ്പര്യമായി രാജ കുടുംബത്തോട് വിരോധം ഉണ്ടായിരുന്നു. ബെല്ജിയം കാരൻ പിതാവും ജെർമനിക്കാരി ആയ അമ്മയും ഉള്ള എലിസ മറിയ സ്റ്റ്രാൻസ്ഫോർഡ് ബല്ജിയം കാരി ഭർത്താവായിരുന്ന സ്കോട്ടിഷ് പൌരനെ വിവാഹമോചനം നടത്തി ആണു സിക്കിം പ്രധാനമന്ത്രിയെ വിവാഹം കഴിച്ചതു. ഈ സ്ത്രീകൾ തമ്മിൽ അധികാരത്തിനായി വടം വലിച്ചു. സ്വതന്ത്ര സിക്കിമിന്റെ പ്രഥമ വനിത ആകുവാൻ എലിസ ശ്രമിക്കുന്നു എന്ന് രാജ്ഞി വിശ്വസിച്ചു.
റോ 1968 ഇൽ സ്ഥാപിതം ആയി. ഇൻസൈഡ് റോ എന്ന അശോക് റൈനയുടെ പുസ്തകത്തിൽ 1971 ഇൽ തന്നെ ഇൻഡ്യ സിക്കിമിനെ സംസ്ഥാനം ആയി കൂട്ടിചേർക്കാൻ ആഗ്രഹിച്ചിരുന്നു എന്നു വെളിപ്പെടുത്തിയിരുന്നു. പിന്നീടു നടന്ന ഓരോ സംഭവങ്ങളും റോയുടെ സംവിധാനത്തിൽ ആണു നടന്നതു എന്നു പറയപ്പെടുന്നു.
1967 ഇൽ ചൈന സിക്കിമിനു മേൽ അവകാശം ഉന്നയിച്ച് സൈന്യത്തെ അയച്ചതിനെ ഇൻഡ്യൻ സൈന്യം നേരിട്ട് പരാജയപ്പെടുത്തി. 1970 ഇൽ സിക്കിം നാഷണൽ കോൺഗ്രസ് പാർട്ടി നേപ്പാളികൾക്ക് കൂടുതൽ അവകാശങ്ങളും , രാജ വാഴ്ച്ച വേണൊ വേണ്ടയോ എന്നും പരിശോധിക്കാൻ ജനഹിത പരിശോധനയും ആവശ്യപ്പെട്ടു. 1973 ഇൽ കൊട്ടാരത്തിനു മുന്നിൽ നടത്തിയ രാജവാഴ്ചക്ക് എതിരായ സമരത്തെ നേരിടാൻ രാജാവു ഇൻഡ്യയോട് സഹായം ആവശ്യപ്പെട്ടു. മദ്യത്തിനു അടിമയായ രാജാവിന്റെ കീഴിൽ അസ്ഥിരം ആയ സിക്കിം ചൈനയുടെ അവകാശ വാദത്തിനു കാരണമാകും എന്ന ഭയം ഇൻഡ്യൻ ഗവർണ്മെന്റ് ബി ആർ ദാസിനെ അഡ്മിൻസ്റ്റ്രേറ്റർ ആയി നിയമിക്കാൻ കാരണം ആയി. ഇൻഡ്യയിൽ സംസ്ഥാനം ആയി ചേർക്കണം എന്ന ആവശ്യം ഇൻഡ്യയിൽ നിന്നുള്ള സമ്മർദത്തെ തുടർന്ന് ചോംഗ്യാൽ ഒപ്പിട്ടു.
1973 ഇൽ ഹോപ്പ് കുക്ക് വിവാഹ മോചിത ആയി അമേരിക്കയിലേക്ക് തിരിച്ചു പോയി.
1974 ഇൽ നടന്ന ഇലക്ഷനിൽ സിക്കിം നാഷണൽ കോൺഗ്രസ് വിജയിച്ചു. പുതിയ ഗവർണ്മെന്റ് കൂടുതൽ പൌരസ്വാതന്ത്ര്യവും രാഷ്ട്രീയ സ്വാതന്ത്ര്യവും ആവശ്യപ്പെട്ടത് ചോംഗ്യാൽ നിരസിച്ചു. 4 ജൂലൈ 1974ഇൽ സിക്കിം പാർലമെന്റ് ഒരു പുതിയ ഭരണഘടന സ്വീകരിച്ചു
സിക്കിമിലെ പ്രധാനമന്ത്രി ആയിരുന്ന ലെണ്ഡുപ് ദോർജിയെ മന്ത്രിമാരുടെ കൌൺസിൽ രാജ ഭരണം തുടരുന്നതിനു എതിരായി നടപടികൾ എടുക്കാൻ ആയി തിരഞ്ഞെടുത്തു.
ഇൻഡ്യൻ റിസർവ് പോലീസ് ഗാങ്ങ്റ്റോക്കിലേക്ക് മാർച്ച് ചെയ്ത് തെരുവുകൾ പിടിച്ചേടുത്തു. ഇൻഡ്യൻ സൈന്യം രാജാവിനെ തടവിൽ ആക്കി. അതിർത്തികളിൽ പട്ടാളത്തെ നിയോഗിച്ചു. അമേരിക്കൻ പർവതാരോഹകൻ കാരിൽ റിഡ്ലി ഗാങ്ങ്റ്റോക്കിൽ നിന്നും ഫോട്ടോകളും കരാറുകളും പുറത്തു കടത്തിയതോടെ ലോകം മുഴുവൻ സിക്കിം സംഭവം അറിഞ്ഞു. ചൈന അതു സത്യം ആണെന്നു ഉറപ്പിച്ചു പറഞ്ഞു.
4 സെപ്റ്റംബർ 1974 ഇൽ ലോക് സഭ സിക്കിമിനെ അസ്സൊസിയേറ്റ് സംസ്ഥാനം ആയി അംഗീകരിച്ചു. 8 സെപ്റ്റംബറിൽ ഇൻഡ്യൻ സംസ്ഥാനങ്ങളുടെ തുല്യ പദവി നല്കി.
5 മാർച് 1975 ഇനു സിക്കിം പ്രധാനമന്ത്രി ദോർജി ഇൻഡിയൻ പാർലമെണ്ടിനോട് സിക്കിമിനെ സംസ്ഥാനം ആയി ഇൻഡ്യയോടു കൂട്ടിച്ചേർക്കാൻ ആവശ്യപ്പെട്ടു.വീണ്ടും ചോംഗ്യാൽ വോട്ടെടുപ്പ് ആവശ്യപ്പെട്ടു. 9 ഏപ്രിലിൽ 5000 പേർ അടങ്ങിയ ഇൻഡ്യൻ സൈന്യം സിക്കിം കൈവശപ്പെടുത്തി.243 പേർ അടങ്ങുന്ന കൊട്ടാരം കാവല്ക്കാരെ നിരായുധർ ആക്കി. ഒരു ഇൻഡിയൻ സൈനികനും കൊട്ടാരം കാവല്ക്കാരനും കൊല്ലപ്പെട്ടു. 10 ഏപ്രിലിനു സിക്കിം പാർലമെന്റ് ഇൻഡ്യയിൽ ചേരുവാനുള്ള തീരുമാനം ഏക കണ്ഠം ആയി എടുത്തു.
ഏപ്രിൽ 14 1975 ഇൽ ഇൻഡ്യയോട് കൂടി ചേരുവാനുള്ള ജനവിധി ഉണ്ടായി. ഇൻഡ്യൻ സൈന്യത്തിന്റെ തോക്കിൻ മുനയിൽ ആണു വോട്ടെടുപ്പു നടത്തിയത് എന്നു ആരോപണം ഉണ്ടായി. എതിരാളികളെ ജനഹിത പരിശോധനാ സമയത്ത് ജയിലിലടച്ചു. ഒരു സിക്കിം പാർലമെന്റ് അംഗം രാജാവു അധികാരം ഒഴിയാം എന്നാൽ ഇൻഡ്യയിൽ ചേരാൻ പാടില്ല എന്നാവശ്യപ്പെട്ടതായി പറഞ്ഞു. ഏപ്രിൽ 26 1975 ഇനു സിക്കിം 22 ആമതു സംസ്ഥാനം ആയി രൂപീകരിക്കപെട്ടു. 1975 മെയ് 16നു ഇൻഡ്യൻ പ്രെസിഡന്റ് ഫക്രുദ്ദീൻ അലി അഹമ്മദ് ഭരണഘടനയിൽ വരുത്തിയ മാറ്റം അംഗീകരിച്ചതോടെ ഔദ്യോഗികം ആയി സിക്കിം രൂപീകരിക്കപെട്ടു. ലാൻഡുപ് ദോർജി സിക്കിമിന്റെ മുഖ്യ മന്ത്രി ആയി. ചോംഗ്യാൽ പദവി റദ്ദ് ചെയ്തു.
1978 ഇൽ മൊറാർജി ദേശായി സിക്കിം കൂട്ടി ചേർക്കലിനെ അപലപിച്ചതിനെതിരെ ശക്തം ആയ ജനരോഷം ഉണ്ടായി. 1982ഇൽ പാൽഡൺ തോണ്ടുപ് രാജാവു അമേരിക്കയിൽ വച്ചു കാൻസർ ബാധിച്ചു മരിച്ചു.
2003ഇൽ ചൈന ഇൻഡ്യക്ക് സിക്കിമിനു മേലുള്ള പരമാധികാരം അംഗീകരിച്ചു. പകരം റ്റിബട്ടിനു മേൽ ഉള്ള അധികാരം ഇൻഡ്യയും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ