2020 ഓഗസ്റ്റ് 7, വെള്ളിയാഴ്‌ച

ഒരു അറബി കഥ : ഇൻഡ്യയിലെ ആദ്യകാല അറബ് ആക്രമണങ്ങൾ

 

അറബ് ലോകത്തു നിന്നുള്ള ആദ്യത്തെ ആക്രമണം കടൽ മാർഗം ആയിരുന്നു. എ ഡി 643 ഇൽ രാഷിദുൻ ഖലീഫൈറ്റിന്റെ കാലത്തു അറബ് സൈന്യം കരമാർഗം ഇൻഡ്യയുടെ അതിർത്തിയിൽ എത്തുന്നതിനു മുമ്പ് ആയിരുന്നു. ബഹറിന്റെയും ഒമാന്റെയും ഗവർണർ ആയ ഉത്ത്മാൻ ബിൻ അബ്ദുൽ അസ് അൽ സഖാഫി ഇന്നത്തെ മുംബൈയുടെ ഭാഗം ആയ താനെ, സഹോദരൻ ഹക്കത്തിനെ ഗുജറാത്തിലെ ബറൂച്ച്, മുഗീര എന്ന ഇളയ സഹോദരനെ ദെബാൽ ( കറാച്ചിക്കടുത്തുള്ള തുറമുഖം ) ആക്രമിക്കനും കപ്പൽ പടയും ആയി അയച്ചു.
മൂന്നു ആക്രമണങ്ങളും വിജയിച്ചു എന്നും പരാജയപ്പെട്ടു എന്നും പറയപ്പെടുന്നു. ദെബാലിൽ വച്ചു മുഗീര കൊല്ലപ്പെട്ടു. സമ എന്ന ചാച്ച് റായ് രാജാവിന്റെ പ്രതിനിധി ഭരിച്ചിരുന്ന ദെബാലിലെ സൈന്യം ശക്തം ആയ പോരാട്ടം നടത്തി ഇവരെ പിന്നോട്ടടിച്ചു. ഉമർ ഖലീഫയുടെ അനുവാദം ഇല്ലാതെ ആയിരുന്നു ആക്രമണം. കൊല്ലപ്പെടുന്ന ഒരോ അറബികൾക്കും പകരം അത്രയും ഉത്ത്മാൻ ഗോത്രക്കാരെ കൊല്ലും എന്നു ഉമർ ഖലീഫ മുന്നറിയിപ്പ് നല്ക്കി. ഈ ആക്രമണങ്ങൾ ആ ഭാഗത്തെ തുറമുഖം അടിത്തറ ആക്കി കടൽ കോള്ള നടത്തുന്നവരെ തുരത്താൻ ആയിരുന്നു.
ഇൻഡ്യയിലെ ആദ്യ മുസ്ലിം ആക്രമണത്തെ കുറിച്ചുള്ള അറിവുകൾ ലഭിക്കുന്നതു Chaach Naama/Fateh Name Sindh/ Tarek e Hind wa Sind എന്ന അറബിയിൽ നിന്നു പേർഷ്യനിലേക്ക് വിവർത്തനം ചെയ്ത ചരിത്ര പുസ്തകത്തിൽ നിന്നാണു. സിന്ധിലെ ബുദ്ധ സാമ്രാജ്യം ആയിരുന്ന റായ് രാജ വംശത്തിന്റെ(489-632) മുതൽ മുഹമ്മദ് ബിൻ ഖാസിമിന്റെ ആക്രമണം വരെ ആണു.
എ ഡി 644 ഇൽ സാസ്സനിദ് സാമ്രാജ്യത്തെ മുഹമ്മദീയർ പരാജയപ്പെടുത്തിയതിനു ശേഷം, രാഷീദുൻ സൈന്യം സിന്ധ്, ഇറാൻ അതിർത്തി പ്രദേശം ആയ മക്രാനും കിഴക്കൻ ബലൂചിസ്ഥാനും സിന്ധ് സൈന്യത്തെ പരാജയപ്പെടുത്തി കീഴടക്കുകയും ചെയ്തു.
Battle Of Rasil യുദ്ധം നടന്നത് റഷീദുൻ ഖലീഫൈറ്റും റായ് രാജവംശവും തമ്മിൽ ആയിരുന്നു. ചരിത്രകാരന്മാർ പറയുന്നത് ക്രിത്യമായ സ്ഥലത്തെ കുറിച്ചു അറിയില്ലങ്കിലും സിന്ധു നദിയുടെ പടിഞ്ഞാറൻ തീരത്ത് എവിടയോ ആണു എന്നാണു. യുദ്ധം നടന്ന എ ഡി 644 ഇൽ രാജാ റസിൽ എന്ന ഒരു ബ്രാഹ്മണ രാജാവായിരുന്നു അലോർ തലസ്ഥാനം ആയി സിന്ധ് ഭരിച്ചിരുന്നത്. സാസ്സനിദുകൾ നൂറ്റാണ്ടുകളായി മക്രാൻ അതിർത്തിയായി ഭരിച്ചിരുന്നു. അതു വരെ റായ് രാജാക്കന്മാർ സാസ്സനിദുകളുടെ സാമന്തന്മാരായിരുന്നു. എ ഡി 636-637 ഇൽ ആണു റായ് രാജാക്കന്മാർ കീഴടക്കിയത്.
സുഹൈൽ ഇബ്നു ആദിയോട് 643 എ ഡി യിൽ ഉമർ ഖലീഫ ഇൻഡ്യയുടെ ഭാഗത്തേക്ക് യുദ്ധം നയിക്കാൻ ആവശ്യപ്പെട്ടു. സിന്ധിലെ പ്രബലൻ ആയ പ്രാദേശിക ഹിന്ദു രാജാവായിരുന്നു രാജാ റാസിൽ. രാജാവു മക്രാനിൽ അതി ശക്തം ആയ ഒരു സൈന്യത്തെ മുഹമ്മദൻ അധിനിവേശം ചെറുക്കാൻ ആയി നിർത്തിയിരുന്നു. ആർക്കിമെനീഡ് സാമ്രാജ്യത്തിന്റെ തലസ്ഥാനം ആയ പെർസെപ്പൊളിസിൽ നിന്നും ബസ്രയിലെ ഹക്കം ഇബ്നു അമറിൽ നിന്നും സഹായം എത്തിച്ചേരുന്നതു വരെ സുഹൈൽ കാത്തിരുന്നു. ഇവരുടെ സംയുക്ത സൈന്യം രാജാ റസിലിനെ പരാജയപ്പെടുത്തുകയും റസിൽ സിന്ധു നദിയുടെ കിഴക്കൻ തീരത്തേക്ക് പിൻ വാങ്ങുകയും ചെയ്തു. സിന്ധു നദിയുടെ കിഴക്കു ഭാഗത്തു ആയിരുന്നു സിന്ധ്. സിന്ധ് സാമ്പത്തികം ഇല്ലാത്തതും തരിശു ഭൂമിയും ആണെന്നു തെറ്റിദ്ധരിച്ച ഉമർ സിന്ധു നദിതീരം അതിർത്തിയാക്കി യുദ്ധം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടു. 644 എ ഡി പകുതിയോടെ യുദ്ധം അവസാനിച്ചു. വിജയിച്ച അറബ് സൈന്യം ഒരു ആനയോടും നഷ്ടപരിഹാര ധനത്തിനും ഒപ്പം പേർഷ്യയിലേക്കു മടങ്ങി.

ഇൻഡ്യയിലെ ഇസ്ലാം മതം പ്രചരണം ആയുധത്തിലൂടെ ആരംഭിച അറബ് ആക്രമണം : എ ഡി 771 ഇലെ മുഹമ്മദ് ബിൻ ഖാസിമിന്റെ ആക്രമണം.
മുഹമ്മദ് ബിൻ ഖാസിമിന്റെ ആക്രമണത്തെ കുറിച്ചുള്ള വിവരങ്ങൽ ലഭിക്കുന്നതു ചാച്ച് നാമ എന്നും ഷാ നാമ എന്നും പേരായ രണ്ടു പുസ്തകങ്ങളിൽ നിന്നും ആണു.
അതിർത്തി പ്രദേശം ആയ സിന്ധിലെ രാഷ്ട്രീയ ആഭ്യന്തര അവസ്ഥ
രജപുത്ര രാജവംശം ആയ റായ് രാജവംശം ( എ ഡി 489-632 ) ബുദ്ധ മത വിശ്വാസികൾ ആയിരുന്നു. ഗുജറാത്തിലെ സൂററ്റ് മുതൽ അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാർ വരെ തെക്ക് വടക്കും, കാശ്മീർ മുതൽ മക്രാൻ വരെ കിഴക്ക് പടിഞ്ഞാറും പടർന്നു കിടന്നിരുന്നു റായ് സാമ്രാജ്യം. ദേവാദിത്യ റായ്, ശ്രീഹർഷ റായ്, സിംഹസേന റായ്, ശ്രീ ഹർഷ റായ് രണ്ടാമൻ, സിംഹസേന റായ് രണ്ടാമൻ എന്നിവരടങ്ങിയതാണു റായ് രാജ വംശം. ശ്രീഹർഷ രണ്ടാമൻ അഫ്ഗാനിസ്ഥാനിലെ നിമ്രോസ് പ്രവിശ്യ ഭരിച്ചിരുന്ന അഫ്ഗാൻ രാജാവും ആയി പോരാടി വീര മ്രുത്യു വരിച്ചു. അതിനു ശേഷം സിംഹസേനൻ രണ്ടാമൻ സിന്ധിന്റെ രാജാവായി അധികാരം ഏറ്റു.
സിംഹസേനൻ II രാജാവിന്റെ കാര്യസ്ഥൻ ആയിരുന്നു പുഷ്കർണ ബ്രാഹ്മണൻ ആയ ചാച്ച്. രാജാവിനും റാണിക്കും മക്കൾ ഉണ്ടായിരുന്നില്ല. ചാച്ചിന്റെ സൗന്ദര്യത്തിൽ ആക്രുഷ്ടയായി പ്രണയത്തിലായ സുഗന്ധി റാണി രാജാവിനു വിഷം കൊടുത്തു കൊന്നു. തന്ത്രപരം ആയി എതിരാളികളെ തടവിൽ ആക്കിയ റാണിയും ചാച്ചും സഭ വിളിച്ചു കൂട്ടി രാജാവു കല്പ്പിച്ചതെന്ന് പറഞ്ഞു ചാച്ചിനെ കിരീടധാരണം നടത്തി രാജാവായി വാഴിച്ചു(ബ്രാഹ്മണ/ചാച്ച് രാജവംശം). ചാച്ച് സുഗന്ധിയെ വിവാഹം കഴിച്ചു. ചാച്ചിന്റെ അവകാശത്തെ വെല്ലുവിളിച്ചു പോരാട്ടത്തിനെത്തിയ സിംഹസേനന്റെ സഹോദരൻ ആയ രാത്തോറിലെ രാണാ മഹാരഥനെ ഒരു ഏറ്റുമുട്ടലിൽ ചതിയിൽ ചാച്ച് കൊലപ്പെടുത്തി.
ചാച്ച് ചന്ദ്ര എന്ന സഹോദരന്റെ സഹായത്തോറ്റെ വിമത ശബ്ദങ്ങൾ അടിച്ചമർത്തുകയും സ്വയംഭരണ പ്രദേശങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. പിന്നീടു ബുദ്ധമത ഭരണ പ്രദേശം ആയ ബ്രാഹ്മണാബാദ് പിടിച്ചെടുക്കുകയും ഭരണകർത്താവായ ലോഹണനെ കൊലപ്പെടുത്തുകയും ചെയ്തു. ചാച്ച് ബുദ്ധ മതക്കാരൻ ആയ ലോഹണന്റെ വിധവയെ വിവാഹം കഴിച്ചു. ചാച്ചിന്റെ മരുമകളെ ലോഹണന്റെ പുത്രൻ ആയ സർഹന്ദിനു വിവാഹം കഴിച്ചു കൊടുത്ത് ബന്ധം ഊട്ടി ഉറപ്പിക്കുകയും ചെയ്തു.
ജാട്ട് ലോഹണ ഗോത്രങ്ങൾ ആയുധം ധരിക്കുന്നത്, കുതിരപ്പുറത്ത് സഞ്ചരിക്കാൻ ജീനി ഉപയോഗിക്കുന്നത് പട്ടു അടിവസ്ത്രങ്ങൾ ധരിക്കുന്നതു, തലപ്പാവുകൾ ഉപയോഗിക്കുന്നതു ഒക്കെ നിരോധിച്ചു.പുറത്ത് പോകുമ്പോൾ കറുത്തതും ചുവന്നതും ആയ വസ്ത്രങ്ങൾ ധരിക്കുവാനും, നായയെ കൂടെ കൊണ്ടു പോകണം എന്നും നിയന്ത്രണം കൊണ്ടു വന്നു. സാസ്സനിദുകൾ ഭരിച്ചിരുന്ന കാണ്ഡഹാറും ചാച്ച് കീഴടക്കി.
ഏ ഡി 671 ഇൽ ചാച്ചിന്റെ മരണത്തോടെ സഹോദരൻ ചാന്ദർ അധികാരം ഏറ്റു. ചാന്ദർ ദുർബലൻ ആയ ഒരു ഭരണാധികാരി ആണെന്ന് ആരോപിച്ചു കനൗജ് രാജാവായ ശ്രീ ഹർഷനും ആയി സിവിസ്ഥാനിലെ രാജാവ് മട്ട ഗൂഡാലോചന നടത്തി. ചാച്ചിന്റെ കൊച്ചു മകന്റെ സഹായത്തോടെ ശ്രീഹർഷൻ സിന്ധ് ആക്രമിച്ചു ചന്ദറിനെ തടവിലാക്കി. ചർച്ചകൾക്കിടയിൽ ചന്ദറിന്റ് ആളുകൾ ശ്രീഹർഷനെ തടവിൽ ആക്കി. ശ്രീ ഹർഷൻ കുനിഞ്ഞ ശിരസ്സും ആയി ഒത്തു തീർപ്പിലെത്തി തിരിച്ചു പോയി.
എട്ടു വർഷത്തെ ഭരണത്തിനു ശേഷം ചന്ദർ മരിച്ചപ്പോൾ ചാന്ദർ മരിച്ചപ്പോൾ ഏ ഡി 678 ഇൽ ചാച്ചിന്റെ യും റാണി സുഗന്ധിയുടെയും മൂത്ത പുത്രൻ ആയ രാജ ദാഹിർ സെൻ കിരീടധാരണം നടത്തി.
കനൗജിലെ റമൽ (??) സിന്ധ് ആക്രമിക്കുകയും കുറച്ച് ഭാഗങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. കനൗജിന്റെ മുന്നേറ്റം തടയാൻ ഉമയ്യിദുകളും ആയി കലാപം നടത്തി രക്ഷപെട്ട അറബി ആയ അലഫിയോടും ഗോത്രക്കാരോടും സഖ്യം ചേർന്ന് ശത്രുക്കളെ തുരത്തി. ദാഹിറിന്റെ കൊട്ടാരത്തിൽ അലഫിയെ സൈനിക ഉപദേഷ്ടാവായി നിയമിച്ചു. മുഹമ്മദ് ബിൻ ഖാസിമിന്റെ ആക്രമണ സമയത്ത് പോരാട്ടത്തിനു ഇറങ്ങാത്തതിനാൽ മരണ ശിക്ഷയിൽ നിന്നു ഖലീഫ അലഫിയെ ഒഴിവാക്കി.
അറബ് അധിനിവേശത്തിനു കാരണം.
ശ്രീലങ്കയിൽ കച്ചവടത്തിനു പോയ ഒരു അറബ് കച്ചവടക്കാരൻ അവിടെ വച്ചു മരിച്ചു. വിധവയെയും പെണ്മക്കളെയും തിരിച്ചയക്കുന്ന കൂട്ടത്തിൽ 8 കപ്പലുകൾ നിറയെ സമ്മാനങ്ങളും ശ്രീലങ്കൻ രാജാവു ഖലീഫക്കു അയച്ചു. കൊടുങ്കാറ്റിൽ കപ്പൽ അലഞ്ഞ് സിന്ധ് തീരത്ത് എത്തി. സിന്ധിലെ സ്കിത്തിയൻ ഗോത്രം ആയ മെദ്സ് കച്ച് ദെബാൽ എന്നീ പ്രദേശങ്ങൾ അടിസ്ഥാനപ്പെടുത്തി കടൽ കോള്ള നടത്തുന്നവർ ആയിരുന്നു. അവർ കപ്പലിനൊപ്പം സ്ത്രീകളെയും തടവിൽ ആക്കി.
ഈ വിവരം അറിഞ്ഞ ഉമയ്യിദുകളുടെ കാലത്തെ ബാഗ്ദാദ് ഗവർണർ അൽ ഹജ്ജാജ് ഇബ്ൻ യൂസഫ് , മുഹമ്മദ് ബിൻ ഹാറൂൺ വഴി നഷ്ട പരിഹാരം ആവശ്യപ്പെട്ട് മക്രാൻ ഗവർണർക്കു കത്തയച്ചു. അക്രമികൾ തന്റെ നിയന്ത്രണത്തിനും അപ്പുറം ആണു എന്നു ദാഹിർ മറുപടി നല്കി. കലി പൂണ്ട ഹജ്ജാജ് വലീദ് ഖലീഫയുടെ അനുവാദം വാങ്ങി സിന്ധിലേക്ക് ഉബൈദുള്ളയുടെ നേത്രുത്വത്തിലും, പിന്നീടു ബുദൈലിന്റെ നേത്രുത്വത്തിലും സൈന്യത്തെ അയച്ചെങ്കിലും യുദ്ധത്തിൽ അവരെല്ലാം കൊല്ലപ്പെട്ടു.
ഇമാദ് അദ്ദിൻ മുഹമ്മദ് ഇബൻ ഖാസിം അത് തഖാഫി ( 615-715) ഇന്നത്തെ സൗദിയിലെ തൈഫിൽ ജനിച്ചു വളർന്ന തഖാഫി ഗോത്രക്കാരൻ ആയിരുന്നു. ഹജ്ജാജിന്റെ ബന്ധു കൂടിയായ 17 വയസ്സൂള്ള മുഹമ്മദ് ബിൻ ഖാസിമിന്റെ നേത്രുത്വത്തിൽ 6000 സിറിയൻ കാലാൾ പടയേയും ഇറാഖിൽ നിന്നും അറബികൾ അല്ലാത്ത സൈനികരുടെ ഖടകം, 6000 ഒട്ടകപടയാളികൾ , 3000 ഒട്ടകങ്ങളുടെ പുറത്ത് സാധന സാമഗ്രികളുടെ കൂടെ സിന്ധ്ലേക്ക് അയച്ചു. സ്ഫോടക വസ്തുക്കൾ എറിയാൻ ഉപയോഗിക്കുന്ന കാറ്റാപൂൾട്ടുകൾ ദെബാലിലേക്ക് കടൽ മാർഗം അയച്ചു കൊടുത്തു.
അറബ് സൈന്യം ഷിറാസിൽ നിന്നും 710 ഇൽ പുറപ്പെട്ടു. ആർമി കടൽ തീര മാർഗം മക്രാനിൽ എത്തുകയും പിന്നീട് കെച്ച് താഴ്വരയിലേക്കു നീങ്ങുകയും ചെയ്തു. ഫന്നാസ്പൂർ , അർണാബിൽ എന്നീ പട്ടണങ്ങൾക്കു ശേഷം മക്രാനും കീഴടക്കി. സിന്ധു നദീ തീരത്തു കൂടി ബുദ്ധ എന്ന പട്ട്ണം കീഴടക്കി. നെറൂൻ, സെഹ്വാൻ എന്നീ ഗ്രാമങ്ങൾ സമാധാന പൂർവം കീഴടങ്ങി. സിസ്സാം ഗ്രാമത്തിലെ ഗോത്രങ്ങളെ പരാജയപ്പെടുത്തി.
ഖാസിമിന്റെ നെത്രുത്വത്തിൽ എത്തിയ സൈന്യത്തിനു കുറച്ചു നാളത്തെ ഉപരോധത്തിനു ശേഷം ദെബൂൾ കോട്ട് ഒരു ബ്രാഹ്മണന്റെ സഹായത്തോടെ കീഴടക്കാൻ സാധിച്ചു. അതോടെ ദെബൂളിലെ അംബലങ്ങൾ മുഴുവൻ കൊള്ളയടിക്കുകയും നശിപ്പിക്കുകയും ചെയ്തു .1000 കണക്കിനു പുരുഷന്മ്മരെ കൊല്ലുകയും സ്ത്രീകളെ മാനഭംഗപ്പെടുത്തുകയും ചെയ്തു എന്നും ഇല്ല എന്നു പറയപ്പെടുന്നു.
ഹജ്ജാജിന്റെ സമ്മതം ലഭിചതിന്റെ ശേഷം പാകിസ്താനിലെ ഹൈദരാബാദിന്റെ അടുത്തുള്ള നിറൂൻ കീഴടക്കി. പിന്നീടു ബ്രാഹ്മണാബാദ് ആക്രമിക്കുവാൻ എത്തിയപ്പോൾ ദാഹിർ 50000 കുതിരപ്പ്ടയാളികളുടെ കൂടെ റവാർ എന്ന പ്രദേശത്ത് വച്ച് എതിരാളിയെ നേരിടാൻ എത്തി. ദാഹിറിന്റെ സൈന്യം വിജയിച്ചു വരവെ അമ്പിന്റെ തുമ്പിൽ തുണി കെട്ടി വച്ച് തീ കൊളുത്തി ദാഹിർ സഞ്ചരിച്ചിരുന്ന ആനയുടെ അമ്പാരിയിൽ എയ്തു കൊള്ളിച്ചു വിരണ്ട ആന ഇടഞ്ഞു അടുത്തുള്ള ആറ്റിൽ ചാടി. ആനയെ ഉപേക്ഷിച്ച് കുതിരപ്പുറത്ത് യുദ്ധത്തിനു ദാഹിർ എത്തി. ദാഹിറിനെ ആന പ്പുറത്തു കാണാതെ ആയപ്പോൾ സൈനികർ പിന്തിരിഞ്ഞു ഓടി. ദാഹിറിനെ അറബ് സൈനികർ അമ്പെയ്തു കൊന്നു.
അവശേഷിച്ച സൈന്യം ദാഹിറിന്റെ മകൻ ജയ് സിങ്ങിന്റെ നെത്രുത്വത്തിൽ ബ്രാഹ്മണാബാദിലേക്കു തിരിച്ചു പോയി. ദാഹിറിന്റെ പത്നിയും പോരാടി എങ്കിലും പരാജയം ഉറപ്പിച്ചപ്പോൾ ജൊഹർ എന്ന ആചാരം അനുഷ്ഠിച്ച് ആത്മാഹൂതി ചെയ്തു. ജയ് സിങ്ങ് ബാക്കി വന്ന സൈന്യവും ആയി ഖാസിമിനെ നേരിട്ടെങ്കിലും പരാജിതൻ ആയി ചിത്രൂരിലേക്ക് പിന്മാറി. ദാഹിറിന്റെ മറ്റൊരു പത്നിയായ റാണി ലാഡിയെയും രണ്ടു പുത്രിമാരായ സൂര്യാ ദേവിയോടും, പരിമളാ ദേവിയോടൊപ്പം ക്വാസിം പിടിച്ചെടുത്തു. റാണിയെ ഖാസിം വിവാഹം കഴിക്കുകയും പുത്രിമാരെ ഖലീഫക്കു അയച്ചു കൊടുക്കുകയും ചെയ്തു.
ഝലം വഴി എ ഡി 713 ഇൽ കാശ്മീരിലെ കാംഗ്ര താഴ്വര ആക്രമിച്ചു. ഏ ഡി 715 ഇൽ ഖലീഫ വലീദ് മരിച്ചതോടെ അടുത്ത ഖലീഫ മുഹമ്മദ് ബിൻ ഖാസിമിനെ പുറത്താക്കി. ഇറാക്കിലെ തടവറയിൽ വച്ചു കൊടിയ പീഡനത്തെ തുടർന്നു മുഹമ്മദ് ബിൻ ഖാസിം മരിച്ചു. ജയ് സിങ്ങ് ബ്രാഹ്മണാബാദ് വീണ്ടും പിടിച്ചെടുത്തതോടെ അറബ് ഭരണം സിന്ധു നദീ തീരത്തിനു പുറത്തേക്കു മാറി. യാസിൽ ബിൻ മുഹല്ലിബ് എന്ന സൈന്യാധിപൻ സിന്ധ് കലാപം നടത്തി പിടിച്ചെടുത്തതോടെ 720 ഇൽ ഖാലീഫയിൽ നിന്നും ഭരണം നഷ്ടം ആയി.
സിന്ധ് ഇന്നും അറിയപ്പെടുന്നത് ബാബ് ഇ ഇസ്ലാം ( ഗേറ്റ് വേ ഓഫ് ഇസ്ളാം) എന്നാണു .
ജുനൈദ് ബിൻ അബ്ദ് അൽ രഹ്മാൻ അൽ മാരി എ ഡി 273 ഇൽ സിന്ധ് ഗവർണർ ആയി. ഇസ്ലാം മതം പ്രാപിച്ചിരുന്ന ജൈ സിങ്ങിനെ കൊന്നു ദെബാൽ കീഴടക്കി. സിന്ധ് കാഷ്മീരിലെ കാംഗ്ര താഴ്വര 724 എ ഡിയിൽ ആക്രമിച്ചു. പിന്നീടു രാജസ്ഥാനിലെയും, ഗുജറാത്തിലെയും മധ്യപ്രദേശിലെയും ചില ഹിന്ദു രാജാക്കന്മാരെ കീഴടക്കി. 725-743 ഇൽ എന്തു സംഭവിച്ചു എന്ന വിവരണം ലഭ്യം അല്ല
അറബികൾ തെക്കോട്ട് നീങ്ങി ഇന്നത്തെ ജൈസാല്മീർ, ഓഖ മർവാർ, ദഹ്നാജ്, ജുർസ് (ഗുജറാത്ത് രാജസ്ഥാൻ അതിർത്തി), പിന്നീട് ബറൂച് ആക്രമിച്ച് വല്ലഭപുരവും കീഴടക്കി സോമനാഥ് ക്ഷേത്രം ആക്രമിച്ചു എന്നു പറയുന്നു. ഗുർജാര രാജാവ് സിലൂകൻ അറബികളെ വല്ലഭിയിൽ നിന്നു തുരത്തി. ഉജ്ജയിനിയിൽ വച്ചു നാഗ്ഭട ഒന്നാമൻ 725 ഏ ഡിയിൽ അറബികളെ തോല്പ്പിച്ചു. പുതിയതായി കീഴടക്കിയ ഭാഗങ്ങളും സിന്ധും അറബ് ഗോത്രങ്ങളുടെ ഉൾപ്പോരു കാരണം ഉപേക്ഷിച്ചു 731 ഏ ഡിയിൽ തിരിച്ചു പോയി.
733 ഏ ഡിയിൽ അൽ ഹഖം ബിൻ അവാന അൽ ഖല്ബി സിന്ധ് തിരിച്ചു പിടിച്ചു. ബ്രാഹ്മണാബാദിന്റെ അടുത്തുള്ള പ്രദേശത്ത് കോട്ട കെട്ടി തിരിച്ചു. പിന്നീട് ജുനൈദ് പിടിച്ച ഭാഗങ്ങൾ തിരിച്ചു പിടിക്കാൻ ശ്രമിച്ചു. അറബ് രേഖകൾ പ്രകാരം പൂർണമായും വിജയിച്ചു എന്നും ഇൻഡ്യൻ രേഖകൾ പ്രകാരം അറബികൾ കച്ചേല, സൈന്ധവ, സൌ രാഷ്ട്ര കാവൊടക, , മൌര്യ രാജാക്കന്മാരെ പരാജയപ്പെടുത്തി. 739 എ ഡിയിൽ ഹക്കം ഡെക്കാൻ ആക്രമിച്ചു. നവ്സാരി യുദ്ധത്തിൽ ഹക്കത്തിനെ ചാലൂക്യ രാജാവ് വിക്രമാദിത്യൻ രണ്ടാമന്റെ വൈസ്രോയി അവാനി ജനശ്രേയ പുലികേശി പരാജയപെടുത്തി. അതോടെ അറബ് ഭരണം താർ മരുഭൂമിയുടെ പടിഞ്ഞാറേക്ക് ഒതുങ്ങി. (ഇന്നത്തെ പാകിസ്താനിൽ )
അബ്ബാസിദുകൾ ഉമയ്യിദുകളെ തുരത്തിയതോടെ സിന്ധ് സ്വതന്ത്രം ആകുകയും മൂസ ബിൻ ഖാലിദ് അൽ തമീമി 752 ഏ ഡിയിൽ കീഴടക്കുകയും ചെയ്തു. സിന്ധിലെ അബ്ബാസിദ് ഗവർണർ ഹിഷാം (768-773 ഏ ഡി) കാഷ്മീർ ആക്രമിച്ചു. പഞ്ചാബ് കാർക്കൊടക വംശത്തിൽ നിന്നും പിടിച്ചെടുത്തു. ഗുജറാത്തിനെ 758, 770 വർഷങ്ങളിൽ കടൽ മാർഗം ആക്രമിച്ചു. ഏ ഡി 810 ഇൽ വീണ്ടും അറബികൾ സിന്ധ് പിടിച്ചെടുത്തു. 842 ഇൽ സിന്ധിൽ ഒരു ജനകീയ കലാപം പൊട്ടി പുറപ്പെട്ടു. ഹബ്ബാരി വംശം മൻസൂറ പിടിച്ചെടുത്തു. 871 ഇൽ ബനു ഹബ്ബാരി വംശം മൻസൂറയും, ബനു മുഹബ്ബി മുൾട്ടാനിൽ , ബനു മദൻ മക്രാൻ എന്നിവിടം ഭരിച്ചു. മക്ഷെയും തുറാനും മറ്റു ഭരണാധികാരികളും ഭരിച്ചു. ഇവരൊന്നും ഖലീഫക്കു വിധേയർ ആയിരുന്നില്ല. ഇസ്മായെലി മൌലവിമാർ മുൾട്ടാനിലെ സുന്നികൾക്കിടയിലും മുസ്ലിങ്ങൾ അല്ലാത്തവർക്കിടയിൽ പ്രവർത്തിക്കുകയും അവിടം ഇസ്മായെലി മുസ്ലിങ്ങളുടെ ഭൂരിപക്ഷ പ്രദേശം ആയി മാറുകയും ചെയ്തു. സുന്നി രാജവംശം ആയ സാമനിദ് തുർക്കികൾ ഗസ്നവി കീഴടക്കിയതോടെ ഇന്നത്തെ ഇൻഡ്യ നേരിട്ട ആദ്യത്തെ വലിയ അധിനിവേശങ്ങൾക്കും മനുഷ്യ കുരുതിക്കും തുടക്കം ആയി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ