ഒമാന്റെ കുറച്ച് ഭാഗങ്ങൾ ലക്ഷക്കണക്കിനു വർഷങ്ങൾ ആയി ആഴമില്ലാത്ത കടലി നാടിയിൽ ആയിരുന്നു. പാലിയോലിത്തിക് ശിലാ യുഗങ്ങളിലെ ആയുധങ്ങൾ തെക്കൻ-മധ്യ ഒമാനിൽ നിന്നും യു എ ഈ യിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. 1,25,000 വർഷം പഴക്കം ഉള്ള ഈ ശിലാ യുഗ ആയുധങ്ങൾ അക്കാലത്ത് ആഫ്രിക്കയിൽ ജീവിച്ചിരുന്ന ആളുകൾ ഉപയോഗിച്ചിരുന്നിരുന്നതിന്റെ പകർപ്പ് ആണു. ആഫ്രിക്കയിൽ നിന്നു പുറത്തേക്ക് കടന്നത് ഈ വഴി എന്നാണു കരുതപ്പെടുന്നത്.
സുമേറിയക്കാർ ഒമാനും ആയി കച്ചവടത്തിൽ ഏർപ്പെട്ടിരുന്നതായി കരുതുന്നു. മൂന്നാം നൂറ്റാണ്ടിന്റെ ആരംഭം മുതൽ ഇസ്ലാമിന്റെ വരവു രേഖപ്പെടുത്തിയ എഴാം നൂറ്റാണ്ട് വരെ ഇറാനിലെ രാജ വംശങ്ങൾ ആയ പാർഥിയന്മാരും, സാസ്സനിദുകളും അന്നു ‘ മസൂൺ’ എന്നറിയപ്പെട്ടിരുന്ന ഒമാൻ ഭരിച്ചിരുന്നു. പേർഷ്യൻ ഗൾഫ് കച്ചവട മാർഗം നിയന്ത്രിക്കാനായി ബിസി 250 ഇൽ പാർഥിയൻ വംശം ഒമാനിൽ കോട്ടകൾ കെട്ടിയിരുന്നു. 3 എ ഡിയിൽ സാസ്സനിദുകൾ പാർഥിയന്മാരെ പരാജയപ്പെടുത്തുകയും നാലു നൂറ്റാണ്ടുകൾ ഭരിക്കുകയും ചെയ്തു.
പ്രവാചകൻ മുഹമ്മദിന്റെ കാലത്ത് തന്നെ ഒമാൻ ഇസ്ലാം പുല്കുകയും എട്ടം നൂറ്റാണ്ടോടെ തന്നെ ഇബാദിസം വഴിയായി സ്വീകരിക്കുകയും ചെയ്തു. ഇബാദികൾ ഇടത്തരം യാഥാസ്ഥിതികത്വം വച്ചു പുലർത്തുന്നവർ ആണു. ഇബാദികൾ ഒമാനിൽ മാത്രം ആണു ഇപ്പൊൾ ഭൂരിപക്ഷം. തങ്ങളുടെ രാജാവിനെ ഉലമകൽ കൂടി ആണു തിരഞ്ഞെടുക്കുന്നത്. ഇസ്ലാം തിരഞ്ഞെടുത്തതോടെ ഇറാനികളെ യുദ്ധത്തിൽ പരാജയപ്പെടുത്തി ഇറാനിലേക്ക് ഓടിച്ചു.
931-934 കാലങ്ങളിൽ കാർമാത്യൻസ് എന്ന കിഴക്കൻ അറേബ്യൻ ഗോത്രം ആയ ഷിയ ഇസ്മായെലി വംശജർ ഒമാൻ കീഴടക്കി. അബ്ബാസിദ് ഖലീഫൈറ്റിനു എതിരെ യുദ്ധം നയിച്ചവർ ആയിരുന്നു കാർമാത്യൻസ്.
967-1053 ഇൽ കാസ്പിയൻ കടലിന്റെ തെക്കേ തീരത്തെ താഴ്വരയിൽ താമസിക്കുന്ന വടക്കൻ പേർഷ്യ ക്കാരായ ബുയ്യിദുകൾ ഒമാൻ ഭരിച്ചു. ഇവർ ടൈഗ്രിസ് നദീ തീരത്തെ അനാത്തോലിയയിൽ നിന്നും വന്നവർ ആണെന്നു കരുതുന്നു.
1053-1154 സില്ജുക്ക് തുർക്കികളും 1154-1470 നാബാനി രാജ വംശജരും ഒമാൻ ഭരിച്ചു.
1 ഏപ്രിൽ 1515 ഇൽ പൊർചു ഗീസുകാർ മസ്കറ്റ് കീഴടക്കി. 1515-1650 പോർച്ചുഗീസുകാരും ഇതിനിടയിൽ 1550-1551, 1581-1588 കാലഘട്ടങ്ങളിൽ ഓട്ടോമാൻ തുർക്കികളും 1600 -1624 നാബാനികൾ ഒമാൻ ഭരിച്ചു.1650 ഇൽ പോർച്ചുഗീസുകാരിൽ നിന്നും യാറുബിദ് ഇമാമുകൽ മസ്കറ്റ് പിടിച്ചെടുത്തു. യാറുബിദുകൾ സാൻസിബാർ അടങ്ങിയ കിഴ്ക്കൻ ആഫ്രിക്ക പിടിച്ചെടുക്കുകയും. അടിമ വ്യാപാരം ആരംഭിക്കുകയും ചെയ്തു.
1719 ഇൽ സൈഫ് ബിൻ സുൽത്താൻ രണ്ടാമൻ തിരഞ്ഞെടുക്കപ്പെട്ടതു ഉലമകൾക്കിടയിൽ പ്രതിഷേധത്തിനു ഇടയാക്കി. രണ്ടു പ്രമുഖ ഗോത്രങ്ങൾ ആയ സുൽത്താനെ പിന്താങ്ങുന്ന ഗാഫിരികളും ഹിനാവികളും തമ്മിൽ ഏറ്റു മുട്ടുകയും ചെയ്തു. 1748ഇൽ രണ്ടു ഗോത്ര തലവന്മാരും കൊല്ലപ്പെട്ടു. ഇവർ തമ്മിലുള്ള അന്തചിദ്രം മുതലെടുത്ത് ഇറാൻ മസ്കറ്റും സൊഹാറും 1743 ഇൽ കീഴടക്കിയിരുന്നു.
1749 ഇൽ അഹമദ് ബിൻ സെയ്ദ് അൽ ബുസൈദി ചുമതല ഏറ്റു.(നിലവിലുള്ള രാജവംശം) അൽസെയ്ദ് രാജവംശവും മറ്റു രാജവംശങ്ങളെ പോലെ അധികാരത്തിനു വേണ്ടി കുടുംബാംഗങ്ങൾ തമ്മിൽ പോരാടി. ഇതിനോടൊപ്പം ചില സ്വതന്ത്ര ഗോത്രങ്ങൾ സുൽത്താന്റെ പ്രാമാണ്യം ചോദ്യം ചെയ്യുകയും ഇമാമിനെ പിന്തുണക്കുകയും ഇമാം ഭരണത്തിനു വേണ്ടി പോരാടുകയും ചെയ്തു.
1783 ഇൽ അഹ്മദ് ഇബ്ൻ സെയ്ദ് മരണപ്പെട്ടതിനു ശേഷം സുൽത്താൻ ഇബ്ൻ അഹ്മദ് സെയ്ദ് (1792-1806) തീരദേശങ്ങൾ ഭരിക്കുകയും ക്വയിസ് രാജ വംശം ബത്തീന, റുസ്ത്താക്ക് എന്നീ ഭാഗങ്ങൾ ഭരിച്ചു.
സുൽത്താൻ സെയ്ദ് ഇബ്നു സുൽത്താൻ അൽ സെയ്ദിന്റെ ഭരണകാലത്ത് (1806-1856) അടിമകച്ചവടത്തിലൂടെ സാമ്പത്തിക നില മെച്ചപ്പെടുത്തുകയും ഈസ്റ്റ് ആഫ്രിക്കൻ കോളനികളിൽ മേധാവിത്വം നേടി. അടിമ വ്യാപാരി എന്ന നിലയിൽ സാൻസിബാർ ( പഴയ പേരു : സാഞ്ച്) , മൊംബാസ, ദാർ ഈ സലാം കിഴക്കൻ ആഫ്രികയിലും 1958 വരെ പാകിസ്താനിലെ ഗ്വാദർ തുറമുഖം നിയന്ത്രിക്കുകയും ചെയ്തിരുന്നു.
19 ആം നൂറ്റാണ്ടിൽ ബ്രിട്ടൻ അടിമ വ്യാപാരം നിരോധിച്ചതോടെ സുൽത്താനേറ്റിന്റെ സാമ്പത്തിക നില തകർന്നു. ഭൂരിപക്ഷം പേരും സാൻസി ബാറിലേക്ക് കുടിയേറി. 55000 വരുന്ന ജനസംഖ്യ 1850-1870 ആയപ്പോൾ 8000 ആയി കുറഞ്ഞു. കടലിന്നക്കരെയുള്ള ജംഗമ വസ്തുക്കൾ ബ്രിട്ടൻ പിടിച്ചെടുക്കുകയും ചെയ്തതോടെ 1850ഇൽ ഒമാൻ ഒരു ദരിദ്ര രാജ്യം ആയി മാറി.
സുൽത്താൻ സയിദ് 1856 ഇൽ മരിച്ചതോടെ അധികാരത്തിനായി പോരാടിയ മക്കൾക്ക് ബ്രിട്ടൻ. സാൻസിബാറും ആഫ്രിക്കൻ ഭാഗങ്ങളും മാജിദ് ഇബ്ൻ സൈദ് അൽ ബുസൈദ് (1856-1870) നും , ഒമാനും മസ്കറ്റും തുവൈനി ഇബ്ൻ സൈദ് അൽ ബുസൈദ് ( 1856-1866) നും ആയി ഭാഗിച്ചു നല്കി.
ക്വയിസ് വിഭാഗം ഉലമകളും ആയി ചേർന്ന് ഇമാമൈറ്റ് സ്ഥാപിക്കുവാൻ ശ്രമിച്ചു. അസൻ ഇബ്ൻ ക്വയിസ് അൽ ബുസൈദ് (1868-1871) സ്വയം ഇമാമായി പ്രഖ്യാപനം നടത്തി. പൊതുജനങ്ങളും ഹിനാവി ഗോത്രങ്ങളും ഇതു അംഗീകരിച്ചിരുന്നില്ല. ഇമാം അസൻ ഉൾപ്രദേശങ്ങളിൽ ഉള്ള ഗോത്രങ്ങളെ കേന്ദ്ര ഭരണത്തിനുള്ളിൽ കൊണ്ടുവരാൻ ശ്രമിച്ചു. ബ്രിട്ടീഷുകാർ ഇതിനെ എതിർത്തു. ബ്രിട്ടീഷുകാർ അസന്റെ ശത്രു തുർക്കി ഇബ്നു സൈദ് ബുസൈദിനെ സാമ്പത്തികം ആയും രാഷ്ട്രീയം ആയും സഹായിച്ചു. 1871 ഇൽ നടന്ന മത്ര യുദ്ധത്തിൽ ഇമാം അസൻ കൊല്ലപ്പെട്ടു.
1908 ഇൽ ഒമാൻ ബ്രിട്ടനും ആയി ഒരു സൌഹ്രിദ സന്ധിയിൽ എത്തി. 1951ഇൽ ഈ കരാർ പുതുക്കുകയും ഒമാൻ ഒരു സ്വതന്ത്ര്യ രാജ്യം ആയി അംഗീകരിക്കുകയും ചെയ്തു.
19ആം നൂറ്റാണ്ടിന്റെ അവസാനത്തിൽ മസ്കറ്റ് സുൽത്താനു ഇബാദി മുസ്ലിങ്ങളിൽ നിന്നും ശക്തം ആയ എതിർപ്പ് നേരിടേണ്ടി വന്നു. നിസ്വ നിവാസികൾ ആയ അവർക്ക് ഇമാമുകൾ ഭരിക്കണം എന്നായിരുന്നു.1920 സീബ് സന്ധി പ്രകാരം ഇമാമിനു ഒമാനുള്ളിൽ സ്വതന്ത്ര ഭരണം അനുവദിച്ചു കൊടുത്തു. പകരം സുൽത്താന്റെ നാമ മാത്രം ആയ പ്രാമാണ്യം ഇമാം അംഗീകരിച്ചു കൊടുക്കണം എന്നായിരുന്നു കരാർ. 1920 ഇൽ ഒമാനിൽ ഓയിൽ കണ്ടെത്തി. ഓയിൽ കണ്ടെത്തിയ ഫഹൂദ് ഭരിച്ചിരുന്നതു ഇമാം ആയിരുന്നു. എണ്ണപ്പാടത്തിൽ പര്യവേക്ഷണവും ഖനനത്തിനും അങ്ങ്ലൊ പെർഷ്യൻ ഓയിൽ കമ്പനിയെ സുൽത്താൻ നിയമിച്ചു. .
1954 ഇൽ ഇറാക് പെട്രൊളിയം കമ്പനിക്കു ഓയിൽ ഖനനം ചെയ്യാൻ അനുവാദം നല്കിയതു ഇമാമിനെ ചൊടിപ്പിചു 1954 ഇൽ ഇമാം ഗാലിബ് ബിൻ അലി അൽ ഹിനായി സുൽത്താൻ പ്രാന്ത പ്രദേശങ്ങളിലേക്ക് ഗവർണ്മെന്റ് നിയന്ത്രണം കൊണ്ടു വരുന്നു എന്നു ആരോപിച്ചു അഞ്ചു വർഷം നീണ്ടു നിന്ന കലാപം നടത്തി( ജെബൽ അക്തർ യുദ്ധം). സുൽത്താൻ സീബ് സന്ധി ഇല്ലാതാക്കുകയും ഇമാം ഓഫീസ് തകർക്കുകയും ചെയ്തു. ബ്രിട്ടീഷ്, ബലൂചി, ഗോത്ര സേനകളുടെ സഹായത്തോടെ കലാപം അറ്റിച്ചമർത്തി. 1960 കളിൽ ഇമാം സൗദിയിലേക്ക് ഓടി പോകുകയും അവരുടെ സഹായം തേടുകയും ചെയ്തു. 1980ഇൽ സൗദി ഇമാമിനുള്ള സഹകരണം അവസാനിപ്പിച്ചു.
സാൻസിബാർ 1964ഇൽ സ്വാതന്ത്ര്യം നേടുന്നതു വരെ ഒരു വാർഷിക സംഭാവന നല്കിയിരുന്നു.
1964 ഇൽ ധോഫാർ പ്രവിശ്യയിൽ ലഹള പൊട്ടി പുറപ്പെട്ടു. കമ്യൂനിസ്റ്റ് ഇടതു ഗവർന്മെന്റിന്റെ സാമ്പത്തിക ആയുധ സഹായം ലഭിച്ച വിമതരെ സഹായിചിരുന്നതു തെക്കൻ യെമൻ ആയിരുന്നു. വിമതരുടെ ധോഫാർ ലിബറേഷൻ ഫ്രണ്ട് എന്ന സംഘടന പിന്നീട് മാർക്സിസ്റ്റ് വാദ Popular Front For the Liberation Of Oman and Arab Gulf എന്ന സംഘടനയിൽ ലഭിച്ചു. PFLAOG യുടെ പ്രഖ്യാപിത ലക്ഷ്യം പേർഷ്യൻ ഗല്ഫ് ഭരിക്കുന്ന എല്ലാ രാജ്യങ്ങളെയും അട്ടിമറിക്കുക എന്നതായിരുന്നു. 1974 ഇൽ ലഹല നടക്കുമ്പ്പൊൾ തന്നെ ബഹരിനും ഒമാനും വേണ്ടി പ്രത്യേക സംഘടനകൾ ആയി രൂപാന്തരം പ്രാപിച്ചു Popular Front For the Liberation Of Oman - PFLO എന്നു പേരു മാറ്റി.
1970 ഇൽ ഖാബൂസ് ബിൻ സൈദ് അൽ സൈദ് പിതാവു സായിദ് ബിൻ തൈമൂറിനെ അധികാരത്തിൽ നിന്നും മാറ്റി അധികാരം ഏറ്റു. ഇൻഡ്യയിലും ഇംഗ്ലണ്ടിലും പഠിച്ച പുതിയ രാജാവിന്റെ വെല്ലു വിളി പകർച്ച വ്യാധികൾ, നിരക്ഷരത ദാരിദ്ര്യം എന്നിവ ആയിരുന്നു. പിതാവിന്റെ കടുത്ത തീരുമാനങ്ങൾ റദ്ദാക്കി അതു മൂലം നാട് വിട്ടു പോയ ഒമാനികളെ തിരിച്ചു കൊണ്ടുവന്നു. ഒമാനെ പതിയെ പുരോഗമനത്തിലേക്കു നടത്താൻ രാജാവിനു ആയി.
ധോഫാർ ലഹള നിർത്തുവാൻ വേണ്ടി സുൽത്താൻ ഖാബൂസ് സായുധ സൈന്യത്തെ ശക്തിപ്പെടുത്തി. കീഴടങ്ങുന്ന വിമതർക്ക് പൊതുമാപ്പ് നല്കി. യു കെ, ഇറാൻ, ജോർദാൻ എന്നിവിടങ്ങളിൽ നിന്നു സൈനിക സഹായം നേടി. 1975 ഇൽ ഗറില്ലകളെ അമ്പതു കിലോമീറ്ററിലേക്ക് ഒതുക്കാൻ സുൽത്താനു ആയി. 1983 ഇൽ സൌത്ത് യെമനും ഒമാനും തമ്മിൽ നയതന്ത്ര കരാറോടെ വിമത ഭീഷിണി ഇല്ലാതായി.
ഭരിക്കുന്ന 26 അംഗ മന്ത്രി സഭയെ തിരഞ്ഞെടുക്കുന്നത് സുൽത്താൻ നേരിട്ടു തന്നെ ആണു. മജ്ലിസ് അൽ ഷൂര സാമ്പത്തിക വികസനവും സമൂഹ്യ സേവനങ്ങളെയും സംബന്ധിച്ച ബില്ലുകൽ നിയമം ആകുന്നതിനു മുമ്പ് പരിശോധിച്ചു നോക്കുന്നു. നവംബർ 1996 ഇൽ എഴുതപ്പെട്ട ഒരു ഭരണഘടന സുൽത്താൻ പ്രാബല്യത്തിൽ വരുത്തി. ഖുറാനെയും, പ്രാദേശിക നിയമങ്ങളും ഉൾകൊള്ളിച്ചിട്ടുള്ളവ ആണു ഭരണ ഘടന. മജ്ലിസ് അൽ ഷൂരയിൽ 83 അംഗങ്ങൾ ഉണ്ട്. മജ്ലിസ് അൽ ദൌല എന്ന സംസ്ഥാന കൌൺസിൽ 2000 ഇൽ രൂപീകരിച്ചു ജനാധിപത്യത്തിന്റെ ബാലപാഠങ്ങൾ ഒമാൻ ജനതക്കു പകർന്നു നല്കുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ