1920 ഇല ഇന്ത്യന്‍ കമ്യൂണിസ്റ്റുകള്‍ താഷ്കെന്റ്ഇല് കൂടി ചേര്‍ന്ന് ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്ട്ടിി രൂപീകരിക്കുവാന്‍ തീരുമാനിച്ചു. ഡിസംബര്‍ 26 1925ഇല് ഉത്തര്‍ പ്രദേശിലെ കാണപൂരില് ചേര്‍ന്നു യോഗത്തില്‍ സി പി ഐ രൂപീകൃതം ആയി . കമ്യൂണിസ്റ്റ് വിപ്ലവം ഇന്ത്യയില്‍ നടത്തുവാനായി രൂപീകരിച്ച പാര്‍ട്ടി സായുധ സമരത്തിനായി തെലുങ്കാനയില്‍ ജനങ്ങളെ സംഘടിപ്പിക്കുന്നതില്‍ വിജയിച്ചു. തെലുങ്കാന സമരം 1946 ഇല തുടങ്ങി. ഒക്ടോബര്‍ 21 1951 ഇല ഇന്ത്യയിലെയും സോവിയറ്റ് യൂണിയനിലെയും നേതൃത്വം സായുധ സമരം നിര്ത്തു വാന്‍ തീരുമാനിച്ചു. ഒരേ സമയം (1946) തന്നെ അതെ രീതിയില്‍ സി പി ഐ യുടെ കൃഷിക്കാരുടെ സംഘടന ആയ കിസാന്‍ സഭ ബംഗാളില്‍ സായുധ സമരം നടത്തി. അതിനെ തേഭാഗ സായുധ സമരം എന്ന് അറിയപ്പെടുന്നു. . തേഭാഗാ എന്നാൽ മൂന്നു ഭാഗം. ഭൂവുടമകൾ പരമ്പരാഗതമായി കുടിയാന്മാരിൽ നിന്ന് ഈടാക്കിയിരുന്ന രണ്ടിലൊന്ന് പാട്ടം മൂന്നിലൊന്നായി കുറക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു
1962 ഇല ഇന്ത്യ ചൈന യുദ്ധ സമയത്ത് സി പി ഐ യുടെ നേതൃത്വത്തില്‍ ഇന്ത്യയെയോ ചൈനയെയോ പിന്തുണയ്ക്കെണ്ടതു എന്ന് ഒരു ആശയ സംഘര്ഷംന ഉണ്ടായി. ഈ ആശയ സംഘര്ഷംയ മൂര്ച്ചി ച്ചു കല്ക്കപട്ടയില് 1964 ഒക്ടോബര്‍ 7-31 വരെ നടന്ന ഏഴാം കൊണ്ഗ്രസില് സി പി ഐ പിളര്‍ന്നു സി പി ഐ എം എന്നാ പാര്‍ട്ടി നിലവില്‍ വന്നു. സി പി ഐ സോവിയറ്റ് യൂണിയനെയും സി പി എം ചൈനയെയും പിന്തുടര്ന്നും. സി പി എമ്മിലെ കണ്ഹായി ചാറ്റര്ജിന നയിച്ച ദക്ഷിണ് ദേശ് എന്ന ഗ്രൂപ്പ് പാര്‍ട്ടി യിലെ റിവിഷിനസത്തെ എതിര്ത്തി രുന്നു. ഇവര്‍ പാര്‍ല മെന്ടരി ജനാധിപത്യത്തെ അമ്ഗേകരിക്കുന്നതിനു പകരം മാവോയുടെ ആശയ പ്രകാരം ഉള്ള കൃഷിക്കാരുടെ സായുധ സമരത്തെ പിന്തുണച്ചു. പക്ഷെ സി പി എം ഇലക്ഷനില്‍ മത്സരിക്കുവാനുള്ള തീരുമാനവും ആയി മുന്നോട്ടു പോയി. ബംഗാളില്‍ സി പി എമ്മിന്റെ യുണൈറ്റഡ ലെഫ്റ്റ് ഫ്രണ്ടും സി പി ഐ യുടെ പീപ്പിള്സ്ച യുണൈറ്റഡ ഫ്രണ്ടും ഒത്തു ചേര്‍ന്ന് യുണൈറ്റഡ ഫ്രണ്ട് ഡിസംബര്‍ 1966ഇല് രൂപീകൃതം ആയി. യുണൈറ്റഡ ഫ്രണ്ട് മാര്ച് 25, 1967 ഇല് പശ്ചിമ ബംഗാളില്‍ അധികാരത്തില്‍ എത്തി.
പശ്ചിമ ബംഗാളിലെ വിദൂര ഗ്രാമം ആയ നക്സല്‍ ബാരിയില്‍ ബിമല്‍ കിസ്സാന്‍ എന്നു പേരുള്ള ഒരു ആദിവാസി യുവാവ് കോടതിയില്‍ നിന്നും നേടി എടുത്ത ഉത്തരവുമായി സ്വന്തം കൃഷി ഭൂമി ഉഴുവാനെത്തി. (മാര്ച് 2, 1967) അവിടുത്തെ ഭൂ പ്രഭുക്കന്മാര് ഗുണ്ടകളുടെ സഹായത്തോടെ അയാളെ ആക്രമിച്ചു. ആദിവാസി ഗോത്രക്കാര്‍ സംഘടിച്ച് തിരിച്ചടിച്ചു അവിടുത്തെ സ്ഥലങ്ങള്‍ തിരിച്ചു പിടിക്കുവാന്‍ ആരംഭിച്ചു. ഒരു പോലീസ് സാബ് ഇന്സ്പെചക്ടറും ഒമ്പത് ആദിവാസി യുവാക്കളും കൊല്ലപ്പെട്ടു. മേയ് 25 1967 ഇല കനൂ സന്യാല്‍ മേയ് 25 നു നേതൃത്വം ഏറ്റെടുത്തു. ഗവര്ന്മെ ന്റ് പോലീസ് സേനയെ ഉപയോഗിച്ച് കലാപത്തെ അടിച്ചമര്ത്താ ന് ശ്രമിച്ചു. ജൂണ്‍ 27, 1967 ഇല സി പി എമ്മിലെ തീവ്ര ഇടതു പക്ഷ വിഭാഗം അസംബ്ലിക്ക് മുന്നില്‍ ഗവര്ണ്മെ ന്റിന്റെ കര്ഷതകര്ക്കെ തിരായ നിലപാടിനെതിരെ സമരം ചെയ്തു. 72 ദിവസത്തിനകം നക്സല്‍ ബാരിയെ ഗവര്ന്മെചന്റ് അടിച്ചമര്‍ത്തി . എങ്കിലും സി പി എമ്മിലെ തീവ്ര നിലപാടുകാരുടെ പിന്തുണ നക്സല്‍ബാരിക്ക് ലഭിച്ചു. തീവ്ര നിലപാടുകാര്‍ എ ല്ലാവരും കൂടി 1967 നവംബര്‍ 12-13 തീയതികളില്‍ കല്ക്കമട്ടയില് ഒത്തു കൂടി All India Coordination Committee for Revelutionaries ( AICCR) സി പി എമ്മിനുള്ളില്‍ തന്നെ രൂപീകരിച്ചു. ഏപ്രില്‍ 1968 ഇലെ ബര്‍ദ്വാaന് പ്ലീനത്ത്തിനു ശേഷം മേയ് 14 നു AICCR , All India Co ordination Committee for Communist Revelutionaries ( AICCCR) എന്ന് പേര് മാറ്റി. AICCCR 1969 ഏപ്രിലിലെ പാര്ട്ടി് പ്ലീനത്ത്തില് സി പി എമ്മില്‍ നിന്ന് മാറി ഒരു പാര്‍ട്ടി രൂപീകരിക്കാന്‍ തീരുമാനിച്ചു. ഏപ്രില്‍ 22, 1969 ഇല Central Organising Committee of Communist Party Of India (ML) ചാരു മജുംദാറിന്റെ നേതൃത്വത്തില്‍ രൂപീകരിക്കപെട്ടു. മേയ് 1, 1969 നു സി പി ഐ (എം എല്‍ ) രൂപീകരിച്ചതായി കല്ക്കറട്ടയില് നടന്ന പ്രകടനത്തില്‍ പ്രഖ്യാപിക്കപെട്ടൂ. ദക്ഷിണ്ണ് ദേശ് എം എലില്‍ ചേര്ന്നി ല്ല. AICCCR എം എല്‍ ഇല ലയിച്ചു. ദക്ഷിണ ദേശ് ഗ്രൂപ്പ് അതെ പേരില്‍ സി പി എമ്മില്‍ നിന്നും പിരിഞ്ഞു പാര്‍ട്ടി രൂപീകരിച്ചു. 1975 ഇല ദക്ഷിണ ദേശ് മാവോയിസ്റ്റ് കമ്യൂണിസ്റ്റ് സെന്റര്‍ (MCC) എന്ന് പുനര്നാിമകരണം ചെയ്തു.
ഈ പിളര്പ്പുദകള് ഒന്നും അക്രമങ്ങള്‍ക്ക് തടയിട്ടില്ല. നക്സല്‍ ആക്രമണങ്ങള്‍ അടിച്ചമര്ത്താ നായി സംസ്ഥാന ഗവര്ന്മെ ന്റ് നടപടികള്‍ ആരംഭിച്ചു. വെസ്റ്റ് ബംഗാള്‍ ബീഹാര്‍, ഒറീസാ സംസ്ഥാന ഗവര്ണ്മെയന്റുകള്ക്കൊപ്പം കേന്ദ്ര സര്ക്കാെര്‍ ഓപ്പറേഷന് സ്ടീപ്പിള് ചേസ്” എന്നാ ആര്മിാ പോലീസ് സംയുക്ത നടപടി ആരംഭിച്ചു. നക്സല്‍ നേതാക്കള്‍ ആയ കാണു സന്യാല്‍, നാഗ ഭൂഷണം പടനായക്, ചാരു മജുംദാര്‍, എന്നീ നേതാക്കള്ക്കൊയപ്പം 8400 നക്സലൈറ്റുകളെ ജയിളിലടച്ചു. അറസ്റ്റില്‍ ആയിരിക്കുമ്പോള്‍ ആസ്മാദാ രോഗ ബാധിതന് ആയിരുന്ന ചാരു മജുംദാര്‍ ആലിപ്പൂര്‍ ജയിലില്‍ (ലാല്‍ ബസാര്‍ പോലീസ് സ്റ്റേഷന് ലോകകപ്പില്‍ വച്ച് ജൂലൈ 28 1972 ഇല മരിച്ചു. അതോടെ സി പി ഐ എം എല്‍ പിളര്‍ന്നു . കൊണ്ടപ്പള്ളി സീതാരാമയ്യയും കൂട്ടരും ഡിസംബര്‍ 1972 ഇല Central Organizing Committee ( COC) രൂപീകരിച്ചു. സീതാരാമയ്യ തെലുങ്കാനയെയും, അപ്പല സൂരി തീരദേശ ആന്ധ്രയെയും മഹാദേവന് റായല്‍ സീമയെയും പ്രതിനിധീകരിച്ചു. സി ഓ സി 1978 ജനുവരിയില്‍ പിളര്‍ത്തി കൊണ്ടപ്പള്ളി ജനറല്‍ സെക്രട്ടറി ആയി വേറൊരു ഫാക്ഷന്‍ രൂപീകരിച്ചു. ഏപ്രില്‍ 22 1980 ഇല അന്താരാഷ്ട്രീയ ലെനിന് ദിവസത്തില്‍ കൊണ്ടപ്പള്ളി സി പി ഐ എം എല്‍ പീപ്പിള്സ്ാ വാര് ഗ്രൂപ്പ് രൂപീകരിച്ചു. 1982 ഇല ബീഹാറിലെ എന്‍ പ്രസാദ്, വെസ്റ്റ് ബംഗാളിലെ ബവോനീ റോയ് ചൌധരി ഫാക്ഷനുകള് അപ്പല സൂരിയുടെ സി ഓ സി സി പി ഐ എം എല്‍ ( ആന്ധ്രപ്രദേശ്) എന്നിവര്‍ ഒന്ന് ചേര്ന്ന്ു സി പി ഐ എം എല്‍ പാര്‍ട്ടി യൂണിറ്റി എന്നാ സംഘടന രൂപീകരിച്ചു.
സെപ്തംബര്‍ 1993ഇല എം സി സി , സി പി ഐ എം എല്‍ പീപ്പിള്സ്് വാര് ഗ്രൂപ്പ്, സി പി ഐ എം എല്‍ പാര്‍ട്ടി യൂണിറ്റി എന്നിവര്‍ ചേര്‍ന്ന് വിവിധ പ്രദേശങ്ങളില്‍ ഒത്തു ചേര്‍ന്ന്് പ്രവര്ത്തി്ക്കാനായി ആള് ഇന്ത്യ പീപ്പിള്സ്ന രേസിസ്ടന്സ്ി ഫോറം (AIPRF) എന്നാ സംഘടന രൂപീകരിച്ചു.
1998 ആഗസ്റ്റില്‍ പാര്‍ട്ടി യൂനിട്ടിയും പീപ്പിള്സ്പ വാര് ഗ്രൂപും ചേര്‍ന്ന് പീപ്പിള്സ്് വാര് എന്നാ സംഘടന രൂപീകരിച്ചു. 2003 ജനുവരിയില്‍ റെവല്യൂഷനരി കമ്യൂണിസ്റ്റ് സെന്റര്‍ ഓഫ് ഇന്ത്യ മാവോയിസ്റ്റ് ( RCCI-M) എം സി സി യും ആയി ചേര്ന്ന്ി മാവോയിസ്റ്റ് കമ്യൂണിസ്റ്റ് സെന്റ്രെ ഓഫ് ഇന്ത്യ ( എം സി സി ഐ ) രൂപീകരിച്ചു. 2004 സെപ്ടംബരില്‍ സി പി ഐ എം എല്‍, പീപ്പിള്‍സ്സ വാര് ഗ്രൂപ്പും ആന്ധ്ര പ്രദേശിലെയും ബീഹാറിലെയും എം സി സി ഐ യും ചേര്‍ന്ന്് സി പി ഐ ( മാവോയിസ്റ്റ് ) രൂപീകരിച്ചു. ഇന്നത്തെ ഏറ്റവും വലിയ ഇടത്തു പക്ഷ തീവ്രവാദ സംഘടന ആണ് സി പി ഐ മാവോയിസ്റ്റ്. ജനറല്‍ സെക്രട്ടറി ആയി മുപ്പല ലക്ഷ്മണ റാവു എന്ന കരിം നഗര്‍ നിവാസി ഗണപതി ചുമതല എറ്റു.ഇന്ത്യന്‍ ഭരണത്തെ സായുധം ആയി അട്ടിമറിച്ച് ഭരണം പിടിക്കുക എന്നതാണ് അവരുടെ ലക്ഷ്യം. എണ്ണായിരം പേരടങ്ങുന്ന ഗറില്ല സൈന്യവും മുപ്പതിനായിരത്തോളം പേരടങ്ങുന്ന സായുധരായ സാധാരണ ജനങ്ങളും അടങ്ങുന്നതാണ് സി പി ഐ മാവോയിസ്റ്റ് പാര്‍ട്ടി . മൈനിംഗ് കമ്പനികളില്‍ നിന്നും ജനങ്ങളില്‍ നിന്നും പിരിക്കുന്ന ഇരുന്നൂറ്റി അമ്പത് കോടിയോളം രൂപ ആണ് മാവോയിസ്റ്റ് പാര്ടിനയുടെ വാര്ഷിലക വരുമാനം. ഇസ്ലാമിക തീവ്ര വാദത്തെ മാവോയിസ്റ്റ് പാര്‍ട്ടി അനുകൂലിക്കുന്നു.
ഇതിനു.ശേഷവും 23 ഇടതു പക്ഷ തീവ്ര വാദ ഗ്രൂപ്പുകള്‍ നിലവില്‍ ഉണ്ട്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ