ഖലിസ്ഥാന്‍ മുന്നേറ്റം പഞ്ചാബും, ഹിമാചല്പ്ര4ദേശവും, ചണ്ഡിഗഡ് ഉം ഹരിയാനയും ചേര്ന്നന ഖാലിസ്ഥാന്‍ രാജ്യം ഉണ്ടാക്കുവാന്‍ വേണ്ടി നടന്ന രാഷ്ട്രീയ നീക്കം ആണ്.
പഞ്ചാബ് ഭാഗം, ബ്രിട്ടീഷ് പഞ്ചാബ് അധിനിവേശത്തിനു മുന്നേ 82 വര്ഷാങ്ങള്‍ ആയി സിക്കുകാര്‍ ഭരിച്ചിരുന്ന സ്ഥലം ആയിരുന്നു. ആ ഭൂ ഭാഗം പിടിച്ചെടുത് ഏകീകരിച്ചു സിഖ് സാമ്രാജ്യത്തിന്റെ കീഴില്‍ കൊണ്ട് വന്നത് മഹാരാജ രണ്ജിത് സിംഗ് ആയിരുന്നു.
ആ ഭൂ ഭാഗത്ത് ഹിന്ദുക്കളും മുസ്ലിങ്ങളും 1947 ഇന് മുമ്പ് അവിടെ ഉണ്ടായിരുന്നു.സിക്കുകാര്‍ ലുധിയാന ജില്ലയില്‍ മാത്രം ആയിരുന്നു ആ സമയത്ത് ഭൂരിപക്ഷം. ലഹോര്‍ പ്രമേയത്തിലൂടെ പ്രത്യേക മുസ്ലിം രാഷ്ട്രം മുസ്ലിം ലീഗ് ആവശ്യപെട്ടപ്പോള്‍ ഇന്ത്യ പാകിസ്ഥാന്‍ രാഷ്ട്ര രൂപീകരനത്തിനു ശേഷം സിക്ക് കാര്‍ സ്വന്തം ആയി രാജ്യം ഇല്ലാത്തവര്‍ ആകും എന്ന് ഭയപ്പെട്ടു. ഖാലിസ്ഥാന്‍ എന്നാ പദം ആദ്യം ആയി ഉപയോഗിച്ചത് ഡോ. വീര്‍ സിംഗ് ഭട്ടി എന്നാ സിഖ് നേതാവ്, ഖലിസ്ഥാന്‍ എന്നാ ലഘു ലേഖയില ആണ് ഉപയോഗിച്ചത്, മാര്ച്ച് 1940 ഇല്‍. മുസ്ലിം ലീഗ് ലാഹോര്‍ പ്രമേയം അവതരിപ്പിച്ചതിന് പിന്നാലെ ആണ് ലഘു ലേഖ അച്ചടിക്കപ്പെട്ടത്.
ഇന്ത്യ പാക് വിഭജന സമയത്ത് പാകിസ്ഥാനില്‍ ഉണ്ടായിരുന്ന സിക്ക്കാര്‍ ഇന്ത്യയിലെ പഞ്ചാബ് ഹരിയാന ഹിമാചല്‍ പ്രദേശ് എന്നിവടങ്ങളിലേക്ക് കുടിയേറി. അപ്പോഴും പഞ്ചാബ് ഭാഗത്ത് ഹിന്ദുക്കള്‍ തന്നെ ആയിരുന്നു ഭൂരിപക്ഷം. പഞ്ചാബി സുബ ( സംസ്ഥാനം ) പ്രസ്ഥാനം ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു ശേഷം പഞ്ചാബ് സംസ്ഥാനം രൂപീകരിക്കുവാന്‍ വേണ്ടി അകാലിദള്‍ ആരംഭിച്ചു. ആദ്യം ഇന്ത്യ ഗവര്ന്മെ ന്റ് എതിര്ത്തെടങ്കിലും തുടര്ച്ച യായുള്ള പ്രക്ഷോഭങ്ങളും, അക്രമ സംഭാവങ്ങള്ക്കും 1965 ഇലെ ഇന്ത്യ പാക്കിസ്ഥാന്‍ യുദ്ധത്തിനു ശേഷം ഇന്ത്യ ഗവര്ന്മെ ന്റ് സമ്മതിച്ചു. 1966 ഇല ഇന്ദിര ഗാന്ധിയുടെ നേത്രിത്വത്ത്തില്‍ ഉള്ള മന്ത്രി സഭ പഞ്ചാബ്സംസ്ഥാന രൂപീകരണത്തിനു പച്ചക്കൊടി വീശി. ഹരിയാനവി ദയലക്റ്റ് സംസാരിക്കുന്ന ഭാഗം ഹരിയാന,സിഖ് ഭൂരിപക്ഷ പഞ്ചാബ്, പഹാടി ഭാഷ സംസാരിക്കുന്നവരെ ചേര്ത് ഹിമാചല്‍ പ്രദേശ്, എന്നീ സംസ്ഥാനങ്ങള്‍ രൂപീക്രിതം ആയി. ചന്ടിഗടിനെ കേന്ദ്ര ഭരണ പ്രദേശവും ഹരിയാനയുടെയും പഞ്ചാബിന്റെയും തലസ്ഥാനവും ആക്കി തീര്ത്തു്.
കാലക്രമേണ സിക്കുകാരെ പാര്ശ്വ വല്ക്കതരിക്കുന്നു എന്ന് പറഞ്ഞു സിക്കുകാര്‍ കൂടുതല്‍ അധികാരങ്ങള്ക്ക്ക വേണ്ടി ശബ്ദം ഉയര്ത്താലന്‍ തുടങ്ങി. അകാലി ദള്‍ ഉയര്ത്തി യ പഞ്ചാബി സുബ പക്ഷെ വെറും സംസ്ഥാന വാദം മാത്രം ആയിരുന്നു, സ്വതന്ത്ര രാജ്യ വാദം ആയിരുന്നില്ല.
ഹരിത വിപ്ലവത്തിലൂറെ യന്ത്ര വല്ക്ക്രിക്കപ്പെട്ട കൃഷി രീതികള്‍ നിലവില്‍ വന്നപ്പോള്‍ യുവ ജനത തോഴിലില്ലാത്തവരായി മാറി. പാക്കിസ്ഥാനും ആയി അതിര്ത്തി പങ്കിടുന്ന സംസ്ഥാനത്ത് വലിയ തൊഴില്‍ ശാലകള്‍ കൊണ്ട് വരാന്‍ ഗവര്ന്മേ ന്റ്നിനും ആഗ്രഹം ഇല്ലായിരുന്നു. ഈ യുവ ജനങ്ങളില്‍ ഭൂരി ഭാഗവും തീവ്രവാദ പ്രസ്ഥാനങ്ങളിലേക്ക് ആക്രിഷ്ടര്‍ ആയി. പാകിസ്താന്‍ ചാര സംഘടന ആയ ഐ എസ ഐ തീവ്രവാദികള്ക്ക് വേണ്ട ഉപദേശവും, പരിശീലനവും ആയുധങ്ങളും നല്കിര പോന്നു.
1971 ഇല അകാലി ദളില്‍ പ്രവര്ത്തിലച്ചു പഞ്ചാബിന്റെ ഫിനാന്സ്വ മിനിസ്ടര്‍ വരെ ആയിരുന്ന ജഗ്ജിറ്റ് സിംഗ് ചൌഹാന്‍ അമേരിക്കയിലേക്ക് സന്ജരിച്ച്ച് ന്യൂ യോര്ക്ക് പത്രത്തില്‍ സ്വതന്ത്ര ഖലിസ്താനെ കുറിച്ച് പരസ്യം നല്കി ദശ ലക്ഷ കണക്കിന് ഡോളറുകള്‍ പിരിച്ചെടുത്തു . 1980 ഇല ഇന്ദിരാ ഗാന്ധിയെ സന്ദര്ശിഷച്ചു. അതിനു ശേഷം ജഗ്ജിറ്റ് സിംഗ് നാഷണല്‍ കൌണ്സി്ല്‍ ഫോര്‍ ഖലിസ്ഥാന്‍ എന്നാ സംഘടന ആനന്ദ് പൂര്‍ സാഹിബില്‍ വച്ച് രൂപീകരിച്ച് സ്വയം പ്രസിഡന്റ് ആയും ബല്ബീ ര്‍ സിംഗ് സന്ധുവിനെ സെക്രെട്ടറി ജെനറല്‍ ആയും പ്രഖ്യാപിച്ചു. ലണ്ടനിലും ഖാളിസ്തന്റെ രൂപീകരണത്തെ പറ്റി പ്രഖ്യാപനം നടത്തി. അമൃത് സാറില്‍ വച്ചു ബല്ബീ ര്‍ സിംഗ് സന്ധുവും 1980 ഇല വച്ച് ഖലിസ്ഥാന്‍ പ്രഖ്യാപനവും, ഖലിസ്ഥാന്‍ സ്റ്റാമ്പുകളും കറന്സിയും, പാസ്പോര്ടുകള്‍ എന്നിവ പുറത്തിറക്കുകയും ചെയ്തു. പഞ്ചാബ്, ഹരിയാന, ഹിമാചല്‍ പ്രദേശ്, രാജസ്ഥാന്റെ ചില ഭാഗങ്ങള്‍ എന്നിവ ഉള്പ്പെംട്ടതായിരുന്നു ജഗ്ജിത് സിംഗിന്റെ ഖലിസ്ഥാന്‍. അകാലി ദാള്‍ നേതാവ് ഹര്ച്ചന്ദ് സിംഗ് ലോങ്ങോവാള്‍ ഇതിനെ കോണ്ഗ്രസ് പാര്ട്ടി യുടെ നാടകം എന്ന് പറഞ്ഞു അപലപിച്ചു. പുറത്ത് നിന്നുള്ള സാമ്പത്തിക ഫണ്ടിങ്ങിനെ തുടര്ന്ന്്‍ ഒരുപാടു ചെറിയ ചെറിയ തീവ്രവാദ സംഘടനകള്‍ പ്രവര്ത്തങനം ആരംഭിച്ചു.
പഞ്ചാബ് രാഷ്ട്രീയത്തില്‍ അകാലി ദളിന്റെ ശക്തി ക്ഷയിപ്പിക്കാന്‍ വേണ്ടി ഇന്ദിര ഗാന്ധിയും കൊണ്ഗ്രസ്സും കൂടി ഉയര്ത്തി കൊണ്ട് വന്ന ഒരു നേതാവായിരുന്നു ജര്നൈല്‍ സിംഗ് ഭിന്ദ്രന്‍ വാല. അത്രക്കൊന്നും ജന പിന്തുണ ഇല്ലാതിരുന്ന ഭിന്ദ്രന്വാല രാഷ്ട്രീയത്തില്‍ ഉയര്ന്നു വരുന്നതാണ് പിന്നീട് കണ്ടത്.
.ലാല ജഗറ്റ് നരൈന്‍ എന്നാ ഹിന്ദ് സമാചാര്‍ പത്രങ്ങളുടെ മേധാവി, ഭിന്ദ്രന്‍ വാലയെപത്രങ്ങളിലൂടെ വിമര്ഷിച്ച്ചിരുന്ന ആള്‍, സിഖ് തീവ്രവാദികളുടെ 1981 ഇല്‍ വെടി ഏറ്റു മരിച്ചു. നിരന്കാരി നേതാവ് ഗുര്ബങച്ചന്റെയും, ലാലയുടെയും വധങ്ങളിലെ ഗൂഡാലോചന പറഞ്ഞു ഭിന്ദ്രന്വാലയെ 1981 സെപ്ടംബരില്‍ അറസ്റ്റ് ചെയ്തു, പിന്നീട് ഒക്ടോബറില്‍ തെളിവില്ല എന്ന് പറഞ്ഞു വിട്ടയച്ചു. ഭിന്ദ്രന്‍ വാലയുടെ അനുയായികള്‍ തീവണ്ടി പാളം തെറ്റിച്ചും, വിമാനം തട്ടിയെടുതുതും ഹിന്ദുക്കളെ ആക്രമിച്ചും പ്രക്ഷോഭം നടത്തി. ഇവിടെ നിന്നാണ് ഖലിസ്ഥാന്‍ രാജ്യത്തിന് വേണ്ടി ഉള്ള നീക്കം ശക്തം ആയത്. കാനഡയിലും, അമേരിക്കയിലും ഉള്ള മേധാവികളെ കാല്‍ കാര്യമായി തന്നെ ഭിന്ദ്രന്‍ വാലക്ക് ഈ മുന്നേറ്റം നയിക്കാന്‍ സാധിച്ചു. ഭിന്ദ്രന്വാല സുവര്ണ് ക്ഷേത്രത്തിലേക്ക് താമസം മാറ്റി.
.അകാലി ദള്‍ ആദ്യമൊക്കെ കോണ്ഗ്രസ് എജന്റ്റ് എന്ന് പറഞ്ഞു ഭിന്ദ്രന്‍ വാലയെ എതിര്ത്തെ ങ്കിലും പിന്നീട് അവര്‍ കൈകോര്ത്ത്ന. ലോങ്ങോവാളും ഭിന്ദ്രന്വാലയും നേതൃത്വം നല്കുകന്ന ധരം യുധ് മോര്ച്ചറ എന്നൊരു ജന മുന്നേറ്റം അവര്‍ നടത്തി. ചണ്ഡിഗഡ തിരികെ പഞ്ചാബില്‍, നദികളിലെ സിംഹ ഭാഗം ജലവും പഞ്ചാബ്ഇന് എന്നുള്ള മുദ്രാവാക്യവും ഉയര്ത്തിപ സിഖുകാര്‍ തെരുവില്‍ ഇറങ്ങി.
ഇന്ദിരാ ഗാന്ധി ഇതിനെ പഞ്ചാബ് ഇന്ത്യയില്‍ നിന്ന് പിരിഞ്ഞു പോകുവാന്‍ ഉള്ള ശ്രമം ആയി ധരിച്ചു അകാലി ദളിനെ വിഘടന വാദ പാര്ടിവ ആയി പ്രഖ്യാപിച്ചു. ഉരുക്ക് മുഷ്ടി കൊണ്ട് ഈ നീക്കത്തെ അടിച്ചമര്ത്താ ന്‍ ഇന്ത്യ ഗവര്ന്മെ ന്റ് തീരുമാനിച്ചു .നൂറു കണക്കിന് സിക്ക് കാര്‍ പോലീസിന്റെ വെടി എറ്റ് മരിച്ചു. മുപ്പതിനായിരത്തോളം പേര്‍ അറസ്റ്റില്‍ ആയി. സിക്ക് കാരെ സന്തോഷിപ്പിക്കാന്‍ ആയി ഗ്യാനി സെയില്‍ സിംഗിനെ ഇന്ത്യന്‍ പ്രസിഡന്റും ആക്കി.
1982 ഇല ഏഷ്യന്‍ ഗെയിമ്സിനോടനുബന്ധിച് അകാലി ദള്‍ ഡല്ഹിയയില്‍ പ്രകടന പരമ്പരകള്ക്ക് ആഹ്വാനം നല്കിന. ഭജന്‍ ലാല്‍ നല്കിുയ ഏഷ്യന്‍ ഗെയിംസ് വേദിയില്‍ എത്തുന്ന സിക്കുകാരുടെ ദേഹ പരിശോദന സിക്കുകാരുടെ ക്ഷമയുടെ നെല്ലിപ്പലക കാട്ടി. ദര്ബാ ര്‍ സാഹിബില്‍ കൂടിയ അകാലി ദാല്‍ അംഗങ്ങള്‍ ആയ സിഖ് പട്ടാളക്കാര്‍, റിടയര്‍ ചെയ്തവര്‍, സര്വീ സില്‍ തങ്ങള്ക്കുി വിവേചനം നേരിടേണ്ടി വന്നിരുന്നു എന്ന് ആരോപിച്ചു.
1983 ഇല, ദര്ബാങര്‍ സാഹിബിന്റെ ഗെയിറ്റില്‍ വെടിയേറ്റു മരിച്ചാ ഡി ഐ ജി അവതാര്‍ സിംഗ് അത്വലിന്റെ ശരീരം ഭിന്ദ്രന്വാലയുടെ അനുമതി ഇല്ലാതെ സ്പര്ശിരക്കില്ല എന്ന് പറഞ്ഞു രണ്ടു മണിക്കൂറോളം ഗെയിറ്റില്‍ കിടന്നു. ബോംബ് സ്ഫോടനം, കൊലപാതകം മുതലായവ നടത്തിയ ശേഷം തീവ്രവാദികള്‍ ഗുരുദ്വാരകളില്‍ ഒളിച്ചിരുന്നു. അതിര്ത്തി കടന്നുള്ള ആയുധക്കടത്തിനെ കുറിച്ചും ഇന്ദിരാ ഗാന്ധിക്ക് വിവരം ലഭിച്ചിരുന്നെങ്കിലും സിഖ് വികാരം മുരിവേല്ക്കംപ്പെടും എന്ന് പറഞ്ഞു നടപടികള്‍ ഒന്നും ഉണ്ടായില്ല. ഒക്ടോബറില്‍ ഹിന്ദു ബസ് യാത്രക്കാര്‍ കൊല്ലപ്പെട്ടതോടെ പഞ്ചാബ് ഇല ഒരു ദശാബ്ദ കാലത്തോളം നീണ്ടു നിന്ന അടിയന്തരാവസ്ഥക്ക് തുടക്കം ആയി.
ഭിന്ദ്രന്‍ വാല ഖലിസ്ഥാന്‍ നീക്കത്തിന് എതിരാണ് എന്ന് പ്രഖ്യാപിച്ച്ചെങ്കിലും, ഇന്ത്യന്‍ കരസേനയില്‍ നിന്നും റിട്ടയര്‍ ചെയ്ത മേജര്‍ ജനറല്‍ ശാബെഗ് സിംഗ് , ബംഗ്ലാദേശ് വിമോചന യുദ്ധ കാലത്ത് വിമോചന പടയാളികള്‍ ആയിരുന്ന മുക്തി ബാഹിനിയെ പരിശീലിപ്പിച്ച ആള്‍. അയാളുടെ നെത്രിത്വത്ത്തില്‍ വന്‍ തോതില്‍ ആയുധങ്ങള്‍ ശേഖരിക്കുകയും, അത് സുവര്ണി ക്ഷേത്രത്തില്‍ തന്ത്ര പ്രധാന സ്ഥലങ്ങളില്‍ വിന്യസിക്കുകയും ചെയ്തു. ആദ്യമൊക്കെ ആയുധ ശേഖര സംഭവങ്ങളോട് ഇന്ദിരാ ഗാന്ധി കണ്ണടച്ച് കൊടുത്തെങ്കിലും സംഭവം വഷളായപ്പോള്‍, ചര്ച്ചാകളോടു ഭിന്ദ്രന്‍ വാലയും അനുയായികളും അനുകൂല നിലപാടുകള്‍ എടുക്കുകയും ചെയ്തപ്പോള്‍ ഇന്ദിരാ ഗാന്ധി സുവര്ണു ക്ഷേത്രത്തില്‍ സായുധ ആക്രമണത്തിനു അനുമതി നല്കി്.
ഓപറേഷന്‍ ബ്ലൂ സ്റ്റാര്‍.
ബ്ലൂ സ്റ്റാര്‍ ഓപറേഷന്‍ രണ്ടു തലങ്ങളില്‍ ആയിരുന്നു.
1. ഓപ്പറേഷന്‍ മെറ്റല്‍, സുവര്ണ ക്ഷേത്രം പിടിച്ചെടുക്കുക,
2. ഓപ്പറേഷന്‍ ഷോപ്പ്:- പഞ്ചാബില്‍ തീവ്രവാദ ബന്ധം ഉള്ളവരെ പിടിച്ചു ജയിലില്‍ അടക്കുക.
ഇതിനു ശേഷം ഓപറേഷന്‍ വൂഡ് റോസ് എന്നാ പേരില്‍ കൃപാണ് ധരിച്ചു പ്രക്ഷോഭങ്ങളില്‍ ഏര്പ്പെ ട്ടവരെ അടിച്ചമര്ത്തു ക. സിക്ക് കാരന്‍ ആയ കുല്‍ദീപ് സിംഗ് ബ്രാര്‍ തന്നെ ആണ് ഈ ഓപ്പറേഷന്‍ നേതൃത്വം നല്കിലയത്.. മറ്റുള്ള സംസ്ഥാനങ്ങളിലേക്ക് ഉള്ള ഭക്ഷ്യ വിതരണം തടയും എന്ന് അകാലി ദള്‍ പ്രഖ്യാപിച്ചു.
ഓപ്പറേഷന് മുമ്പായി ഇന്ത്യന്‍ സൈന്യം ജമ്മു മുതല്‍ രാജസ്ഥാന്‍ വരെ ഉള്ള പാക് ഇന്ത്യ അതിര്ത്തി അടച്ച് കാവല്‍ ശക്തം ആക്കി.പഞ്ചാബ് ഗ്രാമങ്ങളില്‍ സൈന്യം നിലയുറപ്പിച്ചു. റോഡ് റെയില്‍ വ്യോമ ഗതാഗതം നിരോധിച്ചു. എന്‍ ആര്‍ ഐ അടക്കം ഉള്ള വിദേശികള്‍ പഞ്ചാബിലേക്ക് വരുന്നത് തടഞ്ഞു . മാധ്യമങ്ങള്‍ കടുത്ത സെന്സശര്‍ ഷിപ്പിന് വിധേയം ആയി. നിരോധനാന്ജ്ഞ പഞ്ചാബ് മുഴുവന്‍ പ്രഖ്യാപിച്ചു. 12168 ഗ്രാമങ്ങളില്‍ കര്ഫ്യൂ് പ്രഖ്യാപിച്ചു സുവര്ണി ക്ഷേത്രതിനകത്തെക്കും പുറത്തേക്കും ഉള്ള ഗതാഗതം നിരോധിച്ചു. അമ്രിതസരിലെക്ക് ഉള്ള വൈദ്യുത ബന്ധവും വിച്ഛെദിച്ചു. മറ്റുള്ള സംസ്ഥാനങ്ങളിലേക്ക് ഉള്ള ഗോതമ്പ് മുതലായവയുടെ വിതരണം തടയും എന്ന് അകാലി ദള്‍ പ്രഖ്യാപിച്ചു
ജൂലൈ നാലാം തീയതി ആയിരത്തി തൊള്ളായിരത്തി എണ്പചത്തി നാലില്‍, പട്ടാള ഓഫീസര്മാ്ര്‍ മൈക്കിലൂടെ കീഴടങ്ങാനും, അവിടെ കൂടിയിരുന്ന നിരായുധരോടു പുറത്ത് പോവാനും പറഞ്ഞെങ്കിലും, അഭ്യര്തനക്ക് മറുപടിയായി ലഭിച്ചത് മെഷീന്‍ ഗണ്‍ ഇലൂടെ ഉള്ള വെടിയുണ്ടയും ഗ്രനേഡും ആയിരുന്നു. തോക്കുകള്‍ ഉപയോഗിച്ചുള്ള മറുപടിക്ക് ഫലം കാണാത്തതിനാല്‍ ചെറുകിട പീരങ്കികള്‍ ഉപയോഗിച്ചു സൈന്യം ഭീകരരുടെ പുറമേ ഉള്ള തീവ്രവാദ പോസ്റ്റുകള്‍ തകര്ത്തു . അവസാനം വൃദ്ധരും രോഗികളും ആയ നൂറോളം പേര്‍ മാത്രം പുറത്ത് വന്നു. തീവ്ര വാദികള്‍ മറ്റുള്ളവരെ പുറത്തേക്ക് വിടുന്നില്ല എന്ന് അവര്‍ സൈനികരെ അറിയിച്ചു.ആക്രമണ വിവരം അറിഞ്ഞു സുവര്ണന ക്ഷേത്രത്തിലേക്ക് കുതിച്ചവരെ ഹെലികോപ്ടറും, കവചിത വാഹനങ്ങളില്‍ ഘടിപിച്ച മെഷീന്‍ ഗണ്ണുകളുമായി തെരുവില്‍ സൈന്യം നേരിട്ടൂ. ഒരേ സമയം പഞ്ചാബില്‍ പല ഗുരുദ്വാരകളില്‍ ഒളിച്ചിരുന്ന തീവ്രവാദികള്കെേക്തിരെ സൈന്യം മുന്നേറ്റം നടത്തി ഒഴിപ്പിചെടുത്തു.
ഗുര ചരണ തോറ എന്നാ സിക്ക് നേതാവിനെ ആദ്യ ആക്രമണത്തിനു ശേഷം മധ്യസ്ഥതയ്ക്ക് ആയി വിട്ടെങ്കിലും ഭിന്ദ്രന്‍ വാല വഴങ്ങി ഇല്ല.പോലീസിനോട് ജനറല്‍ ബ്രാര്‍ ഭക്തരെ പുറത്ത് സുരക്ഷിതം ആയി എത്തിക്കാന്‍ പറഞ്ഞെങ്കിലും തീവ്രവാദികള്‍ അവരെ മനുഷ്യ മറ ആയി ഉപയോഗിക്കുകയാണ് എന്നാണ് പോലീസ് പറഞ്ഞത്..
സൈന്യം തീവ്രവാടികള്ടെ ആയുധ ശക്ത്തിയെ കുറച്ചാണ് കണ്ടിരുന്നത്. ആക്രമണം ആരംഭിച്ചതോടെ മാത്രം ആണ് ഇത് യുദ്ധ സമാനം ആയ അന്തരീക്ഷം ആണ് എന്ന് സൈന്യത്തിന് മനസ്സിലായത്. മരിച്ചു വീണ 700 നോടടുത്ത് പട്ടാളക്കാര്‍, 350 കമാന്റോകള്‍ അടക്കം സുവര്ണി ക്ഷേത്രത്തെ ശവകൂമ്പാരം ആക്കി. ( മിലിട്ടറി ആക്ഷന്റെ 3 ഫോട്ടോകള്‍ പോസ്റ്റ് ചെയ്യാം കമെന്റില്‍ . വിശദം ആയി മിലിട്ടറി ഓപറേഷന്‍ എഴുതിയാല്‍ ദൈര്ഘ്യം കൂടും. വായന കൂടുതല്‍ ഇഴച്ച്ചിലും ആകും.). തന്ത്ര പ്രധാനം ആയ ഭാഗങ്ങളില്‍ സ്ഥാപിച്ചിരുന്ന മെഷീന്‍ ഗണ്ണുകള്‍ മിലിട്ടരിയുടെ ഭാഗത്ത് വന്‍ ആള്‍ നാശം വരുത്തി. 24 മണിക്കൂറിനു ശേഷം പീരങ്കികളും മോര്ടട്ടാരുകളും ഉപയോഗിച്ചുള്ള ആക്രമണം വിജയകരം ആയി പൂര്ത്തിംയായപ്പോള്‍ ഭാഗികം ആയി തകര്ന്നി ഗുരുദ്വാരയും മരിച്ചു കിടക്കുന്ന തീവ്രവാദികളുടെയും, ഗുരു അര്ജംന്‍ സിംഗിന്റെ രക്ത സാക്ഷിത്വം അനുസ്മരിക്കുവാന്‍ എത്തിയ ഭക്ത ജനങ്ങളുടെയും ശരീരങ്ങള്‍ കൊണ്ട് നിറഞ്ഞു കിടന്നിരുന്നു. ആയിരത്തിനു മുകളില്‍ സിക്കുകാര്‍ കൊല്ലപ്പെട്ടതായി ദ്രിക്സാക്ഷികള്‍ പറഞ്ഞു.
31 ഒക്ടോബര്‍ 1984ഇല പ്രധാനമന്ത്രി ഇന്ദിരാഗാന്ധി സത്വന്ത് സിംഗ് എന്നും ബിയാന്ത് സിംഗ് എന്നും പേരുള്ള സിക്ക് അംഗരക്ഷകരാല്‍ കൊല്ലപ്പെട്ടു. വടക്കെ ഇന്ത്യയില്‍ സിഖ് വിരുദ്ധ കലാപത്തില്‍ നാലായിരത്തോളം പേര്‍ കൊല്ലപ്പെട്ടു. കലാപത്തിനു നേതൃത്വം നല്കിലയത് കോണ്ഗ്രസ് നേതാക്കന്മാരും അതിനു കുടപിടിച്ചത് അവരുടെ സില്ബ ന്ധികളായ പോലീസുകാരും ആണ്. അതിനു പകരം വീട്ടാന്‍ പഞ്ചാബിലെ ഹിന്ദുക്കളെ ആക്രമിക്കുകയും കൊലപ്പെടുത്താന്‍ ആരംഭിച്ചതിനെ തുടര്ന്നുള അവര്‍ പഞ്ചാബു വിട്ടോടി.
29 ഏപ്രില്‍ 1986 ഇല സുവര്ണന ക്ഷേത്രത്തിലെ അകാല്‍ തക്തില്‍ ചേര്ന്നത സിക്ക് തീവ്രവാദികളുടെ കൂട്ടായ്മ സ്വതന്ത്ര ഖാലിസ്ഥാന്‍ നിലവില്‍ വന്നതായി പ്രഖ്യാപിച്ചു. ഒരു ദശാബ്ദം നില നിന്ന തീവ്രവാദ ആക്രമണ പരമ്പര തന്നെ ഇതോടെ ആരംഭിച്ചു. സിക്ക് തീവ്രവാദികള്‍ ഹിന്ദുക്കള്‍, സിഖ് മതത്തിലെ നിരന്കാരികള്‍ എന്നാ വിഭാഗം പോലീസ് എന്നിവരോട് ഏറ്റുമുട്ടുകയും കൊന്നൊടുക്കുകയും ചെയ്തു. ഒരു ദിവസം ഇരുപതു പേര്‍ വരെ കൊല്ലപ്പെടും എന്നായിരുന്നു അനൌദ്യോഗിക കണക്ക്. ഡല്ഹിിക്കും പഞ്ചാബിനും ഇടക്ക് സ്ഫോടന പരമ്പരകള്‍, ട്രെയിന്‍ പാലം തെറ്റിക്കല്‍, തീവ്രവാദികള്ക്കെ തിരെ എഴുതുന്ന പത്രപ്രവര്ത്തകരെ കൊന്നോടുക്കല്‍, മിതവാദികളായ സിഖ് നേതാക്കളെ വധിക്കുക എന്നീ വിധ്വംസാക പ്രവര്ത്താനം സാധാരണ സംഭവം എന്നാ പോലെ ആവര്ത്തി ച്ചു. ആയിരക്കണക്കില് ഹിന്ദുക്കള്‍ പഞ്ചാബ് വിട്ടു ഓടി.
1991, രുമെനിയയിലെ ഇന്ത്യന്‍ അമ്ബാസിഡര ആയ ജൂലിയോ രേബെരോയെ വധിക്കാന്‍ ശ്രമിച്ചു. റുമെനിയയുടെ ഉയര്ന്ന ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടു പോയെങ്കിലും സിഖ് നേതാക്കള്‍ അപലപിച്ചതിനെ തുടര്ന്നു് വിട്ടയച്ചു. 1995 ചീഫ് മിനിസ്ടര്‍ ബിയാന്ത് സിംഗ് ഖലിസ്ഥാന്‍ കമന്റോ ഫോര്സിചന്റെ ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. തീവ്രവാദികളുടെ സാധാരണ ജനങ്ങളില്‍ നിന്നുള്ള ആദ്യകാല സപ്പോര്ട്ട്ട, സംസ്ഥാനത്തിന്റെ വികസനത്തെ പിന്നോട്ടടിച്ചതോടെ ഇല്ലാതായി. കെ പി എസ ഗില്ലിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ സൈന്യം ആഞ്ഞടിച്ചതോടെ ആയിരക്കണക്കിന് തീവ്രവാദികളും കൊല്ലപ്പെട്ടു.
ഹ്യൂമന്‍ റൈറ്റ് വാച്ച്, 1984 ഇന് ശേഷം പട്ടാളവും പോലീസും തീവ്രവാദ വിരുദ്ധ പ്രവര്ത്തൈനം എന്നാ പേരില്‍ വന്തോപതില്‍ മനുഷ്യാവകാശ ധ്വംസനം നടത്തിയതായി രേഖപ്പെടുത്തികാരണം കൂടാതെ അറസ്റ്റ് ചെയ്യുക, കോടതിയില്‍ ഹാജരാക്കാതെ ജയിലില്‍ പാര്പ്പി ക്കുക,ആളുകള്‍ അപ്രത്യക്ഷര്‍ ആകുക, തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നു എന്ന് സംശയിക്കുന്ന വീടുകള്‍ പരിശോധിക്കുന്ന സമയത്ത് സ്ത്രീകളെ ബലാല്സംിഗം ചെയ്യുക, പരിശോധനാ സമയത്ത് കൊള്ളയടിക്കുക എന്നിവ ചെയ്തിരുന്നു എന്ന് രേഖപ്പെടുത്തി..
എയര്‍ ഇന്ത്യ വിമാനം തകര്ത്തയ ഗ്രൂപ്പായ ബബര്‍ ഖല്സ ഇന്ടര്നാഷണല്‍, ഇംഗ്ളഡ ആസ്ഥാനമായി പ്രവര്ത്തിച്ച്ചിരുന്ന ആള്‍ ഇന്ത്യ സിഖ് സ്ടുടന്റ്സ് ഫെഡറേഷന്‍, 1984 ഇല്‍ സര്ബ ധ് ഖല്സു രൂപം കൊടുത്ത മുഖ്യമന്ത്രി ബിയാന്ത് സിംഗ് ഇനെയും ആയിരക്കണക്കിന് ആളുകളെയും വധിച്ച ബബര്‍ ഖല്സന ഇന്ടര്നാഷനാല്‍ , ഖലിസ്ഥാന്‍ ലിബറേഷന്‍ ഫോര്സ്ര മുതലായവ അക്കാലത്തെ പ്രമുഖ തീവ്രവാദ സംഘടനകള്‍ ആണ്.
അതി ഭീകരമായ അക്രമങ്ങളെ തുടര്ന്നു ജന പിന്തുണ നഷ്ടപ്പെട്ട തീവ്രവാദ സംഘടനകള്‍ പതിയെ പ്രവര്ത്തണനം മന്ദീഭവിപ്പിച്ചു. പക്ഷെ ഇപ്പോഴും സംഘടനകള്‍ വിദേശങ്ങളില്‍ പണപ്പിരിവുകള്‍ നടത്തുന്നുണ്ട്.
അകാലി ദള പ്രസിഡന്റ് ഹര്ച്ചന്ദ് ലോങ്ങോവാളും രാജീവ് ഗാന്ധിയും ചേര്ന്ന് ഒരു രാഷ്ട്രീയ പരിഹാരം കാണാന്‍ ശ്രമിച്ചെങ്കിലും തീവ്രവാദികള്‍ മാസങ്ങള്ക്ക് ശേഷം ലോങ്ങോവാലിനെ കൊലപ്പെടുത്തി.
ഇപ്പോള്‍ പ്രവാസ സിഖ് സംഘടനകളും ശിരോമണി അകാലി ദള്‍ ഖല്സ രാജ് പാര്ട്ടി മുതലായ സംഘടനകള്‍ ഖാലിസ്ഥാന് വേണ്ടി സമാധാന പരമായ രീതിയില്‍ പ്രവര്ത്തിഘക്കുന്നുണ്ട്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ