ജമ്മു കാശ്മീരിലെ രാഷ്ട്രീയ സാഹചര്യങ്ങളും വർഗീയ കലാപവും
1846 ഇൽ ബ്രിട്ടീഷുകാർ ദോഗ്ര രാജാക്കന്മാർക്ക് വേണ്ടി സൃഷ്ടിച്ച ഒരു രാജ്യം ആയിരുന്നു ജമ്മു. 1845-46 ഇൽ സിക്കുകാർ ബ്രിട്ടീഷുകാരോടു പരാജയപ്പെട്ടു. 1846 ഇലെ അമൃതസർ സന്ധി പ്രകാരം ബ്രിട്ടീഷ് ഗവർണ്മെന്റിന്റെ പരമാധികാരം ഗുലാബ് സിങ്ങ് അംഗീകരിച്ചു. പകരമായി ബ്രിട്ടീസുകാർ 7.5 മില്യൻ രൂപക്ക് കാശ്മീർ താഴ്വര ലഡാക്ക് എന്നിവ വിറ്റ് രാജാ ഓഫ് ജമ്മു എന്ന പദവി നല്കി. 1870 ഇൽ രാജാ രൺബീർ സിങ് ചില അതിർത്തി പുനർസംഘടന നടത്തി. എതിർത്തു നിന്നിരുന്ന ഗിൽജിത്ത് വടക്കൻ കാശ്മീര എന്നിവ കൂട്ടിചേർത്തു. അങ്ങനെ 1947 വരെ നില നിന്നിരുന്ന ജമ്മു കാശ്മീർ രാജ്യം നിലവിൽ വന്നു. ജമ്മുവിന്റെ വൈവിധ്യം ആർന്ന ഭൂഭാഗങ്ങളും ഒരു പോലെ യുള്ള ചരിത്രങ്ങൾ ഇല്ലാത്തതിനാലും ഒരു രാജാവിനു ആ ഭാഗം ഭരിക്കുവാൻ പ്രയാസം ആയിരുന്നു. ജമ്മു കാശ്മീർ വഴി റഷ്യൻ സോവിയറ്റ് ഇൻഡ്യൻ അധിനിവേശം ഭയന്നിരുന്ന ബ്രിട്ടീഷുകാർ അവരുടെ സംരക്ഷനത്തിൽ ആണു കാശ്മീർ ഭരിച്ചിരുന്ന 4 രാജാക്കന്മാരെ നില നിർത്തിയിരുന്നത്.
കാശ്മീരിയത് എന്ന ഐഡിയ വച്ചത് ഹിന്ദു മതത്തിൽ നിന്നും ഇസ്ളാം മതത്തിലേക്ക് മാറിയ സന്യാസി ആയി 1375 ഇൽ ജനിച്ച ഷേക്ക് നൂറുദ്ദിൻ, നന്ദ ഋഷി എന്നു അറിയപ്പെട്ടിരുന്നു. കാശ്മീരി പണ്ഡിറ്റുകളും കാശ്മീരി മുസ്ളിങ്ങളും പരസ്പരം മറ്റുള്ളവരുടെ മത ചിഹ്നങ്ങളെ ആദരിച്ചിരുന്നു. രണ്ടു വിഭാഗക്കാരും പോർക്കിനും ബീഫിനും പകരം മട്ടൻ കഴിച്ചിരുന്നു
പൂഞ്ചികളുടെ ദോഗ്ര ഭരണത്തോടുള്ള ഇഷ്ടക്കേട് 1830-40 ഇൽ ഗുലാബ് സിങ്ങ് ദോഗ്ര ഭരണം ആരംഭിച്ചതോടു കൂടി ആണു.ഗുലാബ് സിങ്ങ് അപ്പോഴത്തെ മുസ്ളിം ഭരണാധികാരിയെയും പുത്രനെയും കൊന്നു ഇരുമ്പ് കൂട്ടിൽ പ്രദർശിപ്പിച്ചു. ചില വിമത നേതാക്കന്മാരെ ചിത്രവധം ചെയ്തിരുന്നു. 5000സുധൻസ് ഗോത്രക്കാരെ കൊന്നൊടുക്കുകയും സ്ത്രീകളെയും കുട്ടികളെയും പട്ടിണിക്കിട്ട് കൊല്ലുകയും അടിമകൾ ആയി കൊണ്ട് പോകുകയും ചെയ്തു.
1889 മുതൽ 1905 വരെ മഹാരാജാ പ്രതാപ് സിങ്ങിന്റെ കമ്യൂണിസ്റ്റ് അനുകൂല ഭരണത്തെ തുടർന്ന് ബ്രിട്ടീഷുകാർ ഭരണത്തിൽ ഇടപെടുകയും ഒരു കൗൺസിൽ ഓഫ് സ്റ്റേട്ടിന്റെയും ബ്രിട്ടീഷ് റെസിഡന്റിന്റെയും നേതൃത്വത്തിൽ കാശ്മീരിൽ നേരിട്ട് ഭരണം നടത്തുകയും ചെയ്തു.
1926 ഇൽ 7957 കാശ്മീർ ജവാന്മാരിൽ 2000 ആളുകൾ മാത്രം ആയിരുന്നു മുസ്ളിം സൈനികർ, 1000ഗൂർഖകൾ ബാക്കി ഹിന്ദു ദോഗ്രകൾ അടങ്ങിയതായിരുന്നു കാശ്മീർ സൈന്യം.1939 ഇൽ ജമ്മു സൈന്യം 9078 ജവാന്മാരായി ബലപ്പെടുത്തി എങ്കിലും അനുപാതത്തിൽ മാറ്റം ഉണ്ടായിരുന്നില്ല.പൂഞ്ചിലെയും മിർപൂരിലെയും പഞ്ചാബി മുസ്ളിങ്ങൾ എന്നു കണക്ക് കൂട്ടി പഞ്ചാബ് റജിമെന്റിൽ ഉൾകൊള്ളിച്ചിരുന്നു. 1936 ഇൽ 3,33,386 പുരുഷന്മാർ പൂഞ്ചിൽ നിന്നും ബ്രിട്ടീഷ് സൈന്യത്തിൽ ചേർന്നിരുന്നു.
1931 ഇൽ ബ്രിട്ടീഷ് ഇൻഡ്യൻ ആർമി ശ്രീനഗറിൽ പൊട്ടി പുറപ്പെട്ട വർഗീയ ലഹള അടിച്ചമർത്താൻ ശ്രമിച്ചു. അതേ തുടർന്ന് ജനാധിപത്യം കൊണ്ട് വന്ന ബ്രിട്ടീഷ്കാരെ ഹരിസിങ്ങിനു ഇഷ്ടം അല്ലാതെ ആയി.
1932 ഇലെ ഗ്ളാൻസ് കമ്മീഷൻ 1931 ഇൽ നടന്ന കലാപത്തെ പറ്റി നടത്തിയ അന്വേഷണത്തെ തുടർന്ന് ശുപാർശ ചെയ്തത് പ്രകാരം ആദ്യത്തെ രാഷ്ട്രീയ പാർട്ടി നിലവിൽ വന്നു ജമ്മു ആന്റ് കാശ്മീർ നാഷനൽ കോൺഫറൻസ് പാർട്ടി എന്നു 1938 ഇൽ ഷെയ്ക്ക് അബ്ദുല്ല നാമകരണം ചെയ്തു.
കാശ്മീരിനു ഒരു ഭരണഘടന നല്കാം എന്ന ബ്രിട്ടീഷ് ഉറപ്പിനെ തുടർന്നാണു 1934 ഇൽ പ്രജാസഭ സ്ഥാപിച്ചത്. 1932ഇലെ രാഷ്ട്രീയാനുമതി തേടിയുള്ള പൊതുജന സമരത്തെ തുടർന്നാണു രാജാവ് ഇതു സമ്മതിച്ചത്. 75 അംഗ പ്രജാ സഭയിൽ 42 സീറ്റുകളിൽ നോമിനേറ്റ് ചെയ്തും ബാക്കി 33 സീറ്റുകളിൽ ഇലക്ഷൻ നടത്തിയും രാജാവു തന്റെ പരമാധികാരം പ്രജാസഭയിൽ നിലനിർത്തിയിരുന്നു. 1939 ഇൽ ഇത് 40 പേരെ തിരഞ്ഞെടുക്കുന്ന രീതിയിലേക്ക് എത്തി. അതിൽ 21 എണ്ണം മുസ്ളിം നിയോജക മണ്ഡലങ്ങളും 10 എണ്ണം ഹിന്ദു നിയോജക മണ്ഡാലങ്ങളും ആയിരുന്നു. 2 എണ്ണം സിക്ക് 6 എണ്ണം സ്പെഷ്യൽ ഇന്ററസ്റ്റ് ഒരെണ്ണം പെൻഷണർ കോൺസ്റ്റിറ്റുവൻസി ആയിരുന്നു.
നാഷണൽ കോൺഫറൻസിന്റെ സെക്കുലർ നിലപാടിൽ പ്രതിഷേധിച്ച് 1941 ഇൽ ജമ്മു കാശ്മീരിനെ പാകിസ്ഥാനിൽ യോജിപ്പിക്കുവാനായി ചില മുസ്ളിം വിശ്വാസികൾ മുസ്ളിം കോൺഫറൻസ് ഉയർത്തി എടുത്തു. ജമ്മുവിൽ നിന്നുള്ള ചൗധരി ഗുലാം ആസാദ്, മിർവെയ്സ് യൂസുഫ് ഷാ എന്ന മത പ്രചാരകനും ആണു നാഷണൽ കോൺഫറൻസിന്റെ മത നിരപേക്ഷ നിലപ്പടിലും കോൺഗ്രസ്സ് ചായ് വിലും പ്രതിഷേധിച്ച് ഒരു വിഭാഗത്തെ അടർത്തി എടുത്ത് മുസ്ളിം കോൺഫറൻസ് ഉണ്ടാക്കിയത്. 1940 മെയ് 5 ഇനു നെഹ്രു നാഷണൽ കോൺഫറൻസ് അതിഥി ആയി ശ്രീനഗർ സന്ദർശിച്ചതായിരുന്നു പെട്ടന്നുള്ള കാരണം. 1940 മാർച്ചിൽ ലാഹോർ പ്രമേയം പാകിസ്താൻ വേണം എന്നു അംഗീകരിച്ചിരുന്നു.
1941 ഇലെ സെൻസസ് പ്രകാരം 40,21,616 ജമ്മുകാശ്മീർ പൗരന്മാരിൽ 31,01,247 (77.11%) മുസ്ളിം മത വിശ്വാസികളും 9,20,369 (22.89%) മുസ്ളിം ഇതര ജന വിഭാഗങ്ങളും ആണു.
1947 ഇൽ മഹാരാജാ ഹരി സിങ്ങിനെ സന്ദർശിച്ച മഹാത്മാ ഗാന്ധി മഹാരാജാവ് ജനമനസ്സിനെ അറിഞ്ഞേ തീരുമാനം എടുക്കാവു എന്നു പറഞ്ഞിരുന്നു. മൗണ്ട് ബാറ്റൺ പ്രഭുവിനും അതേ അഭിപ്രായം തന്നെ ആയിരുന്നു.
ബ്രിട്ടീഷുകാരും, ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സ്, മുഹമ്മദ് അലി ജിന്നയുടെ മുസ്ളിം ലീഗ് ( ജമ്മുവിലെ മുസ്ളിം കോൺഫറൻസ് ) അബ്ദുള്ളയുടെ നാഷണൽ കോൺഫറൻസ് ഇവരെല്ലം രാജാവിനെയും ബ്രിട്ടീഷുകാരെയും സന്ദർശിച്ച് സമ്മർദ്ദം ചെലുത്തി. പാകിസ്ഥാൻ തീവ്രവാദവും ഇക്കണോമിക് ബ്ളോക്ക് ഡ്ൺ തീർത്തു. ജമ്മുകാശ്മീർ സ്വതന്ത്രം ആയി നിൽക്കുവാൻ ഇവർ അനുവദിക്കുമായിരുന്നില്ല.
പ്രേം നാഥ് ബസാസ് എന്ന കാശ്മീർ കിസാൻ മസ്ദൂർ കോൺഫറൻസ് നേതാവു 1947 ഇൽ പ്രജാസഭയിലേക്ക് മൽസരിച്ച് പരാജയപ്പെട്ടു. 1947 ഒക്റ്റോബർ 19 ഇനു ബസാസ് രാജാവിനോട് പാകിസ്ഥാനിൽ ചേരാൻ ആവശ്യപ്പെട്ടു.
ജൂൺ 1947 ഇൽ പൂഞ്ചിൽ നോ റ്റാക്സ് കാമ്പൈൻ ആരംഭിച്ചിരുന്നു. 12 സെപ്റ്റംബർ 1947 ഇൽ ഇങ്ങനെ ഒരു പ്രശ്നം നടന്നതായി ജമ്മു കാശ്മീർ ഗവർന്മെന്റ് അംഗീകരിച്ചു,
1947 ഇൽ ഷെയിക്ക് അബ്ദുള്ള ജയിലിൽ ആയതിനെ തുടർന്ന് നാഷണൽ കോൺഫറൻസ് ഇലക്ഷൻ ബഹിഷ്കരിച്ചു. മുസ്ളിം കോൺഫരൻസ് 16/21 സീറ്റുകളും വിജയിച്ചു.
ജമ്മു മുസ്ളീങ്ങളുടെ കൂട്ടക്കൊല
1947 ഇൽ പൊട്ടിപുറപ്പെട്ട ഹിന്ദു മുസ്ളിം കലാപങ്ങളിൽ ഹിന്ദുക്കളും സിക്കുകാരും പാക്ക് അനുകൂല മുസ്ളിങ്ങളെ ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്തു. തിരിച്ചടിയിൽ ഹിന്ദുക്കളും മുസ്ളിങ്ങളും കൊല്ലപ്പെടുകയും ചെയ്തു. തെളിവുകൾ കാണിക്കുന്നത് ഒരു വല്യ സംഖ്യ ജനങ്ങൾ ഒക്ടോബർ 1947 മരിക്കുകയൊ മുസ്ളിം ഭൂരിപക്ഷ പൂഞ്ച് മിർപ്പൂരിലേക്ക് പോകുകയോ ചെയ്തു. 5ലക്ഷം മുസ്ളിങ്ങൽ പാലയനം ചെയ്ത ജമ്മുവിലെ മുസ്ളിം ഭൂരിപക്ഷ പ്രദേശങ്ങളിലും മുസാഫറാബാദിലും ഇതേപോലെ ഹിന്ദുക്കളെയും സിക്കുകാരെയും കൊന്നൊടുക്കി. ഇതു പക്തൂൺ അധിനിവേശത്തിനു കാരണം ആയി.
ജമ്മുവിന്റെ കിഴക്കൻ പ്രവിശ്യകളിൽ ഹിന്ദു ഭൂരിപക്ഷ മേഖലകളിൽ മുസ്ളിം കൂട്ടക്കൊല ഉണ്ടായതായി കരുതപ്പെടുന്നു. ഈ കലാപങ്ങൾ കാരണം ആണു മുസ്ളിങ്ങളെ സംഘടിപ്പിക്കുവാനും ആസാദ് കാശ്മീരിനു രൂപം കൊടുക്കുവാനും സാധിച്ചത്. അവിടെ ഉണ്ടായ കലാപങ്ങൾ പടിഞ്ഞാറൻ മേഖലകളെ കാശ്മീരിൽ നിന്നും അടർത്തി മാറ്റുകയും ചെയ്തു. പടിഞ്ഞാറൻ ജമ്മു അടർന്നു മാറിയതോടെ ജമ്മുവിലെ മുസ്ളിം ജനസംഖ്യ കുറഞ്ഞു.
ആന്റി പാകിസ്താൻ പ്രോ ഇൻഡ്യൻ അനുകൂലികൾ മഹാരാജാ ഹരി സിങ്ങും അയാളുടെ സൈന്യത്തിലെ ചില അംഗങ്ങൾ, തദ്ദേശീയരായ ഹിന്ദുക്കൾ, ആർ എസ്സ് എസ്സ് കാർ പാക്ക് അധീന പഞ്ചാബിൽ നിന്നും പുറത്ത് വന്ന ഹിന്ദുക്കൾ സിക്കുകാർ എന്നിവർ ആയിരുന്നു കലാപങ്ങൾ നടത്തിയത്. ഇൻഡ്യയുടെയും പാകിസ്താന്റെയും അതിർത്തികളിൽ നിന്നും ഹിന്ദുക്കളും മുസ്ളിങ്ങളും അങ്ങോട്ടും ഇങ്ങോട്ടും അഭയർഥികൾ ആയി ജമ്മുവിൽ സെപ്റ്റംബറിൽ ഉണ്ടായിരുന്നു. ജമ്മുവിനോട് ചേർന്ന ഗുജറാത്ത് ജില്ലയിൽ നിന്നും 60000 ഹിന്ദുക്കളും സിക്കുകാരും സെപ്റ്റംബർ അവസാന വാരം അഭയാർത്ഥികൾ ആയി എത്തി ചേർന്നു. പടിഞ്ഞാറൻ പഞ്ചാബിൽ നിന്നും വടക്കു പടിഞ്ഞാറൻ പഞ്ചാബിലേക്കും ഉള്ള അഭയാർഥികളും ആ സമയം ജമ്മുവിൽ ഉണ്ടായിരുന്നു. ജമ്മു കത്വ ജില്ല വഴി വടക്കെ ഇൻഡ്യയിലേക്കായിരുന്നു അഭയാർഥികളുടെ നീക്കം.
ആസാദ് കാശ്മീർ ഗവർണ്മെന്റിന്റെ പ്രസിദ്ധീകരണങ്ങൾ അനുസരിച്ച് ഹരി സിങ് കാശ്മീർ അതിർത്തി അടച്ച് മുസ്ളിങ്ങളെ കൂട്ടക്കൊല നടത്താൻ പദ്ധതി ഉണ്ടായിരുന്നു എന്നു ആരോപിച്ചിരുന്നു. ജമ്മു കാശ്മീർ മുസ്ളിങ്ങളെ കൊന്നൊടുക്കി പാകിസ്താനിൽ നിന്നും വരുന്ന സിക്ക് ഹിന്ദു വംശജരെ അവിടെ താമസിപ്പിച്ച് ജമ്മുവിനെ അവരുടെ പുതിയ വീട് ആക്കുവാൻ ആയിരുന്നു പദ്ധതി. പക്ഷെ ആ പദ്ധതി പ്രാവർത്തികം ആയിരുന്നില്ല. ശുഷ്കമായ സൈന്യത്തെ ഉപയോഗിച്ച് അതിർത്തി അടക്കുക, 61ശതമാനം വരുന്ന മുസ്ളിം ജന സംഖ്യയെ ജമ്മുവിൽ കൊന്നൊടുക്കുകയും അസാധ്യം ആയിരുന്നു. ഹിന്ദു ദോഗ്ര സൈന്യം , ആർ എസ് എസ് സ്റ്റ്രോം ട്രൂപ്പേർസ് ഹിന്ദു സിക്ക് സിവിലിയൻസ് എന്നിവർ സെപ്റ്റംബർ ആഗസ്റ്റ് മാസങ്ങളിൽ നടത്തിയ കലാപങ്ങളിൽ 2 ലക്ഷ്റ്റത്തിൽ കുറയാത്തമുസ്ളിം ജനത കൊല്ലപ്പെടുകയും 2700 വനിതകളെ അടിമകൾ ആയി പിടിച്ച് കൊണ്ട് പോകുകയും ചെയ്തു. 2 ലക്ഷം മുസ്ളിങ്ങൽ പാക്ക് അധിനിവേശ കാശ്മീരിൽ അഭയാർഥികൾ ആയി മാറുകയും ചെയ്തു.
യു എൻ സി ഐ പി യുടെ 1949 ഇൽ പുറത്തിറങ്ങിയ റിപ്പോർട്ട് ഓഫ് സബ് കമ്മിറ്റി ഓൺ വെസ്റ്റേർൻ കാശ്മീരിൽ ഒരു ചുങ്കക്കാരൻ പറഞ്ഞ ദൃക്സാക്ഷി പ്രകാരം 20 ഒക്റ്റോബർ 1947 മഹാരാജാവിന്റെ ബിംബർ താലൂക്ക് സന്ദർശനത്തിൽ മുസ്ളിങ്ങളെ ഉന്മൂലനം ചെയ്യാൻ ആവശ്യപ്പെടുകയും ഒന്നോ രണ്ടോ പേരെ വെടിവച്ച് കൊല്ലുകയും ചെയ്തു.
1947 സെപ്റ്റംബർ 26 ഇനു പത്രങ്ങൾ ജമ്മുവിലെ മുസ്ളീങ്ങൾക്ക് എതിരായി നടക്കുന്ന അക്രമങ്ങൾ പ്രസിദ്ധീകാരിക്കൻ തുടങ്ങി. മുസ്ളിങ്ങൾ ഈ രീതിയിൽ ജമ്മു വിടുകയാണെങ്കിൽ മുസ്ളിങ്ങൾ ജമ്മുവിൽ ഉണ്ടാവില്ല എന്നു എ പി ഐ എഴുതി. കാരണങ്ങൾ വിശദമാക്കിയില്ല.
19 ആഗസ്റ്റ് 1947 ഇനു മുസ്ളിം കോൺഫറൻസ് പാകിസ്താൻ ഗവണ്മെന്റിൽ നിന്നുള്ള വാർത്തകൾ ഉപയോഗിച്ച് പൂഞ്ചിലെ മുസ്ളിങ്ങല്ക്കെതിരായ അക്രമങ്ങൾ റിപ്പോർട്ട് ചെയ്യൻ തുടങ്ങി. പാക്ക് ഗവർണ്മെന്റ് സ്പോൺസേർഡ് അക്രമം പരത്തുന്നു എന്ന ജമ്മു കാശ്മീർ ആരോപണം പാകിസ്താൻ നിഷേധിച്ചു.
ചൂണ്ടി കാണിച്ച ചില വ്യാജ വാർത്തകൾ :
1. ജമ്മുവിൽ നിന്നു പാകിസ്ഥാനിലേക്ക് പുറപ്പെട്ടു പോയ 5000 മുസ്ളിങ്ങളെ ദോഗ്ര ട്രൂപ്പുകൾ 23, 24 ഒക്റ്റോബറിൽ വിവിധ ഭാഗങ്ങളിൽ ആക്രമിക്ച്ചു.
2. വെസ്റ്റ് പഞ്ചാബ് പബ്ളിക്ക് റിലേഷൻസ് ഡയറക്റ്റർ അറിയിച്ചതനുസരിച്ച് മുസ്ളിങ്ങൾ താമസിക്കുന്ന ഗ്രാമങ്ങൾ അക്രമിച്ച് മുസ്ളിങ്ങളെ കൊന്നൊടുക്കുകയും വീടുകൾ തീയിടുകയും ചെയ്തു. സിക്ക് ദോഗ്ര ജനങ്ങൾ അതിർത്തിക്കകത്തും ദോഗ്ര സൈന്യം അതിർത്തി കടന്നും വീടുകൾ കത്തിക്കുകയും മുസ്ളിങ്ങളെ കൊന്നൊടുക്കുകയും ചെയ്തതായി ആരോപിച്ചു.
28 ഒക്റ്റോബർ 1947 ഇൽ സി എം ജി സിയാൽകോട്ടിലേക്ക് വരുന്ന മുസ്ളിങ്ങൾ പറഞ്ഞ കഥ എന്നു പറഞ്ഞു വാർത്ത പുറത്ത് വിട്ടു. സംസ്ഥാന സേനയും ആർ എസ് എസ് കാരും നടത്തുന്ന തട്ടിക്കൊണ്ടു പോകൽ, കൊലപാതകം കൊള്ളയടി എന്ന്നിവയെ പറ്റി ആയിരുന്നു വാർത്ത. പാക്ക് അനുകൂലി ആയ ജി കെ റെഡ്ഡി എന്ന കാശ്മീർ റ്റൈംസിന്റെ പഴയ എഡിറ്റർ നല്കിയ അനുഭവകുറിപ്പായിരുന്നു അതു.
ജമ്മു പോലീസ് ഉൾപ്പെടുന്ന സംഭവങ്ങൾ ഒക്റ്റോബർ നവംബർ 1947 ഇൽ നടന്നു.
ഒക്റ്റോബറിൽ കത്വ ഭാഗത്ത് പ്രവർത്തിച്ചിരുന്ന ചില പോലീസുകാർ കുറച്ച് ആയുധങ്ങളും വെടിക്കോപ്പുകളും ഗുർദാസ് പൂരിനു അടുത്ത് സിക്ക് കള്ളക്കടത്തുകാരിൽ നിന്നും പിടിച്ചെടുത്തു. ജമ്മു എത്തുന്നതിനു മുന്നെ ഈ പിടിച്ച സാധനങ്ങൾ ഉയർന്ന ജമ്മു പോലീസ് ഉദ്യോഗസ്ഥർ കള്ളക്കടത്ത്കാർക്ക് തിരിച്ച് നല്കി.
22 ഒക്റ്റോബറിൽ ജമ്മു കാശ്മീർ പോലീസിലെ എല്ലാ മുസ്ളിം പോലീസ് ഉദ്യോഗസ്ഥരെയും നിരായുധ വല്ക്കരിച്ച് പാകിസ്ഥനിലേക്ക് പോകുവാൻ പറഞ്ഞു.
22 ഒക്റ്റോബറിൽ ജമ്മു പട്ടണത്തിനുടുത്ത് ജാഗിയാനയിൽ മുസ്ളിങ്ങൾക്കെതിരെ ആക്രമണം നടക്കുന്നു എന്നറിഞ്ഞ് സ്ഥലത്തെത്തിയ പോലീസുകാരെ കാശ്മീർ സംസ്ഥാന സൈന്യം തോക്കു ചൂണ്ടി പിന്തിരിപ്പിച്ചു.
സി എം ജി പത്ര റിപ്പോർട്ടുകൾ പ്രകാരം 20ഒക്റ്റോബർ 1947 ഇൽ കത്വയിൽ വച്ച് 8000 പേരടങ്ങുന്ന മുസ്ളിം അഭയാർഥികൾക്കെതിരെ ദോഗ്ര സൈന്യ നടത്തിയ വെടിവെയ്പ്പിൽ 40 മുസ്ളിങ്ങൾ ഒഴിച്ച് എല്ലാവരും കൊല്ലപ്പെട്ടു. അഖന്നൂരിൽ 10000 വരൂന്ന അഭയാർഥികൾക്കെതിരെ ദോഗ്ര സൈന്യം നടത്തിയ വെടി വെയ്പ്പിൽ 100പേർ മാത്രം രക്ഷപെട്ടു പാകിസ്ഥാനിൽ എത്തി.
22 ഒക്റ്റോബറിൽ മഹാരാജ ഹരി സിങ്ങിന്റെ സാംബാ സന്ദർശനത്തിനു ശേഷം 14000 വരുന്ന ജമ്മു മുസ്ളിം അഭയാർഥികളെ ജമ്മു പട്ടണത്തിനടുത്ത് സാംബ ഗ്രാമത്തിൽ വച്ച് ദോഗ്ര ട്രൂപ്പുകൾ ഉപരോധിച്ചു. മുസ്ളിം സ്ത്രീകളെ ദോഗ്ര ട്രൂപ്പുകൾ കൊണ്ട് പോയി ബാക്കി ഉള്ളവരെ കൂട്ടക്കൊല ചെയ്തു. 15 പേർ രക്ഷപെട്ട് സിയാൽകോട്ടിൽ എത്തി.
23 ഒക്റ്റോബറിൽ 25000 വരുന്ന മുസ്ളിങ്ങളെ മാൻ ഗാവിൽ പിടിച്ച് നിർത്തി പാകിസ്ഥനിൽ കടക്കാൻ നിന്ന അവരിൽ നിന്നും സ്ത്രീകളെ തട്ടിക്കൊണ്ട് പോയി. ബാക്കി ഉള്ളവരെ വരി വരിയായി നിർത്തി മെഷീൻ ഗൺ ഉപയോഗിച്ച് വകവരുത്തി. 200 ആളുകൾ മാത്രം പാകിസ്ഥാനിൽ എത്തി.
1948 ഇലെ മുസ്ളിം കോൺഫറൻസ് കണക്ക് പ്രകാരം 2 ലക്ഷം മുസ്ളിങ്ങൾ ജമ്മുവിൽ നിന്നു പാകിസ്ഥാനിലേക്ക് കുടിയേറി. (ഡവ്ൻ 1951 ) 1952 ഇൽ പാക് ഗവർണ്മെന്റ് കണക്ക് പ്രകാരം 6 ലക്ഷം ആളുകൾ പാകിസ്ഥാനിലേക്ക് കുടിയേറി.
ഹിന്ദു കൂട്ടക്കൊലകൾ
25 നവംബർ 1947 മിർപ്പൂരിൽ പത്താനിൽ ഒറ്റ ദിവസം കൊണ്ടു 25000 ഹിന്ദുക്കളിൽ 20000 പേരെയും കൊന്നൊടുക്കി. മാർച്ച് 1949ഇനു ശേഷം ആസാദ് കാശ്മീരിൽ അമുസ്ളിങ്ങളുടെ എണ്ണം ഭീകരമായി കുറഞ്ഞു. 9 ലക്ഷം വരുന്ന ജന സംഖ്യയിൽ 12 ശതമാനം അമുസ്ളിം പ്രാതിനിധ്യത്തിൽ നിന്നും 2.5% ആയി അമുസ്ളിം ജനസംഖ്യ കുറഞ്ഞു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ