വിദേശ രഹസ്യ സമൂഹങ്ങൾ ആയ ഇല്ല്യൂമിനാറ്റിയും, ബ്ലാക് മാസ്സും,അസ്സാസിനുകളും ഒക്കെ ചർച്ച ആകുന്ന ഈ കാലത്ത് ഇവരെക്കാൾ ഒക്കെ പേടിപ്പെടുത്തുന്ന ഒരു സംഘം ഇൻഡ്യയിലെ പാതകൾ വാണിരുന്നു എന്ന അറിവു എത്ര ആളുകൾക്ക് ഉണ്ട്.. കൊലപാതകം സാധന ആക്കിയ അവരായിരുന്നു തഗ്ഗുകൾ.കൊലപാതകത്തിലെ രഹസ്യ സ്വഭാവവും പാടവവും ചരിത്രത്തിലെ ഏറ്റവും മാരകം ആയ രഹസ്യ സ്വഭാവം ഉള്ള സംഘടന ആയി അവരെ കരുതുന്നു. 19 ആം നൂറ്റാണ്ടിലെ ആദ്യഘട്ടങ്ങളിൽ ഏകദേശം 40000 പേരുടെ മരണത്തിനു കാരണക്കാരായി കരുതപ്പെടുന്നു. ഒരു പക്ഷെ അവരുടെ 500 വർഷക്കാലത്തെ പ്രവർത്തനങ്ങൾക്കിടയിൽ ഇരുപതു ലക്ഷത്തോളം ആളുകൾ കൊല്ലപ്പെട്ടിരിക്കാം എന്നാണു ഏകദേശ കണക്കുകൾ. ഫാന്റസിക്കും ചരിത്രത്തിനും ഇടയിൽ എവിടെയോ ബന്ധപ്പെട്ടു കിടക്കുന്നു അവരുടെ സംസ്കാരവും ജീവിതവും.
തഗ്ഗി ഐതിഹ്യപ്രകാരം കാളി ഒരിക്കൽ രക്ത ബീജ എന്ന മനുഷ്യനെ തിന്നു നശിപ്പിക്കുന്ന ദുർ ദേവതയും ആയി ഭൂമിയിൽ വച്ചു മനുഷ്യ വംശത്തെ രക്ഷിക്കാൻ ആയി ഒരു യുദ്ധം നടത്തി. മുറിവേറ്റ രക്ത ബീജയുടെ ഓരോ തുള്ളി ചോരയും ഭൂമിയിൽ പതിക്കുമ്പോൾ മറ്റൊരു ദുർദേവത ആയി രൂപാന്തരം പ്രാപിച്ചു കൊണ്ടിരുന്നു. രക്തബീജയും ആയി യുദ്ധം ചെയ്തു മടുത്ത ഭവാനി ദേവി രണ്ടു മനുഷ്യരെ സ്രിഷ്ടിച്ചു. ഉറുമാൽ ആയുധം ആക്കിയ അവരോടു ദുർദേവതക്ളെ കഴുത്തു ഞെരിച്ച് കൊന്നൊടുക്കാൻ ആവശ്യപ്പെട്ടു. അവരുടെ അവതാരലക്ഷ്യം നേടിയപ്പോൾ അവരോട് ഉറുമാൽ വീട്ടിൽ സൂക്ഷിക്കുവാനും, അവരുടെ കൂട്ടത്തിൽ പെടാത്തവരെ എല്ലാം കൊല്ലുവാനും ആവശ്യപ്പെട്ടു. പുതിയതായി തഗ്ഗികൾ ആകുന്നവരോടു പറയുന്ന കഥ ആണു ഇതു.
പണ്ട് കൊലപാതകം നടത്തി മോഷണ മുതലുമായി രക്ഷപെടുക മാത്രമായിരുന്നു തഗ്ഗുകളുടെ കടമ. ശരീരം അടക്കുകയും തെളിവുകൾ ഇല്ലാതെ ആക്കുകയും ദേവിയുടെ ചുമതല ആയിരുന്നു. ശരീരം ഉപേക്ഷിച്ച് തിരിച്ചു വരാതെ പോകണം എന്നായിരുന്നു കരാർ. ഒരിക്കൽ അഹങ്കാരി ആയ ഒരു സംഘത്തലവൻ ഒളിച്ചിരുന്നു എന്താണു സംഭവിക്കുന്നതു എന്നു നിരീക്ഷിച്ചു. അതു കണ്ടു പിടിച്ച ദേവി പിന്നീടു അവരെ മ്രുതദേഹം അവരോടു ഇനി മേൽ കുഴിച്ചിടുവാനും ഉത്തരവിട്ടു. അങ്ങനെ കുഴിവെട്ടുന്ന “ലുഘാവി” എന്ന ആളുകൾ തഗ്ഗ് സംഘത്തിൽ സ്ഥാനം പിടിച്ചു .
തഗ്ഗി വിശ്വാസികൾക്ക് ദേവീ ഭവാനി രക്ത ദാഹി ആയിരുന്നു. ദേവി അവരോട് തന്റെ ദാഹം ഇല്ലാതെ ആക്കുവാൻ ബലികൾ നടത്തുവാൻ നിർബന്ധിച്ചു കൊണ്ടിരുന്നു.
1356 ഇൽ സിയ ഉദ്ദീൻ ബറാനിയുടെ ഫിറൊസ് ഷാ യുടെ ചരിത്രത്തിൽ ഇവരെ പറ്റി പരാമർശം ഉണ്ട്. 1290 ഇൽ പിടിക്കപ്പെട്ട തഗ്ഗുകളെ ലഖ്നൌതി എന്ന ദ്വീപിലേക്ക് നാടു കടത്തി എന്നു പറയപ്പെടുന്നു ( എച് എം എലിയറ്റ് : ഹിസ്റ്ററി ഓഫ് ഇൻഡ്യ). തഗ്ഗുകളെ തെക്കെ ഇൻഡ്യയിൽ നിന്നു ആദ്യം ആയി പിടി കൂടുന്നത് 1799 ഇൽ റ്റിപ്പു സുൽത്താൻ ആണു.
തഗ്ഗുകളുടെ കൂട്ടത്തിലെ ഓരോരുത്തർക്കും ജോലികൾ വിഭജിച്ചു നല്കിയിരുന്നു. യാത്രക്കാരെ വശീകരിക്കുവാൻ ഉള്ളവർ അറിയപ്പെട്ടിരുന്നതു സേത്തികൾ, , ഇരകൾ സുനിജുകൾ, കഴുത്തിൽ കുരുക്കു ഇടുന്നവർ ദുർഘൊട്ടുകൾ,കുഴിവെട്ടുന്നവരായിരുന്നു ലുഘായികൾ. സംഘത്തലവനെ ജമെദാർ എന്നു വിളിച്ചിരുന്നു.തഗ്ഗുകല്ക്കു ഗുരുക്കന്മാർ തൊഴിൽ അഭ്യസിപ്പിച്ചു കൊടുത്തിരുന്നു.
തഗ്ഗുകളുടെ സംഘം ഇൻഡ്യ മുഴുവനായി കൂട്ടം കൂട്ടം ആയി വേഷം മാറി സഞ്ചരിച്ചിരുന്നു. 25 മുതൽ 100 കണക്കിനു വരുന്ന കൂട്ടങ്ങൾ ആയി ആണു അവർ സഞ്ചരിച്ചിരുന്നത്. കച്ചവടക്കാരായും, പട്ടാളക്കാരായും, രാജകുടുംബാംഗങ്ങൾ ആയും യാത്രക്കാർക്കൊപ്പം ദിവസങ്ങളോളം സഞ്ചരിച്ച്, കൂട്ടു കൂടി ക്രിത്യം ആയി പദ്ധതിയിട്ടാണു അവർ ആളുകളെ കൊന്നിരുന്നത്. കൊലപാതകത്തിനു മുമ്പ് ജമെദാർ കൊലപാതകം നടത്തുന്നവർക്ക് സംജ്ഞ നല്കിയിരുന്നതു പല വാക്കുകളിൽ കൂടി ആയിരുന്നു. “താംബൂൽ ലെക്കെ ആവൊ ” “ പാനി പിലാവൊ” ഇങ്ങനെ .
സുനിജുകൾ നിലവിളിക്കുമ്പോൾ ഉച്ചത്തിൽ പാട്ടുപാടി കരച്ചിലിന്റെ ശബ്ദം പുറത്ത് കേൾക്കാത്തിരിക്കുവാനും , കൂടാരങ്ങൾക്ക് അകത്തേക്ക് ആരും വരാതിരിക്കാനും പുറത്തേക്കു രക്ഷപെടാതിരിക്കാനും ചുറ്റും കാവൽ നില്ക്കുവാനും ആളുകൾ ഉണ്ടായിരുന്നു. തഗ്ഗുകളിലെ മുതിർന്നവർ ആയിരുന്നു കൊലപാതകങ്ങൾ ചെയ്തിരുന്നത്. തഗ്ഗി വിശ്വാസപ്രകാരം രക്തം ചിന്തുന്നതു നിരോധിച്ചിരുന്നു. സാധാരണ ആയി മഞ്ഞയോ കാക്കിയോ നിറമുള്ള സില്ക് ഉറുമാലുകളിൽ നാണയം വെച്ചു കഴുത്തിൽ കുരുക്ക് ഇട്ടായിരുന്നു കൊല നടത്തിയിരുന്നത്. ചില സമയങ്ങളിൽ കഴുത്തു പിരിച്ചും, വിഷം നല്കിയും കൊലപ്പെടുത്തിയിരുന്നു. ഒരാളെ കൊല്ലാൻ തീരുമാനിച്ചാൽ വെറുതെ വിടുന്ന പതിവു അവർക്കു ഉണ്ടായിരുന്നില്ല.
തഗ്ഗികൾക്ക് കൊലപാതകം ജീവിത രീതിയും ആചാരവും ആയിരുന്നു. കൊലപാതകം കാളീദേവിയുടെ ആരാധന ആയി ആണു അവർ കരുതിയിരുന്നത്. കൊലപാതകങ്ങളുടെ ഓരോ ഭാഗങ്ങളിലും അവർ ആചാരങ്ങളിൽ പെട്ട കർമങ്ങൾ ചെയ്തിരുന്നു. ശവ സംസ്കാരം നടത്തുമ്പോൾ പഞ്ചസാര കൊണ്ട് അഭിഷേകം ചെയ്യുകയും, കാളീദേവി അവർക്ക് നല്കിയ പിക്കാസ് എന്നു കരുതുന്ന ആയുധം ഉപയോഗിച്ചു വ്രിത്താക്രുതിയിൽ കുഴിക്കുന്ന കുഴിയിൽ വയർ കീറി കമഴ്ത്തി കിടത്തി ആയിരുന്നു അവർ ജഡങ്ങൾ സംസ്കരിച്ചിരുന്നത്. മോഷണ മുതലിലെ ഒരു ഭാഗം ദേവിക്കായി മാറ്റി വച്ചിരുന്നു.
തഗ്ഗുകൾ എല്ലാവരും പുരുഷന്മാർ ആയിരുന്നു. ഇവരുടെ ഭാര്യമാർക്കും 10 വയസ്സിനു താഴെ ഉള്ളവർക്കും ഇവർ കൊള്ളക്കാർ ആണെന്ന് അറിയില്ലായിരുന്നു. പാരമ്പര്യം ആയും, ചില കൊള്ളയടികളിൽ നിന്നു കൊല്ലാതെ വിടുന്ന കുട്ടികളെയും, ചുരുക്കം ചിലരെയും സംഘത്തിൽ ചേരാൻ അനുവദിച്ചിരുന്നു. 10 വയസ്സു ആയതിനു ശേഷം തഗ്ഗ് കുട്ടികളെ ആദ്യ കൊലപാതകത്തിനു ദ്രിക്സാക്ഷി ആക്കുന്നു. വർഷങ്ങൾ നീണ്ടു നില്ക്കുന്ന സാധനക്കു ശേഷം മാത്രമെ കൊലപാതകികൾ ആയ ഭുഗൊട്ടുകൾ ആകുവാൻ സാധിക്കുമായിരുന്നുള്ളു. പ്രായമായവർ ചാരപ്രവർത്തനത്തിലും പാചകക്കാരും ആയി സംഘങ്ങളെ സഹായിച്ചിരുന്നു. മരണം കൊണ്ടു മാത്രമെ സംഘങ്ങളിൽ നിന്നും രക്ഷ പെടാൻ പറ്റുകയുള്ളു.
13 ആം നൂറ്റാണ്ട് മുതൽ തഗ്ഗുകൾ നിലവിൽ ഉണ്ട് എന്ന് കരുതപ്പെടുന്നു. 1800കളിൽ ബ്രിട്ടീഷുകാരുടെ വരവോട് കൂടി ആണു ഇങ്ങനെ ഒരു സമൂഹം ജീവിച്ചിരിപ്പുണ്ടെന്നു പുറം ലോകം അറിയപ്പെടുന്നതു തന്നെ. ബ്രിട്ടീഷ് ഭരണാധികാരികൾ ഒരു വലിയ സംഖ്യ ജനങ്ങൾ അപ്രത്യക്ഷർ ആയതായി കേട്ടിരുന്നു. ഇൻഡ്യൻ ജനത അതു വലിയ കാര്യം ആയി എടുത്തിരുന്നില്ല. ഓരോ ശവക്കുഴികളും ഒരേ രീതിയിൽ കൊലപ്പെടുത്തി സംസ്കരിക്കപെട്ടതായിരുന്നു. ഇൻഡ്യ ഒട്ടാകെ ഈ ജഡങ്ങൾ ലഭിച്ചതോടെ ബ്രിട്ടീഷുകാർക്ക് ഒരു കാര്യം മനസ്സിലായി. ഇൻഡ്യ മുഴുവൻ പരന്നു കിടക്കുന്ന ഒരു സംഘടന ആണു ഇതു ചെയ്യൂന്നതു. തഗ്ഗികൾ എന്ന വിഭാഗം. ഇതൊരു ആരാധനാ രീതി പോലെ ആയിരുന്നു. തെളിവുകൾ വർധ്ധിച്ചു വന്നെങ്കിലും ആദ്യമൊക്കെ ബ്രിടേഷുകാർ ഇങ്ങനെ ഒരു രഹസ്യ സമൂഹം നിലനില്കുന്നില്ല എന്നു പറഞ്ഞു അതു തള്ളി കളഞ്ഞു. 1816 ഇൽ റിച്ചാർഡ് ഷെർവൂഡ് മദ്രാസ് ലിറ്ററസി ഗസറ്റിൽ എഴുതിയതാണു ഈ രീതി നിലനില്ക്കുന്നതായി ഔദ്യോഗികം ആയി അംഗീകരിച്ചതു. ഇതിന്റെ പിന്നിലെ രഹസ്യങ്ങൾ അറിയുവാനും ഈ സംഘത്ത്തെ നശിപ്പിക്കുവാനും 1830 ഇൽ ഗവർണർ ജനറൽ ആയ വില്യം ബെന്റിക് ബംഗാൾ ആർമി ചീഫ് ക്യാപ്റ്റൻ വില്യം ഹെന്റി സ്ലീമാനെ ചുമതല ഏല്പ്പിചു.
വില്യം ഹെന്റി സ്ലീമാൻ ഒരു ഗൌരവക്കാരൻ ആയ ബംഗാൽ ആർമി ഓഫീസർ ആയിരുന്നു.1820 അദ്ദേഹത്തെ സിവിൽ സർവീസിലേക്ക് മാറ്റി. ജില്ലാ മജിസ്റ്റ്രേറ്റ് ആയതോടു കൂടി അയാൾ ആധുനിക രീതികൾ ഉപയോഗിച്ച് അന്വേഷണങ്ങൾ നടത്താൻ Thuggee and Dacoity Department എന്ന ഇൻഡ്യൻ പോലീസ് സേന 1835ഇൽ രൂപീകരിച്ചു. സ്ലീമാനും പോലീസുകാരും ശവശരീരങ്ങൾ കുഴിച്ചിട്ട ഭാഗങ്ങൾ കണ്ടെത്തി , സംശയകരം ആയി കണ്ട ആളുകളെ കുറിച്ചുള്ള വിവരങ്ങൾ സ്വീകരിച്ച് ചില പ്രദേശങ്ങളിൽ മാത്രം ആണു ശരീരങ്ങൾ കൂടുതൽ ആയി കണ്ടെത്തുന്നതു എന്നു മനസ്സിലാക്കി.
സ്ലീമാന്റെ തഗ്ഗുകളെ കണ്ടു പിടിക്കുവാനുള്ള ശ്രമം അത്ര എളുപ്പം ആയിരുന്നില്ല. പരന്നു കിടക്കുന്ന ഇൻഡ്യൻ ജാതി വ്യവസ്ഥയിൽ വിടവുകൾ സ്രിഷ്ടിച്ചിരുന്ന ഇൻഡ്യൻ സമൂഹത്തിൽ തഗ്ഗുകൾ, ക്രിഷിക്കാർ മുതൽ പണക്കാർ വരെ ആകാമായിരുന്നു. ഹിന്ദുക്കൾ മാത്രം അല്ല വിഗ്രഹാരാധനയും കൊലപാതകങ്ങളും അനുവദനീയം അല്ലാതിരുന്ന മുസ്ലിങ്ങളും തഗ്ഗികളിൽ ഉണ്ടായിരുന്നു. തഗ്ഗുകൾ കൊലപാതക മോഷണ ശ്രമങ്ങളിൽ ഒന്നിച്ച് ചേർന്ന് സഞ്ചാരികളെ കൊലപ്പെടുത്താനും, ശേഷം സമൂഹത്തിൽ ലയിച്ചു ചേർന്ന് സാധാരണ ജോലികൾ ചെയ്ത് സാധാരണക്കാരായി ജീവിച്ചിരുന്നു. അടുത്ത കൂട്ടുകാർക്കു പോലും തങ്ങളിൽ തഗ്ഗി ആരാണു എന്നു അറിയാമായീരുന്നില്ല. ക്രിഷിക്കാരുടെ വയലുകളിൽ നിന്നും, കിണറുകളിൽ നിന്നും ജഡങ്ങൾ ലഭിച്ചിരുന്നെങ്കിലും അവർ അതു സംസ്കരിച്ചിരുന്നു. അറിയപ്പെടുന്ന തഗ്ഗുകളെ വേട്ടയാടാൻ എത്തുന്ന ഇംഗ്ലീഷ് പട്ടാളക്കാരും ആയി ജമീന്ദാർമാരും നാടു വാഴികളും പോരാട്ടം നടത്തിയിരുന്നു. സമൂഹത്തിലെ താഴെക്കിടയിൽ ഉള്ളവർ ഭവാനി ദേവിയുടെ അനുയായികളെ കൊല്ലുകയോ തടസ്സപ്പെടുത്തുകയോ ചെയ്യുകയാണെങ്കിൽ ദേവി പ്രതികാരം ചെയ്യും എന്നു ഭയപ്പെട്ടിരുന്നു. കൈക്കൂലിയും, നികുതിയും ലഭിച്ചിരുന്നതിനാൽ പ്രമുഖരും ഇതിനു നേരെ കണ്ണടച്ചിരുന്നു. ദരിദ്ര ഗ്രാമങ്ങളിൽ പണക്കാരായ യാത്രക്കാരുടെ കൊലപാതകം നടത്തി ലഭിച്ചിരുന്ന പണം വിതരണം ചെയ്തിരുന്നു. ഇക്കാരണങ്ങളാൽ സ്ലീമാന്റെ അന്വേഷണങ്ങൾ വിജയകരം ആയിരുന്നില്ല.
തഗ്ഗികളുടെ വിശ്വാസത്തിൽ കൊലപ്പെടുത്തുവാൻ പാടില്ലത്തവരും ഉണ്ടായിരുന്നു. ഇംഗ്ലീഷുകാർ, സ്ത്രീകൾ , ഫക്കീറുകൾ, പാട്ടുകാർ, കുഷ്ഠ രോഗികൾ മുതലായവർ. ഈ വിശ്വാസങ്ങളാൽ ഇംഗ്ളീഷ് ആക്രമണങ്ങൾക്കെതിരെ ലഭിച്ച അവസരങ്ങൾ എല്ലാം അവർ വിട്ടുകളഞ്ഞു.
തഗ്ഗികളെ അടിച്ചമർത്തുവാൻ സാധിച്ചത് ഫിരങ്കിയെ ( സയിദ് അമിർ അലി)യെ പിടിച്ചപ്പോൾ ആണു . അയാൾ മാപ്പു സാക്ഷി ആയതോടെ തഗ്ഗികളുടെ രീതികൾ വ്യക്തം ആയി. പിടിക്കപ്പെടുന്ന തഗ്ഗുകൾ ബ്രിട്ടീഷുകാരും ആയി സഹകരിച്ചിരുന്നു. കാളീ ദേവിയുടെ കോപം മൂലം ആണു പിടിക്കപ്പെടുന്നത് എന്നായിരുന്നു അവരുടെ വിശ്വാസം . മനസാക്ഷി കുത്തു ഇല്ലാതെ അവർ സംഘാംഗങ്ങളെ ഒറ്റിക്കൊടുത്തിരുന്നു. അവർ വധ ശിക്ഷയെ പ്പോലും കാളീ ദേവിക്ക് ഉള്ള ബലി ആയി കരുതിയിരുന്നു. 7 മുസ്ലിം ഗോത്രങ്ങളിലായി തഗ്ഗുകളെ കണ്ടെത്തിയിരിക്കുന്നു.
ഒറ്റുകാരുടെ എണ്ണം കൂടിയതോടെ സ്ലീമാന്റെ ശ്രമം പ്രതീക്ഷിക്കാത്ത വിജയം പെട്ടന്നു തന്നെ കൈപ്പിടിയിൽ ആയി. 1831- 37 ഇൽ 3266 തഗ്ഗുകളെ പിടികൂടി. 412 പേരെ തൂക്കിക്കൊന്നു.483 പേർ മാപ്പു സാക്ഷികൾ ആയി. ബാക്കി ഉള്ളവരെ നാടു കടത്തുകയോ ജീവ പര്യന്തം തടവിനു ശിക്ഷിക്കുകയോ ചെയ്തു. ആ കാലഘട്ടങ്ങളിൽ ഒക്റ്റോബർ മുതൽ മാർച് വരെ ജബൽ പൂർ മുതൽ മിർസാപ്പൂർ വരെ ഉള്ള പാതയോരങ്ങളിൽ തഗ്ഗുകളുടെ ശരീരം തൂങ്ങിയാടിയിരുന്നു.
ഇവരെ അടിച്ചമർത്താൻ ആയി പല നിയമങ്ങളും കൊണ്ടു വന്നിട്ടുണ്ട്. Thuggee and Dacoit suppression Act (1836-48) , Criminal Tribes Act (1871-1947)
കുറച്ചു വർഷങ്ങൾ കൊണ്ടു തന്നെ തഗ്ഗി രീതി ഇല്ലാതായതോട് കൂടി സ്ലീമാൻ ഇൻഡ്യക്കാരുടെ നായകൻ ആയി വാഴ്ത്തപ്പെട്ടു. 19ആം നൂറ്റാണ്ടിന്റെ അവസാനത്തോടു കൂടി തഗ്ഗികൾ ഇല്ലാതെ ആയി എന്നു ബ്രിട്ടീഷുകാർ പ്രഖ്യാപിച്ചു. അഞ്ഞൂറോളം വർഷങ്ങൾ നില നിന്ന തഗ്ഗി രീതി പെട്ടന്നു ഇല്ലാതെ ആയി എന്നു ഇപ്പൊഴും വിശ്വസിക്കാത്തവർ ഇപ്പോഴും ഉണ്ട്.
1904 ഓടു കൂടി Thaggi And Dacoity Department, Central Criminal Intelligence Department (CID) എന്നു പേരു മാറ്റി.ഇന്നും ക്രിമിനൽ ഗോത്രങ്ങളും ജാതികളും ഇൻഡ്യയിൽ നില നില്ക്കുന്നു എന്നു കരുതപ്പെടുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ