2020 ഓഗസ്റ്റ് 7, വെള്ളിയാഴ്‌ച

ദ്രാവിഡ ദേശം : ഒരു തെക്കെ ഇൻഡ്യൻ ദ്രാവിഡ സ്വാതന്ത്ര്യ സമരം

 

ബംഗാൾ വിഭജനത്തിനു ശേഷം വടക്കെ ഇൻഡ്യയിൽ പാകിസ്താൻ വാദത്തോടൊപ്പമാണു തെക്കേ ഇൻഡ്യയിൽ ദ്രാവിഡ ദേശം എന്ന സ്വതന്ത്ര രാഷ്ട്ര മുന്നേറ്റം ഉണ്ടായത്.
1909 ഇൽ തെക്കേ ഇൻഡ്യയിലെ പ്രമുഖ ഗോത്രങ്ങളിൽ പെട്ട പ്രമുഖ കച്ചവടക്കാരും ഭൂ പ്രഭുക്കന്മാരും സമ്പന്ന കച്ചവടക്കാരും 1909 ഇൽ മദ്രാസ് നോൺ ബ്രാഹ്മിൻ അസ്സോസിയേഷൻ എന്ന സംഘടന രൂപീകരിച്ചു. അതു 1916 ഇൽ സൌത്ത് ഇൻഡ്യൻ ലിബറൽ ഫെഡറേഷൻ എന്നും പേരു മാറ്റി.സ്ഥാപക നേതാക്കൾ ടി എം നായരും, പി ത്യാഗ രായ ചെട്ടിയും ആയിരുന്നു. ബ്രാഹ്മണർക്കു പിന്തുണ അക്കാലത്തെ പത്രങ്ങൾ നല്കിയിരുന്നു.1916 ഡിസംബറിൽ സംഘം നോൺ ബ്രാഹ്മിൺ മാനിഫെസ്റ്റോ എന്ന നയരേഖ പ്രസിദ്ധീകരിച്ചു. അതിൽ ബ്രിട്ടീഷ് ഭരണത്തോടുള്ള കൂറു രേഖപ്പെടുത്തിയതിനോടൊപ്പം അതേസമയം ബ്രാഹ്മണ ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തെ അപലപിക്കുകയും ചെയ്തു. ബ്രാഹ്മണ ജാതിയുടെ നിലനില്ക്കുന്ന അധീശത്വത്തിനെതിരെ പ്രതികരിക്കുവാൻ അബ്രാഹ്മണരോട് ആവശ്യപ്പെടുകയും ചെയ്തു. ഈ മാനിഫെസ്റ്റോയെ അന്നു നിലവിൽ ഉണ്ടായിരുന്ന പത്രങ്ങൾ നിശിതമായി വിമർശിച്ചതോടെ അവരുടെ തന്നെ ഘടകം ആയ സൌത്ത് ഇൻഡ്യൻ പീപ്പിൾസ് അസോസിയേഷൻ നൂറു രൂപയുടെ അറുന്നൂറ്റി നാല്പതു ഷെയറുകൾ വിറ്റഴിച്ചു 26 ഫെബ്രുവരി 1917 ഇൽ ഒരു പ്രിന്റിങ്ങ് പ്രസ്സ് വാങ്ങി ജസ്റ്റിസ് എന്ന പേരിൽ പത്രം ആരംഭിച്ചു . അതോടെ സൌത്ത് ഇൻഡ്യൻ ലിബറൽ ഫെഡറേഷൻ എന്ന പാർട്ടി ജസ്റ്റിസ് പാർട്ടി എന്നു അറിയപെടാൻ തുടങ്ങി. മദ്രാസ് പ്രെസിഡൻസി ഇലക്ഷനുകളിൽ 1920-1935 വരെ ഇവർ മൽസരിച്ചിരുന്നു. ജസ്റ്റിസ് പാർട്ടി 1920 മുതൽ 1937 വരെ ഉള്ള അഞ്ചു മന്ത്രി സഭകളിൽ നാലും രൂപീകരിച്ചു. 1937 ഇൽ കോൺഗ്രസ്സിനോടു തോറ്റതിൽ പിന്നെ ജസ്റ്റിസ് പാർട്ടിക്കു ഒരു തിരിച്ചു വരവുണ്ടായില്ല.
ഇതേ സമയത്ത് ഗ്രാമ മേഖലകളിൽ ഉള്ള തൊട്ടു കൂടാത്തവരും ആ ഭാഗത്തെ ജസ്റ്റിസ് പാർട്ടി അംഗങ്ങൾ ആയിരുന്ന പ്രമൂഖ ജാതികളും തമ്മിൽ ഉള്ള ബന്ധം മോശം ആയി വന്നു. ദളിതുകൾ ഇസ്ലാം മതത്തിലേക്ക് മതം മാറി. ഇതോടെ ജസ്റ്റിസ് പാർട്ടിയുടെ ശക്തി ക്ഷയിച്ചു. പെരിയാർ രാമസ്വാമി നായ്ക്കർ അടിച്ചമർത്തപ്പെട്ട ജാതികളിൽ നിന്നുള്ളവരെ കോൺഗ്രസ്സിൽ നിന്നും പുറത്തേക്ക് നയിച്ചു. സമൂഹ്യ പരിഷ്കരണം എന്നത് ഒരു ഹിന്ദി വിരുദ്ധ നീക്കം ആയും പരിഗനിക്കപ്പെട്ടു.
1937 ഇൽ സി രാജഗോപാലാചാരിയുടെ കോൺഗ്രസ് ഗവർണ്മെന്റ് 125 സ്കൂളുകളിൽ നിർബന്ധിത ഹിന്ദി വിദ്യാഭ്യസം ഏർപ്പെടുത്തിയതു. പെരിയാറിന്റെ നേതൃത്വത്തിൽ ഉള്ളവർ എതിർത്തു. ഈ നീക്കം ഹിന്ദി വിരുദ്ധ സാമൂഹ്യ പരിഷ്കരണ ശ്ര മങ്ങളെ ഏകീകരിച്ചു.
ഇതോടെ മദ്രാസ് പ്രസിഡൻസി രാഷ്ട്രീയത്തിൽ വടക്കെ ഇൻഡ്യൻ ആര്യബ്രാഹ്മണ ഹിന്ദി ബ്രാഹ്മണർ അല്ലാത്ത തെക്കേ ഇൻഡ്യൻ തമിഴ് ബ്രാഹ്മണ വിഭാഗങ്ങൾ എന്നുമുള്ള സമവാക്യങ്ങൾ ആയി മാറി.
ബംഗാൾ വിഭജനത്തെ തുടർന്നുണ്ടായിരുന്ന പ്രാദേശിക ഗോത്ര ഭാഷാപരമായ ബോധം വളരുകയും അതൊരു ശക്തം ആയ ദ്രാവിഡ മുന്നേറ്റം ആയി മാറുകയും ചെയ്തു. ഈ നീക്കങ്ങളെ കോൺഗ്രസ് സഹായിക്കുകയും, കോൺഗ്രസ്സിനെ ഭാഷാപരം ആയ ഭൂമികയിൽ ആന്ധ്ര, കേരള , മദ്രാസ് , കർണാടക മേഖലകൾ ആയി വിഭജിക്കുകയും ചെയ്തു. അതു മദ്രാസിനെ തമിഴ് മേഖല ആയി മാറ്റുവാനും ഭാഷാപരമായ പേരു തന്നെ ഇടുവാൻ വേണ്ടിയുള്ള ആവശ്യം ശക്തം ആകുകയും ചെയ്തു.
പെരിയാർ വളർത്തിയെടുത്ത ഈ ഭാഷാ ഗോത്രാവബോധം 1940 കളിൽ പാകിസ്താൻ വാദത്തോടൊപ്പം ശക്തം ആയി. പാകിസ്താൻ പ്രമേയം പാസായപ്പോൾ 1940 ഇൽ മദ്രാസ് കോൺഗ്രസ് ലെജിസ്ളെറ്റിവ് പാർട്ടി അതിനെ അനുകൂലിച്ചു പ്രമേയം പാസാക്കാൻ പോയെങ്കിലും അവർ പിന്നീടു പിൻ വാങ്ങി. ഇതോടെ കോൺഗ്രസ്സ് അടീച്ചമർത്തപ്പെട്ട വർഗ്ഗത്തെക്കാൾ വടക്കെ ഇൻഡ്യൻ മുസ്ലിങ്ങളൂടെ കാര്യത്തിൽ ആണു ചിന്ത എന്നു മനസ്സിലായി. ബ്രിട്ടീഷ് ഭരണ മാറ്റത്തിനു ശേഷം മറ്റൊരു പരദേശി ഭരണത്തിലേക്കുള്ള പോക്കു തങ്ങൾക്ക് ഹാനികരം ആണെന്നു മനസ്സിലാക്കി.
ജസ്റ്റിസ് പാർട്ടിയിലെ റ്റി പി വേദാചലം തമിഴ് ദേശ വിടുതലൈ സംഘം എന്ന സംഘടന 1938 ഇൽ തിരുച്ചിയിൽ സ്ഥാപിച്ചു. ഈ സംഘടനയെ പിന്നീടു ജസ്ട്ടിസ് പാർട്ടി ഏറ്റെടുത്തു. ആ വർഷം തന്നെ പെരിയാർ സേലത്തു വച്ചു തമിഴർക്കു സ്വാതന്ത്ര്യം വേണം എന്നു ആവശ്യപ്പെട്ടു. 1939 ഇൽ തമിഴ്നാട് തമിഴർക്കു എന്നു അണ്ണാദുരൈ ആവശ്യപ്പെട്ടു.
അക്കാലത്തെ ജസ്റ്റിസ് പാർട്ടിയിലെ പ്രമുഖ നേതാക്കൾ ആയിരുന്ന എ വി പാർഥസാരഥി നായിഡു, രാഘവയ്യ നായിഡു, കെ വി റെഡ്ഡി നായിഡു, സുബ്ബരായലു റെഡ്ഡി എന്നിവരും മലയാളീ നേതാവായ് ടി എം നായരും തമിഴ്നാടുകാരായ ഈ വി രാമസ്വാമിയും സി എൻ അണ്ണാദുരൈയും ചേർന്നാണു ദ്രാവിഡ ദേശം എന്ന മുദ്രാവാക്യം രൂപീകരിക്കുന്നതു.ഡിസംബർ 17 1939 ഇൽ പെരിയാർ ദ്രാവിഡ ദേശം ദ്രാവിഡർക്ക് എന്ന ആവശ്യപ്പെട്ടു . ആഗസ്റ്റ് 24 1940 ഇൽ തമിഴ്നാട് സ്വാതന്ത്ര്യ മുന്നേറ്റം ദ്രാവിഡനാട് സ്വാതന്ത്ര്യ സമരമായി രൂപാന്തരപ്പെട്ടു. ജസ്റ്റിസ് പാർട്ടിയുടെ തിരുവാരൂരിലെ സമ്മേളനത്തിൽ (24-08-1940) ദ്രാവിഡ സംസ്കാരം, കല, സാമ്പദ് വ്യവസ്ഥ, ദ്രാവിഡരുടെ സ്വദേശമായ മദ്രാസ് പ്രസിഡൻസി ബ്രിട്ടീഷുകാരുടെ ഭരണത്തിനു ശേഷം സ്വതന്ത്ര രാജ്യമായി തീരുവാനും തീരുമാനിച്ചു.പക്ഷെ തമിഴർക്കിടയിൽ ശക്തമായിരുന്ന ഈ വാദത്തിനു കർണാടകയിലോ, ആന്ധ്രയിലോ, കേരളത്തിലൊ ജന പിന്തുണ ആർജ്ജിക്കാൻ സാധിച്ചില്ല.
1944 ഇൽ ജസ്റ്റിസ് പാർട്ടി ദ്രാവിഡ കഴകം ആയി രൂപാന്തരം പ്രാപിച്ചപ്പോൾ ദ്രാവിഡ നാടിനെ ക്കുറിച്ചു തമിഴിനോടൊപ്പം ഇംഗ്ലീഷിലും ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു. ആ ലേഖനങ്ങളിൽ ഫെഡറൽ ദ്രാവിഡ ദേശത്ത് സ്വയം ഭരണം നടത്തുന്ന ആന്ധ്ര, കർണാടക, കേരള തമിഴ്നാട് ഭാഗങ്ങൾ ഉൾപ്പെട്ടിരുന്നു. ഈ വാദം ദ്രാവിഡ കഴകത്തിന്റെ ഭരണഘടനയിൽ 1944 ഇൽ സ്ഥാനം പിടിച്ചു. 1949 ഇൽ പെരിയാർ ഒരു വലിയ ജനവിഭാഗത്തിനെ ദ്രാവിഡ കഴകത്തിൽ നിന്നു പുറത്തു കൊണ്ടുവന്നു പൊതു രാഷ്ട്രീയ ധാരയിൽ നിന്നു മാർ ഒരു സാമൂഹ്യ പരിഷ്കരണ സംഘടനായായി പ്രവർത്തിച്ചു. 1949 ഇൽ തന്നെ ദ്രാവിഡ മുന്നേറ്റ കഴകം അണ്ണാദുരൈ സ്ഥാപിച്ചു. ഡി എം കെയെ നയിച്ച് സി എൻ അണ്ണാദുരൈ രാഷ്ടീയത്തിൽ മൽസരിക്കുകയും 1959 ഇൽ മദ്രാസ് കോർപ്പറേഷൻ ഭരിക്കുകയും ചെയ്തു. 1962 ഇൽ അണ്ണാദുരൈ രാജ്യ സഭാംഗം ആയി.
.
ഈ വർഷങ്ങളിൽ എല്ലം ഡി എം കെ വിഘടന വാദം ഉയർത്തി പിടിച്ചു കൊണ്ടിരുന്നു. അണ്ണാദുരൈ രാജ്യസഭയിലും വിഘടന വാദം ഉയർത്തി പിടിച്ചു കൊണ്ടിരുന്നു. മദ്രാസ് ഭരിച്ചിരുന്ന കോൺഗ്രസ്, സി രാജ ഗോപാലാചരിയുടെ നേതൃത്വത്തിൽ വീണ്ടും വിദ്യാഭ്യാസ രംഗത്ത് മാറ്റങ്ങൾ കൊണ്ടു വന്നു. വിദ്യാഭ്യാസത്തിൽ തൊഴിൽ പരമായ പരിശീലനം നിർബന്ധം ആക്കിയ ആ മാറ്റം വിദ്യാർഥികളിൽ അവരുടെ മാതാ പിതാക്കളുടെ പരമ്പരാഗതമായ തൊഴിൽ പരിശീലനം നേടണം എന്നത് ജാതീയമായ തൊഴിൽ നിലനിർത്താൻ കാരണം ആകുമായിരുന്നു. പെരിയാർ വർഷങ്ങൾ ആയി നടത്തി വരുന്ന ആത്മാഭിമാന നീക്കത്തിന്റെ നേർ വിപരീതം ആയിരുന്നു ഈ വിദ്യാഭ്യാസ രംഗത്തെ മാറ്റം ജനങ്ങളെ കോൺഗ്രസിൽ നിന്നും അകറ്റുകയും കോൺഗ്രസ് തമിഴ്നാട്ടിൽ ഇല്ലാതെ ആകുകയും ചെയ്തു .
സ്വാതന്ത്ര്യാനന്തരം മദ്രാസിനെ വികസനത്തിൽ അവഗണിക്കുന്നു എന്നതും, മദ്രാസ് സംസ്ഥാനത്തിന്റെ തമിഴ് മാത്രം സംസാരിക്കുന്ന ജനവിഭാഗം ഉള്ളതിനാൽ തമിഴ്നാടു എന്ന് നാമകരണം ചെയ്യണം എന്ന ആവശ്യവും അണ്ണാ ദുരൈ വിഘടന വാദത്തോടൊപ്പം ആവശ്യപ്പെട്ടു.
1962-63 ഇൽ ദ്രാവിഡ നാട് എന്ന ആവശ്യം ചോദ്യം ചെയ്യപ്പെട്ടു. 1962 ഇൽ ചൈന ഇൻഡ്യയെ ആക്രമിച്ചപ്പോൾ ഡി എം കെ യുദ്ധത്തിനായി റിക്കോർഡ് ഫണ്ട് രൂപീകരിക്കുകയും ചെയ്തു. ഇൻഡ്യ ഇല്ലാതെ വിഘടനം ഇല്ല എന്നതായിരുന്നു കാരണം. യുദ്ധത്തിനു ശേഷം വീണ്ടും വിദ്യാഭ്യാസ രംഗത്ത് ഹിന്ദി ഉൾപ്പെടുത്താൻ ശ്രമിച്ചത് ഹിന്ദി വിരുദ്ധ നീക്കത്തിനു കാരണമായി.
1963 ഇൽ ഭൂപേഷ് ഗുപ്ത എന്ന കമ്യൂണിസ്റ്റ് പാർലമെന്റേറിയൻ മദ്രാസിനെ തമിഴ്നാടു എന്നു നാമകരണം ചെയ്യുവാൻ ബിൽ കൊണ്ടു വന്നെങ്കിലും പരാജയപ്പെട്ടു. ബ്രാഹ്മണ-ബനിയ കോൺഗ്രസ് നേതൃത്വത്തിൽ വികസനം ഒരു മിഥ്യ ആണെന്ന് അണ്ണാദുരൈ കരുതി.
1960 കളിൽ ദ്രാവിഡ കഴകം പാർട്ടി നേതാവു പെരിയാർ വിടുതലൈ എന്ന തന്റെ മാഗസിനിൽ ദ്രാവിഡ നാടു എന്ന ആവശ്യം തമിഴ്നാട് തമിഴർക്ക് എന്നാക്കി. 1950 ഇനു ശേഷം പെരിയാർ സാമൂഹ്യ പരിഷ്കരണങ്ങളിൽ ശ്രദ്ധിച്ചിരുന്നതിനാൽ ഇതിനായി സമരങ്ങൾ ഒന്നും സംഘടിപ്പിച്ചിരുന്നില്ല.
നവംബർ 1963 ഇൽ ഡി എം കെ ഭരണഘടനയിൽ നിന്നും ദ്രാവിഡ നാട് ഒഴിവാക്കുകയും ഇൻഡ്യൻ ഭരണഘടനക്കുള്ളീൽ നിന്ന് പരമാവധി സ്വയംഭരണത്തോടു കൂടി ഒരു ദ്രാവിഡ യൂണിയൻ രൂപീകരിക്കുന്നതിനെ ഉൾപ്പെടുത്തി.
1963 ഒക്റ്റോബർ 5 നു ഇൻഡ്യൻ ഭരണഖടന 16ആം ഭേദഗതി ആയി വിഘടന വാദം പ്രോൽസാഹിപ്പിക്കുന്നവർ സംസ്ഥാന നിയമസഭയും പാർലമെന്റിലും ഭരണം നടത്തുന്നതു തടഞ്ഞതോടെ സ്വതന്ത്ര തമിഴ്നാട് എന്ന ആവശ്യം പെട്ടന്നു തന്നെ അവസാനിച്ചു. നവംബർ 1963 ഇൽ ഒരു രാത്രി പെട്ടന്നു ദ്രാവിഡ മുന്നേറ്റ കഴകം എന്ന പാർട്ടി ദ്രാവിഡ ദേശം സ്ഥാപിക്കണം എന്ന അവകാശ വാദം ഉപേക്ഷിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ