2020 ഓഗസ്റ്റ് 7, വെള്ളിയാഴ്‌ച

ബലൂചിസ്ഥാന്‍ ചരിത്രം

 

4-7 എ ഡി യില്‍ സിറിയയിലെ ആലപ്പോയില്‍ നിന്ന് പുറപ്പെട്ടു വന്നിട്ടുള്ളവര്‍ ആണ് ബലൂച്ചികള്‍. സിറിയയില്‍ കുവൈക് നദിയുടെ കരയിലായി യൂഫ്രെട്ടീസിനും മേഡിറ്ററെനിയന്‍ കടലിനും ഇടയില്‍ ആയിട്ട് ആണ് ഈ സ്ഥലം. കുര്ദുയകളുമായി വംശീയം ആയി ബന്ധപെട്ടിരിക്കുന്ന ഇവര്‍ ഇറാനിലും പാകിസ്ഥാനിലും ആയി താവളം അടിച്ചു. ഇറാനില്‍ ബാണ്ടാര്‍ അബ്ബാസ് മുതല്‍ ചാഹ് ബഹാര്‍ വരെ, പാകിസ്ഥാനില്‍ സിസ്താന്‍ മുതല്‍ കറാച്ചി വരെ, അഫ്ഗാനിസ്ഥാനില്‍ നിമ്രൂസ്, ഹെല്മാണ്ട്, കാണ്ടഹാര്‍ പാക് പഞ്ചാബിലെ ദേരാ ഗാസി ഖാന്‍ ജില്ലയിലും അറബ് നാടുകളിലും ചില കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലും ബലൂച്ചികള്‍ താമസിക്കുന്നു. പേര്ഷ്യളന്‍, ബ്രഹൂയി, ഉര്ദു്, പുഷ്തു എന്നീ ഭാഷകളുടെ സ്വാധീനം ബലൂചി ഭാഷയില്‍ കാണാം. ബലൂചികള്‍ ഹനാഫി മുസ്ലിങ്ങള്‍ ആണ്. ഏഴു ലക്ഷം വരുന്ന സിക്രി ബലൂച്ചികള്‍ കറാച്ചി, മക്രാന്‍ ഭാഗങ്ങളില്‍ താമസിക്കുന്നു. ഈസാ, നോഒര്പാക് എന്നീ പ്രവാചകന്മാരുടെ വചനങ്ങള്‍ നബിയുടെ വചനങ്ങളെകാള്‍ മുകളില്‍ ആണെന്ന് കരുതുന്നു.
അലക്സാണ്ടറുടെ ആക്രമണ ശേഷം സേവായ്‌ ഹിന്ദുക്കള്‍ ഭരിച്ചിരുന്ന കലാത് പ്രവിശ്യയില്‍ ആണ് ഇസ്ലാം അധിനിവേശ കാലത്തോടെ ബലൂച്ചികള്‍ കടന്നു വരുന്നത്. 16 ആം നൂറ്റാണ്ടോടെ മുഗളരും ബലൂചികളും ചേര്ന്ന് സവായ് രാജാക്കന്മാരെ അധികാര ഭ്രഷ്ടര്‍ ആക്കി. ബലൂചി ഗോത്രങ്ങള്‍ ആയ ലാഷരികളും രിന്റും തമ്മിലുള്ള കിട മത്സരം ബലൂച്ചികളെ സിന്ധ, പഞ്ചാബ്, ദല്ഹി6, ജുനഗഡ്, മൈസൂര്‍ തുടങ്ങിയ പ്രദേശങ്ങളിലേക്ക് കുടിയേറുവാന്‍ പ്രേരിപ്പിച്ചു. റിന്സ്് ഭരണാധികാരി ആയ റിന്സ്് 1511 ഇല്‍ അട്ടിമറിക്കപ്പെട്ടു. 1666ഇല മുഗളന്മാരെ പരാജയപ്പെടുത്തി കമ്പറാനി ഗോത്രങ്ങളിലെ മീര്‍ അഹമ്മദ് ഖാന്‍, അഹമ്മദ് സായ് വംശം സ്ഥാപിച്ചത് 1850ഇല്‍ ബ്രിട്ടീഷ് അധിനിവേശത്തോടെ അവസാനിച്ചു.
അഹമ്മദ് സായി ഭരണത്തിന്റെ ആദ്യ ഘട്ടങ്ങളില്‍ മുഗളന്മാരുമായി കലഹിക്കാതെ നിന്ന ബലൂച്ചികള്‍ സര്ദാാരി രീതിയില്‍ ഇന്നും നില നില്ക്കുലന്ന ഭരണം കൊണ്ട് വന്നു. സര്ദാറുകള്‍ ഖാനിന്റെ അധീശത്വം അംഗീകരിച്ചു. ധാര്മിലകം ആയും രാജാവിന് ആക്രമണത്തെ ചെറുക്കുവാനും, ആക്രമിക്കുവാനും ഉള്ള സൈനിക സഹായം നല്കിി. നാലാം ഖാന്‍ ആയ അബ്ദുള്ള ഖാന്റെ അധീശത്വം അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാര്‍ മുതല്‍ ഇറാനിലെ ബാന്ദര്‍ അബ്ബാസ്‌ വരെ ഉള്ള സര്ദാ ര്മാനര്‍ അംഗീകരിച്ചിരുന്നു.
ഔറംഗ സീബിന്റെ മരണത്തോടെ ശക്തി ക്ഷയിച്ച മുഗളന്മാരുടെ കാലത്ത് (1707) ആണ് ബലൂച്ചികള്‍ ശക്തി പ്രാപിച്ചത്.ബലൂച് ഖാനായ നാസിര്‍ ഖാന്റെയും അഫ്ഗാന്‍ രാജാവായ അഹ്മദ് ഷാ ദുരാനിയുടെയും സഹായത്തോടെയും ആണ് 1739 ഇല്‍ നാദിര്ഷാറ ദല്ഹി‍ ആക്രമിച്ചതും, മയൂര സിംഹാസനം ഇറാനിലേക്ക് കൊണ്ട് പോയതും. പകരം നാദിര്‍ ഷാ 1741 ഇലെ അധികാര വടം വലിയില്‍ നാസിര്ഖാനെ സഹായിച്ചു. ബലൂച്ചികള്‍ സുവര്ണാ കാലഘട്ടം ആയി അഹ്മദ് സായി രാജാവായ നാസിര്ഖാന്റെ കാലത്ത് “തുറാന്‍” എന്നറിയപ്പെട്ടിരുന്ന അവരുടെ പ്രദേശത്തിന് ബലൂചിസ്ഥാന്‍ എന്ന് പുനര്നാഖമ കാരണം ചെയ്തു..മൂന്നാം പാനിപ്പട്ട് യുദ്ധത്തില്‍ അഹ്മദ് ഷാ അബ്ദാലിക്ക് 25000 സൈനികരുടെ സേവനം ഇവര്‍ നല്കിാ.
നാസിര്ഖാന്റെ മരണത്തിനു ശേഷം 1794 നു ശേഷം കലാത് കോണ്ഫെ ഡറസി പൂര്ണ മായും സര്ദാ‍ക്കന്മാരുടെ സ്വയം ഭരണത്തില്‍ ആയി. ഇവരുടെ ഗോത്ര ഭരണഘടന ആണ് ഇന്നും നില നില്ക്കുേന്ന പഷ്തൂണ്‍ വാലി. ആരെയും ആകര്‍ഷിക്കാത്ത മലകള്‍ നിറഞ്ഞതും ഫലഭൂയിഷ്ടവും അല്ലാത്ത ബലൂചി ഭാഗം റഷ്യ അങ്ങോട്ട്‌ അധികാരം വ്യാപിപ്പിക്കും എന്ന ഭീതിയില്‍ 1839ഇല്‍ ബ്രിട്ടന്‍ പിടിച്ചെടുത്തു. 1854 ഇല ബ്രിട്ടന്‍ കലാതിലെ ഖാനും ആയി ഏഷ്യയില്‍ നിന്നും ഇറാനില്‍ നിന്നും ഉള്ള യുദ്ധ ഭീഷിണികള്ക്ക് സഹായം നല്കാംു എന്നാ ഉടമ്പടിയില്‍ എത്തി. പകരം സമ്പൂര്ണു സ്വയം ഭരണം ഇവര്ക്ക് നല്കി .
ദേര ഗാസി ഖാന്‍ ജില്ല ഓഫീസര്‍ ആയ റോബര്ട്ട് ഗ്രോവ്സ് സാന്ടെര്മാകന്‍ എന്നാ ബ്രിട്ടീഷുകാരന്‍ നടത്തിയ ശ്രമങ്ങളെ തുടര്ന്നും പരസ്പരം പോരടിക്കുന്ന സുലൈമാന്‍ കുന്നുകളിലെ മാരി, ബുഗ്തി, മസാരി ഗോത്രങ്ങളെ കരാറില്‍ ഉള്പ്പെുടുത്തി 1876 ഇല്‍ കലാത്ത്തിലെ ഖാനും ആയി കരാറില്‍ എത്തുകയും ചെയ്തു. കലാത്ത്തില്‍ തന്നെ നിര്യാതന്‍ ആയ സാന്ടെര്സനിനു അവര്‍ അവിടെ ഒരു മനോഹരം ആയ ശവ കുടീരം പണിതു. ബലൂചികളും ബ്രിട്ടീഷുകാരും തമ്മിലുള്ള കരാറിനെ സാണ്ടര്മാന്‍ സിസ്റ്റം എന്ന് പറയുന്നു.
1876 ഇല മേജര്‍ ജനറല്‍ ഫ്രെടരിക് ഗോള്ഡ്സ‌ സ്മിത്ത് നടത്തിയ അതിര്ത്തിബ നിര്ണതയത്തില്‍ അഫ്ഗാനിസ്ഥാനും ചില ഭാഗങ്ങള്‍ നല്കിനയത് ബലൂച്ചികള്‍ അംഗീകരിച്ചില്ല. 1896 ലും , 1905 ലും സര്‍ ഹെന്റി് മാക്‌ മഹോന്റെ അതിര്ത്തി നിര്ണരയ സംഘം കലാത് പ്രവിശ്യയുടെ ചില ഭാഗങ്ങള്‍ അഫ്ഗാനിസ്ഥാനും ഇറാനും ആയി നല്കിി. റഷ്യന്‍ ആക്രമണത്തെ ഫലപ്രദം ആയി നേരിടാന്‍ സഹായിക്കുന്നതിനുള്ള ഉപകാരസ്മരണ ആയി ആണ് അവര്‍ ആ സ്ഥലം നല്കി്യത്. കലാത്തിന്റെ ഭാഗം ആയി അഫ്ഗാനിസ്ഥന് നല്കി്യ പ്രദേശത്തെ ചീഫ് അഫ്ഗാന്‍ ഭരണം അമ്ഗീകരിചില്ലന്കിലും അഫ്ഗാന്‍ അമീര്‍ ചക്സാനൂര്‍ പിടിചെടുത്തു. അതിര്ത്തി രേഖ പുനര്‍ നിര്ണഅയിച്ചപ്പോള്‍ സിസ്താനും, പടിഞ്ഞാറന്‍ മക്രാനും സര്ഹാരടും ഇറാന്റെ ഭാഗം ആയി. സിസ്താനും റെജിസ്ഥാനും അഫ്ഗാനിസ്ഥാനിലും യാക്കൊബാബാദ്, ദേരാജാഥ്, സിബി തുടങ്ങിയവ ബ്രിട്ടീഷ് ഇന്ത്യയിലും ആയി. കലാത്ത് ബ്രിട്ടീഷ് സംരക്ഷണം ഉള്ള ഒരു സ്വതന്ത്ര സംസ്ഥാനം ആയി മാറി. പരസ്പര കലഹങ്ങളെ തുടര്ന്നു ബ്രിട്ടീഷ് ബലൂചിസ്ഥാന്‍, കലാത്ത് , മക്രാന്‍, ഖരന്‍, ലസ്ബെല എന്നിങ്ങനെ സ്വതന്ത്ര സംസ്ഥാനങ്ങള്‍ ആയി മാറി. ഇതോടെ ബ്രിട്ടീഷ് തന്ത്രം വിജയിച്ചു. സ്ഥിരം കലഹ കേന്ദ്രം ആയ അതിര്ത്തി പ്രദേശം ശാന്തിയില്‍ എത്തി.
.
1947 ഇല പാകിസ്ഥാന്‍ നിലവില്‍ വന്നതോടെ ഷാഹി ജിര്ഗ എന്നാ ഗോത്ര ഭരണകൂടങ്ങളുടെ പ്രതി നിധികളും ഭൂപ്രഭുക്കന്മാരുടെ കൂട്ടവും ബലൂച്ചിസ്ഥാനെ പാകിസ്താനില്‍ ചേര്ത്തു .
മീര്‍ അഹമ്മദ് യാര്‍ ഖാന്‍ ആയിരുന്നു അപ്പോഴത്തെ കലാത് രാജാവ്. സ്വാതന്ത്ര്യ കാലത്ത് ബ്രിട്ടീഷുകാരന്‍ ആയ ഡഗ്ലസ് ഫെല്‍ വിദേശ കാര്യാ വകുപ്പ് മന്ത്രി ആയി ഒരു ഭരണ കൂടം തന്നെ ഉണ്ടായിരുന്നു കലാത്തിനു മുഹമ്മദ്‌ അലി ജിന്ന അവിടുത്തെ നിയമ ഉപദേഷ്ടാവും. ബാക്കി സ്വതന്ത്ര ഭാഗങ്ങള്ക്ക് കലാത്ത്തില്‍ ചേരണോ വേണ്ടയോ എന്നാ തീരുമാനിക്കാന്‍ ഉള്ള അധികാരം നല്കിാ. ആഗസ്ത് നാല് 1947 ഇന് ജിന്നയും മൌണ്ട് ബാറ്റനും, കലാത്ത്തിലെ മുഖ്യ മന്ത്രിയും, മീര്‍ അഹ്മദ് യാര്‍ ഖാനും ചേര്ന്ന്ു നടത്തിയ വട്ട മേശ സമ്മേളനത്തില്‍ അടുത്ത ദിവസം കാലാത്ത് സ്വതന്ത്ര രാജ്യം ആയി മാറും എന്ന് തീരുമാനിച്ചു. ഖരന്‍, ലസ്ബെല, മാരി- ബക്ത് ഗോത്രങ്ങള്‍ ഭരിക്കുന്ന പ്രദേശങ്ങളും ഖാന്റെ അധികാരത്തിലേക്ക് മാറ്റുവാനും തീരുമാനിച്ചു.
കലാത്ത് ഭൂട്ടാന്‍, സിക്കിം മുതലായവര്‍ ഗവര്ന്മെ ന്റ് ഓഫ് ഇന്ത്യയുടെ കാറ്റഗറി ബി നിയമത്തിന്‍ കീഴില്‍ വിദേശ കാര്യാ വകുപ്പിന്റെ കീഴില്‍ ആയിരുന്നു. ആയിരുന്നു. 1876 ഇലെ സന്ധി പ്രകാരം പ്രവിശ്യാ ഭാരനങ്ങളിലും ആന്തരിക പ്രശ്നങ്ങളിലും ഇന്ത്യ ഗവര്ന്മെനന്റ് ഇടപെടില്ല എന്നായിരുന്നു. ഖാന്‍ ദല്ഹിായിലെ രാജാക്കന്മാരുടെ ചേംബറില്‍ ചേര്ന്നി രുന്നില്ല. കാലാത്ത് അത് കൊണ്ട് ഇന്ത്യയോടും പാകിസ്ഥാനോടും ലയിക്കേണ്ട കാര്യം ഇല്ല എന്നായിരുന്നു ഖാന്റെ വാദം. പാകിസ്ഥാന്‍ 14 നു സ്വാതന്ത്ര്യം പ്രഖ്യാപിച്ചത്തിനു ശേഷം പാകിസ്ഥാനും ആയി വിദേശ കാര്യം, പ്രതിരോധം, വാര്ത്താ വിനിമയം എന്നീ തലങ്ങളില്‍ കരാറില്‍ ഏര്പ്പെകടാം എന്ന് അറിയിച്ചു. പാകിസ്താന്‍ ഇതിനെ തള്ളി കളഞ്ഞു. ഒമ്പത് മാസത്തെ നയതന്ത്ര ചര്ച്ചാകള്‍ നടന്നു കലാത്ത് പാകിസ്ഥാനില ലയിപ്പിക്കാന്‍.
ഖരന്‍, മക്രാന്‍, ലസബെല എന്നീ പ്രവിശ്യകള്‍ മാര്ച് 1948 ഇല്‍ പാകിസ്ഥാനില്‍ ലയിപ്പിച്ചു. ഇന്ത്യയോട് ഖാന്‍ സഹായം ചോദിച്ചെങ്കിലും നെഹ്‌റു അത് കണ്ടില്ലെന്നു നടിച്ചു. ഇതറിഞ്ഞതോടെ പാകിസ്ഥാന്‍ പട്ടാളം കാലാത്ത് കയ്യേറും ഖാനെ ഭീഷിണിപ്പെടുത്തി.ഇതോടെ ഖാന്‍ ബലോചി സര്ദാനര്‍ മാരോട് ആലോചിക്കാതെയും, ഒക്ടോബര്‍ 1947 ലെ ബലോചി നിയമസഭാ പ്രമേയത്തിനും എതിരായും പാകിസ്ഥാനും ആയി കരാര്‍ ഒപ്പിട്ടൂ. 1948 ഏപ്രിലില്‍ പാകിസ്ഥാനെ ഒരു എജന്റ് കലാത് ഭരിക്കാന്‍ ആയി നിയമിതന്‍ ആയി. അബ്ദുല്‍ കരീം ഖാന്‍, രാജാവിന്റെ സഹോദരന്‍ തന്റെ ആളുകളും ആയി പ്രതിഷേധിച്ചെങ്കിലും പാകിസ്ഥാന്‍ ഗവര്മെരോ ന്റ് കരീം ഖാനെ ജയിലിലടച്ചു .
പാക് വാദം :
ജൂണ്‍ 29 , 1947 ഇല ബലൂച് നേതാക്കളുടെ ക്വെറ്റയില്‍ വച്ചു നടന്ന നിയമസഭാ സമ്മേളനത്തില്‍ പാകിസ്ഥാനില്‍ ചേരുന്ന കാര്യം അംഗീകരിച്ചിരുന്നു.ഖാന്‍ ബാലൂചികലുടെ മുഴുവന്‍ വ്ക്താവ് അല്ല.
മറു വാദം
ബ്രിട്ടീഷുകാരുടെ ഭരണ പ്രവിശ്യയില്‍ തിരഞ്ഞെടുക്കപ്പെട്ട പ്രഭുക്കന്മാരായിരുന്നു ജര്ഗ. അത് അവരുടെ ഭാഗങ്ങളില്‍ മാത്രമേ വിലപ്പോവുകയുള്ളൂ എന്ന് സ്വാതന്ത്ര്യ സമരത്തിന്റെ വക്താക്കള്‍ അവകാശപ്പെടുന്നു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ