ബ്രിട്ടീഷുകാരുടെ ഭരണത്തില്‍ സാമന്ത രാജ്യം ആയിരുന്നു ജുനഗഡ്. അഞ്ഞൂറ്റി അന്പബത്തി രണ്ടു രാജ്യങ്ങള്‍ സ്വാതന്ത്ര്യാനന്തരം ഇന്ത്യയിലോ പാകിസ്ഥാനിലോ ചേരണം എന്ന് തീരുമാനിക്കാന്‍ ഉള്ള അവകാശം നല്കിനയപ്പോള്‍ ജുനഗഡിലെ നവാബ് മുഹമ്മദ് മഹാബത്ത് ഖാന്ജി III, ബാബി വംശത്തിലെ നവാബ് ആയിരുന്നു. 200 വര്ഷങ്ങള്‍ ആയി ജുനഗഡ് ഭരിച്ചിരുന്നത് ബാബി വംശത്തില്‍ പെട്ട നവാബ്മാര്‍ ആയിരുന്നു. ഏഴു ലക്ഷം വരുന്ന ജനസംഖ്യയില്‍ എണ്പതു ശതമാനം ഹിന്ദുക്കള്‍ ആയിരുന്നു.
ജുനാഗഡ നവാബ് മൃഗ സ്നേഹിയും, ധാരാളിയും ആയിരുന്നു. രണ്ടായിരം തരം/ ത്തോളം പട്ടികളെ നവാബ് വളര്ത്തിതയിരുന്നു. അവയുടെ പരിപാലനത്തിനായി നവാബ് ധാരാളം പണം മുടക്കിയിരുന്നു. പട്ടികള്‍ ബന്ധപെടപ്പോള്‍ നവാബ് മൂന്നു ലക്ഷം രൂപ ആഘോഷങ്ങള്ക്കാ യി ചിലവാക്കുകയും രാജ്യത്ത് അവധി പ്രഖ്യാപിക്കുകയും ചെയ്തുവത്രേ. വംശ നാശം സംഭവിച്ച ഏഷ്യാട്ടിക് സിംഹങ്ങളെ സംരക്ഷിക്കുന്നതിലും നവാബ് വലിയ പങ്കു വഹിച്ചു. മേയ് 30 1947 ഇല്‍ ഷാനവാസ് ഭൂട്ടോ (പിന്നീട് പാകിസ്ഥാന്‍ പ്രധാനമന്ത്രി മാരായിരുന്ന സുള്ഫിംക്കര്‍ അലി ഭൂട്ടോയുടെ പിതാവ്, ബേനസീര്‍ ഭൂട്ടോയുടെ മുത്തശ്ശന്‍.) സിന്ധില്‍ നിന്നും ജുനഗടില്‍ എത്തി നവാബിന്റെ മുഖ്യ മന്ത്രി പദവി ഏറ്റെടുത്തു. അന്നത്തെ മുഖ്യമന്ത്രി അസുഖം മൂലം പദവിയില്‍ നിന്ന് വിട്ടു നിന്നു .
25 July 1947 ഇല ജുനാഗഡ ഭരണഘടനാ ഉപദേഷ്ടാവും ആയി മൌണ്ട് ബാറ്റന്‍ പ്രഭു നടത്തിയ ചര്ച്ചെയില്‍ ജുനഗഡ് ഇന്ത്യയോടു ചേരുന്നതായി ആണ് പറഞ്ഞത്. അത് മൌണ്ട് ബാറ്റന്‍ പ്രഭു അത് സര്ദാ7ര്‍ വല്ലഭായി പട്ടേലിനെ അറിയിച്ചു. ആരും അറിയാതെ ഭൂട്ടോ ജിന്നയുടെയും നവാബിന്റെയും അനുഗ്രഹാശിസുകളോടെ പാകിസ്ഥാനില്‍ ലയിപ്പിക്കാന്‍ ഉള്ള ചര്ച്ചികള്‍ നടത്തി.
ആഗസ്റ്റ് 15 നു പാകിസ്ഥാനില്‍ ചേരാന്‍ ഉള്ള പ്രഖ്യാപനം ജുനാഗഡ് രാജാവ് നടത്തി. ആഗസ്റ്റ് 17 നു ദാസ്ത്രുരല്‍ അമല്‍ സര്ക്കാറര്‍ ജുനാഗഡ് (ജുനാഗഡ് ഗസറ്റ് ) ഇല്‍ പ്രഖ്യാപനം പബ്ലിഷ് ചെയ്യുന്ന വരെ ഇന്ത്യക്ക് അതിനെ കുറിച്ച് അറിവ് ഉണ്ടായിരുന്നില്ല.
കറാച്ചിയില്‍ നിന്നും ഇസ്മായില്‍ എന്നാ നേതാവിന്റെ നേതൃത്ത്വത്തില്‍ എത്തിയ സംഘം നവാബിനെ കൊണ്ട് പാകിസ്ഥാനില്‍ ചേരുന്ന കരാര്‍ ഒപ്പിടുവിച്ചു. പാക് പാര്ലമെന്റ്റ് അംഗീകരിച്ച കരാര്‍ 15 September ഇല് മുഹമ്മദ് അലി ജിന്ന കൌണ്ടര്‍ സൈന്‍ ചെയ്തു അംഗീകരിച്ചു. കരാറില്‍ പ്രതിരോധവും വാര്ത്താ വിനിമയവും ഭരിക്കുന്നത് പാകിസ്താന്‍ പ്രതിനിധി സഭ ആയിരിക്കും എന്നുണ്ടായിരുന്നു. ഇത് ജുനാഗഡ് ഗസറ്റിലും പാകിസ്താന്‍ ഗസറ്റിലും പ്രസിദ്ധീകരിച്ചു.
അക്കാലത്തെ ഗവര്ന്മെ ന്റ് ഓഫ് ഇന്ത്യ സ്റ്റേറ്റ് സെക്രട്ടറി വി പി മേനോന്‍ 17 September ഇല്‍ ജുനഗഡില്‍ എത്തി അവിടുത്തെ ദിവാനായ സര്‍ ഷാനവാസ് ഭൂട്ടോയെ സന്ധിച്ച് നവാബിനെ കാണണം എന്ന് ആവശ്യപ്പെട്ട്. നവാബ് ആരോഗ്യ പരം ആയ കാരണത്താല്‍ വിശ്രമത്തില്‍ ആയിരുന്നതിനാല്‍ സന്ദര്ശി്ക്കുവാന്‍ ആവില്ല എന്ന് ദിവാന്‍ അറിയിച്ചു. നവാബിന്റെ നടപടിയില്‍ അസംത്രുപ്തന്‍ ആയ മേനോന്‍ ഇന്ത്യ ഗവര്ന്മെെന്റ് ആവശ്യപെട്ട പ്രകാരം ജുനഗഡ് പാകിസ്ഥാനും ആയുള്ള കരാറില്‍ നിന്ന് പിന്മാറണം എന്ന് ആവശ്യപെട്ടു. ഭൂട്ടോ മേനോനോട് കരാര്‍ പ്രാബല്യത്തില്‍ വന്നതായും ഇനി അന്താരാഷ്ട്ര നിയമപ്രകാരം പാകിസ്ഥാന് മാത്രമേ കരാറില്‍ നിന്ന് പിന്മാറാന്‍ ആവൂ എന്ന് അറിയിച്ചു.
മേനോന്‍ ബോംബെയില്‍ തിരിച്ചെത്തി മഹാത്മാ ഗാന്ധിയുടെ ബന്ധു കൂടി ആയ സമല്‍ ദാസ് ഗാന്ധിയെ വിളിച്ചു “ ആര്സിി ഹുകുമത് (Aarsi Hukumat; ഉര്ദു വാക്ക് -താല്കാ്ലിക ഗവര്ന്മെ ന്റ് എന്ന് അര്ഥം ) സ്ഥാപിക്കുവാന്‍ പറഞ്ഞു. മഹാത്മാ ഗാന്ധി 24 Septemberil ഡല്ഹിഗയില്‍ നടന്ന ഒരു പ്രാര്‍ത്ഥനാ യോഗത്തില്‍ വച്ചു ജുനഗഡ് നവാബിന്റെ പ്രവര്ത്തിികളെ അപലപിച്ചു. ജുനഗടിന്റെ അയല്‍ രാജ്യം ആയ മന്വവദാര്‍ (ഒക്ടോബര്‍ 22) പാകിസ്ഥാനോട് കൂടെ ചേരുന്നതായി പ്രഖ്യാപിച്ചു. ഇന്ത്യ ചെറിയ ഒരു സൈന്യത്തെ അയച്ചു മന്വധാറിലെ ഖാനെ സ്ഥാന ഭ്രഷ്ടന്‍ ആക്കി.അമ്പത് ഗ്രാമങ്ങള്‍ വീതം ഉള്ള ബാബ്രിയാബാദും മന്ഗ്രോള്‍ ഉം ജുനഗടില്‍ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. പക്ഷെ ദിവാന്‍ തന്റെ സേനയെ അങ്ങോട്ട് അയച്ചു രണ്ടു ഭാഗങ്ങളെയും നിയന്ത്രിച്ചു. ഈ സൈനിക നീക്കത്തെ പട്ടേല്‍ ഇന്ത്യക്കെതിരായുള്ള യുദ്ധം എന്ന് പറഞ്ഞെങ്കിലും നെഹ്‌റു സൈനിക നീക്കത്തിന് താല്പ്പ ര്യം പ്രകടിപ്പിച്ചില്ല. ആ സമയത്തു ഇന്ത്യന്‍ സൈന്യത്തില്‍ ഉള്ള ബ്രിട്ടീഷുകാര്‍ യുദ്ധത്തിനു പോയി പാക് സൈന്യത്തില്‍ ഉള്ള തങ്ങളുടെ സഹപ്രവര്ത്തടകരെ കൊല്ലന്‍ ആകാത്തതിനാല്‍ യുദ്ധം ചെയ്യില്ല എന്ന് അറിയിച്ചു. ഇന്ത്യന്‍ നേതാക്കന്മാര്‍ ക്രുദ്ധരായി. ബാറ്റന്‍ പ്രഭു രണ്ടു കൂട്ടരുടെയും ഇടയില്‍ നിന്ന് രംഗം വഷളാകാതെ നോക്കി.
ഇന്ത്യയും പാകിസ്ഥനും തമ്മില്‍ ഉള്ള എഴുത്തുകുത്തുകളില്‍ ബ്രിട്ടീഷുകാര്‍ അവതരിപ്പിച്ച പദ്ധതി പ്രകാരം ആണ് കരാറെന്നും ജുനാഗഡ പാകിസ്ഥാന്റെ അവിഭാജ്യ ഘടകം ആണെന്നും പാകിസ്താന്‍ അവകാശപെട്ടു. അതെ സമയം ഇന്ത്യ സെപ്തംബര്‍ അവസാനത്തോടെ ജുനഗടിന്റെ അതിര്ത്തി കളില്‍ സൈന്യത്തെ നിരത്തുകയും അവിടേക്കുള്ള സാധന നീക്കം, തപാല്‍ നീക്കം ഗതാഗതം എന്നിവ അതിര്ത്തിര അടച്ചു തടസപ്പെടുത്തി. ആര്സി ഹുകുമത് പതിയെ ലഹള തുടങ്ങുകയും കുറച്ചു ഭാഗത്ത് അവര്‍ അവരുടെ ഗവര്ന്മെഅന്റ് അധികാരം ഏറ്റതായി പ്രഖ്യാപിക്കുകയും ചെയ്തു. സാഹചര്യം മോശപ്പെടുന്നത് മനസ്സിലാക്കിയ നവാബ് ഒക്ടോബര്‍ 25 ഇന് കുറച്ചു പട്ടികള്ടെയും ഭാര്യമാരുടെയും കുടുംബക്കാരുടെയും കൂടെ കറാച്ചിയിലെക്ക് കടന്നു.
27 ഒക്ടോബറില്‍ ജിന്നക്കും 28 ഒക്ടോബറില്‍ പാകിസ്താന്‍ വിദേശ കാര്യാ വകുപ്പ് സെക്രട്ടറി ഇക്രമുള്ള ഖാനും ഭൂട്ടോ കത്തുകള്‍ എഴുതി സൈനിക സാമ്പത്തിക സഹായവും ഉപദേശവും ആരാഞ്ഞു. പാകിസ്ഥാനില്‍ നിന്നും സഹായം ഒന്നും പ്രതീക്ഷിക്കണ്ട എന്ന് മനസ്സിലാക്കിയ ദിവാന്‍ നവംബര്‍ ഒന്നിന് കറാച്ചിയില്‍ ഉള്ള നവാബിന് ഇന്ത്യന്‍ സൈനിക നീക്കം ഉണ്ടാകാന്‍ ഉള്ള സാധ്യതയെ കുറിച്ച് ടെലെഗ്രാം ചെയ്തു. തിരിച്ചു നവാബ് ഭൂട്ടോയോട് ജുനഗടിലെ മുസ്ലിം ജനതയുടെ താല്പ്പകര്യത്തിന് ഹിതകരം ആയ തീരുമാനങ്ങള്‍ എടുക്കുവാന്‍ അനുവാദം നല്കില ടെലഗ്രാം ചെയ്തു.
ഒന്ന് നവംബറിനു ഇന്ത്യന്‍ സൈന്യം മന്ഗ്രോളും ബാബ്രിയാവാദും പിടിച്ചെടുത്ത്. യുദ്ധം ചെയ്യാതെ ജുനാഗഡ് സേന പിന്മാറി.
5 നവംബറില്‍ കൂടിയ ജുനാഗഡ് സ്റ്റേറ്റ് കൌണ്സിാലും ഭൂട്ടോയോട് വേണ്ട തീരുമാനങ്ങള്‍ എടുക്കുവാന്‍ ആവശ്യപ്പെട്ടു. മന്ത്രി സഭയിലെ മുതിര്ന്ി അംഗം ആയ ക്യാപ്ടന്‍ ഹാര്ലി ജോണ്സന്‍ രാജ്കോട്ടില്‍ വച്ചു ഇന്ത്യന്‍ ഉദ്യോഗസ്ഥരെ കണ്ടു. 7 November ഇല 24 മണിക്കൂര്‍ നീണ്ട, ജുനഗടിലെ പ്രമുഖ പൌരനമാരുടെയും സാന്നിധ്യത്തില്‍ കൂടിയ സ്റ്റേറ്റ് കൌണ്സിൂല്‍ താല്ക്കാ ലിക ഗവര്ന്മേയന്റിനു കീഴടങ്ങുന്നതിന് പകരം ഇന്ത്യ ഗവര്ന്മേ ന്റിനോടു ഭരണം ഏറ്റെടുത്തു താല്ക്കാഖലിക ഗവര്ന്മെ ന്റ് സേനയുടെ ആക്രമണ ഭീഷിണിയില്‍ നിന്ന് ജുനഗടിലെ പൌരന്മാരെ സംരക്ഷിക്കുവാന്‍ ആവശ്യപ്പെടാന്‍ തീരുമാനിച്ചു.
8 നവംബറില്‍ ഇന്ത്യന്‍ ഗവര്ണ്മെ ന്റിന്റെ പ്രതിനിധി ആയ നീലം ബുചിനു ഉള്ള സന്ദേശവും ആയി ക്യാപ്റ്റന്‍ ഹാര്വിര രാജ്കൊട്ടിലേക്ക് പോയി. നീലം ബുച് വി പി മേനോനെയും മേനോന്‍ നെഹ്രുവിനെയും ഈ വിവരം അറിയിച്ചു. നെഹ്‌റു വല്ലഭായി പട്ടേലും ആയി ബന്ധപ്പെട്ടതിനു ശേഷം ദിവാന്റെ ആവശ്യ പ്രകാരം ജുനാഗഡ ഏറ്റെടുക്കുന്നതായി ഉത്തരവിറങ്ങി. അതില്‍ ജനഹിതപരിശോധന നടത്തും എന്ന് ചേര്ത്തി രുന്നു. അന്ന് രാത്രി ദിവാന്‍ ഭൂട്ടോ തകര്‍ന്ന ഹൃദയവും ആയി കറാച്ചിയിലേക്ക് പറന്നു.
9 നവംബര്‍ ഇന്ത്യന്‍ വ്യോമസേന ജുനഗടില്‍ ആളും ആയുധവും ഭക്ഷണസാമഗ്രികളും ഇറക്കി. ഇന്ത്യന്‍ പട്ടാളവും പോലീസും ടാങ്കുകളും ജുനഗടില്‍ കടന്നു. അന്ന് വൈകിട്ട് ആറു മണിക്ക് ക്യാപ്ടന്‍ ഹാരവിയും ചീഫ് സെക്രട്ടറി ഗീവാലയും ഔദ്യോഗികം ആയി അധികാരം ഇന്ത്യന്‍ ഗവര്ന്മേ ന്റിനു കൈമാറി.
അനന്തരം
അതെ ദിവസം ജുനഗടിന്റെ നിയന്ത്രണം ഏറ്റെടുത്തത് നെഹ്‌റു പാക് നേതാവ് ലിയാഖത്ത് അലി ഖാനെ ടെലെഗ്രാം ചെയ്തു അറിയിച്ചു. പാകിസ്താന്‍ ഇന്ത്യന്‍ അധിനിവേശത്തെ അപലപിച്ച് ടെലെഗ്രാം അയച്ചു. അതിനു ശേഷം ഒരു ടെലെഗ്രാം യുദ്ധം തന്നെ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നടന്നു. ജുനഗടില്‍ ഇന്ത്യയെ എതിര്ത്തി്രുന്ന മുസ്ലിം ഉദ്യോഗസ്ഥരെ ജയിലില്‍ അടച്ചു. അതില്‍ ജിന്നയുടെ കയ്യില്‍ നിന്നും ജുനഗഡ് പാകിസ്ഥാനില്‍ ലയിക്കാന്‍ ഉള്ള കരാര്‍ ഒപ്പിടാന്‍ പോയ ഇസ്മായില്‍ ഇബ്രെഹനിയും പെടും. അദ്ദേഹം പിന്നീട് ജയിലില്‍ വച്ച് അന്തരിച്ചു.
ഫെബ്രുവരി 20, 1948 ഇല നടന്ന ജനഹിത പരിശോധനയില്‍ വോട്ടു ചെയ്ത 99% ആളുകളും ഇന്ത്യയില്‍ ചേരുവാന്‍ ഉള്ള തീരുമാനം എടുത്തു .മാസങ്ങള്ക്ക് ശേഷം നവാബ് ഇന്ത്യയിലേക്ക് തിരിച്ചു വരാന്‍ ആഗ്രഹിച്ചെങ്കിലും പാകിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ അത് കേട്ടില്ല എന്ന് നടിച്ചു. നവാബിന്റെ പട്ടിയെ ഇന്ത്യന്‍ സര്ക്കാ്ര്‍ വിറ്റഴിക്കുകയും ബാക്കി വന്നതിനെ കൊന്നൊടുക്കുകയും ചെയ്തു. ഏകദേശം 16000 രൂപ ചിലവാക്കി അവയെ തീറ്റിപോറ്റാന്‍ സാമ്പത്തികം ഇല്ലാത്ത സര്ക്കാ രിനു ആവില്ലായിരുന്നു.
നവംബര്‍ 1, 1956 ഇല്‍ ജുനഗഡ് സൌഷ്ട്രയുടെ ഭാഗം ആയി ബോംബെ സംസ്ഥാനത്തോട് കൂടി ചേര്ന്നു . . 1960ഇല ബോംബെ പിളര്ന്നു മഹാരാഷ്ട്രയും ഗുജറാത്തും ആയപ്പോള്‍ ജുനഗഡ് ഗുജറാത്തില്‍ ചേര്ന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ