2015 ഒക്‌ടോബർ 4, ഞായറാഴ്‌ച

സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ യുദ്ധം: ഇന്ത്യ പാകിസ്ഥാന്‍ യുദ്ധം 1947 (സൈനിക ചരിത്രം )


സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ യുദ്ധം: ഇന്ത്യ പാകിസ്ഥാന്‍ യുദ്ധം 1947 (സൈനിക ചരിത്രം )

1815ഇന് മുമ്പായി ജമ്മുകാശ്മീര്‍   22 ചെറിയ രാജ്യങ്ങള്‍ ആയിരുന്നു.  16 എണ്ണം ഹിന്ദു  രാജാക്കന്മാരും  6 എണ്ണം മുസ്ലിം രാജാക്കന്മാരും.  ഇതിനെ മുഴുവന്‍ ആയി നിയന്ത്രിച്ചിരുന്നത്  അഫ്ഗാന്‍ അമീര്‍ ആയിരുന്നു. ഇത് മുഴുവന്‍ ആയി പഞ്ചാബ് ഹില്‍ സംസ്ഥാനങ്ങള്‍ എന്നറിയപ്പെട്ടിരുന്നു. (ചരിത്രം നേരത്തെ പോസ്റ്റ്‌ ചെയ്തിട്ടുണ്ട് )രഞ്ജിത്ത് സിങ്ങില്‍ നിന്നും അത് ദോഗ്ര രാജാവില്‍ എത്തി. എകീകരിക്കപെട്ടപ്പോള്‍ ബ്രിട്ടീഷ് രാജിന്റ രണ്ടാമത്തെ വലിയ സാമന്ത  രാജ്യം ആയിരുന്നു കശ്മീര്‍  1947 ഇല്‍ ഇന്ത്യ സ്വാതന്ത്ര്യം നേടുമ്പോള്‍.

സ്വാതന്ത്ര്യത്തിനു മുമ്പ് ജമ്മു കാശ്മീരില്‍ നിന്നുള്ള പാതകള്‍ പാകിസ്ഥാനില്‍ നിന്നായിരുന്നു. ഇന്ത്യയില്‍ നിന്നും രണ്ടു പാതകള്‍ മാത്രം ആയിരുന്നു ഉണ്ടായിരുന്നത്. 2700 മീറ്റര്‍ ഉയരത്തില്‍ പത്താന്‍ കൊട്ട് നിന്നും ബാനി ഹോള്‍ ചുരം വഴിയും മണാലിയില്‍ നിന്ന് ലടാക്കിലെക്ക് ഒരു ഒറ്റ അടി പാതയും. ശ്രീ നഗര്‍ വിമാനത്താവളം ആധുനികം ആയിരുന്നെങ്കിലും പകല്‍ വെട്ടത്തില്‍ മാത്രമേ വിമാനം ഇറക്കുവാന്‍ ആവുമായിരുന്നുള്ളൂ.

ഇന്ടിപെന്ടന്‍സ് ഓഫ് ഇന്ത്യ ആക്റ്റ് പ്രകാരം  2/3 ഭാഗം സൈന്യം ഇന്ത്യക്കും  1/3 ഭാഗം സൈന്യം പാകിസ്ഥാനും ലഭിച്ചു.  1,50,000  ആളുകളും  1,60,000 ടണ്    സാമഗ്രികളും പാകിസ്ഥാന് നല്‍കി.  9 പട്ടാള ട്രെയിനിംഗ് സെന്ററുകള്‍ പാകിസ്ഥാനിലും     37 എണ്ണം ഇന്ത്യയിലും ആയിരുന്നു. സായുധ സൈന്യ തലവന്മാര്‍ ബ്രിട്ടീഷുകാര്‍ ആയിരുന്നെങ്കിലും അവര്‍ രാജ്യ തലവന്മാരോടല്ല ബ്രിട്ടീഷ് സൈന്യാധിപനായിരുന്നു റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

ഇന്ത്യന്‍ സൈന്യം 1947


88 കാലാള്‍ ബറ്റാലിയനുകള്‍  12 കവചിത റെജിമന്റുകള്‍   19 ആര്‍ട്ടിലറി റെജിമന്റുകള്‍ എന്നിവ ഉണ്ടായിരുന്നു. സേനയെ വിഭജിചെങ്കിലും ഹിന്ദു സിഖ് ബറ്റാലിയനുകള്‍ വിഭജിച്ചിരുന്നില്ല. ലഡാക്കില്‍ ഇന്ത്യന്‍ സൈന്യത്തിനോറൊപ്പം തദേശീയര്‍ ആക്രമണ മുന്നണിയില്‍ ഉണ്ടായിരുന്നു.

വ്യോമ സേന 7 ഫൈറ്റര്‍ സ്ക്വാദ്രനുകളും 1 ട്രാന്‍സ്പോര്‍ട്ട് സ്ക്വാദ്രനും ആയി വിഭജിച്ചിരുന്നു. ഒരേ ഒരു ചരക്ക് വിമാനം മാത്രമേ ഇന്ത്യക്ക് ഉണ്ടായിരുന്നുള്ളൂ.

ഇന്ത്യന്‍ നാവിക സേനക്ക് 19 വലിയ കപ്പലുകളും   15  ചെറിയ ജലയാനങ്ങളും ഉണ്ടായിരുന്നു. ബോംബര്‍ വിമാനങ്ങളും നാവിക സേനയും യുദ്ധത്തില്‍ പങ്കെടുത്തില്ല.

പാകിസ്താന്‍ സൈന്യം 1947


 

മുസ്ലിം സൈനികര്‍ ഇന്ത്യന്‍ സേനയില്‍ കുറവായിരുന്നു. അതിനാല്‍ സാധന സാമഗ്രികളോടൊപ്പം ഒരു ചെറു സംഘം പട്ടാളക്കാര്‍ മാത്രമേ പാകിസ്ഥാന്‍ സൈന്യത്തെലേക്ക് പോയുള്ളൂ.  ഒരു നല്ല വിഭാഗം മുസ്ലിം സൈനികരും ഇന്ത്യയില്‍ നിലയുറപ്പിച്ചു. ഓഫീസര്‍മാരുടെ കുറവ് ബ്രിട്ടീഷ് യൂറോപ്യന്‍ രാജ്യക്കാരില്‍ നിന്നും വാടകക്ക് എടുത്തു തീര്‍ത്ത്‌. ഇന്ത്യ യില്‍ നിന്നും വന്നവരും, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക എന്ന്നിവിടങ്ങളില്‍ നിന്നും കൊണ്ട് വന്നവരേയും ഉപയോഗിച്ച് സൈനിക ഘടകത്തിന് ആള്‍ബലം ഉണ്ടാകി. ആഗസ്റ്റ 1947ഇല 7ആം ബ്രിഗേഡ് റാവല്‍ പിണ്ടിയില്‍ ഉണ്ടാക്കി.ഒക്ടോബര്‍ അവസാനത്തോടെ  10 ആം ഇന്ഫെന്ട്രി ബ്രിഗെടും   13 ടാങ്കുകള്‍ ഉള്‍കൊള്ളുന്ന ഒരു കവചിത ബ്രിഗെടും ഉണ്ടാക്കി.

പാകിസ്താന്‍ വ്യോമ സേന


  220 ഓഫീസര്‍മാര്‍    2000 നോണ്‍ കംമീഷന്ദ് ഓഫീസര്‍മാര്‍   400 സിവിലിയന്‍ അട്മിനിസ്ട്രേഷന്‍ സ്റ്റാഫ് എന്നിവരായിരുന്നു ആള്‍ബലം ആയി ഉണ്ടായിരുന്നത്. രണ്ടു ഫൈറ്റര്‍ സ്ക്വാട്രന്‍ ഒരു ട്രാന്‍സ്പോര്‍ട്ട് സ്ക്വാദ്രനും ആയി വ്യോമസേനയെ പാകിസ്താന്‍ വിഭജിച്ചിരുന്നു. റഷ്യന്‍ ഭീഷിണി നേരിടാന്‍ ആയി ബ്രിട്ടീഷുകാര്‍ 7 വ്യോമസേനാ താവളങ്ങള്‍ ഉണ്ടാകിയിരുന്നു. പക്ഷെ വ്യോമസേന യുദ്ധത്തില്‍ തികച്ചും നിശബ്ദര്‍ ആയിരുന്നു.

 

പാകിസ്താന്‍ നാവിക സേന


പാകിസ്താന്‍ നാവിക സേനക്ക് 8 വലിയ കപ്പലും 8 ചെറുകിട ജല യാനങ്ങളും ഉണ്ടായിരുന്നു. പക്ഷെ  നാവിക സേന കാശ്മീരില്‍ ഇടപെട്ടില്ല.

   കാശ്മീര്‍ സേന


9000 പേരടങ്ങുന്ന നാല് ബ്രിഗേഡ്കള്‍ (എട്ടു കാലാള്‍ ബറ്റാലിയനുകള്‍ ), ഒരു കുതിരപ്പട്ടാള ബറ്റാലിയന്‍ എന്നിവ അടങ്ങുന്നതായിരുന്നു കാശ്മീര്‍ സൈന്യം.ബ്രിട്ടീഷുകാര്‍ക്കൊപ്പം യുദ്ധത്തില്‍ പങ്കെടുത്തിട്ടുണ്ടെങ്കിലും മികച്ച പരിശീലനം അവര്‍ക്ക് ലഭിച്ചിരുന്നില്ല. ബ്രിട്ടീഷുകാരുടെ സംരക്ഷണത്തില്‍ ആയിരുനതിനാല്‍ യുദ്ധഭീതി ഇല്ലാതിരുന്ന കാശ്മീര്‍ സൈന്യം അതിര്‍ത്തി കാവലും പരേഡും ആയി കാലം കഴിച്ചിരുന്നു. ¼ കാലാളുകള്‍ മുസ്ലിങ്ങള്‍ ആയിരുന്നു. യുദ്ധ ശേഷം ചില ബറ്റാലിയനുകള്‍ ചിലത് പിരിച്ചു വിട്ടു. ചിലത് ഇന്ത്യന്‍ സൈന്യത്തോട് ചേര്‍ത്ത്.

ഇന്റലിജന്‍സ് ബ്യൂറോ


ഐ ബി വീതം വെയ്ക്കുന്നതിന് മുമ്പ് തന്നെ ബ്രിടീഷുകാര്‍ ഓഫീസിലെ ഫയലുകള്‍ നശിപ്പിച്ചിരുന്നു. ഇന്ത്യക്കും പാകിസ്ഥാനും ഓഫീസുകളും ഷെല്‍ഫുകളും മാത്രമേ ലഭിച്ചുള്ളൂ. ഐ ബി ഡയരക്ടര്‍ ഗുലാം മുഹമ്മദും ഒട്ടും മിക്കവാറും ഉണ്ടായിരുന്ന മുസ്ലിം സ്റ്റാഫും പാകിസ്താനില്‍ ചേര്‍ന്നു.

 ഗോത്ര വര്‍ഗ പോരാളികള്‍


സൈനികരുടെ പരിമിതി തീര്‍ക്കുവാന്‍ ഖൈബര്‍ പക്തൂന്വയിലെ അതിര്‍ത്തികളിലെ ഓരോ ഗോത്രങ്ങളും ആയിരം ആളുകളുടെഒരു സംഘവും ആയി അതിര്‍ത്തിയിലെ കോട്ടകളില്‍ എത്തുവാന്‍ ആവശ്യ പെട്ട്. അവിടെ വച്ച് അവര്‍ ആയുധങ്ങളും, വെടിക്കോപ്പുകളും സഞ്ചരിക്കുവാന്‍ വാഹനങ്ങളും സ്വീകരിച്ചു.മേഹ്സൂദുകള്‍, അഫ്രീദികള്‍ വസീറുകള്‍ എന്നിവര്‍ ഉള്കൊള്ളുന്നതായിരുന്നു ഗോത്രസേന .

പത്താന്‍മാര്‍ പോരാളികള്‍ ആയിരുന്നു എങ്കിലും വലിയ ആയുധങ്ങളും,കമ്യൂണിക്കേഷന്‍ ഉപകരണങ്ങളും ഉപയോഗിക്കാന്‍ അറിയുകയോ, അവരെ പഠിപ്പിക്കാന്‍ ആരും ശ്രമിക്കുകയോ ചെയ്തിരുന്നില്ല . ഗോത്ര യുദ്ധങ്ങളിലെ ഒളിപ്പോരു, കടന്നാക്രമണം എന്നിവയിലൊക്കെ പ്രാവീണ്യം ഉണ്ടായിരുന്നെങ്കിലും സ്വഭാവം കൊണ്ടും അച്ചടക്കം കൊണ്ടും അവര്‍ സൈനികര്‍ ആയിരുന്നില്ല. ഈ പ്രശ്നങ്ങലെ നേരിടാന്‍ പാക് സൈന്യത്തില്‍ നിന്നും പുറത്താക്ക പെടുകയോ ലീവില്‍ ആയിരുന്ന ഓഫീസര്‍മാരെയും സൈനികരേയും നിയോഗിച്ചു. ആസാദ് കാശ്മീരിലെ സേന തലവന്‍  മുസ്ലിം ലീഗിലെ  ഖുര്‍ഷിദ് അന്‍വര്‍ ആയിരുന്നു. യുദ്ധ ശേഷം അവരെ  ആസാദ് കാശ്മീരിന്റെ സൈനികര്‍ ആയി ഉള്കൊള്ളിച്ചു.

ഇന്ത്യന്‍ രേഖകള്‍ പറയുന്നതനുസരിച്ച് രാജാവിന്റെ ഖജനാവും കൊട്ടാരവും മോഷണം നടത്തി കിട്ടുന്നത് പങ്കിട്ടു എടുക്കുക  എന്നതായിരുന്നു അവരുടെ കൂലി. താമസം ഭക്ഷണം ചികിത്സ എന്നിവ സ്വന്തം കയ്യില്‍ നിന്നും എടുക്കണം.

ഓപ്പറേഷന്‍ ഗുല്‍മാര്‍ഗ്


പാകിസ്താന്‍ കാശ്മീര്‍ കീഴടക്കുവാന്‍ ആയി ഉണ്ടാക്കിയ പ്ലാന്‍ ആണ് ഓപ്പറേഷന്‍ ഗുല്‍മാര്‍ഗ്.

പത്താന്‍ പോരാളികള്‍ അതിര്‍ത്തികളില്‍ പലയിടത്തായി ആക്രമണം നടത്തി കാശ്മീര്‍ സേനയെ ചെറിയ വിഭാഗങ്ങള്‍ ആയി തിരിക്കുക. ഇന്ത്യയുടെ കയ്യെത്താത്ത ഭാഗങ്ങളില്‍ കലാപങ്ങള്‍ സൃഷ്ടിച്ച് രാജാവിനെ പുറത്താക്കി പാകിസ്തനോറൊപ്പം ചേരുന്നതായി പ്രഖ്യാപിക്കുക. വടക്ക് ഭാഗത്തുള്ള തീവ്ര വാദികള്‍ ഇന്ത്യക്ക് എന്തെങ്ങിലും ചെയ്യാന്‍ സാധിക്കുന്നതിനു മുമ്പ് ലഡാക്ക് ആക്രമിച്ചു കീഴടക്കുക. തെക്കും വടക്കും പടിഞ്ഞാറും ഭാഗത്തുള്ള മുസ്ലിങ്ങള്‍ കലാപം ഉണ്ടാക്കി ഗവര്‍ന്മേന്റിനെ കടുത്ത നടപടിക്കു പ്രേരിപ്പിക്കുക. പത്താന്‍ പോരാളികള്‍ കാശ്മീര്‍ അതിര്‍ത്തി ആക്രമിച്ചു കാശ്മീര്‍ സേനയെ അവിടെ തന്നെ പിടിച്ചു നിര്‍ത്തുക. അവരെ അവിടെ വച്ച് തന്നെ പരാജയപ്പെടുത്തുക. ദോഗ്ര ഭരണത്തിന്‍ കീഴില്‍ കുഴങ്ങുന്ന കാശ്മീര്‍മുസ്ലിം സഹോദരന്മാരെ സഹായിക്കുവ്വാന്‍ എന്നാ വ്യാജേന ശ്രീനഗര്‍ വിമാനത്താവളം പിടിച്ചടക്കുക.അതോടെ ഇന്ത്യന്‍ സൈന്യത്തിന് റോഡ്‌ മാര്‍ഗം എത്തുവാന്‍ താമസിപ്പിക്കുക. ശ്രീനഗര്‍ കീഴടക്കിയ പത്താന്‍ കാര്‍ക്കൊപ്പം പാകിസ്ഥാന്‍ സൈന്യം സമാധാനം പുന: സ്ഥാപിക്കുവാന്‍ എന്നാ വ്യാജേന കാശ്മീരില്‍ എത്തി രാജാവിനെ കാശ്മീരിനെ പാകിസ്ഥാനോട് യോജിപ്പിക്കാന്‍ നിര്‍ബന്ധിക്കുക. സ്വാതന്ത്ര്യത്തിനു മുമ്പ് തന്നെ മുസ്ലിം ലീഗ് ഈ നടപടികള്‍ ആരംഭിച്ചിരുന്നു.  

സംഭവങ്ങളുടെ തുടക്കം


വിഭജനം നടക്കും എന്ന് ഉറപ്പായപ്പോള്‍ തന്നെ ഹിന്ദു മുസ്ലിം അഭയാര്‍ഥി പ്രവാഹങ്ങളും കലാപങ്ങളും കാശ്മീരിലും ഉണ്ടായി. സംസ്ഥാന സൈന്യം രണ്ടു കൂട്ടരെയും അടിച്ചമാര്ത്തിയെങ്കിലും മുസ്ലിങ്ങളെ അടിച്ചമര്‍ത്തുന്നു എന്ന് പത്രങ്ങളും മുസ്ലിങ്ങളും വിശ്വസിച്ചു. ഭൂരിപക്ഷം ആയ മുസ്ലിങ്ങളുടെ മുകളില്‍ ഹിന്ദു രാജ സൈന്യത്തിന്റെ തേരോട്ടം എന്ന് പത്രങ്ങള്‍ എഴുതി. പാകിസ്താന്‍ രാജാവ് മുസ്ലിം ജനതയെ മുഴുവന്‍ കൊന്നൊടുക്കുവാന്‍ ശ്രമിക്കുന്നു എന്ന് ആരോപിച്ചു. ആഗസ്തില്‍ കലാപങ്ങള്‍ ഉണ്ടായി . പൂഞ്ചില്‍ സൃഷ്ടിക്കപെട്ട ആദ്യ കലാപ കാരികലുടെ സംഘം പോലീസ് സ്റ്റെഷനുകളും കോട്ടകളും ആക്രമിച്ചു. ആസാദ് കശ്മീര്‍ സംഘടന രൂപീകരിക്കപെട്ട്. 24 ഒക്ടോബറില്‍ ആക്രമണം ആരംഭിച്ചപ്പോള്‍ തന്നെ ആസാദ് കാശ്മീര്‍ ഗവര്‍ന്മെന്റ് മുസ്ലിം ലീഗിലെ മുഹമ്മദ്‌ ഇബ്രാഹിമിന്റെ നേതൃത്വത്തില്‍ പ്രഖ്യാപിക്കപെട്ടു. ഒക്ടോബര്‍ നാലിന് തന്നെ റാവല്‍ പിണ്ടിയില്‍ ആസാദ് കാശ്മീര്‍ പ്രഖ്യാപിച്ചിരുന്നു.പക്ഷെ അതിനു അംഗീകാരം ഉണ്ടായിരുന്നില്ല.

സെപ്റ്റംബറില്‍ പത്താന്‍ ഗോത്രങ്ങള്‍ ഹിന്ദു സിക്ക് ഗ്രാമങ്ങള്‍ ആക്രമിച്ചു. സൈന്യം തിരിച്ചടിച്ചപ്പോള്‍ അവര്‍ പിന്‍വാങ്ങി. ഒക്ടോബര്‍ മധ്യത്തോടെ മുന്നൂറു കിലോമീറ്റര്‍ നീളത്തില്‍ അതിര്‍ത്തിയില്‍ ആക്രമണങ്ങള്‍ ഉണ്ടായിക്കോണ്ടേ ഇരുന്നു. കാശ്മീര്‍ സൈന്യത്തിന് ആക്രമണം ചെറുക്കുവാനെ കഴിഞ്ഞുള്ളൂ, തടയാന്‍ ആയില്ല. സൈന്യം ചെറിയ ഘടകങ്ങള്‍ ആയി മാറി.

പാകിസ്ഥാനില്‍ ചേരാനുള്ള പാക് സഹായത്തോടെ ഉള്ള ലഹള രാജാവ് അടിച്ചമര്‍ത്തി.ലഹളക്കാരെ സഹായിക്കാന്‍ ഖൈബര്‍ പക്തൂന്വ പ്രവിശ്യയില്‍ നിന്നും പത്താന്‍ ഗോത്രക്കാര്‍ കാശ്മീരില്‍ എത്തി. അഞ്ചു പത്താന്‍ ലഷ്കര്കള്‍ ഒക്ടോബര്‍ 22 ഇന് കാശ്മീരിലേക്ക് മാര്ച് ചെയ്തു. കാശ്മീര്‍ സേനയിലെ മുസ്ലിങ്ങള്‍ കലാപക്കൊടി ഉയര്‍ത്തി സഹപ്രവര്‍ത്തകരെയും ഓഫീസര്‍മാരെയും കൊന്നൊടുക്കി തീവ്രവാദികള്‍ക്കൊപ്പം ചേര്‍ന്നു. 23 ഡോമല കോട്ട കീഴടക്കി ഒരു ബറ്റാലിയന്‍ സൈന്യത്തെ അവര്‍ കൊന്നൊടുക്കി. ഉറിയില്‍ 150 സൈനികരുമായി ഫലപ്രദം ആയി തീവ്രവാദികളെ തടഞ്ഞു നിര്‍ത്തിയ കാശ്മീര്‍ സൈന്യം ബാരാമുള്ളയിലേക്ക് പിന്വാങ്ങിയതിനോപ്പം ഉരി നദിക്കു കുറുകെ ഉള്ള പാലം നശിപ്പിച്. ഈ പിന്വാങ്ങലിനു ഇടയില്‍ കാശ്മീര്‍ സൈനിക മേധാവി രജീന്ദര്‍ സിംഗ് കൊല്ലപെട്ടു.  

കാശ്മീര്‍ ഭാഗത്തെ പ്രാധാന്യം ഉള്ള പട്ടണം ആയിരുന്നു ശ്രീനഗര്‍. ഉറിയിലെ പാലം തകര്‍ത്തതോടെ വാഹന ഗതാഗതം തടസപെട്ടു. കാശ്മീരിന് നൂറു കിലോമീറ്റര്‍ മാത്രം അവശേഷിക്കെ. അന്ന് ചെറുകിട ആയുധങ്ങളും ആയി നൂറു കിലോമീറ്റര്‍ നടന്നിരുന്നു എങ്കില്‍ ചരിത്രം മാറി മറിഞ്ഞേനെ. കൊള്ള മുതലുകള്‍ തിരിച്ചു കൊണ്ട് പോകുവാന്‍ അവര്‍ക്ക് വാഹനങ്ങള്‍ ആവശ്യം ആയിരുന്നു. ആ പിടിവാശി അവരുടെ നീക്കത്തെ നാല് ദിവസം വൈകിച്ചു ഒക്ടോബര്‍ 26 നു ശ്രീ നഗറിന് മുപ്പതു കിലോമീറ്റര്‍ മുന്പ് ബാരാമുള്ള വരെ എത്തുവാനെ സാധിച്ചുള്ളൂ.ബാരാമുള്ള കീഴടക്കിയതോടെ തീവ്രവാദികള്‍ക്കും ശ്രീ നഗരിനും ഇടക്ക് അമ്പത്  കാശ്മീര്‍ പട്ടാളക്കാര്‍ മാത്രമേ തടസ്സം ആയി ഉണ്ടായിരുന്നത്  . അന്ന് സിക്ക് ഹിന്ദു വിഭാഗക്കാരെ കൊന്നൊടുക്കാനും കൊള്ളയടിക്കാനും ശ്രമിച്ച സമയത്ത് അവര്‍ ശ്രീനഗറിലേക്ക് പോയിരുന്നെങ്കില്‍....  

ജമ്മു ഭാഗത്ത് ആക്രമണം അഴിച്ചു വിട്ട ആസാദ് കാശ്മീര്‍ സൈന്യം കടുത്ത പ്രതിരോധത്തെ നേരിടേണ്ടി വന്നെങ്കിലും ബാഗ്, റാവാല്‍കോട്ട് , രജൌരി , ബര എന്നീ പട്ടണങ്ങള്‍ പിടിചെടുത്ത്. പൂഞ്ച് ജമ്മു റോഡ്‌ തടഞ്ഞു പൂഞ്ചിനെ വളഞ്ഞു. ഒക്ടോബര്‍ 27 നു  രാജാവ് ഇന്ത്യന്‍ സഹായം ആവശ്യപെട്ടൂ. ഇന്ത്യയുടെ ആവശ്യ പ്രകാരം രാജാവ് കരാര്‍ ഒപ്പിട്ട് കാശ്മീര്‍ ഇന്ത്യയോടു കൂടി ചേര്‍ത്തു.  അതെ ദിവസം ഇന്ത്യന്‍ സൈന്യം കാശ്മീരില്‍ എത്തി. ജമ്മു ഇന്ത്യന്‍ കയ്യില്‍ നിന്ന് പിന്നീട് നഷ്ടം ആയില്ല.

പാകിസ്ഥാന്റെ വീക്ഷണത്തില്‍ കശ്മീര്‍ രാജാവിന് ഇന്ത്യന്‍ സൈന്യത്തെ വിളിക്കുവാന്‍ അവകാശം ഉണ്ടായിരുന്നില്ല. ദോഗ്ര രാജാവിന് അധികാരം പരമ്പരയാ കിട്ടിയതല്ല. ബ്രിട്ടീഷുകാര്‍ രണ്ജിത്ത് സിംഗിനെ പരാജയപ്പെടുത്തി ഏര്‍പ്പാടാക്കിയ ഒരു രാജാവു ആയിരുന്നു എന്നാണ്. ഇതിനു മുമ്പേ കാശ്മീര്‍ രാജാവ് എന്നൊരു പദവി ഉണ്ടായിരുന്നില്ല എന്നും അവര്‍ വാദിക്കുന്നു.

പാകിസ്താന്‍ ഗവര്‍ണര്‍ ജനറല്‍ ജിന്ന നല്‍കിയ സൈനിക നീക്കത്തിന്റെ ഉത്തരവ് അന്നത്തെ പാക് സൈനിക മേധാവി അനുസരിച്ചില്ല. ഇന്ത്യ ബ്രിട്ടീഷുകാര്‍ പറഞ്ഞതനുസരിച്ചാണ് കാശ്മീരില്‍ സൈനിക നീക്കം നടത്തുന്നത് എന്നായിരുന്നു വാദം. പാകിസ്താന്‍ അവസാനം സൈനികരെ അയചെന്കിലും ഇന്ത്യ മൂന്നില്‍ രണ്ടു ഭാഗത്തിന്റെ നിയന്ത്രണം ഏറ്റെടുത്തിരുന്നു. ഗില്‍ജിത്തും ബാല്ട്ടിസ്താനും ചിത്രാലും പാകിസ്ഥാനില ലയിച്ചു.

യുദ്ധത്തിന്റെ ഘട്ടങ്ങള്‍.

  1. ഇന്ത്യന്‍ സൈനിക നീക്കം.

ദുര്‍ബലം ആയ പാലങ്ങളും സഞ്ചര യോഗ്യമല്ലാത്ത റോഡുകളും നിറഞ്ഞ പാതകളിലൂടെ ഉള്ള സൈനിക നീക്കം ആശാസ്യകരംഅല്ലാത്തതിനാല്‍ ഒക്ടോബര്‍ 27നു രാവിലെ 9.30 നു  ഇന്ത്യ 1 റൈഫിള്‍ കമ്പനിയെ സി 7 ട്രാന്‍സ്പോര്‍ട്ട് വിമാനത്തില്‍ ശ്രീനഗറില്‍, 1655 മീറ്റര്‍ ഉയരത്തില്‍ പുല്ലുകള്‍ നിറഞ്ഞ രണ് വേയില്‍ ഇറക്കി. വന്നയിടം സുരക്ഷിതം ആക്കി സുരക്ഷിത സ്ഥലങ്ങള്‍ സൃഷ്ടിച്ചു പെട്രോള്‍ സംഘത്തിനെ അയക്കുന്നതിനു പകരം ബറ്റാലിയന്‍ കമാണ്ടര്‍ ലഫ്ട്ടനന്റ്റ് കേണല്‍ ദിവാന്‍ രണ്ജിറ്റ് റായി വിമാനത്താവളത്തില്‍ ചെറിയ ഒരു ഭാഗത്തെ കാവല്‍ ഏല്‍പ്പിച്ചു ബാരമുല്ലയിലേക്ക് നീങ്ങി. റോഡ്‌ തടസപ്പെടുത്തി കാവല്‍ നിന്നിരുന്ന കാശ്മീര്‍ സൈന്യത്തിനോറൊപ്പം ചേര്‍ന്ന് എങ്കിലും ആ നില കാത്തു സൂക്ഷിക്കാന്‍ ആവാതെ പിന്നോട്ട് നീങ്ങി. ശ്രീ നഗറിന് 20 കിലോ മീറ്റര്‍ മുമ്പില്‍ തന്ത്ര പ്രധാനം ആയ ഭാഗത്ത് തടസ്സം തീര്ത്തു. ചെളി പ്രദേശങ്ങളും തടാകവും വ്യോമാക്രമണവും  കടന്നു പോകാനുള്ള യുദ്ധ പരിചയം അവര്‍ക്കുണ്ടായിരുന്നില്ല. ആ പിന്മാട്ടത്തിനിടയില്‍ 24 സൈനികരും ലഫ്ടനന്റ്റ് കേണല്‍ റായിയും കൊല്ലപെട്ടു.

ഈ സമയം കൊണ്ട് ഒന്നാം സിക്ക് ബറ്റാലിയന്‍, 161 കാലാള്‍ പടയുടെ 3 ബറ്റാലിയന്‍, ഒരു മെഷീന്‍ ഗണ കമ്പനി, ഒരു ചെറിയ പീരങ്കി വിഭാഗവും ഇന്ത്യന്‍ വ്യോമസേന എത്തിച്ചു. ഇന്ത്യന്‍ പ്രതിരോധം കൂട്ടി. അതെ സമയം ഇന്ത്യയുടെ 1 കവചിത വാഹന വിഭാഗം, 1 റൈഫിള്‍ ട്രൂപ് , 7 ആം കുതിര പട്ടാളം ഇവര്‍ റോഡ്‌ മാര്‍ഗം ഡല്‍ഹിയില്‍ നിന്ന് വരുന്നുണ്ടായിരുന്നു.

161 കാലാള്‍ പടയുടെ ബ്രിഗേഡിയര്‍ സെന്‍ ശ്രീ നഗറിന് ചുറ്റും പ്രതിരോധ വലയം തീര്‍ത്തു പടിഞാരെക്ക് നീങ്ങി കാശ്മീരില്‍ നിന്നും നുഴഞ്ഞു കയറ്റക്കാരെ തുരത്താന്‍ നീക്കങ്ങള്‍ നടത്തി. പെട്രോളിംഗ് സംഘത്തെ ഉപയോഗിച്ചു ഇന്ത്യ മുന്നേറ്റം ആരംഭിച്ചു.പക്ഷെ തെക്ക് പടിഞ്ഞാറു ഭാഗത്ത് കൂടി ഇവരുടെ റോഡ്‌ പ്രതിരോധത്തെ കടന്നു നവംബര്‍ 7  ഇന് ചെറിയ പത്താന്‍ സംഘം വിമാനത്താവളത്തിലേക്ക് നീങ്ങി. ഇന്ത്യന്‍ സൈന്യത്തെ ആക്രമിച്ചു. അങ്ങനെ സ്വതന്ത്ര ഇന്ത്യയുടെ ആദ്യ യുദ്ധം ആരംഭിച്ചു.

ഷലാടെംഗ് പോരാട്ടം  (7 November 1947)

ഒന്നാം സിഖ്, ഒന്നാം കുമാവോണ്‍, ഒരു കമ്പനി നാലാം കുമാവോനിന്റെ റിസര്‍വ് കമ്പനി കാവല്‍ നില്‍ക്കുന്നിടതെക്ക് പത്താന്‍ കാരുടെ ആയിരത്തോളം  വരുന്ന സംഘം ആക്രമണം നടത്തിയത്. പ്രതിരോധ സേന തലയെണണത്തില്‍ കുറവാണെങ്കിലും നേതൃത്വത്തിലും അച്ച്ടക്കത്തിലും മുന്‍പന്തിയില്‍ ആയിരുന്നു. സിഖ് സൈന്യത്തിന്റെ വെടിവെപ്പിനു മുന്നില്‍ പകച്ചു നിന്ന നുഴഞ്ഞു കയറ്റകാരുടെ ഇടയിലൂടെ രണ്ടു കവചിത വാഹനങ്ങള്‍ പിന്നിലേക്ക്‌ പോയി. കുമാവോന്‍ സൈനികര്‍ തീവ്രവാദികളുടെ വലതു വശത്ത് കൂടി പിന്നിലേക്ക്‌ പോയി. അവരെ സഹായിക്കാന്‍ വന്ന  പാകിസ്താന്‍ സൈനികര്‍ എന്ന് കരുതി പോരാളികള്‍ സലാം പറഞ്ഞു കുംമാവോന്‍ സൈനികരെ കയ്യുയര്‍ത്തി കാണിച്ചു.  പിന്നോട്ട് കടന്നു പോയ കവചിത വാഹനങ്ങളുടെ വാതില്‍ തുറന്നു മെഷീന്‍ ഗണ്ണുകള്‍ തീ തുപ്പി, വലതു വശത്ത് നിന്നും കുമാവോന്‍ സൈനികരും മുന്നില്‍ നിന്ന് സിക്കുകാരും. ചെകുത്താനും കടലിനും ഇന്ത്യക്കാര്‍ക്കും ഇടയില്‍ പെട്ട ഗോത്ര സേന അവരുടെ ഏതാണ്ട് എല്ലാ വാഹനങ്ങളും, വെടി കോപ്പുകളും, ഭക്ഷ്യ സാധനങ്ങളും ഉപേക്ഷിച്ചു തിരിഞ്ഞു പോയപോള്‍ എഴുന്നൂറോളം ജഡങ്ങള്‍ അവിടെ അനാഥം ആയി കിടക്കുന്നുണ്ടായിരുന്നു. എട്ടാം തീയതി ബാരാമുള്ള,  പതിമൂന്നാം തീയതി ഉറി എന്നീ സ്ഥലങ്ങള്‍ ഇന്ത്യ കീഴടക്കി. ഉറി പിടിച്ച്ചെടുത്തതോടുകൂടി കാശ്മീര്‍ താഴ്വരയില്‍ നിന്നും പാകിസ്താന്‍ സേന പുറത്തായി.    

പൂന്ജ് താഴ്വരയില്‍ ഗോത്ര സേന കാശ്മീര്‍ സൈന്യത്തെ ഉപരോധിച്ചു കൊണ്ടിരുന്നു. വടക്ക് ജംഗ് ഇ ആസാദി ഗില്ജിത്ത് ബാല്ട്ടിസ്താന്‍ സംഘടന ഒരു ലഹള നയിച്ചു. ബ്രിട്ടീഷ് സൈനികര്‍ നയിച്ചിരുന്ന  ഗില്‍ജിത്ത്  സംസ്ഥാനത്തിന്റെ അര്‍ദ്ധ സൈനിക വിഭാഗം ആയ ഗില്ജിത സ്കൌട്ട് ഗോത്ര സൈന്യത്തോടൊപ്പം ചേര്‍ന്നു. അവിടെ ഗില്ജിത്ത് ഇസ്ലാമിക് റിപ്പബ്ലിക് ഗവന്മേന്റ്റ് രൂപീകരിക്കുകയും  14 ദിവസങ്ങള്‍ക്കു ശേഷം പാകിസ്താനില്‍ ലയിച്ചു.  ഗില്ജിത്ത് സ്കൌട്സ് അടങ്ങിയ സംഘം ബര്സില്‍ പാസ് കീഴടക്കുകയും കാശ്മീരിലെ ഗുരിസ് ഭാഗത്തേക്ക് നുഴഞ്ഞു കയറ്റം ആരംഭിക്കുകയും ചെയ്തു. മറ്റൊരു ഘടകം സ്കര്ടുവിലെ കോട്ട ഉപരോധിച്ചു.  ചിത്രാല്‍ രാജാവ് മേഫ്താര്‍ തന്റെ സൈന്യത്തോടൊപ്പം ഗോത്ര സേനയോട് ചേര്‍ന്ന്. അങ്ങനെ കാശ്മീരിന്റെ വടക്ക് ഭാഗം പാകിസ്ഥാനില്‍ ലയിച്ചു.

നവംബര്‍ 16 നു 50 പാരാ ബ്രിഗേഡ് ജമ്മുവില്‍ നിന്ന് വടക്ക് പടിഞ്ഞാറോട്ട് മുന്നേറി നഷ്ടപെട്ട പട്ടണങ്ങള്‍ തിരിച്ചു പിടിക്കാന്‍ ശ്രമിച്ചു. ഗോത്ര സേനയെ പരാജയപ്പെടുത്താന്‍ അവര്‍ക്ക് ആയില്ല. വീണ്ടു കുറച്ചു പേരെ കൂടി അയച്ചു കൊട്ളിയില്‍ നിന്നും പ്രതിരോധിച്ചു നിന്നിരുന്ന സൈനികരെ സഹായിച്ചു രക്ഷ പെടുത്തി. എണ്ണത്തില്‍ കുറഞ്ഞ ഇന്ത്യന്‍ സൈന്യം കൊട്ളി വിട്ടു പിന്മാറി. അതെ സമയം 25 നവംബര്‍  1947ഇല ഗോത്ര സൈന്യം മിര്‍പൂര്‍ കീഴടക്കി, ഹിന്ദു സിഖ് വംശജരെ കൊന്നു കൊള്ളയടിച്ച്.  അതെ ദിവസം പൂഞ്ച് മോചിപ്പിക്കുവാന്‍ ഉറിയില്‍ നിന്ന് വന്ന സംഘത്തിനു അത് സാധിച്ചില്ല. പിന്നെയും ഒരു വര്ഷം ഗോത്ര സേനയുടെ ഉപരോധം നീണ്ടു നിന്നു. കോട്ട കാവല്‍ നിന്ന സൈന്യം ഒരു ചെറിയ രണ്വേ അവിടെ ഉണ്ടാക്കി. ഡിസംബര്‍ 12 ഇന് ശേഷം ഇന്ത്യന്‍ വ്യോമ സേന പ്രതിരോധ സൈനികര്‍ക്ക് വേണ്ട വസ്തുക്കള്‍ വിതരണം ചെയ്തു. മുറിവേറ്റവരെ അവിടെ നിന്നും ഒഴിപ്പിക്കുകയും ചെയ്തു. പട്ടണത്തില്‍ ഒറ്റപ്പെട്ടു പോയ നാല്‍പ്പതിനായിരം പേരെ ഒഴിപ്പിക്കാനും വ്യോമസേനക്ക് ആയി.

മഞ്ഞു കാലം

ഇന്ത്യന്‍ സൈനികര്‍ മഞ്ഞുകാലത്തെ നേരിടാന്‍ പ്രപ്തര്‍ ആയിരുന്നില്ല. തണുപ്പുകാലത്തെ പ്രതിരോധിക്കാന്‍ ഉള്ള വസ്ത്രങ്ങള്‍ ഉണ്ടായിരുന്നില്ല. മലമുകളില്‍ ജീവിച്ചു പരിചയം ഉള്ള ആസാദ് കാശ്മീര്‍ തീവ്രവാദികള്‍ ജാമ്ഗര്‍ പിടിച്ചെടുത്. ജനുവരിയില്‍ കൊട്ളി ആസാദ് കാശ്മീര്‍ സൈനികരുടെ കയ്യില്‍ നിന്നും നഷ്ടം ആയി. ഉരി നൌശേര ആക്രമണങ്ങളും ഇന്ത്യന്‍ സൈന്യം വിഫലം ആക്കി. അഞ്ചു ബ്രിഗേഡ്കളെ എത്തിച്ച് ഇന്ത്യന്‍ സൈന്യം ഈ സമയത്ത് പിന്നണിയില്‍ സൈനികരെ ശക്തരാക്കി..

ഓപ്പറേഷന്‍ വിജയ്‌ : 7 ഫെബ്രുവരി 1948 – 1 MAY 1948

ഗോത്ര സേന ജാന്കര്‍ എന്നാ സ്ഥലം ആക്രമിച്ചു കീഴടക്കി.  പിന്നീട് നൌഷേരയും ഉറിയും ആക്രമിച്ചു കൊണ്ടേ ഇരുന്നു. ചംബ് പ്രദേശം അതെ സമയം ഇന്ത്യ ചെറിയ ഒരു പോരട്ടത്തിലൂടെ  പിടിച്ചെടുത്തു. മുന്നേറ്റ നിരയിലെ ആക്രമണം കൂടുതല്‍ ഇന്ത്യന്‍ സൈനികരുടെ ആഗമനത്തോടെ ശക്തിപെട്ടു. ഇന്ത്യന്‍ സൈന്യം നൌശേര രജൌരി റോഡിലൂടെ എത്തി ജാന്കരും ( വിജയിച്ച ദിവസം 11 March 1948) രജൌരിയും (12 April 1948) തിരിച്ചു പിടിക്കാനായി ഓപ്പറേഷന്‍ വിജയ്‌ ആരംഭിച്ചു. 50 പാരച്യൂട്ട്, 19,20, കമ്പനി കാലാള്‍ പട സെന്‍ട്രല്‍ ഇന്ത്യ ഹോര്‍സ് എന്നീ യൂണിറ്റുകള്‍ ആണ്  യുദ്ധത്തില്‍ പങ്കെടുത്തത്.

 ഓപ്പറേഷന്‍ ഹാമര്‍: ആദ്യം സ്കര്ദു ശേഷം കാര്‍ഗില്‍ , സോജി പാസ് അവസാനം ലേ എന്നിവ കീഴടക്കുക എന്നതായിരുന്നു ഓപറേഷന്‍ ഹാമ്മര്‍ എന്ന് പേരിട്ട തീവ്രവാദി നീക്കം. ആ സമയം ലേ 33 പേര്‍ അടങ്ങിയ ഒരു പ്ലാട്ടൂന്‍മാത്രം ആയിരുന്നു കാവല്‍ നിന്നിരുന്നത്. ഫെബ്രുവരി 1948  ഇല രണ്ടു റൈഫിളുകള്‍ വീതം ധരിച്ച   40 ഇന്ത്യന്‍ സൈനികര്‍ അവരോടൊപ്പം ചേര്‍ക്കുകയും അവിടുത്തുകാരെ ആയുധം അണിയിക്കുകയും ചെയ്തു..   3300 അടി ഉയരത്തില്‍ ഉള്ള ആ ഭാഗത്ത് ഒരു താല്‍കാലിക വിമാന ലാണ്ടിംഗ് സൗകര്യം ഏര്‍പ്പാടാക്കി.  സി 47 ഡാക്കോട്ട വിമാനം ലാന്ഡ് ചെയ്യുമോ എന്ന് പരിശോധിക്കുവാന്‍ കേണല്‍ മെഹര്‍ സിംഗ്,എയര്‍ ഒപ്പരെഷന്‍സ് കമാണ്ടര്‍  മേജര്‍ ജനറല്‍ തിമ്മയ്യയോടൊപ്പം (അന്ന് ശ്രീനഗര്‍ ഡിവിഷന്‍ കമാണ്ടര്‍ ) കോ പൈലറ്റും ആയി വിമാനം ലാന്ഡ് ചെയ്യിചു.

ഇന്ത്യന്‍ സൈന്യത്തെ പരാജയപ്പെടുത്താന്‍ നുഴഞ്ഞു കയറ്റക്കാര്‍ക്ക് സാധിക്കുക ഇല്ല എന്നാ തിരിച്ചറിവ് സൈന്യത്തെ പരാജയപ്പെട്ടുകൊണ്ടിരിക്കുന്ന ഭാഗങ്ങളിലേക്ക് പാകിസ്താന്‍ അയച്ചു. 1948 പകുതിയോടെ പാകിസ്താന്‍ ബ്രിഗേടുകളും ആര്ട്ടിലരി റെജിമെന്റുകളും യുദ്ധത്തില്‍ പങ്കെടുത്തു.

നുഴഞ്ഞു കയറ്റക്കാര്‍ ആദ്യം സ്കര്ദു  ദ്രാസ് June 1948   കാര്‍ഗില്‍ May 1948  എന്നീ കോട്ടകളെ ഉപരോധിച്ചു. സ്കര്ട് കോട്ടയുടെ കാവല്‍ക്കാര്‍ പഴയ കാര്പോച്ചോ കോട്ടയില്‍ ആറു മാസം പ്രതിരോധിച്ചു നിന്ന്. ഭക്ഷണവും വെടിക്കോപ്പുകളും അവസാനിച്ചപ്പോള്‍ അവര്‍ കീഴടങ്ങി. ഗോത്രസേന കാവല്ക്കരെയും ഹിന്ദു സിഖ് വംശജരെയും വധിച്ചു. (1948 August)

 

ഉറി കോട്ട തിരിച്ചു പിടിക്കാന്‍ ഗോത്ര സേനാ തുടര്‍ച്ചയായി ആക്രമണം നടത്തി. വടക്ക് സ്കര്ദു ഗില്ജിറ്റ് സ്കൌട്ട് പിടിച്ചെടുത്തു. ഇന്ത്യന്‍ സൈന്യത്തില്‍ നിന്നും ജാംഗര്‍ പിടിച്ചെടുക്കാന്‍ ഉള്ള ആക്രമണം ഗോത്ര സേന അവരോടൊപ്പം ചേര്‍ന്ന പാകിസ്താന്‍ സേനയോടൊപ്പം ശ്രമിച്ചു കൊണ്ടേ ഇരുന്നു.  കാശ്മീര്‍ താഴ്വരയില്‍ തിത്വാള്‍  എന്നാ സ്ഥലം ഇന്ത്യന്‍ സൈന്യം പിടിച്ചെടുത്തു. ഗില്ജിറ്റ് സ്കൌട്ട് ഹിമാലയ പര്‍വതത്തിനു മുകളില്‍ ഉള്ള ലെ എന്നാ സ്ഥലം ഉപരോധിച്ചു. കാര്‍ഗില്‍ പിടിച്ചെടുത്തു. സ്കര്ദുവിലേക്ക് മുന്നേറിയിരുന്ന ഇന്ത്യന്‍ സംഘത്തെ പരാജയപ്പെടുത്തി.

ഓപ്പറേഷന്‍ ഗുലാബും ഓപ്പറേഷന്‍ ഇറേസും. ( 19-5-48 to 14-8-48)

മുസാഫര ബാദ് കീഴടക്കുവാന്‍ ഇന്ത്യ രണ്ടു ഉഗ്ര പോരാട്ടങ്ങള്‍ നടത്തി. 163 കാലാള്‍ പട ഇന്ത്യന്‍ സൈന്യം കാശ്മീര്‍ താഴ്വരക്ക് വടക്കൊട്ട്  കെരനും, ഗുരൈസും കീഴടക്കുവാന്‍  നടത്തിയ ആക്രമണം ആണ് ഇറേസ്. മാര്ച് 23 ഇന് കീഴടക്കി. പക്ഷെ തെക്ക് നിന്നും ആക്രമിച്ച 161 കാലാള്‍  77 പാരച്യൂട്ട് രേജിമാന്റുകള്‍ നടത്തിയ ആക്രമണം പരാജയപ്പെട്ടു. മുസാഫിരബാദ് നഷ്ടം ആകാതെ ഇരിക്കാന്‍ 10, 101 കാലാള്‍ ബ്രിഗേഡ്കളെ പാകിസ്ഥാന്‍ നിയോഗിച്ചു. മിര്‍പൂര്‍ കാത്ത് സൂക്ഷിക്കാന്‍  3 ബ്രിഗേടുകളെ പാകിസ്താന്‍ നിയോഗിച്ചു. . ഇന്ത്യന്‍ കൈവശം ആയിരുന്ന തിത് വാളില്‍ നടന്ന ഒരു ആക്രമണത്തെ സൈന്യം നിഷ്ഫലം ആക്കി

1948 ജൂണ്‍ പൂഞ്ച് സ്വതന്ത്രം ആക്കുവാന്‍ ഇന്ത്യന്‍ സൈന്യം രണ്ടു വശത്ത് നിന്നും ആക്രമണം അഴിച്ചു വിട്ടു.  101 ബ്രിഗേഡ് പട്ടണത്തിനു അകത്തു നിന്നും   19 കാലാള്‍  രജൌരി വിഭാഗത്തില്‍ നിന്നും. ഇന്ത്യന്‍ ശ്രമം വിഫലം ആയി.ജമ്മുവില്‍ പൂഞ്ച് ഭാഗത്ത് ഉപരോധിക്കപെട്ടിരുന്ന കശ്മീര്‍ സൈന്യത്തെ ഇന്ത്യന്‍ സൈന്യം രക്ഷപെടുത്തി.

കശ്മീര്‍ സൈന്യം സ്കര്ടുവിനെ പ്രതിരോധിച്ചു.  ഗില്ജിറ്റ് സ്കൌട്ടിന്റെ ലെയിലെക്കുള്ള മുന്നേറ്റത്തെ തടസപ്പെടുത്തി. ഓഗസ്റ്റില മത അല മുല്ക്കിന്റെ നേതൃത്ത്വത്ത്തില്‍ സ്കര്ദു  ആക്രമിക്കുകയും പീരങ്കി പടയുടെ സഹായത്ടോറെ പിടിച്ചെടുക്കുകയും ചെയ്തു. ഇതോടെ ഗില്ജിത് സ്കൌട്ട്   ലടാക്കിലെക്ക് നീങ്ങി.

13-8-1948, 268 ആം കാലാള്‍ പട നൌഷേരയില്‍ നിന്നും കൊട്ളിയിലെക്ക് ആക്രമണം നടത്തി. 5, 1 9  ഇന്ഫന്റ്രി ബ്രിഗേഡ്കള്‍ നവംബര്‍ 8, നും 19 നും രജൌരി ഭാഗത്ത് നിന്നും പീരങ്കികളുടെ സഹായത്തോടെ ആക്രമണം നടത്തി. പാകിസ്ഥാന്റെ 101  ബ്രിഗേടിനെ തകര്ത്ത് 19 ആം കാലാളിനോടൊപ്പം ചേര്‍ന്ന് പൂഞ്ച് ഉപരൊധത്തെ അവസാനിപ്പിച്ചു.

ലേ കോട്ട കീഴടക്കാന്‍ എത്തിയ നുഴഞ്ഞു കയറ്റക്കാരെ നേരിടാന്‍ ഒരു കമ്പനി കാശ്മീര്‍ പട്ടാളക്കാരും ഇരുന്നൂറു വരുന്ന അവിടുത്ത് കാരുമായിരുന്നു ഉണ്ടായിരുന്നത്. കാലാവസ്ഥ പ്രതികൂലം ആയിട്ടുംവ്യോമ സേന വേണ്ട ഭക്ഷണങ്ങളും ആയുധ സാമഗ്രികലും എത്തിച്ചു കൊണ്ടിരുന്നു. ആഗസ്റ്റ്‌ 23 1948 ഇല ഗൂര്‍ഖ ബറ്റാലിയനെ വിമാനത്തില്‍ കൊണ്ട് വന്നു ഇറക്കി പാകിസ്ഥാന്‍ ആക്രമണത്തെ നിഷ്ഫലം ആക്കി.

ഓപ്പറേഷന്‍ ബൈസന്‍ (11-8-1948 to 31-10-1948)

ഗോത്ര സേന പൂഞ്ച് ഉപരോധം തുടര്‍ന്നു കൊണ്ടേ ഇരുന്നു. 77 പാരച്യൂട്ട് ബ്രിഗേഡ് സോജില പാസ് പിടിച്ചെടുക്കാനായി ഓപ്പറേഷന്‍ ഡക്ക് എന്നാ വിഫല ശ്രമം നടത്തി. രണ്ടാമത്തെ ആക്രമണത്തിനു മേജര്‍ കരിയപ്പ ഇട്ട പേരാണ് ഓപ്പറേഷന്‍ ബൈസന്‍ .

5000 മീറ്റര്‍ ഉയരം ഉള്ള രണ്ടു ശിഖിരങ്ങള്‍ക്കിടയില്‍ മൂന്നു കിലോമീറ്റര്‍ മാത്രം വീതിയില്‍  3600 മീറ്റര്‍ ഉയരത്തില്‍ ഒരു വിടവ്, അതാണ്‌ സോജില പാസ്. അവിടം പാക് സൈനികര്‍ കീഴടക്കി വന്‍ സേനാ വിന്യാസം നടത്തി.വ്യോമ മാര്‍ഗാമോ പീരങ്കി ആക്രമണമോ നിഷ്ഫലം ആയിരുന്നു. വെളിമ്പ്രദേശം ആയിരുന്ന ഭാഗം ആയിരുന്നതിനാല്‍ സൈനികനീക്കം കാണപ്പെടുന്ന അവിടെ വെടിയുണ്ടകളില്‍ നിന്ന് മറവു ഉണ്ടായിരുന്നില്ല.

സോജില പാസ് പിടിക്കാന്‍ മേജര്‍ തിമ്മയ്യ 7 ലൈറ്റ്  ഇന്ഫന്തൃയിലെ സ്റ്റുവര്‍ട്ട് ലൈറ്റ് ടാങ്കുകള്‍ അഴിച്ചു രഹസ്യം ആയി തെക്ക് നിന്നും കടത്തി. അവര്‍ നിന്നിരുന്ന അവന്നൂരില്‍ നിന്നും 440 കിലോമീറ്റര്‍ ദൂരെ അവര്‍ എത്തിച്ചു. ടാങ്ക് ഭാഗങ്ങള്‍ അഴിച്ചു ട്രക്കുകളില്‍   രാത്രി കാലങ്ങളില്‍ കൊണ്ട് പോയി. സേന ശ്രീ നഗറില്‍ എത്തിയപ്പോള്‍ അവിടെ കര്‍ഫ്യൂ പ്രഖ്യാപിച്ചു. അങ്ങനെ അധികം ആരും അറിയാതെ ഇന്ത്യ കവചിത സേനയെ യുദ്ധ രംഗത്ത് എത്തിച്ചു. ഏഴാം കാലാള്‍ പട, മദ്രാസ് സാപ്പെര്സ് എന്നിവര്‍ സോജില പാസ്സിലെക്കുള്ള നടപ്പാത ജീപ്പ് പോകുന്ന രീതിയില്‍ ഉള്ള വഴിയാക്കി മാറ്റി. അത്രയും ഉയരത്തില്‍ ടാന്കുകളെ പ്രതീക്ഷിക്കാതിരുന്ന അവര്‍ക്ക് ടാങ്ക് പ്രതിരോധിക്കുന്ന ആയുധങ്ങള്‍ ഉണ്ടായിരുന്നില്ല. മുന്നേറിയ ടാങ്കുകളില്‍ ഒന്നില്‍ തിമ്മയ്യ തന്നെ നേരിട്ട് യുദ്ധം നയിച്ച്‌. അങ്ങനെ ടാങ്കുകളും ചെറുകിട കവചിത വാഹനങ്ങളും പാകിസ്താന്‍ സൈന്യത്തെ പിന്നോട്ടടിച്ചു .അങ്ങനെ സോജില പാസ്സില്‍ നിന്നും പാകിസ്ഥാന്‍ സൈന്യത്തെ തുരത്തി.

ഒരു അപ്രതീക്ഷിത ആക്രമനത്തിലൂടെ ഗോത്ര സേനയോടും പാകിസ്ഥാനി സേനയും മ്തായാനിലെക്കും പിന്നീട് ദ്രാസിലെക്കും തുരത്തി. 24 November 1948 ഇല്‍ കാര്‍ഗില്‍ ഭാഗത്ത് വച്ച് ലെ വഴി കടന്നു വന്ന ഇന്ത്യന്‍ സൈന്യവും ആയി കണ്ടുമുട്ടി. എതിരാളികള്‍ സ്കര്ടുവിലേക്ക് പിന്‍വാങ്ങി.

ഓപറേഷന്‍ ഈസി  (1 November 1948 to 26 November 1948 )

ഇന്ത്യ എല്ലാ മേഖലകളിലും മേല്‍ക്കൈ നേടി. പൂഞ്ച് ഉപരോധിച്ചിരുന്ന ഗോത്ര സൈന്യത്തെ ഇന്ത്യന്‍ സൈന്യം തുരത്തി ഉപരോധം അവസാനിപ്പിച്ചു. ഗില്ജിറ്റ് സ്കൌട്ട് അവസാനം പരാജയപ്പെട്ടു. കാര്‍ഗില്‍ വരെ മുന്നേറിയ ഇന്ത്യന്‍ സൈന്യത്തിന് സപ്ലൈ പ്രശ്നം കാരണം യുദ്ധം അവിടെ വച്ച് അവസാനിപ്പിക്കേണ്ടി വന്നു.

യുദ്ധം മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കാതെ വന്ന പ്രധാനമന്ത്രി നെഹ്‌റു യു എന്‍ ഇട പെടലിനു ആവശ്യപെട്ടു. 31 December 1948 ഇല യു എന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. വെടിനിര്തലിനു കുറച്ചു നാള്‍ മുമ്പ് ഉറിയും പൂഞ്ചും തമ്മില്‍ ബന്ധിപ്പിക്കുന്ന റോഡ്‌ ഇന്ത്യന്‍ സൈന്യം പിടിച്ചെടുത്തിരുന്നു. 13 August 1948  ഇല നടത്തിയ യു എന്‍ പ്രമേയത്തില്‍ രൂപരെഖപ്പെടുത്ത്തിയ രീതിയില്‍   5 January 1949 ഇല വെടിനിര്‍ത്തല്‍ നിലവില്‍ വന്ന്നു. ഈ പ്രമേയത്തില്‍ പാകിസ്താന്‍ കാര്‍ ആക്രമണകാരികളെ പിന്‍വലിക്കണം. ഇന്ത്യ നിയമ പരിപാലനം നടത്തുവാനായി ഒരു ചെറിയ സൈന്യത്തെ നിലനിര്‍ത്തണം. ഇങ്ങനെ ഒരു അന്തരീക്ഷം നിലവില്‍ വരുത്തി ഒരു ജനഹിത പരിശോധന നടത്തി കാശ്മീര്‍ ജനതക്ക് ഇതു വേണമെങ്കിലും തീരുമാനിക്കാം.

ഷെയിക്ക് അബ്ദുള്ള യു എന്നിനോട് സഹായം ചോദിച്ച ഇന്ത്യന്‍ നടപടിക്ക് എതിരായിരുന്നു. രണ്ടു രാജ്യങ്ങളും തിരഞ്ഞെടുപ്പ് എന്നത് തത്വത്തില്‍ അമ്ഗീകരിചെങ്കിലും പാകിസ്താന്‍ അവരുടെ കൈവശം ഉള്ള ഭാഗത്ത് നിന്നും പിന്വാങ്ങിയില്ല. ഇന്ത്യ ഗവര്‍ന്മെന്റ് പാക്‌ സൈന്യം പിന്‍ വാങ്ങാതെ ഹിത പരിശോധന നടത്തില്ല എന്നാ നിലപ്പാട് എടുത്തു.

പല തവണകളായി യു എന്‍ പുതിയ നാല് പ്രമേയങ്ങള്‍ പാസാക്കി. ഇന്ത്യയും പാകിസ്ഥാനും അവരുടെ സൈന്യങ്ങളെ പിന്‍ വലിച്ച് ഇലക്ഷന്‍ നടത്തുന്നതായിരുന്നു അതിലൊന്ന്. യു എന്‍ പിന്നീട് പതിനൊന്നു  നിര്‍ദേശങ്ങള്‍ മുന്നോട്ടു വച്ച്. ഇതെല്ലം പാകിസ്താന്‍ അംഗീകരിച്ചു. ഇന്ത്യ എതിര്‍ത്തു. ഈ പ്രമേയങ്ങള്‍ എല്ലാം യു എന്‍ ചാര്‍ട്ടറിന്റെ നാല് പ്രകാരം ആണ് പാസാക്കുന്ന പ്രമേയങ്ങള്‍ പാലിക്കപ്പെടാനോ  നിര്‍ബന്ധിതം ആയി നടപ്പിലാക്കാനോ അവകാശമില്ല. ആദ്യ പ്രമേയം പാസാക്കിയ എട്ടാം ചാപ്ടറിന് എതിരായി പാസാക്കിയതാനെങ്കില്‍.

പാകിസ്താന്‍ കാശ്മീരിന്റെ അഞ്ചില്‍ രണ്ടു ഭാഗങ്ങള്‍ കൈവശം വച്ചിരിക്കുന്നു. 8000 അടിക്ക് മുകളില്‍ ഉയരം ഉള്ള 5 പാര്‍വത ശിഖിരങ്ങള്‍ പാകിസ്ഥാന്‍ കൈവശ പെടുത്തിയിരിക്കുന്നു. ഇന്ത്യന്‍ അഞ്ചില്‍ മൂന്നു ഭാഗങ്ങള്‍ കൈവശപ്പെടുത്തിയിരിക്കുന്നു. ഇതില്‍ ജനസാന്ദ്രത കൂടിയ പ്രദേശങ്ങളും ഫല ഭൂയിഷ്ട പ്രദേശങ്ങളും ഇന്ത്യയില്‍ ആണ്. ഇന്നു ചോര നല്‍കിയും ചോര ഒഴുക്കിയും രണ്ടു രാജ്യങ്ങളും അവരുടെ കൈവശ പ്രദേശങ്ങള്‍ നിലനിര്‍ത്തുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ