ഇന്ത്യ ചൈന യുദ്ധം 1962
യുദ്ധ
പൂര്‍വ ചരിത്രം .
ഇന്ത്യ ചൈന അതിര്‍ത്തി നിര്‍ണയ തര്‍ക്കം
സ്വാതന്ത്ര്യത്തിനു മുന്നേ തന്നെ ഉണ്ടായിരുന്നതാണ്
പത്തൊമ്പതാം നൂറ്റാണ്ടില്‍ വടക്ക് കിഴക്കു ബ്രിട്ടീഷുകാര്‍ ഇന്ത്യക്ക് അതിര്‍ത്തി ഉണ്ടാക്കുവാനായി ചൈനയിലെ
ക്വിന്ഗ് രാജാക്കന്മാരും സിക്കിം, ബര്‍മ ഗവര്‍ന്മെന്റ്ഉം ആയി ചര്‍ച്ച നടത്തി
കരാറില്‍ ഒപ്പിട്ടു അന്ന് ടിബറ്റില്‍ ആയിരുന്ന തവാന്ഗ് ആക്കി രേഖപ്പെടുത്തി.
ഇന്നത്തെ അരുണാചല്‍ പ്രദേശ്. ഇതിനെ
ടിബറ്റ് അന്ഗീകരിചിരുന്നില്ല. ബ്രിടീഷ്
സൈന്യം ടിബറ്റില്‍ എത്തി. അതോടെ അവര്‍ കരാര്‍ അംഗീകരിച്ചു. ബ്രിട്ടന്‍ ടിബറ്റിനു
മേലുള്ള ചൈനയുടെ അധീശത്വവും അംഗീകരിച്ചിരുന്നു.
1910
ഇല ക്വിങ്ങിന്റെ
ചൈന സൈന്യത്തെ ടിബറ്റില്‍ സമ്പൂര്‍ണ്ണ ഭരണത്തിനായി അയച്ചപ്പോള്‍ ബ്രിടീഷ് സൈന്യം
അരുണാചല്‍ പ്രദേശിലും നേഫയിലും (NEFA) യില്‍
എത്തി അവിടുത്തെ ഗോത്ര തലവന്മാരും ആയി കരാറില്‍ എത്തി. ക്വിന്ഗ് രാജവാഴ്ച 2013 അവസാനിച്ചപ്പോള്‍ ടിബറ്റന്‍ ഭരണ കൂടം ടിബറ്റില്‍ നിന്നും ചൈനീസ് സൈനികരെ
പുറത്താക്കി.
.
ചൈന മക്മാഹോന്‍ രേഖയെ അതിര്‍ത്തി ആയി
അംഗീകരിചില്ലന്കിലും അതിര്‍ത്തിയെ
മാനിച്ചിരുന്നു. മാക് മഹോന്‍ രേഖ ബ്രിട്ടീഷ് ഇന്ത്യയും തിബട്ടും തമ്മില്‍ 1914
ഇല
ഉണ്ടാകിയതായിരുന്നു, ചൈനീസ് ടിബറ്റ് അതിരത്തി തര്‍ക്കത്തെ തുടര്‍ന്നു അന്നേ ചൈന ഈ കരാറില്‍ ഒപ്പിട്ടിരുന്നില്ല. 1937
മുതല്‍ സര്‍വേ ഓഫ് ഇന്ത്യ മക്മാഹോന രേഖയെ മാപ്പുകളില്‍
ഉപയോഗിച്ച് തുടങ്ങി.
1938ഇല ക്യാപ്ടന്‍ ലൈറ്റ് ഫുടിന്റെ നേതൃത്വത്തില്‍ തവാങ്ങില്‍ എത്തി അവിടുത്തെ ബുദ്ധ വിഹാരത്ത്തില്‍ എത്തി ഇനി മുതല്‍ തവാനഗ് ഇന്ത്യയുടെ ഭാഗം ആണ് എന്ന് പറഞ്ഞു. തവാന്ഗ് നിവാസികള്‍ പ്രതിഷേധിച്ചു. ലൈറ്റ് ഫുട് അവിടെ നിന്നു പോയതോടെ തവാന്ഗ് വീണ്ടും ടിബറ്റിന്റെ ഭാഗം ആയി 1951 വരെ അറിയപ്പെട്ടു
1950 കളില്‍
ചൈന ടിബറ്റ് ഒരിക്കലും സ്വതന്ത്ര രാഷ്ട്രം
ആയിരുന്നില്ല എന്നും, ടിബറ്റ് ഒപ്പ് വച്ച മക മഹോന്‍ കരാര്‍ അംഗീകരിക്കാന്‍
ആകുക ഇല്ല എന്നും പ്രസ്താവിച്ചു.
സ്വാതന്ത്ര്യാനന്തര ഇന്ത്യയും പീപ്പിള്സ് റിപ്പബ്ലിക് ഓഫ് ചൈനയും തീരാത്ത പ്രശ്നങ്ങളും
1949 ഇല
നിലവില്‍ വന്ന പി.ആര്‍. സി യെ ആദ്യം അന്ഗീകരിച്ചതും ഇന്ത്യ ആണ്. ചൈന നിലവില്‍
വന്നതും ടിബറ്റിനെ പിടിച്ചെടുത്ത്(1950-51). ഇന്ത്യന്‍ സൈന്യം ടാവങ്ങില്‍ എത്തി
തിബട്ടുകരെ പുറത്താകി ഭരണം പിടിച്ചെടുത്തു. ഇന്ത്യ പ്രശ്നങ്ങള്‍ ചര്‍ച്ചകളിലൂടെ
തീര്‍ക്കുവാന്‍ ചൈനക്ക് കത്തെഴുതി. ചൈന 1950 ഇല തന്നെ അക്സായി ചിന്‍ അതിര്‍ത്തിയില്‍ സൈനികരെ
നിരത്തി തുടങ്ങി. ഇന്ത്യയും സൈനികരെ അക്സായി ചിന്നിലെത്തിക്കാന്‍ ശ്രമിച്ചു. പാര്‍ലമെന്റില്‍
മാക് മഹോന രേഖ ആണ് ഇന്ത്യയുടെ അതിര്‍ത്തി അതില്‍ ഒരു നുള്ള് മണ്ണ് പോലും
വിട്ടുകൊടുക്കില്ല എന്ന് നെഹ്‌റു പ്രഖ്യാപിച്ചു. ചൈന അതില്‍ എതിര്‍ കമെന്റുകള്‍
ഒന്നും പറഞ്ഞില്ല. ചൈന 1951 ഇല്‍ അക്സായി ചിന്നില്‍ സൈനിക പോസ്ടുകളുടെ എണ്ണം കൂട്ടി അവിടം ശക്തമാക്കുംപോള്‍
ഇന്ത്യ പാക്കിസ്ഥാന്റെ കയ്യില്‍ ലഡാക്ക് വീഴാതിരിക്കാന്‍ ഉള്ള ശ്രമങ്ങളില്‍
ആയിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ചൈന ഇന്ത്യ അതിര്‍ത്തികളില്‍
പ്രശ്നങ്ങള്‍ ഒന്നും ഇല്ല എന്ന് ഇടക്കിടക്ക് ചൈന പറഞ്ഞുകൊണ്ടിരുന്നു.
1954, പഞ്ചശീല
തത്വങ്ങളില്‍ അധിഷ്ടിതം ആയ കരാര്‍ വന്നപ്പോള്‍ ചൈനയുടെ ടിബറ്റ് അധിനിവേശം ഇന്ത്യ
അംഗീകരിച്ചു. മക്മാഹോന്‍ രേഖ ആസ്പദം ആക്കിയുള്ള മാപ്പ് കാണിച്ചപ്പോള്‍ ചൈന എതിര്‍പ്പൊന്നും
പ്രകടിപ്പിച്ചില്ല.ഹിന്ദി ചീനി ഭായ് ഭായ്
എന്നാ മുദ്രാവാക്യം നെഹ്‌റു ഉയര്‍ത്തി.
1954 ഇല വ്യക്തം അല്ലാതെ രേഖ പെടുത്തിയിട്ടുള്ള അതിര്‍ത്തി
ഭാഗങ്ങള്‍ വ്യക്തമായി വേര്‍തിരിക്കാന്‍ ആയി നെഹ്‌റു ഒരു മെമ്മോ അയച്ചു. ഇന്ത്യ വരച്ച
മാപ്പ് മാക് മഹോന്‍ രേഖ അടയാളപ്പെടുത്തിയത്തിലും പല കിലോമീറ്ററുകള്‍ അകത്തുള്ള
ചൈനയുടെ പ്രദേശത്തെ ഇന്ത്യയുറെതാക്കി കാട്ടി.ആ മാപ്പില്‍ ഭൂട്ടാനും സിക്കിമും
ഇന്ത്യയില്‍ ആയിരുന്നു.
1956ഇല
വെസ്റ്റ് ബെന്ഗാളിലെ കലിമ്പോങ്ങില്‍ സി ഐ എ ടിബറ്റന്‍ പോരാളികള്‍ക്ക്
ആയുധപരിശീലനം നല്കുന്നുണ്ടായിരുന്നു. ചൈന ടിബറ്റിലേക്ക് അക്സായ് ചിന്‍ വഴി ഒരു
പാത ചൈന ഉണ്ടാക്കിയപ്പോള്‍ ഇന്ത്യന്‍ ജനത രോഷാകുലര്‍ ആയി. ഇന്ത്യയുടെ 120,000 ചതുരശ്ര കിലോമീറ്റര്‍ ചൈനയില്‍ കാണിക്കുന്ന മാപ്പ് ആണ്
അവര്‍ ഉപയോഗിക്കുനത് അത് തിരുത്തണം എന്ന്
പറഞ്ഞപ്പോള്‍ ചൈന മാപില്‍ കാണുന്ന അവകാശ വാദങ്ങള്‍ ഒന്നും അവര്‍ക്കില്ല എന്ന്
പറഞ്ഞു.
ഇന്ത്യന്‍
സംസ്കാരത്തിന്റെ അധീനതയില്‍ ഉണ്ടായ ബുദ്ധ മതക്കാര്‍ നിറഞ്ഞ ടിബറ്റിനോട് ഇന്ത്യക്ക്
ഒരു ചായവു ഉണ്ടായിരുന്നു.ഈ ചായ് വിനെ ടിബറ്റ് ഇന്ത്യയോടു ചേര്‍ക്കണം എന്നാണു ചൈന
ധരിച്ചിരുന്നത്. 1959 ഇല ദലൈലാമക്ക് നെഹ്‌റു ഇന്ത്യയില്‍ അഭയം കൊടുതപ്പോള്‍ ചൈന എതിര്‍പ്പ്
പുറപ്പെടുവിച്ച് തുടങ്ങി.
ടിബറ്റിലെ ലാസയില്‍ ഉണ്ടാകുന്ന ലഹളകള്‍ ഇന്ത്യ ഉണ്ടാക്കുന്നതാണെന്ന്
മാവോ പ്രസ്താവിച്ചു.ഇന്ത്യ ടിബറ്റിനു ഭീഷിണി ആണ്, മക്മാഹോന്‍ വരയും കടന്ന ഒരു
ഇന്ത്യന്‍ പോലീസുകാരനെ ചൈന പിടിച്ചു . പെട്രോളിങ്ങിനിറങ്ങിയ ഒന്‍പതു പോലീസുകാരെ
ചൈനീസ് പട്ടാളം വെടിവച്ചു കൊന്നു. ഇന്ത്യന്‍ സൈന്യം അതിര്‍ത്തിയില്‍ നിന്നും
പോലീസിനെ പിന്‍വലിച്ചു അതിര്‍ത്തി കാവല്‍ ആരംഭിച്ചു.
അതിര്‍ത്തി സംഘര്‍ഷ ഭരിതം ആകുന്നു. .
ഒക്ടോബറില്‍
നികിത ക്രൂശ്ചെവ് മാവോയും ആയുള്ള മീറ്റിങ്ങില്‍ നെഹ്രുവിനെ പിന്താങ്ങി.അതോടെ ചൈന
ചുറ്റും ശത്രുക്കളാല്‍ ചുറ്റപ്പെട്ടു എന്ന് പേടിച്ചു. അങ്ങനെ സ്വയം
പ്രതിരോധത്തിനായി ഇന്ത്യയെ ആക്രമിക്കുവാന്‍ പി എല്‍ എ യെ മാവോ ചുമതലപ്പെടുത്തി.
അമേരിക്കയുടെ U-2 നിരീക്ഷണ
വിമാനം ഇന്ത്യയില്‍ നിന്നും പറന്നു ചൈനയുടെ നൂക്ലിയര്‍ പരീക്ഷണം നടത്തുന്ന
സ്ഥലത്തിന്റെ ഫോട്ടോ എടുത്തതും ചൈനയെ ഇന്ത്യയില്‍ നിന്നകറ്റി. ചൈനീസ് പ്രധാന
മന്ത്രി ചൌ എന്ലായി രണ്ടു രാജ്യങ്ങളുടെ പട്ടാളക്കാരും ഇരുപതു കിലോമീറ്റര്‍
നിലവിലുള്ള അതിര്‍ത്തിയില്‍ നിന്ന് മാറി നില്ക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അതിനെ
ഒരു ആള്‍താമസം ഇല്ലാത്ത പ്രദേശം ആക്കുവാന്‍ നെഹ്‌റു പ്രതികരിച്ചു. നെഹ്രുവിന്റെ
ഫോര്‍വേര്‍ഡ് പോളിസി കൂടി ആയപ്പോള്‍ ചൈന ഇന്ത്യ ടിബറ്റിനെ കീഴടക്കി സ്വന്തം
ആക്കാന്‍ ആഗ്രഹിക്കുന്നു എന്ന് ഉറപ്പിച്ചു. ഫോര്‍വേഡ് പോളിസി പ്രകാരം ഇന്ത്യ
ചൈനീസ് മേഖലകളില്‍ സൈനിക പോസ്റ്റുകള്‍ സ്ഥാപിക്കുകയും ആക്രമനോല്സുകമായ പെട്രോളിംഗ്
ഏര്‍പ്പെടുത്തുകയും ചെയ്യുക എന്നതായിരുന്നു. പക്ഷെ ചൈനീസ് അതിര്‍ത്തിയില്‍ നിലവില്‍
ഉള്ള സൈനിക ശക്തി വച്ചു ഇത് സാധ്യമായിരുന്നില്ല. ചൈനീസ് സൈനികര്‍ മക്മാഹോന്‍ രേഖ
കഴിഞ്ഞു തമ്പടിച്ചതിനെ തുടര്‍ന്നു ഇന്ത്യന്‍ സൈനികര്‍ അവര്‍ക്ക് പിന്നില്‍ കാമ്പ്
തുടങ്ങി. അവര്‍ക്കുള്ള സപ്ലൈ കട്ട ചെയ്തു അവരെ തുരത്തുക എന്നാ തന്ത്രം
പരീക്ഷിച്ചു. ഇതായിരുന്നു ഫോര്വേര്ഡ് പോളിസി . മാക് മഹോന്‍ രേഖയും കഴിഞ്ഞു ഇന്ത്യ
അറുപതു പോസ്റ്റുകള്‍ സ്ഥാപിച്ചു. ആദ്യം ചൈന പ്രതികരിക്കാതെ പിന്‍വാങ്ങി, ഇന്ത്യ
വീണ്ടും ഇതാവര്‍ത്തിച്ചു തുടങ്ങിയതോടെ ചൈനയും ഇന്ത്യന്‍ പോസ്റ്റിനെ ചുറ്റി
പോസ്റ്റുകള്‍ സ്ഥാപിക്കാന്‍ തുടങ്ങി... പരസ്പരം അങ്ങനെ പോസ്റ്റുകള്‍ കൊണ്ട്
തമ്മില്‍ തമ്മില്‍ ചുറ്റ പെട്ടവര്‍ ആയി ഇരുവരും. എന്നിരുന്നാലും വെടിവെപ്പ്
ഉണ്ടായിരുന്നില്ല.
ആയിരത്തി
തൊള്ളായിരത്തി അറുപതില്‍ ചൈന അക്സായി ചിന്നിന്റെ മുകളില്‍ ഉള്ള ഇന്ത്യയുടെ അവകാശ
പ്രഖ്യാപനം ഉപേക്ഷിക്കുക ആണെങ്കില്‍ ചൈന NEFA യുടെ അവകാശം വിട്ടു കൊടുക്കാം എന്ന് പറഞ്ഞത്
നെഹ്‌റു അന്ഗീകരിച്ചില്ല. ചൈന ഇതിനെ ടിബറ്റന്‍ ഭരണത്തില്‍ ഉള്ള ഇന്ത്യയുടെ എതിര്‍പ്പായി
ഗണിച്ചു.
തായ്
വാനില്‍ നിന്നുള്ള ഭീഷിണി ഉണ്ടായിരുന്നതിനാല്‍ ചൈന ഇന്ത്യയും ആയുള്ള പ്രശ്നങ്ങള്‍ക്ക്
മുന്‍ ഗണന കൊടുത്തിരുന്നില്ല. ഇന്ത്യ ഗോവയെ മോചിപിച്ച്, പാകിസ്ഥാനും ആയി
കാശ്മീരില്‍ ഉരസിക്കൊണ്ടിരിക്കുക ആയിരുന്നു. ഇന്ത്യന്‍ സൈന്യം യുദ്ധം ചെയ്യാം
എന്ന് പറഞ്ഞെങ്കിലും നെഹ്‌റു ഗവന്ര്‍മെന്റ്റ് അതംഗീകരിച്ചില്ല.
ഇന്ത്യ
രണ്ടായിരം ചതുരശ്ര മൈല്‍ പിടിച്ചെടുത്തതായി പത്രക്കുറിപ്പ് ഇറക്കുന്നു. ചൈന
ചോദിച്ചപ്പോള്‍ അങ്ങനെ സംഭാവിചിട്ടെ ഇല്ല എന്ന് പറയുന്നു.നേഫ യില്‍ എയര്‍ ഫോര്‍സ്
ഇന്ത്യന്‍ സൈന്യത്തിന് സപ്പോര്‍ട്ട് നല്‍കിയെങ്കിലും ഒരു വിമാനം ചൈന
വെടിവേച്ച്ചിട്ടതോടെ വായു സേന യെ പിന്‍വലിച്ചു. ചൈനയും പാകിസ്ഥാനും ഇന്ത്യയെ ഒരേ
സമയം ആക്രമിക്കും എന്ന് ഇന്റലിജന്‍സ് ബ്യൂറോ ഗവര്‍ന്മേന്റിനെ അറിയിക്കുന്നു. നെഹ്‌റു
ഹിമാലയം ഉള്ളതിനാല്‍ ചൈനക്ക് ആക്രമണം എളുപ്പം ആകും എന്ന് പ്രതീക്ഷ ഇല്ലായിരുന്നു.
അത് കൊണ്ട് സൈനിക വിന്യാസം ചൈന അതിര്‍ത്തിയില്‍ കുറവായിരുന്നു.
ഇന്ത്യ
അതിര്‍ത്തി മൊത്തം ചൈന ആയുധ, ഇന്ധന സംഭരണം നടത്തി. പക്ഷെ സൈനികരുടെ എണ്ണം അപ്പോള്‍
കൂട്ടിയിരുന്നില്ല. ഫോര്വേര്ഡ് പോളിസി കൊണ്ട് ആള്‍താമസം ഇല്ലാത്ത പ്രദേശങ്ങള്‍
ഇന്ത്യ പിടിച്ചെടുത്തിരുന്നു. പിന്നീട് ചൈനീസ് പോസ്റ്റുകള്‍ കൂടി
പിടിച്ചെടുക്കുവാന്‍ സൈന്യത്തിന് ഉത്തരവ് ലഭിച്ചു. സ്വയരക്ഷക്കു വേണ്ടി മാത്രം
അല്ല പോസ്റ്റുകള്‍ പിടിചെടുകാനും വെടിവെച്ചു കൊല്ലാന്‍ കമാണ്ടാര്മാര്‍ക്ക് ഉത്തരവ്
ലഭിക്കുന്നു. കൊറിയന്‍ യുദ്ധത്തില്‍ യുദ്ധം ചെയ്ത ചൈനീസ് സൈന്യത്തിന് മല യുദ്ധം
വളരെ പരിചിതമായിരുന്നു.
ധോല
ഗ്രാമത്തില്‍, മക് മഹോന്‍ രേഖ കഴിഞ്ഞു അഞ്ചു കിലോ മീറ്റര്‍ ഉള്ളില്‍ ഇന്ത്യ
മിലിട്ടറി പോസ്റ്റ് സ്ഥാപിച്ചു. നെഹ്രുവിന്റെ നിര്‍ദേശം അതിന്റെ പിന്നില്‍
ഉണ്ടായിരുന്നു. വളരെ പെട്ടന്ന് ചൈന അറുപതു പട്ടാളക്കാരെ അങ്ങോട്ടയച്ചു. അവരെ
നേരിടാന്‍ അഞ്ഞൂറ് പട്ടാളക്കാരെ ഇന്ത്യയും.1962 സെപ്തംബര്‍ ഇരുപതിന് ഉരസല്‍ ആരംഭിച്ചു. താഗ് ലാ റിഡ്ജ് തിരിച്ചു
പിടിക്കാന്‍ ഉള്ള ശ്രമത്തില്‍ ഇന്ത്യ ആക്രമണം ആരംഭിച്ചു. തോക്കിന്റെ പരിധിയില്‍
ഉള്ള ഏതു ചൈനീസ് സൈനികനെയും വെടിവെച്ചു കൊല്ലുവാന്‍ എല്ലാ പോസ്റ്റുകളിലും ഉത്തരവ്
എത്തി.
4 ഒക്ടോബര്‍ ചോ എന്‍
ലായി ഇന്ത്യ സന്ദര്‍ശിച്ചു യുദ്ധം ഉണ്ടാകില്ല, ചര്‍ച്ചകളിലൂടെ പരിഹരിക്കാം എന്ന്
വാഗ്ദാനം നല്‍കി.
ഒക്ടോബര്‍
പത്തിന് ഉണ്ടായ വെടിവെപ്പില്‍ മുപ്പത്തി മൂന്നു ചൈനീസ് സൈനികരും ഇരുപത്തി അഞ്ചു
ഇന്ത്യന്‍ സൈനികളും കൊല്ലപ്പെട്ടു. അപകടം മണത്ത നെഹ്‌റു പ്രശ്നം അവസാനിപ്പിക്കാന്‍
ശ്രമിച്ചെങ്കിലും ചൈന യുദ്ധത്തിനു സന്നധര്‍
ആയി കഴിഞ്ഞിരുന്നു.
യുദ്ധം..
20 ഒക്ടോബര്‍ 1962, ചൈനീസ്
സൈന്യം കിഴക്കും പടിഞ്ഞാറും
ആയി രണ്ടു ഭാഗങ്ങളില്‍ യുദ്ധം ആരംഭിച്ചു. അക്സായ് ചിന്‍, ലഡാക്കില്‍
പിന്നെ നാമകു ചു നടിക്കരയിലും. അന്ന് ഇന്ത്യയുടെ സംസ്ഥാനം ആയിട്ടില്ലാത്ത സിക്കിമിലെ , (അന്ന് ഇന്ത്യയുടെ സംരക്ഷണയില്‍ ആയിരുന്നു സിക്കിം ) നാഥൂല പാസ്സിലും ചെറിയ
തോതില്‍ ആക്രമണം അഴിച്ചു വിട്ടു.
കിഴക്കന്‍ യുദ്ധ ഭൂമി..
നാമ്കൂ
ചു നദി കടന്നു ചൈനയുടെ മൂന്നു
റെജിമെന്റുകള്‍ വെളുപ്പിനെ അഞ്ചു പതിനന്ചിനു ആക്രമണം ആരംഭിച്ചു. നദിയില്‍ ഉള്ള
അഞ്ചു പാലങ്ങളില്‍ കൂടെ മാത്രം
നദി കടന്നു അവര്‍ ആക്രമിക്കു എന്ന് കരുതി കാവല്‍ നിന്ന
ഇന്ത്യയുടെ രാജ്പുട്ട് രേജിമാന്റിനെ ആഴം
കുറഞ്ഞ സ്ഥലത്ത് നിന്ന് നദി
കടന്നെത്തിയ ചൈനീസ് പട്ടാളം ആക്രമിച്ചു. മോര്‍ട്ടാര്‍ ആക്രമണം തുടങ്ങ്ങ്ങിയ ചൈനീസ് സൈന്യം, ഇന്ത്യന്‍
സൈന്യത്തിന്റെ വാര്‍ത്താവിനിമയ ബന്ധങ്ങള്‍ വിച്ചേദിച്ചു. ആറു മുപ്പതിന് അവര്‍
ഇന്ത്യന്‍ സൈന്യത്തിന്റെ പിന്നിലൂടെ മിന്നല്‍
ആക്രമണം നടത്തി. ഇന്ത്യന്‍ സൈന്യം ട്രെന്ച് വിട്ടു പിന്‍വാങ്ങി. മിന്നല്‍ ആക്രമനങ്ങളിലൂറെ
ഇന്ത്യന്‍ സൈന്യത്തെ തുടര്‍ച്ച ആയി പരാജയപ്പെടുത്തിക്കൊണ്ടിരുന്ന ചൈനീസ് സൈന്യത്തെ
പേടിച്ചു ഭൂട്ടാനിലെക്ക് പിന്‍വാങ്ങി. ഇന്ത്യ നേരത്തെ ആക്രമിച്ചു കീഴടക്കിയ
ഭാഗങ്ങള്‍ മാത്രം പിടിച്ചെടുത്ത ചൈനീസ് സൈന്യം പിന്നീട് മുന്നോട്ടു പോയില്ല.
അവര്‍ അരുണാചല്‍ പ്രദേശിന്റെ ഭാഗം ആയ വാലോങ്ങില്‍ 22 ഒക്ടോബര്‍ 1962 ഇല വെളുപ്പിന്
പന്ത്രണ്ടു മണിക്ക് ശേഷം ആക്രമണം അഴിച്ചു വിട്ടു. നാനൂറോളം ചൈനീസ് ഭടന്മാര്‍
ഇന്ത്യന്‍ പോസ്റ്റുകളെ ആക്രമിച്ചു. ഇന്ത്യയുടെ തിരിച്ചടിയില്‍ ആദ്യം അവര്‍ പിന്‍വാങ്ങി.
പിന്നോട്ട് പോയ ചൈനീസ് സൈന്യം ഒരുമിച്ചു വീണ്ടും ആക്രമണം
അഴിച്ചു വിട്ടു. പല ഭാഗങ്ങളിലും കൂടി ഇന്ത്യയുടെ പ്രതിരോധം കടന്നു വന്ന ചൈനീസ്
സൈന്യതിനോടു എതിരിടാതെ ഇന്ത്യന്‍ സൈന്യം പിന്‍വാങ്ങി.
23 ഒക്ടോബര്‍ 1962 പ്രഭാതത്തില്‍ ചുരം കടന്നു വന്ന ചൈനീസ് സൈന്യവും ഇന്ത്യന്‍ സൈന്യവും എറ്റു മുട്ടി. യുദ്ധം
ഉച്ച വരെ നീണ്ടു നീന്നു. ഇരുന്നൂറോളം ചൈനീസ് സൈനികരും ഒന്‍പതു ഇന്ത്യന്‍
സൈനികരും കൊല്ലപ്പെട്ടു. ഉച്ചയോടെ ഇന്ത്യന്‍ സൈന്യത്തോട് പിന്നോട്ട് മാറുവാന്‍
ഉത്തരവ് വന്നു. സൈന്യം പിന്മാറി.
അതെ
സമയം തവാങ്ങില്‍ ഇന്ത്യന്‍ സൈന്യം ചൈനീസ് സൈന്യത്തിന്റെ മൂര്‍ച്ച ഏറിയ
ആക്രമണത്തില്‍ പിന്‍വാങ്ങി .
തുടര്‍ന്നുള്ള
ദിവസങ്ങളില്‍ വലോങ്ങില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ പെട്രോള്‍ സംഘവും ചൈനീസ പെട്രോള്‍
സംഘങ്ങളും തമ്മില്‍ എറ്റു മുട്ടി. നാലാം സിക്ക് രേജിമെന്റിലെ സിക്ക് സൈനികര്‍
വീരോചിതം ഏറ്റുമുട്ടിയെങ്കിലും ചൈനീസ് സൈന്യം പെട്ടന്ന് തന്നെ അവരുടെ സംഘത്തിനു
ആളും ആയുധങ്ങളും എത്തിച്ചു കൊടുത്തു. ഇന്ത്യന്‍ പെട്രോള്‍ സംഘത്തിനെ തിരഞ്ഞെത്തിയ
ചൈനീസ് പടയാളികളും ആയി ഇന്ത്യന്‍ സൈന്യത്തിലെ കേവല്‍ സിംഗ് എന്നാ ശിപായി ബയണറ്റ്‌ഉപയോഗിച്ച്
ആക്രമണം അഴിച്ചു വിട്ടു. കുറച്ചു ചൈനീസ് സൈനികരോടൊപ്പം കേവല്‍ സിങ്ങും ധീര രക്ത
സാക്ഷി ആയി. പിറ്റേന്ന് അതിര്‍ത്തിയില്‍ നിരീക്ഷണത്തിനു പോയ ഇന്ത്യന്‍ സംഘത്തെ
ചൈനീസ് സൈന്യം വളഞ്ഞു. സിഖ് രേജിമെന്റിലെ സൈനികര്‍ ചൈനീസ് സംഘത്തെ ആക്രമിച്ചു ഇന്ത്യന്‍ പെട്രോളിനഗ് സംഘത്തിനെ സുരക്ഷിതം ആയി
തിരിച്ചെത്തിച്ചു.
പടിഞ്ഞാറന്‍ യുദ്ധ രംഗം.
യുദ്ധത്തിനു
മുമ്പ് തന്നെ അക്സായ് ചിന മുക്കാലും
ചൈനീസ് പട്ടാള നിയന്ത്രണത്തില്‍ ആയിരുന്നു. 19, ഒക്ടോബര്‍ 1962ഇല തന്നെ
അക്സായ് ചിന്നില്‍ ചൈനീസ് സൈന്യം ആക്രമണം അഴിച്ചു വിട്ടിരുന്നു. ചുറ്റി വളഞ്ഞു വരുന്ന ചൈനീസ്
സൈന്യത്തെ നേരിടാന്‍ ഇന്ത്യന്‍ പോസ്റ്റുകളില്‍ ഉണ്ടായിരുന്ന സൈനികര്‍ക്ക്
സാധിച്ചില്ല. അവര്‍ കൊല്ലപ്പെടുകയോ പിടിക്കപ്പെടുകയോ ചെയ്തു. ചിപ്പ് ചിപ്പ്
താഴ്വര, ഗാള്‍വാന്‍ താഴ്വര ,പാന്ഗോന്ഗ് തടാകം എന്നീ ഭാഗങ്ങള്‍ വലിയ പ്രതിരോധം
നേരിടാതെ ചൈനീസ് സൈന്യം പിടിച്ചെടുത്ത്. രേസാന്ഗ് ലാ പാര്‍വത ശിഖരം ആക്രമിച്ച
ചൈനീസ് സൈന്യത്തിനെ ഇന്ത്യന്‍ സൈന്യം ചെറുത്തു നിന്നു. അവിടെ ആയിരുന്നു ഇന്ത്യയുടെ
അടിയന്തിരഘട്ടങ്ങളില്‍ വിമാനം ഇറക്കുവാന്‍ നിര്‍മിച്ചിരുന്ന താവളം. തീവ്രമായ
ആക്രമണത്തിനെ തുടര്‍ന്നു ഇന്ത്യന്‍ സൈന്യത്തിന്റെ വെസ്ട്ടെര്ന്‍ കമാന്ഡ്
ഒറ്റപ്പെട്ട പോസ്റ്റുകളില്‍ നിന്നും സൈനികരെ പിന്‍വലിച്ചു. ദൌലത് ബാഗ് ഒള്ടി എന്നാ
ഭാഗത്ത് നിന്നും സൈന്യത്തെ പിന്‍വലിച്ചെങ്കിലും ചൈന അവരുടെ ഭാഗം എന്ന് അവകാശപ്പെടാഞ്ഞതിനാല്‍
ചൈനീസ് സൈന്യം അവിടം പിടിചെടുത്തില്ല. പിന്‍വാങ്ങിയ സൈന്യം ഒത്തുകൂടി സെ ലാ, എന്ന്നും ബോംടി ലാ എന്നീ ശിഖിരങ്ങളില്‍ താവളം
അടിച്ചു. അവിടം ആക്രമിക്കുവാന്‍ വളരെ പ്രയാസമുള്ള ഭാഗം ആയിരുന്നു.
ചൈനീസ് ഏകപക്ഷീയ വെടിനിര്‍ത്തല്‍
നാല്
ദിവസത്തെ യുദ്ധത്തിനു ശേഷം ചൌ എന് ലായി ചൈനീസ് സൈനികരോട് മുന്നേറ്റം തല്ക്കാലം
നിര്‍ത്തി വെക്കാന്‍ ആവശ്യപ്പെട്ടു. ചൈനീസ് സൈന്യം അതിര്‍ത്തിയും കടന്നു അപ്പോള്‍
പതിനാറു കിലോമീറ്റര്‍ ഇന്ത്യക്കുള്ളിലെക്ക് കടന്നിരുന്നു.
അതിര്‍ത്തി
തര്‍ക്കം ചര്‍ച്ചകളിലൂടെ പരിഹരിക്കുക, ലൈന്‍ ഓഫ്
ആക്ച്വല്‍ കണ്ട്രോളില്‍ നിന്നും
ഇരു രാജ്യക്കാരും ഇരുപതു കിലോമീറ്റര്‍ പിന്നോട്ട സൈനികരെ നീക്കുക, നേഫയില്‍
നിന്നും ചൈനീസ് പിന്മാറ്റം, യുദ്ധാനന്തരം നിലവില്‍ ഉള്ള അക്സായ് ചിന്‍ ഭാഗം
ഇന്ത്യ മാനിക്കുക എന്നീ ആശയങ്ങള്‍ പറഞ്ഞു ചൌ എന് ലായി നെഹ്രുവിനു കത്ത് അയച്ചു.
നെഹ്‌റു
യുദ്ധത്തിനു മുമ്പുള്ള അതിര്‍ത്തി മാനിക്കാം എന്നു തിരിച്ചു കത്തയച്ചു. ചൌ നേഫയില്‍
ഇന്ത്യയുടെ മക്മാഹോന്‍ രേഖ മാനിക്കാം, പക്ഷെ അക്സായ് ചിന്നില്‍ ഇന്ത്യ ചൈനയുടെ
മാക് ഡോണാള്‍ഡ രേഖ മാനിക്കണം എന്ന് തിരിച്ചു ആവശ്യപ്പെട്ടു. ഇന്ത്യയുടെ വിശുദ്ധ
മണ്ണില്‍ നിന്നും ചൈനീസ് അധിനിവേശക്കാരെ പുറത്താക്കുവാന്‍, വേണ്ടി പ്രമേയവും , ഇടതു പക്ഷ രാഷ്ട്രീയ സമ്മര്‍ദം
സഹിക്കുവാന്‍ വയ്യാതെ ഇന്ത്യന്‍
പാരലമെന്റ് അടിയന്തിരാവസ്ഥയും പ്രഖ്യാപിച്ചു
ഇതൊരു
യുദ്ധമായി പ്രഖ്യാപിക്കപ്പെടുകയോ, രണ്ടു രാജ്യങ്ങളും വ്യോമസേനയെ
ഉപയോഗപ്പെടുത്ടുകയോ ചെയ്തിരുന്നില്ല. നയതന്ത്ര ബന്ധവും വിചെഛെദിക്ക
പെട്ടിരുന്നില്ല.
. യുദ്ധം
തുടരുന്നു.
ചൌ
എന്ലായിയ്റെ നിര്‍ദേശങ്ങളെ തള്ളിക്കളഞ്ഞ നെഹ്രുവിന്റെ കത്ത് ലഭിച്ചതിനു ശേഷം,
നവംബര്‍ പതിനാലിന് ഇന്ത്യ വാലോങ്ങില്‍ തമ്പടിച്ചിരുന്ന ചൈനീസ് സൈന്യത്തിനെ
ആക്രമിച്ചു. വന്‍ ആള്‍ നാശം വരുത്തി. ചൈന ഒരേ സമയം നേഫയിലും അക്സായിയിലും ആക്രമണം
പുനരാരംഭിച്ചു.
ഇന്ത്യയുടെ
നാലാം കാലാള്‍ പട കാവല്‍ നിന്നിരുന്ന കിഴക്ക് ഭാഗത്തെ സെ ലാ, ബംടി ലാ എന്നീ പാര്‍വത
ശിഖരങ്ങള്‍ ചൈനീസ് സൈന്യം ആക്രമിച്ചു. ഉയര്‍ന്ന പ്രദേശം ആക്രമിച്ചു കീഴടക്കുവാന്‍
ഉള്ള ബുദ്ധിമുട്ട് കാരണം അവര്‍ പാര്‍വത ശിഖിരങ്ങല്ക് പിന്നിലൂടെ ആക്രമണം നടത്തി അങ്ങോട്ടുള്ള സപ്ലൈ റൂട്ടു ആയ തെമ്പാങ്ങ്പിടിച്ചെടുത്ത്..പതിനായിരം
സൈനികര്‍ ഭക്ഷണമോ ആയുധങ്ങളുടെ സപ്ലൈ ഇല്ലാതെ ഒറ്റപ്പെട്ടൂ.
പടിഞ്ഞാറു
ഭാഗത്ത് ചൈനീസ് സൈന്യം ഗുരുന്ഗ് കുന്നില്‍ ഉണ്ടായിരുന്ന ഇന്ത്യന്‍ സൈനികരെ
ആക്രമിച്ചു. ഇന്ത്യന്‍ ആര്‍ട്ടിലറിക്ക്
കാര്യം ആയി ഒന്നും ചെയ്യുവാന്‍ സാധിച്ചില്ല. സൈനികര്‍ ഇന്ത്യന്‍ സൈനിക
നേതൃത്വം പിന്മാറാന്‍ ആവശ്യപ്പെട്ട പ്രകാരം പിന്മാറി.
രേസാന്ഗ്
ലാ അതെ സമയം തന്നെ ചൈന ആക്രമിച്ചിരുന്നു. മെഷീന്‍ ഗണ കൊണ്ടുള്ള കടുത്ത ആക്രമണം
ഇന്ത്യന്‍ സൈന്യത്തിന്റെ പ്രതിരോധത്തെ തകര്‍ത്തു. ഇന്ത്യ കയ്യില്‍ ഉണ്ടായിരുന്ന
ചെറുകിട ആയുധങ്ങള്‍ കൊണ്ട് തിരിചാക്രമിച്ചു. ഒരു മണിക്കൂര്‍ കൊണ്ട് ഇന്ത്യയുടെ ഒരു
പ്ലാറ്റൂന്‍ സൈനികര്‍ (33 പേര്‍ ) ഇല്ലാതെ
ആയി. അടുത്ത പത്തു മിനിറ്റില്‍ അടുത്ത ഒരു പ്ലാട്ടൂന്‍ കൂടി ഇല്ലാതെ ആയി. റീ
സപ്പ്ളെ വരുവാന്‍ താമസിക്കുന്നതിനാല്‍ ഇന്ത്യന്‍ സൈന്യതോടു കൂടുതല്‍ സുരക്ഷിതമായ
ഭാഗങ്ങളിലേക്ക് പിന്മാറാന്‍ ആവശ്യപ്പെട്ടു.
രേസാന്ഗ്
ലാ യുദ്ധത്തില്‍ ഇന്ത്യന്‍ സൈന്യത്തിനും ചൈനീസ് സൈന്യത്തിനും കനത്ത ആള്‍ നാശം
നേരിട്ട്. ഇന്ത്യന്‍ സൈനികര്‍ക്ക് അവസാനം വരെ പോരാടാന്‍ ആയിരുന്നു ആഗ്രഹം എന്ന്
ചൈനാ വൃത്തങ്ങള്‍ പറഞ്ഞു. പക്ഷെ സൈനിക നേതൃത്ത്വം അവരോടു പിന്‍ വാങ്ങുവാന്‍ ആവശ്യപ്പെട്ടു.
അത് കൊണ്ട് മരണ സംഖ്യ കുറഞ്ഞു.
ചൈനീസ്
സൈന്യം അതിര്‍ത്തിയും കടന്നു ആസ്സാമിന്റെ പട്ടണം ആയി തേജ്പൂര്‍ വരെ എത്തി.
അവിടുത്തെ ഗവന്മേന്റ്റ് ജനങ്ങളോട് ബ്രഹ്മപുത്ര നദിക്കു ഇക്കരെ വരുവാന്‍
ആവശ്യപ്പെട്ടു. ജയിലുകള്‍ തുറന്നു കുറ്റവാളികളെ വിട്ടു. ചൈനീസ് സൈന്യത്തെ ഭയന്ന്
അവിടെ ഉണ്ടായിരുന്ന പണത്തിന്റെ റിസര്‍വ് നശിപ്പിച്ചു കളഞ്ഞു.
ഏകപക്ഷീയ വെടിനിര്‍ത്തല്‍
ചൈന
അവകാശപ്പെട്ട സ്ഥലങ്ങള്‍ എല്ലാം കീഴടക്കിയതോടെ ചൌ എന്ലായി വെടിനിര്‍ത്തല്‍
പ്രഖ്യാപിച്ചു. നവംബര്‍ 21 ഇന് ഏകപക്ഷീയം ആയി ആയിരുന്നു വെടിനിര്‍ത്തല. വെടി നിര്തലിനെ തുടര്‍ന്നു
അക്സായ് ചിന്‍ ഒഴികെ ഉള്ള ഭാഗങ്ങളില്‍ ചൈന മാക് മഹോന്‍ രേഖക്ക് പിന്നിലേക്ക്
പിന്മാറി. ചൈനീസ് സൈന്യം അവിടെ നിന്നും ഇരുപതു കിലോമീറ്റര്‍ പിന്നില്‍ ആണ്
തമ്പടിച്ചത്.
നവംബര്‍
19 ഇന് തന്നെ ചൈന വെടി നിരത്തല്‍ പ്രഖ്യാപിച്ചിരുന്നു. പക്ഷെ ആ വാര്‍ത്ത ഡല്‍ഹി
യില്‍ എത്തിയത് ഒരു ദിവസം കഴിഞ്ഞായിരുന്നു. അന്ന് ഇന്ത്യ അമേരിക്കയുടെ വ്യോമ സേന
സഹായം ആവശ്യപ്പെട്ടിരുന്നു .അമേരിക്ക സൈനിക സഹായം എത്തിച്ചപ്പോഴേക്കും വെടിനിര്‍ത്തല്‍
എല്ലാവരും അറിഞ്ഞിരുന്നു. യുദ്ധം തുടരാന്‍ ആര്‍ക്കും ആഗ്രഹം ഉണ്ടായിരുന്നില്ല.
.ചൈന പിടിച്ചെടുത്ത സ്ഥലത്ത് നിന്ന്
പിന്‍ വാങ്ങിയതിനു ഒരുപാടു കാരണങ്ങള്‍ ഗൂഗിള്‍ പറയുന്നു.
- നെഹ്രുവിനെ ഒരു പാഠം പഠിപ്പിക്കല്‍. ഇന്ത്യ ചൈന ഭായ് ഭായ് എന്ന് പറഞ്ഞു തോളില്‍ കയ്യിട്ടു ഫോര്വേര്ഡ് പോളിസിയിലൂടെ ചൈനീസ് ഭൂമിയും പിടിച്ചെടുത്തു.
- ഗ്രേറ്റ് ലീപ് എന്നാ ചൈനീസ് പദ്ധതി ഒരു പരാജയം ആയിരുന്നു. അത് പുറത്തു ആരും ശ്രധിക്കുവതിരിക്കാന്‍ ആയിരുന്നു ഇന്ത്യയെ ആക്രമിച്ചത്.
- ചൈന ഒരു മൂന്നു വര്ഷം നീണ്ടു നിന്ന ക്ഷാമം നേരിട്ട്. ജനലക്ഷങ്ങള്‍ പട്ടിണിയില്‍ മരിച്ചു. അതില്‍ നിന്നുള്ള ശ്രദ്ധ ഒഴിവാക്കുവാന്‍ വേണ്ടി ആയിരുന്നത്രെ ആക്രമണം.
യുദ്ധം ഒന്നിനും പരിഹാരമല്ല , കുറെ മനുഷ്യ ജീവൻ നഷ്ടമാകുന്നു ' ,കുടുംബങ്ങൾ അനാഥമാക്കി അതിരുകൾ വികസിപ്പിച്ചിട്ടെന്താണ് നേട്ടം ? ലോകം നമുക്കു മുന്നിൽ നീണ്ടു നിർന്നു കിടക്കുന്നു. മത്യ നിർമ്മിതമായ അതിർത്തികൾ നാം ഹൃദയത്തിലും കെട്ടിയുണ്ടാക്കുന്നു ' വിദ്വേഷത്തിൻ്റെ മതിൽക്കെട്ടുകൾ പൊളിയാനും സമാധാനത്തിൻ്റെ നാളുകൾ വന്നു ചേരാനുമായി നമുക്ക് പ്രാർത്ഥിക്കാം.
മറുപടിഇല്ലാതാക്കൂ