പാകിസ്താന്‍ രൂപീകരണം : വിഭാഗീയ ചിന്തകളുടെ തുടക്കം ചരിത്ര
പാഠ പുസ്തകങ്ങളില്‍ വായികാതെ പോയവ
ഇന്ത്യയില്‍ നിന്നും പിരിഞ്ഞു പോയ ഭാഗങ്ങളില്‍ നിന്നുയര്‍ന്ന
ഭാഗങ്ങളില്‍ നിന്നല്ല യഥാര്‍ത്ഥ പാകിസ്താന്‍ വാദം ഉയര്‍ന്നത്. എട്ടു മില്യന്‍
ആളുകള്‍ മാത്രം ഉള്ള യുണൈറ്റഡ പ്രൊവിന്‍സ് ( ഇന്നത്തെ യു പി, എം പി മുതലായ
ഭാഗങ്ങള്‍ ) ഇല നിന്നാണ് അവസാനം വിഭജനത്തില്‍ വന്നവസാനിച്ച വിഭാഗീയതയുടെ തുടക്കം.
1906ഇല ആള്‍ ഇന്ത്യ മുസ്ലീം ലീഗ് സ്ഥാപിതം ആയത്
മുസ്ലിം ജന്മികളുടെ താല്പര്യത്തെ ഉയര്‍ത്തി കാണിക്കുവാന്‍ ആയിരുന്നു. സര്‍ സയെദ്
അഹമെദ് ഖാന്റെ 1869 ഇല സ്ഥാപിതം ആയ
മുഹമ്മദന്‍ ആംഗ്ലോ ഓറിയാന്റല്‍ കോളേജില്‍ നിന്നും പഠിച്ചിറങ്ങിയവര്‍ ആണ് ഈ സംഘടന
സ്ഥാപിച്ചത്.
ഹിന്ദു മുസ്ലിം വിഭാഗിയത എങ്ങനെ
വളര്‍ന്നു എന്നതിനെ പറ്റി ഉള്ള രണ്ടു സിദ്ധാന്തങ്ങള്‍
പോള്‍ ബ്രാഡിന്റെ സിദ്ധാന്തം :
ബ്രാസ്സ് മത നിരപെക്ഷരായ
മുസ്ലിങ്ങള്‍ എന്നും വിശ്വാസികള്‍ എന്നും തരം തിരിച്ചിരുന്നു. ഉലമകള്‍ എന്നാ
മതാധിഷ്ടിത വരേണ്യ വര്‍ഗം മത വിശ്വാസം, ആചാരങ്ങള്‍ ശരിയത്തിനോടു ഉള്ള കൂറ്
എന്നിവകൊണ്ട് തിരിച്ചറിഞ്ഞിരുന്നു. മദ്രസകള്‍ക്കുള്ള സാമ്പത്തിക സഹായം ഈസ്റ്റ്
ഇന്ത്യ കമ്പനി അവസാനിപ്പിച്ചിരുന്നു. പത്തൊന്‍പത് ഇരുപതു നൂറ്റാണ്ടുകളില്‍ ഹിന്ദു
നവോത്ഥാന വാദികള്‍ ,സിഖ് നവോത്ഥാന വാദികള്‍ ക്രിസ്ത്യന്‍ മിഷനറിമാര്‍ എന്നിവരുടെ പ്രവര്‍ത്തനം
വലയത്തില്‍ പെടാതെ ഇരിക്കാന്‍ മുസ്ലിം മത വിശ്വാസികള്‍ക്കിടയില്‍ കാഫിറുകള്‍
എന്നും മത വിശ്വാസി എന്നുമുള്ള അതിര്‍ വരമ്പ് സൃഷ്ടിക്കുവാന്‍ ശ്രമിച്ചു.. ശരിയത്ത് പാലിക്കാത്തവരുടെ ഇടയില്‍ അത് അടിചെല്‍പ്പിക്കുവാന്‍
അവര്‍ ശ്രമിച്ചു. പേര്‍ഷ്യന്‍, അറബി ലിപികളില്‍ ഉള്ള ഉര്‍ദു ഭാഷ മദ്രസകളില്‍ കൂടെ
പ്രചരിപ്പിച്ചു. ബംഗാളിലും, തെക്കേ ഇന്ത്യയിലും ഉള്ള മുസ്ലിങ്ങള്‍ക്ക് ഉര്‍ദു
അറിയുകയില്ലായിരുന്നു.
മുസ്ലീം സമുദായത്തിലെ മതേതര വരേണ്യ
വര്‍ഗം ഒരു രാഷ്ട്രീയ സമൂഹം ആയിരുന്നു. ഒരു പൊതു ചരിത്രം, സംസ്കാരം, ഭാഷ എന്നിവ
ഉള്‍ക്കൊള്ളുന്ന ഒരു തെക്കന്‍ ഏഷ്യന്‍ മുസ്ലിം രാജ്യം ആയിരുന്നു മുസ്ലിം ലീഗിന്റെ
ആഗ്രഹം. മുഗള്‍ രാജാക്കന്മാരുടെ ജോലിക്കാരായിരുന്ന അഷ്‌റഫ് കല്‍ ആയിരുന്നു അലിഗര്‍
സ്കൂളിനെ പിന്‍പറ്റി വളര്‍ന്നിരുന്ന ഈ മതേതര രാഷ്ട്ര വാദികള്‍. പരദേശികളും ആയി
യുദ്ധം ചെയ്യുന്നതിലുപരി ബ്രിട്ടീശുകാര്ല്‍ നിന്നും സൌജന്യങ്ങള്‍ നേടിയെടുക്കാന്‍
ആണ് അവര്‍ ശ്രമിച്ചത്.
ഭാഷാ പരം ആയും സാംസ്കാരികമായും
ചെറിയ വ്യത്യാസങ്ങള്‍ മാത്രമേ ഹിന്ദുക്കളും മുസ്ലിങ്ങളും തമ്മില്‍
ഉണ്ടായിരുന്നുള്ളൂ. ഇന്ത്യന്‍ ദേശീയതാ വാദത്തിന്റെ വളര്‍ച്ചയോടെ പരമ്പരാഗത മുസ്ലിം വരേണ്യ വര്‍ഗത്തിന്റെ പ്രാധാന്യം നഷ്ടപ്പെടും എന്ന് അവര്‍ കരുതി. ഹിന്ദുക്കള്‍ക്ക്
ഒപ്പം തുല്യ പ്രാധാന്യം ഉള്ള ഇന്ത്യ എന്ന് കരുതുന്നതിനെക്കാള്‍ ഇന്ത്യ രൂപീക്രിതം
ആയാല്‍ തങ്ങള്‍ പിന്തള്ളി പെട്ട് പോകും എന്ന് അവര കരുതി.
ഇസ്ലാം വ്യക്തിത്വത്തിലെ
പ്രതീകങ്ങള്‍ അപകടത്തില്‍ ആകും എന്ന് ഉയര്‍ത്തികാട്ടി മുസ്ലിങ്ങള്‍ വരേണ്യ വര്‍ഗം
ഹിന്ദുക്കളുടെ പിന്നില്‍ ആകാതെ ഇരിക്കാന്‍ വേണ്ടി ആണ് വിഭാഗീയത വളര്‍ത്തി കൊണ്ട്
വന്നത്.പശു, ശരിയത്ത് നിയമം ഉര്‍ദു ഇത്
മൂന്നും ആണ് ഹിന്ടുക്കല്‍ക്കിടയിലും മുസ്ലിങ്ങല്‍ക്കിടയിലും പ്രധാന പ്രശ്നം
ആയിരുന്നത്. പത്തൊമ്പതാം നൂറ്റാണ്ടില്‍ യു
പി യില്‍ മുസ്ലിങ്ങളും ഹിന്ദുക്കളും സംസാരിച്ചിരുന്നത് ഹിന്ദിയില്‍ ആയിരുന്നു.
പേര്‍ഷ്യനും അറബിയും ആയിരുന്നു മദ്രസകളില്‍ ഉപയോഗിച്ചിരുന്നത്. ഹിന്ദുക്കളിലെ
സമ്പന്ന വിഭാഗത്തിന്റെ നിര്‍ബന്ധങ്ങള്‍ക്ക് വഴങ്ങി യു പി യിലെ ഭരണ ഭാഷ ഹിന്ദി ആയി
പ്രഖ്യാപിച്ചു. ഉര്‍ദു ഉയര്‍ത്തി കാട്ടി മുസ്ലിങ്ങള്‍ ഹിന്ദി ഭരണ ഭാഷയില്‍ നിന്ന്
മാറ്റുകയോ, അല്ലങ്കില്‍ ഹിന്ടിയോറൊപ്പം ഭരണ ഭാഷ ആയി ഉര്‍ദുവും ഉപയോഗിക്കണം എന്ന്നു
ആവശ്യപ്പെട്ടു. മുസലിം വ്യക്തി ജീവിതത്തെ തന്നെ
തീരുമാനിച്ചിരുന്ന, നിയന്ത്രിച്ചിരുന്ന നിയമം കൈകാര്യം ചെയ്തിരുന്ന ഉലമകള്‍
ആയിരുന്നു തങ്ങളുടെ പ്രാധാന്യം നഷ്ടം ആകും എന്ന് കരുതി ഈ പറഞ്ഞ സൂചകങ്ങള്‍
ഉപയോഗിച്ച് ഹിന്ദുക്കളിലെ വരേണ്യ വര്‍ഗത്തിനെതിരെ രാഷ്ട്രീയ മുന്നേറ്റം നടത്തുവാന്‍
ജാമിയാത് ഉലമ അല ഹിന്ദ് എന്ന സംഘടന ഉപയോഗിച്ചു. അവര്‍ കോണ്‍ഗ്രസും ആയി മുന്നണി
രൂപീകരിച്ചു. എല്ലാ മുസ്ലിങ്ങള്‍ക്കും വേണ്ടി സംസാരിക്കാന്‍ വേണ്ടി രൂപീകരിച്ച
സംഘടന എന്നാ രീതിയില്‍ സംസാരിക്കുവാന്‍
അതോടെ മുസ്ലിം ലീഗിന് സാധിക്കതെയും ആയി. അങ്ങനെ ലീഗ് സെക്കുലര്‍ രീതിയില്‍
നിന്നും ഉലമകലുടെ മേധാവിത്വം അംഗീകരിക്കുകയും പിന്നീട് ശരിയത്ത് നിയമത്തിന്റെ
സംരക്ഷണം ഏറ്റെടുക്കുകയും ചെയ്തു. ബ്രാസിന്റെ സിദ്ധാന്തത്തിന്റെ കുറവ് ഉലമകള്‍
തന്നെ സൌത്ത് ഏഷ്യയില്‍ ഒരു മുസ്ലിം രാജ്യത്തിനു എതിരായിരുന്നു.
ഫ്രാന്‍സിസ് റോബിന്‍സണിന്റെ സിദ്ധാന്തം.
ഹിന്ടുക്കളും മുസ്ലിങ്ങളും തമ്മില്‍ സാംസ്കാരികവും വിശ്വാസ
സംബന്ധവും ആയ വ്യതിയാനങ്ങള്‍ ഉണ്ടായിരുന്നു. വിഗ്രഹാരാധനയും ഗോ സംരക്ഷണവും മുസ്ലിം
ഹിന്ദു ഐക്യത്തിന് അന്നും വിഘാതം ആയിരുന്നു. വിശ്വ മുസ്ലിം വിശ്വാസ സമൂഹം എന്നാ
ഉമ്മത്ത് അവരുടെ നരവംശ പരം ആയ ബന്ധങ്ങളെ
മാനിക്കുന്നതില്‍ നിന്നും മുസ്ലിങ്ങലെ അകറ്റി.
ഖുറാനിലെ ഏക ദൈവ വിശ്വാസം, റമദാനിലെ ദാന ധര്‍മ്മം , ഹജ്ജ്,
ശരിയത്ത്, ഇവയൊക്കെ മുസ്ലിങ്ങളെ ഹിന്ദുക്കളില്‍ നിന്നും വിശ്വാസ പരം ആയി ഉയര്‍ന്നവര്‍
എന്ന് വിശ്വസിപ്പിച്ചു. ഖുറാനില്‍ പറഞ്ഞിരുന്ന ധിമ്മികള്‍ക്ക് (ക്രിസ്ത്യാനികളും
ജൂതന്മാരും) അവരുടെ വിശ്വാസങ്ങളും ആയി ജീവിക്കാന്‍ അനുവാദം ഉണ്ടായിരുന്നു. പക്ഷെ
ബഹുദൈവ വിശ്വാസികളെയും അവിശ്വാസികളേയും ഒന്നും അവര്‍ അംഗീകരിച്ചിരുന്നില്ല .
നൂറ്റാണ്ടുകളോളം ഇസ്ലാമിക ഭരണം നില നിന്നിട്ടും പിടിച്ചു നിന്ന ഹിന്ദു
ഭൂരിപക്ഷത്തിന്റെ ഭരണത്തിനിടയില്‍ കഴിയാന്‍ യു പി മുസ്ലിങ്ങള്‍ക്ക്
ആവുമായിരുന്നില്ല.സര്‍ സയദ് അഹ്മദ് ഖാന്‍ അതിനാലാണ് 1857 ലെ വിപ്ലവത്തിനു ശേഷം മുസ്ലിങ്ങള്ടെ
ബ്രിട്ടീഷുകാരുടെ കണ്ണില്‍ പെടുത്താന്‍ ശ്രമിച്ചു.
മുസ്ലിം ഭൂരിപക്ഷ പ്രദേശം അല്ലാത്ത ആഗ്രയിലും ഔധിലും
ജനിച്ചു വളര്‍ന്ന്നു വിജയകരം ആയ ഒരു രാഷ്ട്രീയ നീക്കം ആയിരുന്നു “തെഹരെക് ഇ
പാക്കിസ്ഥാന്‍ എന്ന പാകിസ്ഥാന്‍ വാദം. വടക്കെ ഇന്ത്യയിലെ മുസ്ലിങ്ങള്‍ ന്യൂന പക്ഷം
ആണെങ്കിലും അവരിലെ വരേണ്യ വര്‍ഗത്തിന് സിവില്‍ സര്‍വീസില്‍ ഉയര്‍ന്ന
പ്രാതിനിധ്യം ഉണ്ടായിരുന്നു.ഇവിടെ
നിന്നുയര്‍ന്ന വിഭജന വാദം ചിതറി കിടന്ന മുസ്ലിം ജനതയിലൂടെ പടര്‍ന്ന്‍ ഇന്ത്യ
ഒട്ടാകെ പരന്നു.
ഈ നീക്കത്തിന് ചുക്കാന്‍ പിടിച്ചവര്‍ : മുഹമ്മദ് അലി ജിന്ന
, അല്ലാമ ഇക്ബാല്‍, ലിയാക്കത് അലി ഖാന്‍, മുഹമ്മദ് സഫറുള്ള ഖാന്‍, ആഗാ ഖാന്‍
3,ഫാത്തിമ ജിന്ന , ബഹാദൂര്‍ യാര്‍ യംഗ് , ,മൌലാന മുഹമ്മദ് അലി ജൌഹാര്‍ , ചൌധരി
ഖാലിക് ഉസ്മാന്‍, എ കെ ഫസല്‍ ഉള്‍ ഹഖ് ,
സര്‍ദാര്‍ അബ്ദുര്‍ റബ് നിഷ്താര്‍, യോഗേന്ദ്ര നാഥ് മണ്ഡല്‍, വിക്ടര്‍ ടര്‍ണര്‍,
റാണ ലിയാഖത്ത് അലി ഖാന്‍, ഡോ. സിയാ ഉദ്ദീന്‍ അഹ്മദ്.
1882 ഇലെ ലോകല്‍ സെല്‍ഫ്
ഗവര്‍ന്മെന്റ് ആക്റ്റ് ബ്രിട്ടീഷ് രാജ് അനുകൂലി ആയ സയ്യിദ് അഹമെദ് ഖാനെ
കുഴപ്പത്തില്‍ ആക്കി. 1906 ഇല ബ്രിട്ടീഷ് കാര്‍ ലെജിസ്ലേറ്റിവ് കൌണ്‍സില്‍ രൂപീകരിക്കുവാന്‍ ശ്രമിച്ചപ്പോള്‍
ആള്‍ ഇന്ത്യ മുഹമ്മദന്‍ എഡ്യുക്കേഷന്റെ സെക്രട്ടറി ആയിരുന്ന മുഹ്സില്‍ അല്‍ മുല്‍ക്ക്
, മുസ്ലിങ്ങള്‍ക്ക് വേണ്ടി ഒരു പ്രത്യേക നിയമ സഭ രൂപീകരിക്കുവാന്‍ ആഗ്രഹിച്ചു.
അതിനായി ബ്രിട്ടീഷ് ഇന്ത്യ ഉപ ഭൂഖണ്ടത്തിലെ പ്രമുഖ മുസ്ലിങ്ങള്‍ക്ക് കത്ത് അയച്ച് ഒരു
പ്രതിനിധി സംഘത്തെ രൂപീകരിച്ചു.
പലഭാഗങ്ങളില്‍ നിന്നും മുപ്പത്തി അഞ്ചു പേര്‍ അടങ്ങിയ സംഘം രൂപീകരിച്ചു.
പ്രതിനിധി സംഘത്തിലെ അംഗങ്ങളും
പ്രതിനിധീകരിക്കുന്ന സ്ഥലങ്ങളും : സര്‍ ആഗാഖാന്‍ (ബോംബെ ) സംഘ തലവന്‍ , നവാബ്
മോഹ്സിന്‍ ഉല്‍ മുല്‍ക് (അലിഗഡ്) , നവാബ് വഖാര്‍ ഉല്‍ മുല്‍ക്ക് ( മൊറാദാബാദ് ),
മൌലവി ഹാഫിസ് ഹക്കീം അജ്മല്‍ ഖാന്‍ (ദല്‍ഹി ) മൌലവി സയെദ് ഖരാമത് ഹുസൈന്‍ (അലഹബാദ്)
, മൌലവി ശരിഫുദീന്‍ (പാട്ന), നവാബ് സയെദ് സര്‍ദാര്‍ അലി ഖാന്‍( ബോംബെ), സയെദ്
അബ്ദുല്‍ റോഫ് (അലഹബാദ് ), മൌലവി ഹബീബുര്‍ റഹ്മാന്‍ ഖാന്‍ ( അലിഗഡ) സാഹിബ് സാദ
അഫ്താബ് അഹ്മദ് ഖാന്‍ (അലിഗര് ) അബ്ദുല്‍ സലാം ഖാന്‍ (റാംപൂര്‍ ), റെയിസ് മുഹമ്മദ്
ആഹ്താഷം അലി( ലഖ്നൌ ) , ഖാന്‍ ബഹാദൂര്‍ മുഹമ്മദ് മുസമ്മിലുല്ലാഹ് ഖാന്‍ ( അലിഗര്‍
) ഹാജി മുഹമ്മദ് ഇസ്മയില്‍ ഖാന്‍ ( അലി ഗര് ), ശഹ്സാദ ബക്ത്യാര്‍ ഷാ ( കല്കട്ട ),
മാലിക് ഉമര്‍ ഹയാറ്റ് ഖാന്‍ തിവാന ( ശാഹ് പൂര്‍ ) , ഖാന്‍ ബഹാദൂര്‍ സായിദ് അമീര്‍
ഹസ്സന്‍ ഖാന്‍ ( ലാഹോര്‍ ) ,ഖാന്‍ ബഹാദൂര്‍ സായിദ് നവാബ് അലി ചൌധരി ( മേമന്‍ സിംഗ്
) , നവാബ് ബഹാദൂര്‍ മിര്‍സ ശൂജ അലി ബാഗ് ( മൂര്ഷിദാബാദ് , നവാബ് നാസിര്‍ ഹുസൈന്‍
ഖാന്‍ ബഹാദൂര്‍ (പാട്ന ) ,മൌലവി രഫിയുദ്ദീന്‍ അഹ്മദ് ( ബോംബേ), ഖാന്‍ ബഹാദൂര്‍
അഹ്മദ് മോഹിയുദീന്‍ ( മദ്രാസ് ) , ഇബ്രാഹിം ഭായ് ആദം ജി പീര്‍ ജി ( ബോംബെ ),
മൌലവി അബ്ദുല്‍ രഹീം ( കല്കട്ട) , സയ്യദ്
അലഹബാദ് ഷാ ( ഖൈര്‍ പൂര്‍ ), മൌലാന ഇച എം മാലിക് ( നാഗ്പൂര്‍) , ഖാന്‍ ബഹാദൂര്‍
കേണല്‍ അബ്ദുല്‍ മജീദ് ഖാന്‍ (പട്യാല ), ഖാന്‍ ബഹാദൂര്‍ ക്വാജ യൂസഫ് ഷാ (
അമ്രിത്സാര്‍ ), ഖാന്‍ ബഹാദൂര്‍ മിയാന്‍ മുഹമ്മദ് ഷാഫി ( ലാഹോര്‍ ), ഖാന്‍
ബഹാദൂര്‍ ഷെയ്ഖ് ഗുലാം സാദിക്ക് (അമൃത്സര്‍) , സായിദ് നബിയുള്ള ( അലഹബാദ് ), ഖലീഫ
സായിദ് മുഹമ്മദ് ഖാന്‍ ബഹാദൂര്‍ എന്നിവര്‍ ആയിരുന്നു ആ അംഗങ്ങള്‍ . ഇവര്‍ മിന്റോ പ്രഭുവിനെ കണ്ടു. പ്രഭു ഇവരുടെ ആവശ്യങ്ങള്‍
അംഗീകരിച്ചു.
മുസ്ലീം ലീഗ് പ്രസിടന്റ്റ്
ആയിരിക്കെ അല്ലാമ ഇക്ബാല്‍ ആയിരുന്നു 1930 ഇല ദ്വിരാഷ്ട്ര വാദം
ആദ്യം ആയി അവതരിപ്പിച്ചത്. പഞ്ചാബ്, സിന്ധ, നോര്‍ത്ത് വെസ്റ്റ് ഫ്രോണ്ടിയര്‍
പ്രൊവിന്‍സ്, ബലൂചിസ്ഥാന്‍ എന്നിവ ഉള്പ്പെട്ടിരുന്നതായിരുന്നു അല്ലമ ഇക്ബാലിന്റെ
സ്വപ്നം. പക്ഷെ ഇന്ത്യക്കുള്ളില്‍ തന്നെ യുലാല്‍ ഒരു മുസ്ലിം ഭരണ പ്രദേശം
ആയിരുന്നു അല്ലാമ ഇക്ബാല്‍ ആഗ്രഹിച്ചിരുന്നത്. ഇതിനെ ആഗാഖാന്‍
പിന്തുനച്ച്ചിരുന്നു. 3 വര്‍ഷത്തിനു ശേഷം ചൌധരി രഹ്മ്ത് അലി പാകിസ്താന്‍ എന്നാ
പേര് പ്രഖ്യാപിച്ചു.
മുസ്ലിം ന്യൂന പക്ഷങ്ങള്ടെ ഇസ്ലാം
അടിസ്ഥാനം അതായിരുന്നു ജിന്നയുടെ പാകിസ്താന്‍ വാദത്തിന്റെ ലക്‌ഷ്യം. കേന്ദ്രത്തില്‍
33 ശതമാനം സീറ്റുകള്‍ ആയിരുന്നു ജിന്നയുടെ വ്യക്തം ആയ അജണ്ട. വട്ടമേശ
സമ്മേളനത്തില്‍ ജിന്ന ഈ കാഴ്ച്ചപ്പാടു ഉയര്‍ത്തി. പഞ്ചാബ് (57% മുസ്ലിം), ബംഗാള്‍
(55% മുസ്ലിം) എന്നിവിടങ്ങളിലെ മുസ്ലിങ്ങളും കൂടുതല്‍ അധികാര വികേന്ദ്രീകരണം
ആവശ്യപ്പെട്ടു. പൊതുവായി ഒരു ഭാഷയും ഒരു സംസ്കാരവും ഉള്ള ഒരു ദേശം ആണ് ജിന്ന
ഉദ്ദേശിച്ചത്.
1935 ലെ ഗവര്‍ന്മെന്റ് ഓഫ്
ഇന്ത്യ ആക്റ്റ് ഇല ഇവരുടെ ആവശ്യങ്ങള്‍ അനുകൂലം ആയി പരിഗണിച്ചു. 1937 ഇലക്ഷനില്‍
ജിന്നക്കും മുസ്ലീം ലീഗിനും 5% വോട്ടുകള്‍ മാത്രം ആണ് ലഭിച്ചത്.ജിന്ന
പുറകോട്ടു മാറാതെ 1940 ഇലെ ലാഹോര്‍
പ്രമേയത്തില്‍ ദ്വിരാഷ്ട്ര വാദം മുന്നോട്ടു വച്ചു.
അതിര്‍ത്തി ഗാന്ധി ഖാന്‍ അബ്ദുല്‍ ഗാഫര്‍ ഖാന്റെ ഗാന്ധിയന്‍ രീതിയും പഷ്‌തൂണ
ഐ ഡി യും മുസ്ലിം ലീഗിന്റെ സ്വപ്നങ്ങളെ ഇപ്പോഴത്തെ പാകിസ്താനിലെ ഖൈബര്‍ പക്തൂന്വ
ഡിവിഷനില്‍ ഹസാര എന്നാ ഭാഗത്ത് മാത്രം ഒതുക്കി. 1946 ഇല നടന്ന തിരഞ്ഞെടുപ്പില്‍ മുസലിം ലീഗ് 17 സീറ്റുകള്‍ വിജയിച്ചപ്പോള്‍
30 സീറ്റുകള്‍
കോണ്ഗ്രസ് നേടി.
പാകിസ്താന്‍ വാദത്തിലെ അമുസ്ലിം ശബ്ദം...
ബംഗാളിലെ ജോഗേന്ദ്ര നാഥ് മണ്ഡല്‍ , ഉര്‍ദു സംസാരിക്കുന്ന
ഭാഗത്ത് നിന്ന് ജഗന്നാദ ആസാദ് എന്നിവരും പാകിസ്താന്‍ വാദത്തിനു അനുകൂലം ആയിരുന്നു.
മണ്ഡല്‍ സ്വാതന്ത്ര്യ ശേഷം പാകിസ്ഥാനില്‍ നിയമ വകുപ്പ് മന്ത്രി ആയി. ( ആദ്യ
പാകിസ്ഥാനി നാഷണല്‍ ആന്തെം എഴുതിയത് ജഗന്നാഥ് ആസാദ് മറ്റൊരു ഹിന്ദു ആണ്. ) .
സര്‍ വിക്ടര്‍ ടര്നെറും, ആല്‍ബര്‍ട്ട് റോബര്‍ട്ട്
കോര്നെലിയസും ക്രിസ്ത്യാനികളില്‍ നിന്നും ജിന്നയെ പിന്തുനച്ചവരില്‍ പെടുന്നു.
സ്വാതന്ത്ര്യ ശേഷം ടര്‍ണരെ ധനകാര്യ വകുപ്പ് ഏല്‍പ്പിച്ചു. കോര്നെളിയോസ്
സ്വാതന്ത്ര്യ ശേഷം ലാഹോര്‍ ഹൈക്കോടതി ജഡ്ജിയും ലിയാകത് അലി ഖാന്‍ മന്ത്രി സഭയിലെ
നിയമ വകുപ്പ് സെക്രട്ടറിയും ആയി നിയമിതനായി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ