നീലം
ലഹള (നീല്‍ ബിദ്രോഹ)
ലൂയിസ് ബെര്‍ണാര്‍ഡ എന്നാ
ബ്രിട്ടീഷ്കാരന്‍ ആണ് ആദ്യമായി 1977 ഇല ബംഗാളില്‍ നീലം കൃഷി ചെയ്തു തുടങ്ങുന്നത്.
നീല ചായത്തിനു യൂറോപ്പില്‍ പ്രിയം വര്‍ദ്ധിച്ചതോടെ ബംഗാള്‍ നവാബൈറ്റില്‍ അധികാരത്തില്‍
എത്തിയ ബ്രിട്ടീഷ്കാര്‍ ഭക്ഷ്യ വിളകള്‍ ഉപേക്ഷിച്ചു നീലം കൃഷി ചെയ്യുവാന്‍ നിര്‍ബന്ധിച്ചു.
ബര്‍ദ്വാന്‍, ബങ്കുറ, ബിര്‍ഭും, മുര്ഷിധാബാദ് എന്നിവിടങ്ങളില്‍ അവര്‍ കൃഷിക്ക്
നിര്‍ബന്ധിക്കപ്പെട്ടു. ഉയര്‍ന്ന പലിശ നിരക്ക്
ഉള്ള “ഡാഡോണ്‍” എന്നാ പേരില്‍ ഒരു വായ്പയും നല്‍കി. കുറഞ്ഞ ലാഭം മാത്രം
ഉള്ള നീലം കൃഷി ചെയ്ത സാമാന്യ ജനങ്ങള്‍
കടക്കെണിയില്‍ അകപെട്ടു. വിപണി വിലയുടെ
രണ്ടര ശതമാനം മാത്രം ആണ് അവര്‍ക്ക് കൃഷിക്കാര്‍ക്ക് ഭൂ ഉടമകള്‍ നല്‍കിയിരുന്നത്.
കൃഷി ചെയ്യാന്‍ വിസമ്മതിച്ചാല്‍ കടം എടുത്തവരുടെ സ്വത്ത് വകകള്‍ തോട്ടക്കാര്‍
നശിപ്പിക്കുംമയിരുന്നു.
1833 ല്‍ ബ്രിട്ടീഷ് ഗവന്മേന്റ് കൃഷി
ചെയ്യാന്‍ വിസമ്മതിക്കുന്നവരെ എന്തും ചെയ്യാന്‍ തോട്ടക്കാര്‍ക്ക് അവകാശം നല്‍കുന്ന
നിയമം പാസാക്കി. ആയുധ ധാരികള്‍ ആയ തോട്ടക്കാരുറെ പിണിയാളുകള്‍ കൃഷിക്കാരെ
ഉപദ്രവിക്കുമായിരുന്നു.
നീണ്ട അമ്പത് വര്‍ഷങ്ങളോളം കൃഷി ചെയ്തിട്ടും
കടക്കെണിയില്‍ നിഇന്നു പുറത്ത് വരാതെ ശ്വാസം മുട്ടിയ ഫെബ്രുവരി 1859 ല്‍ അവര്‍
സമരത്തിന് പുറപ്പെട്ടു. ദിഗംബര്‍, വിഷ്ണു വിശ്വാസ് എന്നിവര്‍ ആണ് ലഹളക്ക് നേതൃത്വം കൊടുത്തത്. മധ്യവര്‍ഗ്ഗം
കൃഷിക്കാരോടൊപ്പം ആയിരുന്നു.
കൃഷിക്കാര്‍ നീളം വിതക്കുന്നതിലും
നല്ലത് ഭിക്ഷാടനത്തിന് പോകുന്നതാണ്, ഇനി ഒരു മണി വിത്ത് പോലും വിതക്കുന്നതല്ല
എന്ന് പ്ര\ഖ്യാപിച്ചു. നാദിയയില്‍ ബിശ്വാസ് സഹോദരന്മാരുടെ നേതൃത്വത്തില്‍ ആരംഭിച്ച
ലഹള പബ്നയിലെ കാദര്‍ മൊല്ല, മാള്‍ഡാ യിലെ റഫീക്ക് മോന്ടല്‍ എന്നിവരുതെ നേതൃത്വത്തില്‍
നീലം കൃഷി ചെയ്യുന്ന പ്രദേശങ്ങളില്‍ പടര്‍ന്നു. ചില ഭൂ ഉടമകള്‍ ഈ സമരതിനു അനുകൂലം
ആയിരുന്നു.പല തോട്ടം ഉടമകളെയും പിടിച്ചു പൊതു ജന മധ്യത്തില്‍ വിചാരണ ചെയ്തു
വധിച്ചു. നീലം സംഭരണ ഡിപ്പോകള്‍ പിടിച്ചെടുത്ത് കത്തിച്ചു കളഞ്ഞു.
ഈ ലഹള അതി ക്രൂരം ആയി അടിച്ചമര്‍ത്ത പെട്ട്. പോലീസ്,
മിലിട്ടറി, എന്നിവരുടെ സഹായതോടെ സമീന്ദാര്‍മാര്‍ പിടിക്കപ്പെട്ട അക്രമകാരികള്‍ ആയ
കൃഷിക്കാരെ വധിച്ചു.
ഈ സമരം ഗവണ്മെന്റിനെ പിടിച്ചു കുലുക്കുകയും, ഇന്‍ഡിഗോ
കമ്മീഷനെ അയച്ച് ആയിരത്തി എണ്ണൂറ്റി അറുപത്തില പ്രശ്നങ്ങളെ കുറിച്ച് പഠിക്കുകയും
ചെയ്തു. യൂറോപ്പില്‍ വരുന്ന ഓരോ തരി നീലത്തിലും കൃഷിക്കാരന്റെ ചോര
പറ്റിയിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ച ഇ ഡബ്ല്യൂ എല്‍ ടവര്‍
എഴുതിയിരുന്നത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ