2015 സെപ്റ്റംബർ 29, ചൊവ്വാഴ്ച

ഇന്ത്യ പാകിസ്താന്‍ യുദ്ധം 1971 : ഭാഗം 2 ബംഗ്ലാദേശ് സ്വാതന്ത്ര്യ യുദ്ധത്തില്‍ ഇന്ത്യയുടെ പങ്ക്


യുദ്ധ പൂര്‍വ പോരാട്ടങ്ങള്‍ ( ഒളിയുദ്ധം )

ഓപ്പറേഷന്‍ ജാക്പോട്ട്


ഓപ്പറേഷന്‍ ജാക്പോട്ട് പരസ്പര ബന്ധം ഇല്ലാത്ത മൂന്നു നീക്കങ്ങളുടെ പേരായി അറിയപ്പെടുന്നു.

(എ)15 മെയ്‌ 1971  ഇന്ത്യന്‍ കരസേനയുടെ കിഴക്കന്‍ കമാന്ഡ് മുക്തി ബാഹിനി സൈന്യത്തിന് നല്‍കിയ ലോജിസ്ടിക് സപ്പോര്‍ട്ടും പരിശീലനവും .

ഓപ്പറേഷന്‍ സേര്‍ച്ച്‌ ലൈറ്റിനെ തുടര്‍ന്ന്‍ ഇന്ത്യയിലേക്ക്‌ എത്തിയ ബംഗാളി അഭയാര്ഥികള്‍ക്ക് വേണ്ട സാധന സാമഗ്രികള്‍ അതതു സ്ഥലങ്ങളില്‍ നിന്ന് വാങ്ങി നല്‍കുവാന്‍ ബി എസ എഫ് ഇനെ ചുമതല എല്പ്പീച്ചു. സംഘാടന മികവില്ലാതതിനാല്‍ അത് അപര്യാപ്തം ആയിരുന്നു. ഇന്ത്യന്‍ സേന ബി എസ എഫില്‍ നിന്നും സപ്ലേ ഏറ്റെടുത്തു നല്‍കിയ പേരാണ് ഓപ്പറേഷന്‍ ജാക്ക്പോട്ട് . ഗതാഗത സൌകര്യങ്ങള്‍ കിഴക്കന്‍ പാകിസ്ഥാനില്‍ കുറവായിരുന്നു. ഗറില്ല പരിശീലന കേന്ദ്രങ്ങള്‍ ഒറ്റപ്പെട്ട പ്രദേശത്ത് ആയിരുന്നു. ആവശ്യമുള്ള ഭക്ഷണം, ആയുധങ്ങള്‍ എന്നിവ  കുറഞ്ഞ സമയം കൊണ്ട് ഗറില്ലകളെ പരിശീലനം നല്‍കി യുദ്ധ രംഗത്ത് ഇറക്കുന്നതിനെ ബാധിച്ചു. അമ്പത് ശതമാനം പോരാളികള്‍ക്കെ ആയുധങ്ങള്‍ ലഭിച്ചിരുന്നുള്ളൂ. മുപ്പതിനായിരം പട്ടാളക്കാരും ഒരുലക്ഷം മുക്തി ബാഹിനി സെനാംഗംങ്ങളും ചേര്‍ന്നു 231 പാലങ്ങള്‍, 122 സ്ഥലങ്ങളില്‍ റെയില്‍ ഗതാഗതം, 90 വൈദ്യുതി നിലയങ്ങള്‍ എന്നിവ തകര്‍ത്തു. 3900 പാക് പട്ടാളക്കാര്‍ കണക്കില്‍ പെടാത്ത അര്‍ദ്ധ സൈനിക വിഭാഗം, 5000 റസാക്കേര്സ് എന്നിവരെയും ഏപ്രില്‍ മുതല്‍ നവംബര്‍ വരെ കൊന്നൊടുക്കി.

(ബി) കിഴക്കന്‍ പാകിസ്ഥാനില്‍ നടത്തിയ മുക്തി ബഹിനി നേവല്‍ കമന്ടോ ഓപ്പറേഷനുകള്‍ (15 ആഗസ്റ്റ്‌ 1971)

ബംഗ്ലാദേശ് നൂറു കണക്കിന് തോടുകളും കൃത്രിമ ജലപാതകളും നിറഞ്ഞ രാജ്യം ആണ്. റോഡുകള്‍ കുറവായ ബംഗ്ലാദേശിനു ജലഗതാഗതം പ്രധാനപ്പെട്ടതായിരുന്നു. പാക് സൈന്യം അവര്‍ നിയന്ത്രിക്കുന്ന ജലയാനങ്ങള്‍ക്ക് പകരം തദ്ദേശീയരും റസാക്കേര്സും നിയന്ത്രിക്കുന്ന നൌകകള്‍ ആണ് ഉപയോഗിച്ചത്.

ആദ്യ കാലത്തെ ആക്രമണങ്ങള്‍ ഫലവത്താകാത്തതിനാല്‍ ജനങ്ങള്‍ നിരാശര്‍ ആയി. ക്രമസമാധാനം സമാധാനപരം ആയി. അതോടെ മുക്തി ബാഹിനി  പാക് കമാണ്ടോകളെ കൊല്ലാനും ചിറ്റഗോംഗ്, ചാന്ദ് പൂര്‍, മോമ്ഗ്ല നാരായണ്‍ഗന്ജ് ഭാഗത്തെ കപ്പലുകളും തകര്‍ക്കാന്‍ തീരുമാനം ആയി. ബംഗാളിലെ പ്ലാസിയില്‍ C2P എന്ന കോഡില്‍ തിരഞ്ഞെടുത്ത 500  മുക്തി ബാഹിനി സേനാംഗംങ്ങള്‍ക്ക് കമാന്‍ഡോ ട്രെയിനിംഗ് നല്‍കി. ആക്രമണ നിര്‍ദേശം നല്‍കാന്‍ ആകാശവാണിയില്‍ 2 ബംഗാളി ഗാനങ്ങള്‍ ആഗസ്റ്റ്‌ 13, 14 തീയതികളില്‍  ഇട്ടു സന്ദേശം കൈമാറി. നാവിക കമാണ്ടോകള്‍ ചിറ്റഗോങ്ങില്‍ 10  കപ്പലുകള്‍, ചാന്ദ് പൂരില്‍ 4 കപ്പലുകള്‍, നാരായന്‍ ഗന്ജില്‍ 4 കപ്പലുകള്‍ മോന്ഗ്ലയില്‍ 6  കപ്പലുകളും തകര്‍ത്തു.

അന്താരാഷ്ട്ര പത്രങ്ങളില്‍ ഈ വാര്‍ത്ത വന്നതോട് കൂടി പാകിസ്താന്‍ അവകാശപ്പെട്ട സമാധാനം എന്നത് മിഥ്യ ആണെന്ന് ലോകം മനസ്സിലാക്കി. മുക്തി ബാഹിനി കമാണ്ടോകളുടെ ചില ആക്രമണങ്ങള്‍ വിഫലം ആയി. 126 ജലയാനങ്ങള്‍ മുക്തി ബാഹിനി ആകെ പോരാട്ടങ്ങളില്‍ മുക്കി. പാകിസ്ഥാന് സൈന്യത്തിന്  ബംഗ്ലാദേശിനുള്ളില്‍ നദി മാര്‍ഗം ആക്രമണം നടത്താന്‍ ഉള്ള ശക്തി മുക്തി ബാഹിനി ആക്രമണങ്ങളില്‍ തകര്‍ന്നു.   

(സി) ബില്‍ഹാട്ട് കോമില നൌഖാലി ചിറ്റഗോംഗ് ജില്ലകളില്‍ ഇന്‍ഡോ പാക് യുദ്ധ സമയത്ത് നടത്തിയ ഓപ്പറേഷനുകളും ഈ പേരില്‍ അറിയപ്പെടുന്നു.

ദലായ് പോരാട്ടം


ദലായ് ഒരു തേയില തോട്ടം ആണ്. ത്രിപുര അതിര്‍ത്തിയോടു ചേര്‍ന്നുള്ള ധലായില്‍ പാക് സൈന്യം ശക്തം ആയ പ്രതിരോധം തീര്‍ത്തിരുന്നു. മുക്തി  ബാഹിനി ആദ്യ ആക്രമണങ്ങള്‍ നടത്തി എങ്കിലും നിഷ്ഫലം ആയി. 27/28 ഒക്ടോബറില്‍ ഈസ്റ്റ് ബംഗാള്‍ ൈറ ഫിള്‍സും ആക്രമണം നടത്തി എങ്കിലും അതും നിഷ്ഫലം ആയി. അന്ന് തന്നെ ഉച്ചക്ക് 2 ജാട്ട് െറജിമന്റ് മൂന്നായി തിരിഞ്ഞു  ദലായ് ആക്രമിച്ചു. ബി കമ്പനി തോട്ടത്തിലെ ജോലിക്കാരുടെതാമസ സ്ഥലത്ത് പ്രതിരോധം തീര്‍ത്ത പാക് സൈന്യത്തെ തകര്‍ത്തു.ഡി കമ്പനി പാക്‌ സൈന്യം ശക്തം ആയി പ്രതിരോധിച്ചു നിന്നിരുന്ന റെഡ് ഹട്ട് ഭാഗം ഭാഗികം ആയി പിടിച്ചെടുത്ത്. ഇന്ത്യന്‍ സൈന്യം പിടിച്ചെടുത്ത ഭാഗങ്ങള്‍ മോചിപ്പിക്കാന്‍ പാക് സൈന്യം ശ്രമിച്ചെങ്കിലും എല്ലാ നീക്കങ്ങളും തകര്‍ത്ത്. മൂന്നു നവംബറോടെ ദലായ് ഇന്ത്യന്‍ സേന പിടിച്ചെടുത്ത്. ഒരു ബ്രിഗേഡ് വരുന്ന പാക് സൈന്യത്തെ 250 വരുന്ന 2 ജാട്ട് പരാജയപ്പെടുത്തി.

ആത്ഗ്രാം പോരാട്ടം

 (21 November 1971 :  Indian 5th Gorkha Rifles Vs  31 Punjab Regiment (Pakistan)


ഇന്‍ഡോ പാക്‌ യുദ്ധം ആരംഭിക്കുന്നതിനു മുന്നേ കിഴക്കന്‍ പാകിസ്ഥാനില്‍ നടന്ന ആക്രമണം ആയിരുന്നു ആത്ഗ്രാം പോരാട്ടം. ബംഗ്ലാദേശിനു രണ്ടു കിലോമീറ്റര്‍ ഉള്ളില്‍ സിയാല്‍ ഹട്ട് പ്രദേശത്തെ ഇന്ത്യയുടെ കരീം ഗന്ജ് പ്രദേശത്തിന് എതിരെ യുള്ള സാക്കി ഗന്ജിനെ ബന്ധിപ്പിച്ചിരുന്ന ഒരു റോഡ്‌ ഉണ്ടായിരുന്നു. ആത്ഗ്രാം ഗ്രാമം മസ്ജിദ് എന്നിവയ്ക്ക്  മുന്നില്‍ ആയി പാകിസ്ഥാന്റെ ഒരു ഔട്ട്‌ പോസ്റ്റ്‌ ഉണ്ടായിരുന്നു. ശബ്ദം ഉണ്ടാക്കാതെ പോസ്റ്റില്‍ എത്തിയ ഇന്ത്യന്‍ സൈന്യം ആദ്യം ഖുക്രിയും പിന്നീട് തോക്കും ബോംബും ഉപയോഗിച്ചു ആ പോസ്റ്റില്‍ ഉണ്ടായിരുന്ന പഞ്ചാബ് റെജിമന്റിന്റെ ബി കമ്പനി പട്ടാളക്കാരെ മുഴുവന്‍ കൊന്നൊടുക്കി. ഇന്ത്യയുടെ നാല് പട്ടാളക്കാര്‍ കൊല്ലപ്പെട്ടു.

ബോയ്‌റയിലെ പോരാട്ടം/ഗരീബ് പൂരിലെ പോരാട്ടം.

 (22 നവംബര്‍ 1971)


മുക്തി ബാഹിനിക്കൊപ്പം ഗരീബ് പൂരില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ പതിനാലാം പഞ്ചാബ് റെജിമന്റ്റ് യുദ്ധം ചെയ്യുന്നുണ്ടായിരുന്നു. 21 നവംബറില്‍ ഇന്ത്യന്‍ പെട്രോള്‍ സംഘവും പാകിസ്താന്‍ പെട്രോള്‍ സംഘവും തമ്മില്‍ ഒരു ഏറ്റുമുട്ടല്‍ ഗരീബ് പൂരില്‍ നടന്നിരുന്നു. അതിനു തിരിച്ചടി നല്‍കാന്‍ പഞ്ചാബ് ബറ്റാലിയന്‍ പതിനാലു ടാങ്കുകളും ആയി മുന്നോട്ടു നീങ്ങി. അതിനെ നേരിടാന്‍ പാകിസ്താന്‍ ഒരു ബ്രിഗേഡ് കാലാള്‍ പടയെ ടാങ്കുകള്‍ക്കു ഒപ്പം അയച്ചു. ഇന്ത്യന്‍ മുന്നേറ്റത്തെ തച്ചുടക്കാന്‍ ശേഷിയുള്ള ആ നീക്കം നേരിടാന്‍ ഇന്ത്യന്‍ സൈന്യം ട്രെന്ച്ചുകള്‍ കുഴിച്ചു പ്രതിരോധം തീര്ത്തു. ഇന്ത്യന്‍ ടാങ്കുകള്‍ മൂടല്‍മഞ്ഞിലൂടെ മുന്നോട്ടു നീങ്ങി പാക് സൈന്യത്തെ ആക്രമിച്ചു. പാക് സൈന്യം വ്യോമസേന സഹായം ആവശ്യപെട്ടു. ആക്രമണത്തില്‍ അതിര്‍ത്തി കടന്ന മൂന്നു പാകിസ്ഥാന്‍ സാബര്‍ വിമാനങ്ങളെ ഇന്ത്യയുടെ നാല് ഗ്നാറ്റ് വിമാനങ്ങള്‍ ആക്രമിച്ചു. പാകിസ്ഥാന്റെ രണ്ടു വിമാനങ്ങള്‍ ആക്രമണത്തില്‍ തകര്‍ന്നു വീഴുകയും ഒരെണ്ണം സാരമായ കേടു പാടുകളോടെ ധാക്ക വിമാനതാവളത്തില്‍ ഇറങ്ങുകയും ചെയ്തു. ഇന്ത്യന്‍ വിമാനങ്ങള്‍ കുഴപ്പം കൂടാതെ തിരിച്ചിറങ്ങി.

നവംബറോടെ പാകിസ്ഥാനില്‍ ഇന്ത്യയെ തകര്‍ക്കുക എന്ന് ആഹ്വാനം ചെയ്തു പ്രകടനങ്ങള്‍ നടന്നു. അതോടെ ഇന്ത്യ അതിര്‍ത്തിയില്‍ സേനാ വിന്യാസം തുടങ്ങി. ഹിമാലയം വഴി ചൈനയുടെ ആക്രമണം ഒഴിവാക്കുവാന്‍ വേണ്ടി ഡിസംബര്‍ വരെ കാത്തിരുന്നു. ഹിമാലയം മഞ്ഞു മൂടാന്‍. 23 നവംബറില്‍ യാഹ്യാ ഖാന്‍ പാകിസ്ഥാനില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. പാകിസ്താന്‍ ജനതയോട് യുദ്ധത്തിനു സജ്ജരാകാന്‍ ആഹ്വാനം ചെയ്തു.

തെളിഞ്ഞുള്ള യുദ്ധം

ഓപ്പറേഷന്‍ ചെങ്കിസ് ഖാന്‍

ഡിസംബര്‍ മൂന്നാം തീയതി വൈകുന്നേരം 5.40 നു പാകിസ്താന്‍ ആഗ്ര അടക്കം പതിനൊന്നു വ്യോമ താവളങ്ങളില്‍ ആക്രമണം നടത്തി. ആ സമയത്ത് താജ്മഹലിന് മുകളില്‍ ഇലകളും മറ്റു പല വസ്തുക്കളും ഉപയോഗിച്ചു മറച്ചിരുന്നു, മാര്ബിലിന്റെ തിളക്കം കണ്ടു അതിനെ ആക്രമിച്ചു നശിപ്പിക്കാതിരിക്കാന്‍. അമ്പത് പാക് വിമാനങ്ങള്‍ ഈ നീക്കത്തില്‍ പങ്കെടുത്തു. അതെ സമയം കാശ്മീരില്‍ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ ആര്‍ട്ടിലറി ആക്രമണവും നടന്നു. ഇന്ത്യന്‍ സേന ആക്രമണം കാലേ കൂട്ടി അറിഞ്ഞിരുന്നതിനാല്‍ വ്യോമസേനാ വിമാനങ്ങള്‍ ബങ്കറുകളിലേക്ക് മാറ്റിയിരുന്നു. ഇന്ത്യന്‍ രഡാറുകള്‍ പാക് വിമാനങ്ങളുടെ വരവ് കണ്ടു പിടിച്ചില്ല. വിമാനത്തിന്റെ ശബ്ദം അടുത്തു എത്തിയപ്പോഴാണ് എല്ലാവര്ക്കും ആക്രമണത്തെ പറ്റി മനസ്സിലായത്‌. പത്താന്‍കോട്ട് അമ്രിതസര്‍ വ്യോമസേന താവളങ്ങള്‍ ആക്രമിച്ചു റണ്‍വേ തകര്‍ത്തു എങ്കിലും ഇന്ത്യന്‍ സൈന്യം അതെ രാത്രി തന്നെ അറ്റകുറ്റ പണി ചെയ്തു ശരിയാക്കി. ആദ്യ വ്യോമാക്രമണത്തിനു മുക്കാല്‍ മണിക്കൂര്‍ ശേഷം പാക് സൈന്യം പൂഞ്ച് വഴി ഇന്ത്യയില്‍ കടന്നു. രണ്ടാമത് നടത്തിയ ആക്രമണങ്ങളില്‍ അംബാല, ആഗ്ര , സിര്‍സ, ഉത്തര്‍ലായ്, ജൈസാല്മീര്‍, ജോധ്പൂര്‍, ജാംനഗര്‍ എന്നീ വ്യോമാതാവളങ്ങള്‍ ആക്രമിച്ചു. ആഗ്രയില്‍ ഇട്ട ബോംബ്‌ പൊട്ടിയില്ല. ഉത്തരലായ് റണ്‍വെ  അറ്റകുറ്റപ്പണി ചെയ്യുവാന്‍ ആറു ദിവസ്സം എടുത്തു. ബാക്കി റണ്‍വെകള്‍ അന്ന് രാത്രി തന്നെ വിമാനം പറക്കാന്‍ പറ്റുന്ന രീതിയില്‍ സജ്ജം ആക്കുവാന്‍ ഇന്ത്യന്‍ സൈന്യത്തിന് ആയി. ജൈസാല്മീറില്‍ ആറു മണികൂര്‍ വൈദ്യുതിയും വാര്‍ത്താ വിനിമയവും മുടങ്ങി.

ഇന്ദിരാ ഗാന്ധി റേഡിയോയില്‍ പാകിസ്താന്‍ വ്യോമാക്രമണങ്ങള്‍ ഇന്ത്യക്ക് നേരെ ആരംഭിച്ച യുദ്ധം ആയി പ്രഖ്യാപിച്ചു. ഇന്ത്യന്‍ കരസേനയോടു ധാക്ക പിടിചെടുക്കുവാനും, പടിഞ്ഞാറു നിന്ന് പാകിസ്താന്‍ സേന ഇന്ത്യയില്‍ കാലു കുത്തുന്നതില്‍ നിന്നും തടയുവാനും ഉത്തരവ് ഇട്ടു. 

അന്ന് രാത്രി ഒമ്പത് മണിയോടെ ഇന്ത്യന്‍ വ്യോമ സേന തിരിച്ചടിച്ചു. മുറീദ്, മിയാന്‍ വാലി, സര്ഗോധ, ചാന്ദര്‍, റിസല് വാല, റഫീഖി, മസ്രൂര്‍ വിമാനത്താവളങ്ങളില്‍ ഇന്ത്യന്‍ കാന്‍ബറ ബോംബറുകള്‍ ബോംബ്‌ വര്‍ഷിച്ചു. മസ്രൂര്‍, സര്ഗോത വ്യോമാതാവളങ്ങളിലെ ടാക്സി വേയിലൂടെ മാത്രമേ പാക് വിമാനങ്ങള്‍ക്ക് രണ്ടു ദിവസം പറക്കുവാന്‍ ആയുള്ളൂ. തുടര്‍ച്ച ആയ രണ്ടു ദിവസങ്ങളില്‍ ഇന്ത്യ ബോംബ്‌ വര്ഷം നടത്തി ആകാശത്ത് ആധിപത്യം സ്ഥാപിച്ചു.  

ചംബ് പോരാട്ടം
 ( 3 ഡിസംബര്‍ 1971-)( 23 Division Infantry ( Pakistan) Vs  10 Division Infantry (India )

മൂന്ന് ഡിസംബര്‍ രാത്രി 8.20 നു ശക്തം ആയ ബോംബ്‌ ആക്രമണത്തോടെ പാക് സൈന്യം ഇന്ത്യന്‍ സൈന്യത്തെ ചമ്ബ് ഭാഗത്ത് ആക്രമിച്ചു. ആദ്യത്തെ കര സേനാ ആക്രമണം ഇന്ത്യന്‍ സേന തുരത്തി. മണ്ട്യാലയിലെ പോരാട്ടത്തില്‍ ഇന്ത്യയുടെ കവചിത രേജിമന്റ്റ് ഡക്കാന്‍ ഹോര്‍സ് 7 പാക് ടാന്കുകളെ തകര്‍ത്തു. ഡിസംബര്‍ അഞ്ചു രാവിലെ പാക് സേനയുടെ 4 ആസാദ് കാശ്മീര്‍ ബ്രിഗേഡ് ജാട്ട് രേജിമന്റിനെ പ്രതിരോധത്തില്‍ നിന്നും തുരത്തി. 5 സിക്ക് രേജിമന്റും 9 ജാട്ട് രേജിമന്റും തിരിചാക്രമിച്ച് എ കെ ബ്രിഗേടിനെ തുരത്തി എങ്കിലും ഇന്ത്യന്‍ കേണല്‍ ബഷാരത് രാജ തടവുകാരന്‍ ആയി പിടിക്കപ്പെട്ടു. 4 എ കെ ബ്രിഗേഡ് മൂന്നു ദിവസത്തെ യുദ്ധത്തിനു ശേഷം മണ്ട്യാലയുടെ തെക്ക് ഭാഗം പിടിച്ചെടുത്ത്. 7 അം തീയതി പ്രഭാതത്തില്‍ ചംബ് പാകിസ്ഥാന്റെ കവചിത സേന പിടിച്ചെടുത്ത്. ആ യുദ്ധത്തില്‍ ചമ്ബ് ഭാഗത്തെ  പാക്‌ സേനയുടെ ബുദ്ധി കേന്ദ്രം മേജര്‍ ജനറല്‍ ഇഫ്തിക്കര്‍ ഖാന്‍ സഞ്ചരിച്ചിരുന്ന ഹെലിക്കോപ്ടര്‍ ഇന്ത്യന്‍ സേന തകര്‍ത്തു കൊലപ്പെടുത്തി. തവി നദിയുടെ ഇക്കരെ 120 Km2   ഇന്ത്യന്‍ പ്രദേശം പാകിസ്ഥാന്‍  പിടിച്ചെടുത്തിരുന്നു. സിംല കരാറിന് ശേഷവും ഈ സ്ഥലം പാകിസ്താന്‍ കൈവശം വച്ചിരിക്കുന്നു.

 

ലോംഗെവാല പോരാട്ടം..
 ( ഡിസംബര്‍ 4 – 7, 1971)

പാക് സൈന്യം ഡിസംബര്‍ 4 മുതല്‍ 7 വരെ രാജസ്ഥാനിലെ താര്‍ മരുഭൂമിയിലെ ഒരു വലിയ മണല്‍ കൂനക്ക് മുകളില്‍ സ്ഥിതി ചെയ്യുന്ന ഇന്ത്യന്‍ പോസ്റ്റ്‌ ആയ ലോങ്ങെ വാലയില്‍ നടത്തിയ ആക്രമണം ആണ് ലോങ്ങെ വാല പോരാട്ടം. പഞ്ചാബിന്റെ 23 ബറ്റാലിയന്റെ എ കമ്പനിയും പാകിസ്ഥാന്റെ പതിനെട്ടാം ഡിവിഷന്‍ കാലാള്‍പ്പടയും തമ്മില്‍ നടന്നതാണ് ഈ പോരാട്ടം. പാകിസ്താന്‍ വാഹനങ്ങള്‍ക്ക് മണലിലൂടെ വിചാരിച്ച വേഗത്തില്‍ സഞ്ചരിക്കാന്‍ ആയില്ല. നാലാം തീയതി രാത്രി കമ്പനി കമാണ്ടിംഗ് ഓഫീസര്‍ മേജര്‍ ചാന്ദ് പുരി അയച്ച ലഫ്ട്ടനന്റ്റ് ധരം വീറിന്റെ ഇരുപതംഗ പെട്രോള്‍ സംഘം ആണ് ടാങ്കുകള്‍ അടങ്ങുന്ന പാകിസ്താന്‍ സൈനിക നീക്കം കണ്ടത്. രാത്രി പന്ത്രണ്ട് മുപ്പതോടെ പാക് ഷെല്ലിംഗ് പോസ്റ്റിനു നേരെ ഉണ്ടായി. മൈനുകള്‍ സ്ഥാപിക്കുന്നതിന് ഇടയില്‍ ഒരു ഇന്ത്യന്‍ സൈനികന്‍ വെടിയേറ്റു മരിച്ചു. ആക്രമണം ആരംഭിച്ചപ്പോള്‍ പാകിസ്ഥാന്റെ അറുപത്തി അഞ്ചു ടാങ്കുകളില്‍  പന്ത്രണ്ട് എണ്ണം ഇന്ത്യന്‍ സൈന്യം ആര്‍ട്ടിലറിയുടെയും  റീ ക്കൊയിലസ് ഗണ്‍ ഘടിപ്പിച്ച ജീപ്പിന്റെയും സഹായത്തോടെ തകര്‍ത്തു. പാക് സൈന്യം ആദ്യം അവിടെ മൈന്‍ ഉണ്ടെന്നു തെറ്റിധരിചെങ്കിലും പിന്നീട് റോഡില്‍ നിന്നും മാറി മണലിലൂടെ പോസ്റ്റിന്റെ ഇരു വശത്തും ആക്രമണം നടത്താന്‍ ശ്രമിച്ചു. ടാങ്കുകളും കവചിത വാഹനങ്ങളും മണലില്‍ താഴ്ന്നു. നല്ല നിലാ വെളിച്ചത്തില്‍ ഇന്ത്യന്‍ ആര്‍ട്ടിലറി ആക്രമണവും ഉന്നം തെറ്റാതെ വെടി വെയ്ക്കുന്ന ഇന്ത്യന്‍ പോസ്റ്റിലെ പട്ടാളക്കാരും പാക് മുന്നേറ്റം ദുഷ്കരം ആക്കി. രാത്രി ആക്രമണം നടത്താന്‍ സജ്ജമല്ലാത്ത ഇന്ത്യന്‍ വ്യോമസേനാ വിമാനങ്ങള്‍ പ്രഭാതത്തില്‍ ആക്രമണം നടത്തി. ഇരുപത്തി രണ്ടു ടാങ്കുകള്‍ വ്യോമ സേന തകര്‍ത്തു. നൂറു വാഹനങ്ങള്‍ മുഴുവനായി തകര്‍ന്നു. ഇന്ത്യന്‍ ടാങ്കുകള്‍ അടങ്ങിയ 20 ലാന്‍സര്‍ഉം 17 രജപുത്താന റെജിമന്റ്റ് കൂടി എത്തിയതോടെ പാക് സൈന്യം പിന്തിരിഞ്ഞോടി. അഞ്ഞൂറ് വാഹനങ്ങള്‍ പാക് സൈന്യത്തിന് നഷ്ടം ആയി.

ഗാസിപ്പൂര്‍ പോരാട്ടം 

 (മിത്ര ബാഹിനി (മുക്തി ബാഹിനിയും ഇന്ത്യന്‍ സേനയും) vs 22 ബലോച് റെജിമന്റ്റ് പാകിസ്ഥാന്‍ )


നാല്, അഞ്ചു ഡിസംബറില്‍ ഗാസിപ്പൂര്‍ ടീ എസ്റ്റേറ്റ്ഇലെ കലൌറക്കടുത്തു സില്‍ഹാട്ട് ജില്ലയില്‍ നടത്തിയ ആക്രമണം ആണ് ഗാസിപ്പൂര്‍ പോരാട്ടം. മൂന്നു ഡിസംബറില്‍ 6 രാജ്പുട്ട്  റെജിമന്റ്റ് നടത്തിയ ആക്രമണം പരാജയപ്പെട്ടു. നാല് രാത്രിയില്‍ മുക്തി ബാഹിനിയും ഗൂര്‍ഖ റെജിമന്റും ചേര്‍ന്ന് ഗാസിപ്പൂര്‍ ആക്രമിച്ചു. ആക്രമണത്തിനു മൂന്നു ഭാഗങ്ങള്‍ ഉണ്ടായിരുന്നു. കേലാ ക ബാഗീജ, മാനേജര്‍ ബംഗ്ലാവ്, ഫാക്ടറി കമ്പനി ഹെഡ് ക്വാര്ടെര്സ് എന്നിവ പിടിച്ചെടുക്കുക. . മൂന്നായി തിരിഞ്ഞു ഇത് പിടിച്ചെടുക്കുവാന്‍ ഇവര്‍ ശ്രമിച്ചു. രാത്രി എട്ടു മണിക്ക് ഡെല്‍റ്റ കമ്പനി വാഴത്തോപ്പ് ആക്രമിച്ചു. അവസാനം മാത്രം ശത്രു നീക്കം മനസ്സിലാക്കിയ പാക് സൈന്യവും ഇന്ത്യന്‍ സേനയും തമ്മില്‍ ഖുക്രിയും ബയനടും കൊണ്ട് പരസ്പരം ആക്രമിച്ചു. ഇന്ത്യന്‍ സേന കെല കി ബാഗീജ കീഴടക്കി. ചില കമ്യൂണിക്കേഷന്‍ പിഴവില്‍ രണ്ടു സംഘങ്ങള്‍ ഫാക്ടറി ആക്രമിച്ചു കീഴടക്കി. അതിനു മുന്നേ മാനെജെര്സ് ബംഗ്ലാവ് പിടിച്ചെടുത്തിരുന്നു. ഗാസിപ്പൂര്‍ ടീ എസ്റെറ്റ് ലൊക്കേഷന്‍ പിടിച്ചെടുത്തതിനെ തുടര്‍ന്നു 22 ബലോച് റെജിമന്റ്റ് കലൂരയിലെക്ക് മാറിയെങ്കിലും ഗൂര്‍ഖ റൈഫിള്‍സ് ആറാം തീയതി ആ ഭാഗവും പിടിച്ചെടുത്തു.   

കുഷ്തിയ പോരാട്ടം

 (9 ഡിസംബര്‍ - 12 ഡിസംബര്‍ 1971)


19 April 1971 ഇല ബംഗ്ലാദേശ് നിവാസികളും എണ്‍പതിനായിരം വരുന്ന പാകിസ്ഥാനി സൈനികരും തമ്മിലുണ്ടായ ഏറ്റുമുട്ടലുകള്‍ ആണ് ആദ്യത്തെ പോരാട്ടം. രണ്ടു ലക്ഷത്തോളം കൃഷിക്കാര്‍ ആ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.

ഒന്‍പതു ഡിസംബറില്‍ കുഷ്തിയ ഭാഗം പിടിച്ചെടുക്കാന്‍ ഉള്ള ശ്രമം ഇന്ത്യന്‍ സേന ആരംഭിച്ചു. ആ ഭാഗം എളുപ്പം പിടിച്ചെടുക്കാം എന്നുള്ള വിശ്വാസത്തില്‍ ഉച്ചക്ക് രണ്ടു മണിക്ക് ആക്രമണം ആരംഭിച്ച ഇന്ത്യന്‍ സേനക്ക് വന്‍ തിരിച്ചടി ലഭിച്ചു. 6 ടാങ്കുകളും 22 രാജ്പുട്ട് റെജിമന്ടും പാക് കെണിയില്‍ കൊണ്ട് തല വച്ചു. 6 ടാങ്കുകളില്‍ ഒരെണ്ണം മാത്രമേ രക്ഷപെട്ടുള്ളൂ. ഇന്ത്യന്‍ സൈന്യത്തെ പിന്നോട്ടടിക്കാനുള്ള പാക് ശ്രമം 6 ജാട്ട് തകര്‍ത്തു. 12  ഡിസംബറില്‍  വൈകിട്ടോടെ മൂന്നു ബ്രിഗേടുകള്‍ തുടര്‍ ആക്രമണത്തിനായി  എത്തിയപ്പോള്‍ പാകിസ്താന്‍ കാവല്‍ നിന്നിരുന്ന ഹാര്ടിന്ജ് പാലത്തിന്റെ ചില സ്പാനുകള്‍ തകര്‍ത്ത് പിന്മാറിയിരുന്നു.

ബസന്തര്‍ പോരാട്ടം / ബാരാപ്പിംഗ് പോരാട്ടം.

 ( 15/16 ഡിസംബര്‍ 1971) 1 Corps Pakistan Army Vs 1 Corps Indian Army


ശക്കര്‍ഗര് സെക്ടറില്‍ നടന്ന എല്ലാ ഉരസലുകളും പോരാട്ടങ്ങളും കൂടി ചേര്‍ന്നതാണ് ബസന്തരിലെ പോരാട്ടം. ആ ഭാഗത്ത് പാകിസ്താന്‍ ആക്രമിച്ചാല്‍ പഞ്ചാബില്‍ നിന്നും കാശ്മീരിലേക്ക് പോകുന്ന റോഡ്‌ പിടിച്ചെടുത്ത് കാശ്ശ്മീറിനെ കരമാര്‍ഗം ഒറ്റപ്പെടുത്തുവാന്‍ ആകും. 1965 യുദ്ധത്തില്‍ പാകിസ്ഥാന് ആ ഭാഗത്ത് മുന്‍‌തൂക്കം ലഭിച്ചിരുന്നു.

ഡിസംബര്‍ 16 നു മെയിന്‍ വിതച്ചിരുന്ന ബസന്തര്‍ നദിയുടെ അക്കരയിലെക്ക് ഇന്ത്യന്‍ സൈന്യം ആക്രമണം നടത്തി. ആദ്യ നീക്കത്തില്‍ കാലാള്‍ പട ഗാസിപ്പൂര്‍ കാടുകള്‍ പിടിച്ചെടുത്ത്. അന്ന് വെളുപ്പിന് തന്നെ പാക് സൈന്യം തിരിച്ചടിച്ചു. പൂര്‍ണം ആയും ക്ലിയര്‍ ചെയ്യാത്തത മൈന്‍ ഫീല്‍ഡ് കടന്നു പൂന ഹോര്‍സ് എന്നാ ഇന്ത്യന്‍ പീരങ്കി പട മുന്നണിയില്‍ ഇന്ത്യന്‍ കാലാളിനോടൊപ്പം ചേര്‍ന്ന്. ബാരാപ്പിംഗ്, ജര്‍പ്പാല്‍ ഗ്രാമങ്ങളിലും ഗാസിപ്പൂര്‍ റിസര്‍വ് വനത്തിലും നടന്ന രൂക്ഷമായ ഏറ്റുമുട്ടലില്‍ പാകിസ്ഥാന്റെ 57 ടാങ്കുകള്‍ നഷ്ടം ആയി. ഇന്ത്യന്‍ സേനയുടെ പത്ത് ടാങ്കുകള്‍ നഷ്ടം ആയി. അന്ന് വൈകിട്ട് വെടി നിരത്തല്‍  പ്രഖ്യാപിച്ചു. ഈ യുദ്ധത്തില്‍ പട്ടാളത്തില്‍ ചേര്‍ന്ന് ആറാം മാസം ടാങ്ക് യുദ്ധ പരിശീലനം മുഴുമിപ്പിക്കാത്ത അരുണ്‍ ഖേത്രപാല്‍ എന്നാ സെക്കണ്ട് ലെഫ്ടനന്റ്റ് മരണാനന്തര പരമ വീര ചക്രം നേടി. മരിക്കുന്നതിനു മുമ്പ് അരുണ്‍ നയിച്ചിരുന്ന ടാങ്ക് പത്ത് പാകിസ്ഥാന്‍ ടാങ്കുകള്‍ തകര്‍ത്തിരുന്നു.

ഹില്ലി പോരാട്ടം ( 23 നവംബര്‍ - 18 ഡിസംബര്‍ 1971)
20 ഇന്ത്യന്‍ മൌണ്ടന്‍ ഡിവിഷന്‍ Vs 205 ബ്രിഗേഡ് പാകിസ്ഥാന്‍

ആ ഭാഗത്തെ റെയില്‍വേ സ്റ്റെഷനുകളും പാളങ്ങള്‍ക്ക് വശതായും പാക് സൈന്യത്തിന്റെ ശക്തം ആയ കാവല്‍ ഉണ്ടായിരുന്നു. ഒരു ഇന്ത്യന്‍ ഡിവിഷന്‍നോട് മുക്തിബാഹിനിയോടും 18 ദിവസം അവര്‍ പൊരുതി നിന്ന്. ഇന്ത്യന്‍ സൈന്യം ഹില്ലിയെ കടന്നു ബ്രിഗേടിനെ പിന്നില്‍ നിന്നും ആക്രമിച്ചു. അതോടെ ഹില്ലിയില്‍ നിന്നും  പാക് സൈന്യത്തെ പിന്‍വലിച്ച് ബോഗ്രയില്‍  പ്രതിരോധം തീര്‍ത്തു ബ്രിഗേഡിയര്‍ തജമ്മല്‍ ഹുസൈന്‍. പാകിസ്ഥാന്റെ കിഴക്കന്‍ കമാന്ഡ് ഇന്ത്യന്‍ സേനക്ക് മുന്നില്‍ കീഴടങ്ങിയെങ്കിലും ബ്രിഗേഡിയര്‍ തജമ്മല്‍ കീഴടങ്ങിയില്ല . ഇന്ത്യന്‍ സൈന്യം ബോഗ്ര വളഞ്ഞു. ബ്രിഗേഡിയര്‍ മേജര്‍ കീഴടങ്ങിയെങ്കിലും തജമ്മല്‍ കീഴടങ്ങിയില്ല. ഇന്ത്യന്‍ സേനയോട് പാക് സൈന്യം പൊരുതി നില്‍ക്കുന്ന നഗോമ്ഗിലേക്ക് പിന്മാറാന്‍  ഉത്തരവിട്ടു. നഗോങ്ങിലേക്ക് ജീപ്പില്‍ പോയ ബ്രിഗേടിയരെ മുക്തി ബാഹിനി ആക്രമിച്ചു തടവുകാരന്‍ ആയി പിടിച്ചു കയ്യ് തല്ലി ഒടിച്ചും , തല തല്ലി പൊട്ടിച്ചും ഇന്ത്യന്‍  സേനക്ക് കൈമാറി.

നാവിക ആക്രമണം.


കിഴക്കന്‍ പാകിസ്ഥാനിലെ നാവിക സേനാ മേധാവി റിയര്‍ അട്മിറല്‍ മുഹമ്മദ്‌ ഷെരീഫ് ആയിരുന്നു. ബ്രൌണ്‍ വാട്ടര്‍ നേവി എന്നറിയപ്പെട്ടിരുന്ന പാക് നാവിക സേനക്ക് നാല് ഗണ ബോട്ടുകള്‍ ഉണ്ടായിരുന്നു. പി എന്‍ എസ ജെസ്സോര്‍, പി എന്‍ എസ രാജ് ഷാഹി, പി എന്‍ എസ കൊമില്ല, പി എന്‍ എസ സില്‍ഹട്ട് എന്നിവ ആയിരുന്നു അത്. ജനങ്ങളില്‍ നിന്ന് എടുത്ത ബോട്ടുകളില്‍ തോക്കുകള്‍ പിടിപ്പിച് കുറച്ചു പെട്രോള്‍ ബോട്ടുകള്‍ ഉണ്ടാക്കിയിരുന്നെങ്കിലും നാവിക യുദ്ധത്തില്‍ ഒരു സഹായവും ചെയ്യാത്തവാ ആയിരുന്നു അവ. രാജ് ഷാഹിക്ക്  ആദ്യം നടന്ന വ്യോമാക്രമണത്തില്‍ തന്നെ കേടുപാടുകള്‍ സംഭവിച്ചു. ഡിസംബര്‍ 4നു കോമില പാക് നാവിക സേന മുക്കി. സില്‍ഹട്ട് ഡിസംബര്‍ ആറിനു ഇന്ത്യന്‍ വ്യോമസേന തകര്‍ത്തു. പതിനൊന്നു ഡിസംബറിനു ജെസ്സോറും വ്യോമസേന മുക്കി. രാജ്ഷാഹി റിപ്പയര്‍ ചയൂത് അതിന്റെ കമാണ്ടര്‍ ഡിസംബര്‍ പതിനാറിന് പാകിസ്താന്‍  കീഴടങ്ങുന്നതിന് മുമ്പ് മലേഷ്യയില്‍ എത്തിച്ചു.

1971 അവസാന മാസങ്ങളില്‍ ഇന്ത്യന്‍ നാവിക സേന ബംഗാള്‍ ഉള്‍ക്കടല്‍ ഉപരോധിച്ചു. ഇന്ത്യന്‍ നാവിക സേനയുടെ വിമാനവാഹിനിക്കപ്പല്‍ ഐ  എന്‍ എസ വിക്രാന്തും അനുബന്ധ കപ്പലുകളായ ഐ എന്‍ എസ ഗുല്ധാര്‍, ഐ എന്‍ എസ ഗരിയാല്‍, ഐ എന്‍ എസ മഗര്‍ എന്നിവയും ഐ എന്‍ എസ ഖണ്ടേരി എന്നാ ഇന്ത്യന്‍ അന്തര്‍വാഹിനിയും അധികം എതിര്‍പ്പുകള്‍ ഇല്ലാതെ ഓപ്പറേഷനുകള്‍ നടത്തി. ഐ എന്‍ എസ വിക്രാന്തില്‍ നിന്നും പറന്നുയര്‍ന്ന സീ ഹോക്ക് വിമാനങ്ങള്‍ ചിറ്റഗോങ്ങിലും, കോക്സ് ബസാറിലും ഉള്ള വ്യോമ താവളങ്ങള്‍ ആക്രമിച്ചു പാക് വ്യോമാസേനയുടെ ഉള്ള ശക്തി കൂടി തകര്‍ത്തു. അതോടെ പാക് നാവിക സേന അവരുടെ പി എന്‍ എസ ഗാസി എന്നാ അവരുടെ അന്തര്‍ വാഹിനി വിക്രാന്തിനെ തകര്‍ക്കാന്‍ ആയി അയച്ചു. വിക്രാന്തിനെ കുറിച്ചുള്ള വിവരങ്ങള്‍ ആദ്യം ലഭിക്കാത്തതിനാല്‍ വിശാഖപട്ടണം പോര്‍ട്ടില്‍ മൈനുകള്‍ വിതയ്ക്കുവാന്‍ ഗാസി തീരുമാനിച്ചു. ഇന്ത്യന്‍ നാവിക സേന ഈ വിവരം അറിഞ്ഞു വിമാന വാഹിനിയെ പറ്റിയുള്ള തെറ്റായ വിവരങ്ങള്‍ നല്‍കി ഗാസിയെ വിശാഖ പട്ടണത്ത് എത്തിച്ചു. ഡിസംബര്‍ മൂന്നു/നാല് രാത്രി മൈനുകള്‍ വിതച്ച് കൊണ്ടിരുന്ന ഗാസിയെ ഐ എന്‍ എസ രാജ് പുട്ട് അയച്ച ടോര്‍പ്പിഡോ  മുഴുവന്‍ ഉദ്യോഗസ്ഥരെയും കൊണ്ട് ഗാസിയെ കടലിലേക്ക് മുക്കി.

ഡിസംബര്‍ രണ്ടിന് പി എന്‍ എസ ഹാങ്ങോര്‍ എന്നാ പാക് അന്തര്‍ വാഹിനി ഇന്ത്യന്‍ നാവിക സേനയുടെ ഒരു സംഘം യാനങ്ങള്‍ കറാച്ചി ആക്രമിക്കാന്‍ വരുന്നത് കണ്ടെത്തി. പാക് നാവികാസ്ഥാനത്തെക്ക് ഹാങ്ങോര്‍ അയച്ച സന്ദേശം ഇന്ത്യന്‍ നാവിക സേന പിടിച്ചെടുത്ത്. ഐ എന്‍ എസ ഖുക്രി, ഐ എന്‍ എസ ക്രിപാന്‍ എന്നീ കപ്പലുകള്‍ ഹാമ്ഗോരിനെ തകര്‍ക്കാന്‍ ആയി ഇന്ത്യ അയച്ചു. ഡിസംബര്‍ ഒമ്പതിന് വൈകിട്ട് ഹാങ്ങോര്‍ ഐ എന്‍ എസ ഖുക്രിയെ രണ്ടു ടോര്‍പ്പിടോ അയച്ചു തകര്‍ത്തു. ക്രിപാണിനെ ഹാങ്ങോര്‍ രണ്ടു തവണ ആക്രമിച്ചെങ്കിലും ടോര്‍പ്പിടോകളില്‍ നിന്ന് ക്രിപാന്‍ രക്ഷപെട്ടു.

ഓപ്പറേഷന്‍ ട്രൈഡന്റ് :  നാല് ഡിസംബറിനു ഇന്ത്യന്‍ നാവിക സേന കറാച്ചി ആക്രമിക്കാന്‍ ആയി പുറപ്പെട്ടു.  ഇന്ത്യന്‍ മിസ്സൈലുകള്‍ പാക് നാവിക സേനയുടെ പി എന്‍ എസ മുഹഫിസ്, പി എന്‍ എസ ഖൈബര്‍ എന്നീ കപ്പലുകള്‍ മുക്കി. ഇന്ത്യന്‍ കപ്പലുകള്‍ ഒരു പോറല്‍ പോലും ഏല്‍ക്കാതെ തിരിച്ചെത്തി.

ഈ ആക്രമണത്തെ തുടര്‍ന്ന്‍ ഓഖ തുറമുഖം പാക് വ്യോമ സേന ആക്രമിച്ചു  ഇന്ധന സംഭരണികളും അനുബന്ധ ഉപകരണങ്ങളും നശിപ്പിച്ചതിനാല്‍ പിന്നീട് ഇന്ത്യന്‍  നാവിക സേനക്ക് കുറച്ചു നാള്‍ ആക്രമണം നിര്‍ത്തി വെക്കേണ്ടി വന്നു. പാക് വിമാനം അവരുടെ തന്നെ പി എന്‍ എസ സുള്‍ഫിക്കര്‍ എന്നാ കപ്പല്‍ തെറ്റിധാരണയുടെ പുറത്ത് ആക്രമിച്ചു കേടുപാടുകള്‍ വരുത്തുകയും കടലിലെ കുറച്ചു ജോലിക്കാരെ കൊലപ്പെടുത്തുകയും ചെയ്തു.

ഓപ്പറേഷന്‍ പൈത്തോണ്‍


8/9 ഡിസംബരില്‍ ഐ എന്‍ എസ തല്‍വാര്‍, ഐ എന്‍ എസ ത്രിശൂല്‍,  ഐ എന്‍ എസ വിനാശ്, എന്നീ ബോട്ടുകള്‍ കറാച്ചിയില്‍ എത്തി മിസ്സൈല്‍ ആക്രമണം നടത്തി പനാമ കപ്പല്‍ ആയ ഗള്‍ഫ് സ്റ്റാര്‍ പാക് നേവിയുടെ പി എന്‍ എസ ധാക്ക, എസ എസ ഹര്മ്മട്ടന്‍ എന്നീ കപ്പലുകള്‍ക്ക്  കേടുപാടുകള്‍ വരുത്തി. കറാച്ചിയിലെ അമ്പത് ശതമാനം ഇന്ധനം ആക്രമണത്തില്‍ നഷ്ടപ്പെട്ടു. അതോടെ പാകിസ്താന്റെ സൈനികം ആയ നീക്കങ്ങള്‍ തടസപ്പെട്ടു. കറാച്ചി ഉപരോധിച്ചു പാകിസ്ഥാനിലേക്കുള്ള ചരക്കു നീക്കവും ഇന്ത്യന്‍ നാവിക സേന തടഞ്ഞിരുന്നു.   

 വ്യോമ ആക്രമണങ്ങള്‍

ഇന്ത്യന്‍ വ്യോമസേന കിഴക്കന്‍ പാകിസ്ഥാനിലെ വ്യോമ സേനയില്‍ നിന്നും കൂറുമാറി വന്ന ബംഗാളി ഉദ്യോഗസ്ഥരെ ഉപയോഗിച്ച് കിലോ ഫ്ലൈറ്റ് എന്നാ വ്യോമ സേനയെ സൃഷ്ടിച്ച് നല്‍കി. ഡിസംബര്‍ മൂന്നിന് യുദ്ധം ആരംഭിക്കുന്നതിനു തൊട്ടു മുന്നേ ഇവര്‍ ആക്രമണം നടത്തിയിരുന്നു. പാകിസ്ഥന്റെ ബംഗാളി വംശജര്‍ ആയ  സിവിലിയന്‍ പൈലറ്റുകളും മുക്തി ബാഹിനിയില്‍ ചേരാനായി എത്തിയിരുന്നു. ജോധ്പൂര്‍ രാജാവ് ഇവര്‍ക്ക് ഒരു ഡക്കോട്ട വിമാനം ഇന്ത്യന്‍ വ്യോമസേന മുഖാന്തിരം നല്‍കിയിരുന്നു. ഒരു ചെറു വിമാനവും ബോംബുകള്‍ ഘടിപ്പിച്ച ഹെലികോപ്റ്റര്‍ഉം കിലോ ഫ്ലൈറ്റിനു ഉണ്ടായിരുന്നു. ചിറ്റഗോങ്ങിലും, നാരായണ്‍ ഗഞ്ചിലും ഉള്ള ഇനധന സൂക്ഷിപ്പ് സ്ഥലങ്ങള്‍ ഹെലിക്കൊപ്ടരും ചെറു വിമാനവും ചേര്‍ന്ന് തകര്‍ത്തു. ബംഗ്ലാദേശികള്‍ ആയ പാക് വ്യോമസേനാംഗങ്ങള്‍ മുക്തി ബാഹിനിയോടൊപ്പം ചെര്ന്നതിനാല്‍ പാക് വ്യോമസേന പ്രവര്‍ത്തനം താറുമാറായി.

6 ഡിസംബറില്‍ തെജ്ഗാവോനിലെയും കുര്മിത്തോലയിലെയും റണ് വേകള്‍ ഇന്ത്യന്‍ വ്യോമ സേന തകര്‍ത്തു.

8 ഡിസംബറില്‍ പാകിസ്ഥാന്റെ 39ആം ഡിവിഷന്‍ നദിയിലൂടെ ബോട്ടില്‍ ധാക്കയിലേക്ക്  പിന്മാറാന്‍ ഒരു ശ്രമം നടത്തി. ഇന്ത്യന്‍ വ്യോമ സേന ആ നീക്കം കണ്ടെത്തുകയും അവരുടെ ബോട്ടുകള്‍ ബോംബ്‌ ചെയ്തു തകര്‍ക്കുകയും ചെയ്തു. ജീവനോടെ അവശേഷിച്ചവരെ രാത്രി പാക് സേന  ഹെലിക്കൊപ്ട്ടരുകളിലും ബോട്ടുകളിലും ധാക്കയിലേക്ക് കൊണ്ട് പോയി  പോയി.

13 ദിവസത്തെ യുദ്ധം കഴിഞ്ഞപ്പോള്‍ ഇന്ത്യക്ക് 19 വിമാനങ്ങള്‍ കിഴക്കന്‍ പാകിസ്താനില്‍ നഷ്ടപ്പെട്ടു. യുദ്ധ ശേഷം പതിമൂന്നു പാക് വിമാനങ്ങള്‍ തേജ് ഗാവോന്‍ വ്യോമ താവളത്തില്‍ നിന്നും ഉപേക്ഷിക്കാ പെട്ട നിലയില്‍ കണ്ടെടുത്ത്. അതിന്റെ ഹൈഡ്രോളിക്ക് സംവിധാനവും ഇലക്ട്രിക്കല്‍ സംവിധാനവും തകരാറില്‍ ആക്കിയിരുന്നു.

പത്ത് ഡിസംബറിനു ഇന്ത്യന്‍ വ്യോമസേന 4 കൊര്‍പ്പ്സിലെ ഒരു ബ്രിഗേടിനെ ആഷുഗഞ്ചില്‍ നിന്നും മേഘ്ന നദിക്കു കുറുകെ റായപുരയിലെക്കും, നരസാംഗിയിലെക്കും ഹെലിക്കോപ്ടറില്‍ എയര്‍ ലിഫ്റ്റ്‌ ചെയ്ത സംഭവം ആണ് ഓപ്പറേഷന്‍ കാക്ടസ് ലില്ലി.(ഹെലിബ്രിട്ജ് ഓവര്‍ മേഘ്ന). പാകിസ്ഥാന്‍ ശക്തം ആയി പ്രതിരോധിച്ചു നിന്നിരുന്ന ആഷു ഗന്ചിന്റെ മുകളിലൂടെ കടത്തി. പിന്മാറുന്ന പാക് സൈന്യം പാലം തകര്‍ത്തിരുന്നു.

പതിനൊന്നു ഡിസംബറില്‍ 130 പാരാ ബറ്റാലിയന്‍ ഗ്രൂപ്പിലെ എഴുന്നൂറ് സൈനികരെ ഇന്ത്യന്‍ വ്യോമ സേന പാരച്യൂട്ടില്‍ ഇറക്കി. വിമാനങ്ങള്‍ സുരക്ഷിതം ആയി തിരിച്ചെത്തി. ഇതാണ് പ്രശസ്തം ആയ ടാങ്കെയില്‍ എയര്‍ ഡ്രോപ്പ്.

14 ഡിസംബറില്‍ ഇന്ത്യന്‍ ഇന്റലിജന്‍സ് ധാക്കയില്‍ നടക്കുന്ന ഒരു ഉന്നത തല ഉദ്യോഗത്ഥ മീറ്റിങ്ങിനെ കുറിച്ചുള്ള വാര്‍ത്ത ചോര്‍ത്തി നല്‍കി. മീറ്റിംഗ് ആരംഭിച്ച് കുറച്ചു സമയത്തിനകം 4 മിഗ് വിമാനങ്ങള്‍ ഇരമ്പിയെത്തി ഗവര്‍ണറുടെ വസതി മിസ്സൈല്‍ ആക്രമണത്തില്‍ തകര്‍ത്തു. എ എച് മാലിക്, കിഴക്കന്‍ പാകിസ്താന്‍ ഗവര്‍ണര്‍ ഭയന്ന് ഒരു തുണ്ട് കടലാസ്സില്‍ രാജിക്കത്ത് എഴുതി പടിഞ്ഞാറന്‍ പാകിസ്ഥാനും ആയി  ഒരു ബന്ധവും ഇല്ല എന്ന് രേഖപെടുത്തി ധാക്കയിലെ റെഡ്ക്രോസ് സെന്ററില്‍ അഭയം തേടി.

ഖുല്‍നയിലെ ദുരന്തം.

മുക്തി ബാഹിനിയുറെ നാവിക സേനാ യാനങ്ങള്‍ ആയ ബി എന്‍ എസ പലാശ്, ബി എന്‍ എസ പത്മ എന്നിവയോടൊപ്പം ഐ എന്‍ എസ പനവേല്‍ ആര്‍മി കമാന്റിന്റെ നിര്‍ദേശ പ്രകാരം ഖുല്‍നയിലേക്ക് നീങ്ങി . അബദ്ധത്തില്‍ പോലും ബംഗ്ലാദേശ് കപ്പലുകളെ ആക്രമിക്കതിരികാന്‍ സൂപ്പര്‍ സ്ട്രക്ച്ചറിനു മഞ്ഞ നിറം നല്‍കിയിരുന്നു. ഡിസംബര്‍ പത്തിന് അവര്‍ തുറമുഖം പിടിച്ചെടുത്ത്. അന്ന്  11.30 നു ഖുല്ന ഡോക് യാര്‍ഡില്‍ വച്ചു ഇന്ത്യന്‍ വ്യോമസേന വിമാനങ്ങള്‍ ഈ കപ്പലുകളെ ആക്രമിച്ചു. ഇന്ത്യന്‍ വിമാനങ്ങളെ തിരിച്ചറിഞ്ഞ ക്യാപ്റ്റന്‍ കപ്പലില്‍ നിന്ന് വെടി വെയ്ക്കരുത് എന്ന് നിര്‍ദേശിച്ചു. മൂന്നു കപ്പലുകളും ഇന്ത്യന്‍ വ്യോമസേനയുടെ ആക്രമണത്തില്‍ മുങ്ങി. പത്ത് ബംഗാളി നാവികര്‍ കൊല്ലപ്പെട്ടു. ബാക്കിയുള്ള ഇന്ത്യന്‍ മുക്തി ബാഹിനി പടയാളികളെ പാക്സൈന്യം യുദ്ധ തടവുകാര്‍ ആക്കി.

കിഴക്കന്‍ ആര്‍മി ഏവിയേഷന്‍ തലവനും മേജര്‍ ജനറലും ഹെലികോപ്ട്ടരില്‍ 16 ഡിസംബറില്‍ ബര്‍മയിലേക്ക് രക്ഷപെട്ടു.

ബാക്കി ചുരുക്കത്തില്‍

പാകിസ്താന്‍ പടിഞ്ഞാറു നടത്തിയ കരസേന ആക്രമണം ഇന്ത്യന്‍ സേന ആദ്യമേ തടഞ്ഞു. 15010 km2  പ്രദേശം ഇന്ത്യന്‍ സേന പിടിച്ചെടുത്തൂ.പാകിസ്താന്‍ കാശ്മീര്‍ പാകിസ്താന്‍ പഞ്ചാബ് സെക്ടരുകളില്‍ ആയി പിടിച്ചെടുത്ത പ്രദേശം 1972 സിംല കരാര്‍ പ്രകാരം ഇന്ത്യ വിട്ടു കൊടുത്തു.

കിഴക്കന്‍ ഭാഗത്ത് മുക്തി ബാഹിനിയോടൊപ്പം ചേര്‍ന്ന് മിത്രോ ബാഹിനി (സഖ്യ സേന : Frontier Force) എന്നാ പേരില്‍ ഒമ്പതാം ഡിവിഷന്‍ കാലാള്‍ പട വ്യോമ സേനാ സഹായത്തോടെ മുന്നേറി. വ്യോമസേന ധാക്ക വിമാനത്താവളം ആക്രമിച്ചു നശിപ്പിച്ചു. ഇന്ത്യന്‍ നാവിക സേന ബംഗാള്‍ ഉള്‍ക്കടല്‍ ഉപരോധിച്ചു. പാകിസ്താന്‍ സൈന്യത്തെ മുന്നില്‍ നിന്ന് നേരിട്ടും, വശങ്ങളിലൂടെ ഒഴിവാക്കി പിന്നില്‍ പോയി വളഞ്ഞു ആക്രമിച്ചും, പാകിസ്താന്‍ സൈന്യത്തിന് വന്‍ നാശം ഇന്ത്യന്‍ കരസേന വരുത്തി.

16 December 1971 ഇന്ത്യന്‍ കരസേനയുടെ ലഫ്ടനന്റ്റ് ജനറല്‍ ജഗ്ജിത് സിംഗ് അറോറ, കിഴക്കന്‍ കമാന്ഡ് മേധാവി, കിഴക്കന്‍ പാകിസ്താന്‍ സൈനിക തലവന്‍ ഏ കെ നിയാസിയും ആയി  കിഴക്കന്‍ പാക് സൈന്യത്തിന്റെ കീഴടങ്ങല്‍ കരാര്‍ ഒപ്പിട്ടു.

സോവിയറ്റ് സൌഹൃദ സന്ധി ആഗസ്റ്റ്‌ 1971ഇല്‍ തന്നെ ഒപ്പിട്ടിരുന്നതിനാല്‍ സോവിയറ്റ് യൂണിയന്‍ ഇന്ത്യയെ സൈനികം ആയി സഹായിച്ചു. അമേരിക്ക  ചൈന ജോര്‍ദാന്‍ ഇറാന്‍ സൗദി വഴി ആയുധങ്ങള്‍ പാകിസ്ഥാനില്‍ എത്തിച്ചു കൊടുത്തു. ആ രാജ്യങ്ങളെ പാകിസ്ഥാന് സൈനിക സഹായം നല്‍കുവാനും നിര്‍ബന്ധിച്ചു. യു എന്നില്‍ ഇന്‍ഡോ പാക് സൈന്യം വെടി നിര്‍ത്തി പിന്മാറാന്‍ യു എസ പ്രമേയം കൊണ്ട് വന്നു എങ്കിലും റഷ്യ വീറ്റോ ചെയ്തു പരാജയപ്പെടുത്തി. പാകിസ്താന്‍ കിഴക്ക് പരാജയം ഉറപ്പിച്ചപ്പോള്‍ യു എസ ,11 December  അവരുടെ യു എസ എന്റര്‍പ്രൈസ് എന്നാ കപ്പലും അനുബന്ധ ജലയാനങ്ങളും ബംഗാള്‍ ഉള്‍ക്കടലിലേക്ക് അയച്ചു. ബ്രിട്ടനും ഇന്ത്യക്കെതിരെ എച് എം എസ ഈഗിള്‍ എന്നാ വിമാന വാഹിനി കപ്പല്‍ അയച്ചു. സോവിയറ്റ് യൂണിയന്‍ അയച്ച ആണവ അന്തര്‍ വാഹിനി കണ്ടിട്ട് രണ്ടു പേരുടെയും കപ്പലുകള്‍ തിരിച്ചു പോയി.  ചൈനയോട് ഇന്ത്യക്കെതിരെ സൈനിക നീക്കം നടത്താന്‍ അമേരിക്ക ആവശ്യപ്പെട്ടെങ്കിലും ഇന്ത്യ എട്ടു ഡിവിഷന്‍ കാലാളിനെ ചൈനീസ് അതിര്‍ത്തിയില്‍ നിര്‍ത്തിയിരുന്നു. ചൈന ഇന്ത്യയെ ആക്രമിച്ചാല്‍ വടക്ക് നിന്ന് ചൈനയെ ആക്രമിക്കും എന്ന് റഷ്യ ഭീഷിണിപ്പെടുത്തി. ചൈന ഇന്ത്യയോട് വെടി നിര്‍ത്താന്‍ ആവശ്യപ്പെടുകയെ ചെയ്തുള്ളൂ. ശ്രീലങ്ക കോളംബോയിലെ വിമാനത്താവളം പാക് വ്യോമസേനക്ക് ഇന്ധനം നിറക്കാന്‍ തുറന്നു കൊടുത്തത് ഇന്‍ഡോ ശ്രീലങ്കന്‍ ബന്ധങ്ങളില്‍ വിള്ളല്‍ വീഴ്ത്തി.

 

 

 

1 അഭിപ്രായം: